'കൊച്ചി: അമ്യത സ്‌കൂൾ ഓഫ് ബിസിനസിന്റെ ആഭിമുഖ്യത്തിൽ 'അസ്ത്ര' അന്താരാഷ്ട്ര ബിസിനസ്സ് നേത്യത്വ സംഗമം നടത്തി. സമ്മേളനത്തിന്റെ ഉൽഘാടനം ടി.എം മനോഹരൻ ചെയർമാൻ, കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. കേരളത്തിൽ എനർജിയുടെ ഉപയോഗം വർദ്ധിച്ചു വരുന്നു. ഇതിനോടൊപ്പം കാർബണിന്റെ പുറന്തള്ളലും പ്രകൃതിയെ മലിനപ്പെടുത്തികൊണ്ട് കൂടിവരുന്നു. ഹരിത എനർജിക്കു കൂടുതൽ പ്രാധാന്യം കൊടുത്താൽ മാത്രമാണ് ഇതിനു പരിഹാരം കാണാൻ സാധിക്കുകയുള്ളുവെന്നുടി.എം മനോഹരൻ പറഞ്ഞു

മാതാ അമ്യതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമ്യതാനന്ദ പുരി അനുഗ്രഹ പ്രഭാഷണം നടത്തി. ഇന്നു നാം പ്രകൃതിയെ ചൂഷണം ചെയതു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ശുദ്ധമായ ഒന്നും തന്നെ പ്രകൃതിയിൽ നിന്നും നമുക്ക് ലഭിക്കുന്നില്ല. പ്രകൃതിയെ അടുത്തറിഞ്ഞു ജീവിക്കാൻ നാം തയ്യാറാകണം. പ്രകൃതിയെ ആരാധിക്കാനും പരിപാലികാനും പഠിച്ചാൽ മാത്രമേ പ്രകൃതിയിൽ നിന്നും ശുദ്ധമായ വസതുക്കൾ നമുക്കു ലഭിക്കുകയുള്ളുവെന്നും സ്വാമിജി അനുഗ്രഹപ്രഭാഷണത്തിൽ പറഞ്ഞു.

മെഡിക്കൽ ഡയറക്ടർ ഡോ:പ്രേംനായർ,അമ്യത സ്‌കൂൾ ഓഫ് ബിസിനസ് പ്രിൻസിപ്പൽ പ്രൊഫ. സുനന്ദ മുരളീധരൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ബിസിനസ് ഫെസ്റ്റിനോടനുബന്ധിച്ചു സതീഷ്‌കുമാർ പൈ(സീനിയർ മാനേജർ, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്), ഡോ:നിഖിൽ പി.ജി.(സീനിയർ റിസർച്ച് സയന്റിസ്റ്റ് നാഷണൽ ഇൻസ്റ്റിറ്റിയുട്ട് ഓഫ് സോളാർ എനർജി) ഡോ:സുരേഷ്‌കുമാർ എം (അഡീഷണൽ ഡയറക്ടർ, പെട്രോളിയം കൺ സർവേഷൻ റിസർച്ച് അസോസിയേഷൻ, പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം,) ഡോ:റാൽഫ് എം കെനൽ(ജർമനി), പ്രൊഫ. ഫോബ് (സയന്റിഫിക് ഡയറക്ടർ), ശാന്തികുമാർ നായർ (ഡീൻ റിസ്സർച്ച് ഡയറക്ടർ അമ്യത സെന്റർ ഫോർ നാനോ സയൻസ് ആൻഡ് മോളിക്യുലർ മെഡിസിൻ)ല്പ എന്നിവർ വിവിധ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 'സുസ്ഥിരഭാവിക്കു ഹരിത എനർജി'എന്ന വിഷയത്തെ
ആസ്പദമാക്കിയാണ് സമ്മേളനം നടത്തിയത്. ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ, എനർജി മാനേജ്‌മെന്റ് സെന്റർ, കേരള സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ, ഇന്റർനാഷണൽ സെന്റർ ഫോർ റിസർച്ച് ഓൺ ദി എൻവയേണ്മെന്റ് ആൻഡ് ദി എക്കോണമി, കേരള ചാംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, ഇന്തോഅമേരിക്കൻ ചാംബർ ഓഫ് കൊമേഴ്‌സ് എന്നീ വിഭാഗങ്ങൾ സംയുകതമായാണ് സമ്മേളനം നടത്തിയത്