- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോക്കർ ഫാന്റസി 19;മാക് കുവൈറ്റ് ജേതാക്കൾ
മിശ്രിഫ് : ബിഗ്ബോയ്‌സ് എഫ് സി കുവൈറ്റ് കേഫാക്കുമായി സഹകരിച്ചു കൊണ്ട് പുതു വര്ഷപ്പുലരിയിൽ സംഘടിപ്പിച്ച ഏകദിന സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് സോക്കർ ഫാന്റസി - 19 മാക് കുവൈറ്റ് ജേതാക്കളായി. പബ്ലിക് അഥോറിറ്റി ഫോർ യൂത്ത് & സ്പോർട്സ് മിഷ്റീഫ് ഗ്രൗണ്ടിൽ വെച്ച് നടന്ന ടൂർണമെന്റിൽ കേഫാക്കിലെ പതിനെട്ട് ടീമുകൾ ഇരു ഗ്രൂപ്പുകളിലായി അണി നിരന്നു.
അത്യന്തം ആവേശകരമായ കലാശപ്പോരാട്ടത്തിൽ മാക് കുവൈറ്റ് താരം സാബു നേടിയ മനോഹരമായ ഒരു ഗോളിന് സോക്കർ കേരളയെ പരാജയപ്പടുത്തി അല്ലൈൻസ് പവർ സോക്കർ ഫാന്റസി 19 കിരീടം മാക് കുവൈറ്റ് കരസ്ഥമാക്കി. ജേതാക്കൾക്കായി അല്ലൈൻസ് പവർ സ്‌പോൺസർ ചെയ്ത വിന്നേഴ്‌സ് ട്രോഫി അല്ലൈൻസ് പവർ മേധാവി മോഹൻ നൈനാൻ സമ്മാനിച്ചു. കുവൈറ്റ് ഇന്റർനാഷണൽ ബാങ്ക് സ്‌പോൺസർ ചെയ്ത റണ്ണേഴ്സ് അപ്പ് കിരീടം ബാങ്കിന്റെ പ്രധിനിധി ഷാഫി അച്ചംപാട്ടു സോക്കർ കേരളക്ക് സമ്മാനിച്ചു.
സോക്കർ ഫാന്റസി - 19 മൂന്നാം സ്ഥാനക്കാരായ ഫഹാഹീൽ ബ്രോതെര്സ്സിനു ട്രോഫി സ്‌പോൺസർ ചെയ്ത സിറ്റി ക്ലിനിക് കുവൈറ്റ് മാനേജർ ഇബ്രാഹിം സമ്മാനിച്ചു. ഫെയർ പ്ലേ അവാർഡ് സോക്കർ ഫാന്റസി 19 നാലാം സ്ഥാനക്കാരായ ബിഗ്ബോയ്‌സ് എഫ് സി കരസ്ഥമാക്കി. സോക്കർ ഫാന്റസി 19 മികച്ച ഡിഫെൻഡറായി മാക് കുവൈറ്റിന്റെ മൻസൂർ, മികച്ച കളിക്കാരനായി സോക്കർ കേരളയുടെ ഷഫീഖ്, മികച്ച ഗോൾ കീപ്പറായി സോക്കർ കേരളയുടെ ജാഫർ, ടോപ് സ്‌കോറർ ആയി റൗദ എഫ് സിയുടെ സേവ്യർ സ്റ്റീഫൻ എന്നിവരെ തിരഞ്ഞെടുത്തു. മുൻ ഇന്ത്യൻ താരവും ബിഗ്ബോയ്‌സ് എഫ് സി കോച്ചുമായ ജയകുമാർ മുഖ്യാഥിതി ആയിരുന്നു.
കേഫാക് പ്രസിഡന്റ് സിദ്ധീഖ്, ജന . സെക്രട്ടറി നജീബ്, സ്പോർട്സ് സ്‌ക്രെട്ടറി സഫറുള്ള , അഡ്‌മിൻ സെക്രട്ടറി അബ്ബാസ് , മറ്റു മാനേജമെന്റ് മെമ്പർമാരായ ഗുലാം, റസാഖ്, അബ്ദുൽ റഹ്മാൻ, നൗഷാദ് തുടങ്ങിയവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. ബിഗ്ബോയ്‌സ് എഫ് സി സെക്രട്ടറി ഉനൈസ് നടുക്കണ്ടി നന്ദി പ്രകാശിപ്പിച്ചു.