- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊറോണ കാലത്ത് കോഴിക്കോട് ആസ്റ്റർ മിംസിൽ അൻപത് ലിവർ ട്രാൻസ്പ്ലാന്റ് സർജറികൾ
കോഴിക്കോട് : കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ലിവർ ട്രാൻസ്പ്ലാന്റ് സെന്ററായ കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ കോവിഡ് കാലത്ത് അൻപത് ലിവർ ട്രാൻസ്പ്ലാന്റ് സർജറി പൂർത്തീകരിച്ചു. കൊറോണയുടെ ഭീതിമൂലം ട്രാൻസ്പ്ലാന്റ് ഉൾപ്പെടെയുള്ള സങ്കീർണ്ണമായ ശസ്ത്രക്രിയകൾ നിർവ്വഹിക്കുന്നതിൽ വലിയ കുറവ് അനുഭവപ്പെട്ട സാഹചര്യത്തിലാണ് കോഴിക്കോട് ആസ്റ്റർ മിംസിൽ അൻപത് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തീകരിച്ചത്.
ഈ കാലയളവിൽ പൂർത്തീകരിച്ചതിൽ ആറ് ശസ്ത്രക്രിയകൾ മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ (കഡാവർ/ഡിസീസ്ഡ് ഡോണർ) അവയവങ്ങൾ സ്വീകരിച്ച് നടത്തിവയവാണ് എന്ന പ്രത്യേകതയുമുണ്ട്. ഈ കാലയളവിൽ രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ കഡാവർ ട്രാൻസ്പ്ലാന്റ് എന്നപ്രത്യേകതയും ഇതിനുണ്ട്. കൊറോണയ്ക്ക് മുൻപ് വിവിധങ്ങളായ കാരണങ്ങൾ മരണപ്പെട്ടവരുടെ അവയവം ദാനം ചെയ്യുന്നത് പൂർണ്ണമായും നിലച്ച് പോയ സാഹചര്യത്തിലാണ് കൊറോണ കാലയളവിൽ ആറ് കഡാവർ ട്രാൻസ്പ്ലാന്റ് നടത്തിയത് എന്നതും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ മേഖലയിൽ വലിയ മാറ്റവും നേട്ടവുമാണ്.
ആസ്റ്റർ മിംസ് കേരളത്തിൽ സ്ഥാപിതമായതിന്റെ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി ചെയർമാൻ പത്മശ്രീ ഡോ. ആസാദ് മൂപ്പന്റെ പ്രത്യേക താൽപര്യപ്രകാരം നിലവിൽ കുട്ടികളുടെ കരൾമാറ്റിവെക്കൽ ശസ്ത്രക്രിയ പൂർണ്ണമായും സൗജന്യമായാണ് കോഴിക്കോട് ആസ്റ്റർ മിംസിൽ നിർവ്വഹിക്കുന്നത്. ആസ്റ്റർ ഡി എം ഫൗണ്ടേഷന്റെയും മിംസ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും വിവിധ സന്നദ്ധ സംഘടനകളുടേയും സഹായത്തോടെ ആറ് കുഞ്ഞുങ്ങൾക്ക് പൂർണ്ണമായും സൗജന്യമായി കരൾ മാറ്റിവെക്കൽ നിർവ്വഹിച്ചു. 1.25 കോടി രൂപയോളമാണ് ഇതിനായി ചെലവഴിക്കപ്പെട്ടത്. ഈ പദ്ധതിയുടെ ആനുകൂല്യം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പരമാവധി കുറഞ്ഞ ചെലവിൽ കരൾ മാറ്റിവെക്കൽ നിർവ്വഹിക്കുന്നു എന്നതും ഈ വലിയ നേട്ടത്തിന് കാരണമായി. നിലവിൽ ഉത്തര കേരളത്തിലെ ഏക കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയാ കേന്ദ്രമായ കോഴിക്കോട് ആസ്റ്റർ മിംസിലെ വിജയനിരക്ക് 90 ശതമാനത്തിനും മുകളിലാണ്. ലോകനിലവാരത്തോട് തുല്യത പുലർത്തുന്ന വിജയനിരക്കാണിത്.
പത്രസമ്മേളനത്തിൽ കോഴിക്കോട് ആസ്റ്റർ മിംസ് സി ഇ ഒ ഫർഹാൻ യാസിൻ, ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം മേധാവി ഡോ. അനീഷ് കുമാർ, സീനിയർ കൺസൽട്ടന്റ് ട്രാൻസ്പ്ലാന്റ് സർജൻ ഡോ. സജീഷ് സഹദേവൻ, കൺസൽട്ടന്റ് ട്രാൻസ്പ്ലാന്റ് സർജൻ ഡോ. നൗഷിഫ് എന്നിവർ പങ്കെടുത്തു