- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ ദോഷത്തിനും കാരണം പൈതൃകമായി ലഭിച്ച രത്‌നങ്ങളും സ്വർണ്ണാഭരണങ്ങളും വീട്ടിൽ സൂക്ഷിക്കുന്നത്; ഭയന്നു പോയ വീട്ടുടമസ്ഥനെ പറ്റിച്ച് ജ്യോത്സ്യൻ കരസ്ഥമാക്കിയത് 50 ലക്ഷം രൂപ വില വരുന്ന അമൂല്യ ശേഖരങ്ങൾ
കണ്ണൂർ: പൈതൃകമായി ലഭിച്ച രത്‌നങ്ങളും സ്വർണ്ണാഭരണങ്ങളും വീട്ടിൽ സൂക്ഷിക്കുന്നത് ദോഷഫലമുണ്ടാക്കുമെന്ന് വിശ്വസിപ്പിച്ച് 50 ലക്ഷം രൂപ വില വരുന്ന അമൂല്യ ശേഖരങ്ങൾ ജോത്സ്യൻ തട്ടിയെടുത്തതായി പരാതി. കണ്ണപുരത്തെ ഇടക്കേപ്രം തെക്കിലെ പോള ജയരാജനാണ് ജോതിർ ഭൂഷണം സുഭാഷ് ജോത്സ്യൻ വഞ്ചിച്ചു വെന്ന് കാട്ടി കണ്ണപുരം പൊലീസിൽ പരാതി നൽകിയത്. ജയരാജന്റെ വീട്ടിൽ പരമ്പരാഗതമായി കൈമാറി വന്നിരുന്ന അമൂല്യ സിദ്ധിയുണ്ടെന്ന് വിശ്വിക്കപ്പെടുന്ന വിശിഷ്ട രത്‌നങ്ങളും സ്വർണ്ണാഭരണങ്ങളും സൂക്ഷിച്ചിരുന്നു. ഈ വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കുന്നത് ഒട്ടേറെ ദോഷഫലങ്ങൾക്ക് ഇടവരുത്തുമെന്നും പ്രശ്‌ന ചിന്ത നടത്തി സുഭാഷ് ജോത്സ്യൻ അഭിപ്രായപ്പെട്ടിരുന്നു. അതോടെ ഭയന്നു പോയ ജയരാജൻ അതിനു പരിഹാരം നിർദേശിക്കാൻ സുഭാഷ് ജോത്സ്യനോട് ഉപദേശം തേടി. അതു പ്രകാരം ഏതെങ്കിലും ക്ഷേത്രത്തിൽ ഈ ശേഖരങ്ങൾ സമർപ്പിച്ചാൽ പരിഹാരമുണ്ടാകുമെന്നും ജോത്സ്യൻ ഉപദേശിച്ചു. കണ്ണപുരം തൃക്കോത്ത് ശ്രീകൃഷ്ണക്ഷേത്രത്തിൽ രത്‌നങ്ങളും ആഭരണങ്ങളും സമർപ്പിക്കാനും പ്രശ്‌ന ചിന്തയിൽ സൂചന ലഭിച്ചത
കണ്ണൂർ: പൈതൃകമായി ലഭിച്ച രത്‌നങ്ങളും സ്വർണ്ണാഭരണങ്ങളും വീട്ടിൽ സൂക്ഷിക്കുന്നത് ദോഷഫലമുണ്ടാക്കുമെന്ന് വിശ്വസിപ്പിച്ച് 50 ലക്ഷം രൂപ വില വരുന്ന അമൂല്യ ശേഖരങ്ങൾ ജോത്സ്യൻ തട്ടിയെടുത്തതായി പരാതി. കണ്ണപുരത്തെ ഇടക്കേപ്രം തെക്കിലെ പോള ജയരാജനാണ് ജോതിർ ഭൂഷണം സുഭാഷ് ജോത്സ്യൻ വഞ്ചിച്ചു വെന്ന് കാട്ടി കണ്ണപുരം പൊലീസിൽ പരാതി നൽകിയത്.
ജയരാജന്റെ വീട്ടിൽ പരമ്പരാഗതമായി കൈമാറി വന്നിരുന്ന അമൂല്യ സിദ്ധിയുണ്ടെന്ന് വിശ്വിക്കപ്പെടുന്ന വിശിഷ്ട രത്‌നങ്ങളും സ്വർണ്ണാഭരണങ്ങളും സൂക്ഷിച്ചിരുന്നു. ഈ വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കുന്നത് ഒട്ടേറെ ദോഷഫലങ്ങൾക്ക് ഇടവരുത്തുമെന്നും പ്രശ്‌ന ചിന്ത നടത്തി സുഭാഷ് ജോത്സ്യൻ അഭിപ്രായപ്പെട്ടിരുന്നു. അതോടെ ഭയന്നു പോയ ജയരാജൻ അതിനു പരിഹാരം നിർദേശിക്കാൻ സുഭാഷ് ജോത്സ്യനോട് ഉപദേശം തേടി.
അതു പ്രകാരം ഏതെങ്കിലും ക്ഷേത്രത്തിൽ ഈ ശേഖരങ്ങൾ സമർപ്പിച്ചാൽ പരിഹാരമുണ്ടാകുമെന്നും ജോത്സ്യൻ ഉപദേശിച്ചു. കണ്ണപുരം തൃക്കോത്ത് ശ്രീകൃഷ്ണക്ഷേത്രത്തിൽ രത്‌നങ്ങളും ആഭരണങ്ങളും സമർപ്പിക്കാനും പ്രശ്‌ന ചിന്തയിൽ സൂചന ലഭിച്ചതായും ജോത്സ്യൻ ധരിപ്പിച്ചു. അതേ തുടർന്ന് രത്‌നങ്ങളും ആഭരണങ്ങളും മഞ്ഞ പട്ടിൽ പൊതിഞ്ഞ് ക്ഷേത്രത്തിൽ സമർപ്പിക്കാൻ തീരുമാനിച്ചു.
2008 ഓഗസ്റ്റ് 21 ന് രാവിലെ 8.30 ന് ക്ഷേത്രത്തിലെത്തി തൃപ്പടിയിൽ ജയരാജൻ തന്നെ അമൂല്യ ശേഖരങ്ങൾ സമർപ്പിക്കുകയും ചെയ്തു. ക്ഷേത്ര അധികാരികൾ തന്നെ ആഭരണങ്ങളും രത്‌നങ്ങളുമടങ്ങിയ പൊതി ഏറ്റുവാങ്ങുകയും ചെയ്തു. എന്നാൽ പിന്നീട് ഈ വസ്തുക്കളെല്ലാം ക്ഷേത്ര ഭാരവാഹികൂടിയായ സുഭാഷ് ജോത്സ്യൻ കൈക്കലാക്കിയെന്നാണ് ജയരാജന്റെ പരാതി.
ജയരാജന്റെ അന്വേഷണത്തിൽ സമർപ്പിക്കപ്പെട്ട വസ്തുക്കളൊന്നും ഇപ്പോൾ ക്ഷേത്രത്തിലില്ലെന്ന് വിവരം ലഭിച്ചിരുന്നു. അതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ താൻ സമർപ്പിച്ച രത്‌നങ്ങളിലൊന്ന് ചക്കരക്കല്ലിലെ ലക്ഷ്മണൻ എന്നയാളുടെ കൈവശമുണ്ടെന്നും വിവരം ലഭിച്ചിരുന്നു. അതേ തുടന്നുള്ള അന്വേഷണത്തിൽ 20 ലക്ഷം രൂപയ്ക്ക് സുഭാഷ് ജോത്സ്യൻ ലക്ഷ്മണന് വിറ്റതായാണ് അറിഞ്ഞത്. ഇക്കാര്യങ്ങളെല്ലാം ജയരാജൻ പരാതിയിൽ പറഞ്ഞിട്ടുണ്ട്.
ജയരാജന്റെ വീട്ടിൽ ഈ അമൂല്യ വസ്തുക്കൾ സൂക്ഷിച്ചാൽ ദോഷഫലമുണ്ടാകുമെന്ന് പറഞ്ഞ ജോത്സ്യൻ ചക്കരക്കല്ല് സ്വദേശിക്ക് ഇത് വിൽക്കുമ്പോൾ സകല സൗഭാഗ്യങ്ങളും ഇതിലൂടെ കൈവരിക്കാമെന്നും ഇത് നാഗമാണിക്യമാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ക്ഷേത്രത്തിൽ സമർപ്പിക്കപ്പെട്ട രത്‌നങ്ങളിലൊന്ന് ജോത്സ്യൻ തന്റെ വീട്ടിൽ സൂക്ഷിച്ചിരിക്കയാണെന്നും പരാതിയിൽ പറയുന്നു. ഐ.പി.സി. 420 ാം വകുപ്പ് പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജോത്സ്യനെതിരെ കണ്ണപുരം പ്രദേശത്തു നിന്നും നേരത്തെ തന്നെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു.