- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2017 ഒക്ടോബറിൽ ഭൂമിയുടെ ഏതു ഭാഗത്തായിരിക്കും ആ കൂറ്റൻ ഉൽക്ക പതിക്കുക? 40 മീറ്റർ വ്യാസമുള്ള കൊലയാളിയെ തടയാൻ കഴിയില്ലെന്ന് ശാസ്ത്രജ്ഞർ
ഭൂമിയെ ലക്ഷ്യമാക്കി മറ്റൊരു ഉൽക്ക കൂടി വരുന്നു. സ്റ്റാച്യൂ ഓഫ് ലിബർട്ടിയുടെ അത്ര തന്നെ വലിപ്പുമുള്ള ഉൽക്ക ഭൂമിയിൽ 2017 ഒക്ടോബറോടു കൂടി നിപതിക്കുമെന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. 40 മീറ്റർ വ്യാസമുള്ള കൂറ്റൻ ഉൽക്ക ഭൂമിയിൽ പതിക്കുന്നത് വൻ വിപത്തുകൾക്ക് വഴിതെളിക്കുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് മക്‌ഡൊണാൾഡ് ഒബ്സർവേറ്ററ
ഭൂമിയെ ലക്ഷ്യമാക്കി മറ്റൊരു ഉൽക്ക കൂടി വരുന്നു. സ്റ്റാച്യൂ ഓഫ് ലിബർട്ടിയുടെ അത്ര തന്നെ വലിപ്പുമുള്ള ഉൽക്ക ഭൂമിയിൽ 2017 ഒക്ടോബറോടു കൂടി നിപതിക്കുമെന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. 40 മീറ്റർ വ്യാസമുള്ള കൂറ്റൻ ഉൽക്ക ഭൂമിയിൽ പതിക്കുന്നത് വൻ വിപത്തുകൾക്ക് വഴിതെളിക്കുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് മക്‌ഡൊണാൾഡ് ഒബ്‌സർവേറ്ററിയിലെ ശാസ്ത്രജ്ഞൻ ഡോ. ജൂഡിത്ത് വ്യക്തമാക്കി.
2012 ടിസി 4 എന്നാണ് ഭൂമിയെ ലക്ഷ്യമാക്കി യാത്ര തുടങ്ങിയിട്ടുള്ള ഈ ഉൽക്കയ്ക്ക് ശാസ്ത്രജ്ഞർ നൽകിയിരിക്കുന്ന പേര്. 2013 ഫെബ്രുവരിയിൽ റഷ്യയ്ക്കു മേൽ ഇതേ തരത്തിലുള്ള ഉൽക്ക പതിച്ചപ്പോൾ 1200 ലധികം ആൾക്കാരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ഉൽക്കയുടെ പതനത്താൽ ഉണ്ടായ ഷോക്ക് വേവ് മൂലം ജനാലച്ചില്ലുകൾ ഉടയുകയും കെട്ടിടങ്ങൾക്ക് വിള്ളലേൽക്കുകയും ആൾക്കാർ നിലത്തുവീഴുകയും ചെയ്തു. ഇത്തരത്തിൽ ഏറെ അപകടങ്ങളും പരിക്കുകളുമാണ് ജനങ്ങളെ ആശുപത്രിയിലെത്തിച്ചത്. ഉൽക്ക പതനത്തിനു ശേഷം സ്ഥലം സന്ദർശിച്ച വിദഗ്ദ്ധർ കണ്ടെത്തിത് ഉൽക്കയുടെ സഞ്ചാരപഥത്തിന്റെ ഇരുവശത്തും 50 മൈൽ ചുറ്റളവിൽ ഷോക്ക് വേവ് മൂലമുള്ള നാശനഷ്ടങ്ങൾ സംഭവിച്ചുവെന്നാണ്.
പുതിയ ഉൽക്ക അതിനെക്കാൾ വിപത്തുക്കളാണ് വിതയ്ക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ ഭൂമിയിൽ എവിടെയാണ് പുതിയ ഉൽക്കയുടെ പതനം എന്ന് ഇതുവരെ നിശ്ചയിക്കാൻ സാധിച്ചിട്ടില്ല. ഇതിനെ തടയാനുള്ള സംവിധാനവും നിലവിലില്ലെന്നാണ് പറയുന്നത്.
ഉൽക്കയുടെ പതനത്തിന്റെ സ്വഭാവമനുസരിച്ചാണ് നാശനഷ്ടങ്ങൾ ഉണ്ടാകുക. ഉൽക്ക എവിടെയെങ്കിലും ഇടിച്ചാൽ അതുമൂലമുണ്ടാകുന്ന മർദം മൂലം ഒരുപക്ഷേ വീടുകളുടെ ജനാലകൾ പോലും പൊട്ടാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. 2012 ഒക്ടോബറിൽ മറ്റൊരു ഉൽക്കാ പതനത്തിൽ നിന്നു തലനാരിഴയ്ക്കാണ് ഭൂമി രക്ഷപ്പെട്ടത്. അന്ന് 94,800 കിലോമീറ്റർ ദൂരെ കൂടി ഭീമൻ ഉൽക്ക കടന്നുപോയിരുന്നു. എന്നാൽ ഭൂമിയിൽ പതിക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായിക്കിട്ടി.
കൂറ്റൻ ഉൽക്ക ഭൂമിയിൽ പതിക്കാനുള്ള സാധ്യത തീരെ കുറവാണെങ്കിലും പതിച്ചാലുണ്ടാകുന്ന വിപത്തുക്കൾ ഏറെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 40 മീറ്റർ വ്യാസമുള്ള ഭാരമേറിയ വസ്തുവിന്റെ പതനത്തെ ശാസ്ത്രജ്ഞർ ഭയത്തോടെയാണ് നോക്കിയിരിക്കുന്നത്.