ഏരീസ് മാർച്ച് 21 ഏപ്രിൽ 19

ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പാത്താം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ. നമ്മുടെമേൽ അധികാരമുള്ളവർ, മാതാ പിതാക്കൾ, മേധാവികൾ എന്നിവരുമായി കൂടുതൽ സംസാരിക്കാൻ ഇട വരും. ഈ അവസരത്തെ നയത്തിൽ കൈകാര്യം ചെയ്യണം. സമൂഹത്തിലെ വിലയെ കുറിച്ച് ചിന്താകുലരായ ഈ സമയത്ത് നല്ല അവസരങ്ങളെ ചില തെറ്റായ സ്വയബോധം കൊണ്ട് ഇല്ലാതാക്കരുത്. എപ്പോഴും എല്ലായിടത്തും നീതി നടപ്പാക്കണം എന്നാഗ്രഹിക്കുമ്പോൾ അസുഖകരമായ സാഹചര്യങ്ങൾ ഉണ്ടാകാം. പകരം സമയം അതിന്റെ സാവകാശം എടുക്കട്ടെ എന്ന് കരുതുക. കൂടുതൽ ഉത്തരവാദിത്തങ്ങൾ എടുക്കേണ്ട അവസരത്തിൽ നിങ്ങളിലെ സൂര്യൻ , ബുധനുമായി കൂട്ട് ചേര്ന്ന് സ്വയം ജ്വലിക്കാതെ നോക്കണം. കർമ്മം അത് മാത്രം ചെയ്യുക. സന്തോഷങ്ങൾ സ്വമേധയ നമ്മുടെ അടുത്തേക്ക് വരട്ടെ. അവയ്ക്ക് വേണ്ടി വഴിയൊരുക്കൽ മാത്രമാണ് നമ്മുടെ കർമ്മം.

കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവം ചൊവ്വ തന്നെ നില്ക്കുന്നു. വിജയം ലക്ഷ്യമാക്കിയുള്ള കൂട്ടായ പ്രവർത്തനങ്ങൾ ഈ ആഴ്ചയും പ്രതീക്ഷിക്കാം. ജീവ കാരുണ്യ പ്രവർത്തനം, അല്ലെങ്കിൽ മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി ഉള്ള കൂട്ടായ്മ ഈ ആഴ്ചയും തുടരും. അല്ലെങ്കിൽ പുതിയ ഗ്രൂപ്പുകൾ, അവയിൽ നിന്നുള്ള ലാഭങ്ങൾ, കൂടുതൽ ലാഭങ്ങൾ. എന്നിവ ഈ ആഴ്ചയും പ്രതീക്ഷിക്കാം.

ടോറസ് ഏപ്രിൽ 20 മെയ് 20

ദൂര യാത്ര, വിദേശ ബന്ധം, ആത്മീയത, ഉയർന്ന പഠനം, തത്വ ചിന്ത എന്നിവയിൽ സൂര്യൻ, ബുധൻ, ശുക്രൻ എന്നിവ. ഈ വിഷയങ്ങളിലെ വിപുലീകരണം പ്രതീക്ഷിക്കാം. ബന്ധനം അത് ഈ അവസരത്തിൽ വെറുക്കും. തകർത്തെറിയാൻ ആഗ്രഹിക്കുന്നു. ഈ ഭാവത്തിലെ വിഷയങ്ങളെ കൂടുതൽ ആഗ്രഹിക്കുകയും എതിര് നിൽക്കുന്നവരെ നിങ്ങളുടെ സ്വതസിദ്ധമായ മുരടൻ സ്വഭാവത്താൽ എതിർക്കുകയും ചെയ്യുന്നു. പുതുമകൾ തേടി ഉള്ള യാത്ര ആയിരിക്കും മനസ്സിൽ. ജീവിത നിലവാരം ഉയർത്തുന്നത് സംബന്ധിച്ച ആശയവിനിമയം നടത്തും. സമീപ കാലത്ത് ചെയ്ത പ്രവർത്തികൾ അവയുടെ ഫലവുമായി എത്തും. ഈ ഘട്ടം ജീവിതത്തിലെ വളരെ പ്രധാന പെട്ട ഒന്നാണെന്ന് പറയേണ്ടതില്ലല്ലോ.

ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ പഴയത് പോലെ തന്നെ ചൊവ്വ നില്ക്കുന്നു. ഈ അവസ്ഥ അൽപനാളുകൾ കൂടി കാണും. ഈയിടെ ഉണ്ടാവുന്ന മാറ്റങ്ങൾ, ജോലി, ജീവിത ശൈലി എന്നിവയിൽ സുപ്രധാന മാറ്റങ്ങൾ ഉണ്ടാക്കണം എന്ന് നിർബന്ധം പിടിക്കും. ഈ മാറ്റങ്ങൾക്ക് അഭിലാഷങ്ങളെ സ്വാധീനിക്കാൻ കഴിയുമോ എന്ന് ഉറപ്പ് വരുത്തും. ഹൃദയ കാഠിന്യം മറ്റുള്ളവരുമായി ചൂട് പിടിച്ച സംഭാഷനങ്ങളിലെക്ക് എത്തിക്കും. മീഡിയം കോലി (എം സി) എന്ന പത്താം ഭാവത്തിലേക്ക് ചൊവ്വ വരുമ്പോൾ, ഒരു പക്ഷെ ഇന്ന് വരെ സ്വയം പ്രമോട്ട് ചെയ്യാത്ത വിധം നിങ്ങൾ സ്വയം പ്രമോട്ട് ചെയ്തു, കഠിന ഹൃദയരായി നിലകൊള്ളും.

ജമിനി മെയ് 21 ജൂൺ 20

സെക്‌സ്, തകർച്ചകൾ, രൂപാന്തരം, നിക്ഷേപങ്ങൾ, ഇൻ ലോസ്, മറ്റുള്ളവരുടെ ധനം എന്ന എട്ടാം ഭാവത്തിലേയ്ക്ക് സൂര്യനും വന്നു കഴിഞ്ഞു. അതോടൊപ്പം ബുധനും ശുക്രനും ഇതേ ഭാവത്തിൽ നിൽക്കു ന്നുണ്ട്. അതീവ വികാരഭരിതരാകുന്ന സമയമാണ്. നിങ്ങളുടെ വ്യക്തി ജീവിതത്തിലേക്ക് വരുന്നവർ നിങ്ങളുടെ ശക്തിയും ബലഹീനതയെയും പരീക്ഷിക്കാം. ഭൂതകാലം വേഷം മാറി എത്തുന്നത് കണ്ടാൽ അത്ഭുതപ്പെടാൻ പാടില്ല. എന്ത് വില കൊടുത്തും ബന്ധങ്ങളെ സംരക്ഷിക്കുക എന്നതായിരിക്കും നിങ്ങളുടെ ലക്ഷ്യം. അതിനാൽ ഈ ഇമോഷണൽ വലയത്തിലേക്ക് എടുത്തു ചാടുന്നതിനു മുമ്പ് നല്ല ധ്യാനം, പ്രാർത്ഥതന എന്ന്‌നിവ നടത്തുക.ഈ ഭാവം നിക്ഷേപങ്ങൾ, ധനം , എന്നിവയുടെത് കൂടി ആണ്,നിങ്ങള്ക്ക്ം അത്ര അവകാശമില്ലാത്ത ധനം കൈകാര്യം ചെയ്യാൻ അവസരം വന്നേക്കാം. ലോണുകൾ, ജോയിന്റ് വസ്തുക്കൾ, കടം, ടാക്‌സ് എന്നിവ അതിൽ പെടും.

ദൂര യാത്രകൾ, ആത്മീയത, ഉയർന്ന പഠനം, തത്വ ചിന്ത, വിദേശ ബന്ധം എന്ന ഒൻപതാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ആത്മീയവും, ഭൗതികവും ആയ യാത്രകൾ ലക്ഷ്യമാക്കുന്നു. എക്‌സ്ട്ര മൈലുകൾ സഞ്ചരിക്കാൻ തീരുമാനം എടുക്കും. കൂടുതൽ അധ്വാനം, കൂടുതൽ മാനസിക വ്യാപാരം. സ്വയം പടുത്തുയർത്താൻ എന്ത് വേണമോ എന്ന് ചിന്തിക്കുകയും അവ സ്വീകരിക്കുകയും ചെയ്യും. അടുത്ത കുറച്ചു നാളേക്ക് അല്പം ധ്യാനം, പ്രാർത്ഥന ആത്മീയത എന്നിവയുടെ ശതമാനം ഉയർത്തിക്കൊണ്ടു മുന്നോട്ട് പോകും എന്ന തീരുമാനം എടുക്കാൻ മടിക്കേണ്ട.

കാൻസർ ജൂൺ 21 ജൂലൈ 22

വിവാഹം, യണിയനുകൾ, ഉടമ്പടി, ബിസിനസ് ബന്ധങ്ങൾ, നിയമം കൊണ്ട് ഉണ്ടാകുന്ന ബന്ധങ്ങൾ എന്ന ഏഴാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ നിൽക്കുന്നു. സ്വയം പ്രമോട്ട് ചെയ്യുന്നതിനേക്കാൾ കൂടുതൽ മറ്റുള്ളവരുമായുള്ള ബന്ധങ്ങൾക്ക് വില കൽപിക്കും. നിലവിലുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം ഉണ്ടാകും. നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടുകയും ഒരു കാന്തം പോലെ ആകുകയും ചെയ്യും. ജീവിതത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് പലരും യാത്ര ചെയ്യും. മറ്റുള്ളവരുടെ വീക്ഷണ കോൺ നിറഞ്ഞ മനസോടെ സ്വീകരിക്കും. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരണം എന്നാഗ്രഹിക്കുന്നവർക്ക് ഈ അവസരം നല്ല രീതിയിൽ പ്രയോജനപ്പെടുത്താൻ സാധിക്കും. ശ്രദ്ധിച്ചു നിന്നാൽ മാത്രം മതി. ബന്ധങ്ങളിൽ നിങ്ങൾ, നിങ്ങളല്ലതായി തീരുന്ന ഒരു മധുരതരമായ അവസ്ഥയാണ് ഇനി കുറച്ചു ദിവസത്തേക്ക്. 

സെക്‌സ്, തകർച്ചകൾ, രൂപാന്തരം, നിക്ഷേപങ്ങൾ, ഇൻ ലോസ്, മറ്റുള്ളവരുടെ ധനം എന്ന എട്ടാം ഭാവത്തിൽ ചൊവ്വ ആണ്, പുതിയ വ്യക്തിയായി രൂപാന്തരം പ്രാപിക്കുന്ന സമയമാണ്. എന്തിലും, ഏതിലും സ്വയം ഇല്ലതാവുന്ന അവസ്ഥയിലും മൗനം പാലിക്കും എന്നതിനാൽ, നല്ല കാര്യങ്ങൾ നിക്ഷേപം, ധനം എന്നിവയും ഒപ്പം എത്തും. അധിക മൗനം കൊണ്ട് ചിലപ്പോൾ ആരോഗ്യം പ്രശ്‌നം ഉണ്ടാക്കുമോ എന്ന് സംശയം. എങ്കിലും സാധാരണ രീതി പോലെതന്നെ ഈ ആഴ്ചയും മുന്നോട്ട് പോകും.

ലിയോ ജൂലൈ 23 ഓഗസ്റ്റ് 22

ബാധ്യതകൾ, ആരോഗ്യം, വളർത്തു മൃഗങ്ങൾ, ദിവസേനയുള്ള ജീവിതം, ജോലി സ്ഥലം, സഹപ്രവർത്തകർ, ശത്രുക്കൾ എന്ന ആറാം ഭാവത്തിൽ സൂര്യൻ, ശുക്രൻ ബുധൻ എന്നിവ നിൽക്കുന്നു ജോലിയിൽ വ്യാപിതൻ ആകും. ചെറിയ ജോലികൾ കൂടുതലായി ചെയ്യും. ആരോഗ്യം മെച്ചപ്പെടുത്താൻ ഉള്ള വഴികൾ തേടും, നിങ്ങളിൽ ചിലർ വളർത്തു മൃഗങ്ങളെ കൂടെ കൂട്ടും. ബുധനും ഈ ഭാവത്തിൽ നിൽക്കുന്നത് ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കേണ്ട സാഹചര്യം ഉണ്ടാകും എന്നാണ്. നിരാശ സ്വാഭാവികമായി തോന്നാം. ജോലിയെ കുറിച്ച് ഓർത്ത് അല്പം ടെൻഷൻ, എന്തോ അറിഞ്ഞു കൂടാത്ത അവസ്ഥയിലയോ എന്ന തോന്നൽ ഉണ്ടാകാം. ഈ ഭാവത്തിലെ വിഷയങ്ങളിൽ പരിപൂര്‌ണോ അച്ചടക്കം വരുത്താനുള്ള ആഗ്രഹം ഉണ്ടാകും.

വിവാഹം, യുനിയനുകൾ, ഉടമ്പടി, ബിസിനസ് ബന്ധങ്ങൾ, നിയമം കൊണ്ട് ഉണ്ടാകുന്ന ബന്ധങ്ങൾ എന്നാ ഏഴാം ഭാവത്തിൽ ചോവ്വ നില്ക്കു്ന്നു. ബന്ധങ്ങളിൽ നിര്ബിന്ധം നടപ്പാക്കും. കമിറ്റമെന്റുകൾ ആവശ്യപ്പെടും. ചിലപ്പോൾ അത് വീട്ടിൽ ഉള്ളവർ അംഗീകരിക്കണം എന്നില്ല. വീടിനു വെളിയിൽ ഉള്ള ബന്ധങ്ങളിൽ ഈ അവസ്ഥ വരാനിടയില്ല. ബന്ധങ്ങൾ വളരെ സീരിയസ് എന്ന അവസ്ഥയിലേക്ക് പോകും.

വിർഗൊ 24 ഓഗസ്റ്റ് 22 സെപ്റ്റംബർ

റൊമാൻസ്, കുട്ടികൾ, ക്രിയെടിവിറ്റി, ഒഴിവു സമയം, ഊഹക്കച്ചവടം എന്ന അഞ്ചാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ . ഇതൊരു ആഘോഷത്തിന്റെ സമയമാണെന്നാണ് പ്രപഞ്ചം സൂചനകൾ തരുന്നത്. പുതിയ പ്രോജക്ടുകൾ, പുതിയ ആക്ടിവിടികൾ എന്നിവ നടക്കാം. സ്വയം വെളിപ്പെടുതിക്കൊണ്ടേ ഇരിക്കും. കല പരിപാടികൾ, കൂട്ടുകാരുടെ കൂടെ ഉള്ള സമയം, അല്ലെങ്കിൽ തൽപ്പരകക്ഷികളും ആയുള്ള സംവാദം, ആകപ്പാടെ നാടകീയത നിറഞ്ഞ പെരുമാറ്റം ഇവയെല്ലാം പ്രതീക്ഷിക്കാം. കുട്ടികളുടെ കാര്യത്തിൽ ശുഭ സൂചന, ഊഹാക്കച്ചവടത്തിൽ ആദായം ഇവയെല്ലാം അനുകൂല ഭാവത്തിൽ നിൽക്കുന്നു. റോമാൻസിന്റെ കാര്യം പിന്നെ പറയേണ്ടതുണ്ടോ. വിവാഹിതർക്ക് അവരുടെ ബന്ധം ശക്തിപ്പെടുത്താൻ ഈ അവസരം ഉപയോഗിക്കാം. സിംഗിൾസ് അവരുടെ വഴിയെ പോകട്ടെ. ബാധ്യതകൾ, ആരോഗ്യം, വളർത്തു മൃഗങ്ങൾ, ദിവസേന ഉള്ള ജീവിതം, ജോലി സ്ഥലം, സഹപ്രവർത്തകർ, ശത്രുക്കൾ എന്ന ആറാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു.ഈ വിഷയങ്ങളിൽ ശക്തി പ്രകടനം നടത്തും. തടസ്സങ്ങളെ അടിച്ചമർത്തി മുന്നേറും എന്ന് തന്നെ ആണ് അർഥം. ഇത് കേട്ട് സന്തോഷമായില്ലേ? ജോലിയിൽ സ്വന്തം അഭിപ്രായങ്ങൾ പറയുവാൻ അവസരം ലഭിക്കും. പക്ഷെ അംഗീകാരം ആഗ്രഹിക്കാതെ ചെയ്യുന്ന പ്രവര്ത്തി കൾ കൂടുതൽ ഫലപ്രദമാകും.

ലിബ്ര ( സെപ്റ്റംബെർ 22 ഒക്ടോബർ 22)

കുടുംബം, വീട് , മാതാ പിതാക്കൾ, പൂർവ്വികർ, പൂർവ്വികസ്വത്ത് എന്ന നാലാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ നിൽക്കുന്നു. വീടിനോട് അടുത്ത് നിൽക്കുന്ന കാര്യങ്ങൾ ചിന്തയിൽ വരും. കുടുംബവും ആയി ഒന്നിച്ചുള്ള സമയം, അവരോടു ഒന്നിച്ചുള്ള യാത്രകൾ. വീടിനെ കുറിച്ചുള്ള ലോങ്ങ് ടേം പദ്ധതികള്ക്ക് തുടക്കം ഇടും. മാതാവിനെ കൂടുതൽ ശ്രദ്ധിക്കേണ്ട അവസരമായി വരാം. ഈ സമയം പദ്ധതികൾ തയ്യാറാക്കാൻ ഉള്ളതാണ്. ഇതു കുറവാണു നാലാം ഭാവത്തിലെ വിഷയങ്ങൾക്ക് ഉള്ളത് ആ വിഷയങ്ങളെ ഉയർത്തി എടുക്കാനുള്ള പദ്ധതികൾക്ക് രൂപം കൊടുക്കും. വസ്തു വില്പന വാങ്ങൽ ഇവയും ഈ ആഴ്ച പ്രതീക്ഷിക്കാം.

റൊമാൻസ്, കുട്ടികൾ, ക്രിയെടിവിടി, ഒഴിവു സമയം, ഊഹക്കച്ചവടം എന്ന അഞ്ചാം ഭാവത്തിൽ ചൊവ്വ നില്ക്കുളന്നു ആക്ടിവ് ആകും എന്ന് സാരം. ക്രിയെടിവിടി വർധിപ്പിച്ചു സ്വയം പ്രമോട്ട് ചെയ്യും. ക്രിയെടിവിടി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് അനുകൂല സമയം ആണെന്ന് പറയേണ്ടതില്ലല്ലോ.

സ്‌കൊർപിയോ ഒക്ടോബർ 23 നവംബർ 21

ആശയവിനിമയം, സഹോദരങ്ങൾ, അയൽക്കാർ, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ എന്ന മൂന്നാം ഭാവത്തിൽ സൂര്യൻ, ശുക്രൻ ബുധൻ എന്നിവ നിൽക്കുന്നു. കൂടുതൽ ആശയ വിനിമയം നടത്തേണ്ട സമയം ആണെന്ന സൂചന ആണ് ഇവ തരുന്നത്. മനസ്സിൽ കൂടുതൽ ആശയങ്ങൾ, പുതിയ ബന്ധങ്ങൾ, ഒരു മൾട്ടി ടാസ്‌കർ ആയി തീരും. ചെറു യാത്രകൾ, പിന്നെയും കാണുന്നത് ലോങ്ങ് ടേം പദ്ധതികൾക്ക് വേണ്ടി ആലോചന നടത്തുകയാണ് നല്ലതെന്ന്. മനസിൽ വളരെ കാര്യങ്ങൾ കുത്തി നിറച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ചെറിയ കാര്യങ്ങൾ തന്നെ ഫലപ്രദമായി ചെയ്തു മുന്നേറുക. ടെക്‌നോളജി അധികമായി പ്രയോഗിക്കും. ഒരു ചെറിയ പട്ടണത്തിൽ നിന്ന് അടുത്ത പട്ടണത്തിലേക്കുള്ള യാത്രകൾ നടത്തും. ബുദ്ധിപരമായി സംസാരിക്കുന്ന ആളുകളിലേക്ക് ആകർഷിക്കപ്പെടാം. കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്ത് എന്ന നാലാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. വീടിനുള്ളിലെ നല്ല സമയം തന്നെ ആണ്, പക്ഷെ നിങ്ങളുടെ ആറ്റിട്യുട് പ്രശ്‌നമാകാതിരിക്കാൻ ശ്രദ്ധിക്കുക. വസ്തു വിൽപന, വാങ്ങൽ, അല്ലെങ്കിൽ വസ്തുവിനെ സംബന്ധിച്ച ഫലപ്രദമായ ചർച്ചുകൾ നടത്താം. വീടിനുള്ളിൽ സ്വയം പ്രമോട്ട് ചെയ്യുന്നത് അല്പം സൂക്ഷിച്ചു വേണം.

സജിട്ടരിയാസ് നവംബർ 22 ഡിസംബർ 21

ധനം, നിങ്ങളുടെ മൂല്യം, വസ്തു വകകൾ എന്ന രണ്ടാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ. ഭൗതിക സുഖങ്ങൾ തേടും. അവ നേടാനായി പ്ലാൻ തയ്യാറാക്കും. ധനകാര്യം മെച്ചപ്പെടുത്താൻ വേണ്ടി അധിക ജോലി, അധ്വാനം എന്നിവ ചെയ്യാൻ കഴിയും. ലോങ്ങ് ടേം അടിസ്ഥാനത്തിൽ മൂല്യം വർധിക്കുന്ന വസ്തുക്കൾ വാങ്ങാം. ചെയ്തു തുടങ്ങിയ പ്രവർത്തികളിൽ കൂടുതൽ ശ്രദ്ധ കൊടുക്കും. മൂല്യം എങ്ങനെ മെച്ചപ്പെടുത്താം എന്ന കാര്യത്തെക്കുറിച്ച് റിസേർച്ച് ചെയ്യും. ഗ്രൂപ്പ് ജോലികളിൽ നിങ്ങളുടെ റിസേർച്ചും അനുബന്ധ വാദങ്ങളും മറ്റുള്ളവരെ മുഷിപ്പിച്ചേക്കാം. ധനം വരുക അത് ചെലവാക്കുക ഇതും കൂടെ സംഭവിക്കാവുന്നതാണ്. ആശയവിനിമയം, സഹോദരങ്ങൾ, അയൽക്കാർ, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ, എന്ന മൂന്നാം ഭാവത്തിൽ ചൊവ്വ നില്ക്കുന്നു മുഖത്തടിച്ച പോലുള്ള സംസാരം. ഈ ഭാവത്തിൽ തിരക്ക് പിടിച്ചവരാകും. ചെറു യാത്രകൾ ചെറു കോഴ്‌സുകൾ എന്നിവ നടക്കും. വെറുതെ ആകാംഷ ഭരിതരാകും അയൽക്കാർ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ സമയം ചിലവഴിക്കും/ ഇങ്ങനെ തിരക്കേറുമ്പോൾ ശാരീരിക അസ്വസ്ഥതകൾ കൂടെ വരാനും സാധ്യത. ഈ ട്രാൻസിയറ്റ് കഴിയുമ്പോൾ അവ അപ്രത്യക്ഷമാകുന്നതാണ്.

കാപ്രികോൺ ഡിസംബർ 22 ജനുവരി 19

നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര എന്ന ഒന്നാം ഭാവത്തിൽ സൂര്യൻ, ബുധൻ, ശുക്രൻ എന്നിവ. ഇവയിൽ പതിവിലേറെ മാഗ്‌നെറ്റിസം പ്രതീക്ഷിക്കാം. ലുക്‌സ് മെച്ചപ്പെടുത്തും. സ്‌പോട്ട് ലയ്റ്റ് നിങ്ങളുടെ നേരെ ആണെന്ന് കരുതാം. പുതിയ തുടക്കങ്ങൾ, ഒന്നിൽ നിന്ന് വേറോന്നിലേക്ക് തെന്നി മാറി അപൂർണത സൃഷ്ടിക്കും, ആരോടും എന്തിനെ കുറിച്ചും കടുത്ത ആശയ വിനിമയം. താല്പിര കക്ഷികൾ റൊമാന്റിക് ലക്ഷ്യവുമായി അടുത്ത വരാം. അഭിപ്രായത്തിൽ സ്ഥിരത ഉണ്ടാവാൻ അല്പം പ്രയാസം തോന്നാം എന്നിരുന്നാലും മറ്റുള്ളവർ ആകർഷിക്കപ്പെടും.
ധനം, നിങ്ങളുടെ മൂല്യം, വസ്തു വകകൾ എന്നാ രണ്ടാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ധനകാര്യം മെച്ചപ്പെടുത്താൻ കഠിന ശ്രമം നടത്തും. കൂടുതൽ ധനതിനായി രണ്ടാം ജോലി ഏറ്റെടുക്കാം. മൂല്യങ്ങളെ ഉയർത്തി പിടിക്കുകയും, വിശ്വാസങ്ങളെ തടുത്തു നിര്ത്തു കയും ചെയ്യും. നിങ്ങളുടെ കഴിവുകൾ കൂടുതലായി ഉപയോഗിക്കേണ്ട അവസ്ഥ

അഖ്വാരിയസ് ജനുവരി 20 ഫെബ്രുവരി 18

രഹസ്യ മോഹങ്ങൾ, ബെഡ് പ്ലെഷേഴ്‌സ്, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒറ്റപെടൽ, വിദേശ ബന്ധം, ദൂര ദേശ വാസം നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ രഹസ്യ പ്ലാനുകൾ തൽക്കാലം വേണ്ട എന്നാ സൂചന. ഭൂത കാലത്തെ പ്രശ്‌നങ്ങൾ മനസിലേക്ക് വന്നേക്കാം. പിൻ വലിയുക, കാര്യങ്ങളെ ശ്രദ്ധിച്ചു വീക്ഷിക്കുക. രഹസ്യ സ്വഭാവം തുടരും. ജീവ കാരുണ്യ പ്രവർത്തനം നടത്തും. മുഖ്യ ധാരയിൽ നിന്ന് മാറി വികാര ഭരിതരായി നില കൊള്ളും. ദൂര ദേശ വാസം എന്നാ കാര്യം തീരുമാനത്തിന് വിധേയമാകും.

നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്ന ഒന്നാം ഭാവത്തിൽ ചൊവ്വ വ്യക്തി പ്രഭാവം വർധിക്കും. പുതിയ ശക്തി കൈവന്ന പോലെ അനുഭവപ്പെടാം. ശാരീരികമായ അസ്വസ്ഥകൾ ഈ അവസ്ഥയിൽ സാധാരണ ആണ്. ഈ ട്രാൻസിറ്റ് മാറുമ്പോൾ അവയും നീങ്ങുന്നതാണ്. ഈ അധിക ശക്തിയെ വേറെ വേറെ ചാനലുകളിലേക്ക് തിരിച്ചു വിടാൻ ശ്രമിക്കുക.

പ്യാസിയാസ് ഫെബ്രുവരി 19 മാർച്ച് 20

ലാഭങ്ങൾ, മോഹങ്ങൾ പ്രതീക്ഷകൾ, കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ എന്ന പതിനൊന്നാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ. സ്വാതന്ത്ര്യവും, ഭാവിയും പ്രാധാന്യം അർഹിക്കും. ഗ്രോപ് ജോലികളിൽ മുഴുകും. എങ്കിലും ഹൃദയത്തിൽ ഹിഡൻ അജണ്ടകൾ ഉണ്ടാകും. ബിസിനസ് കാര്യങ്ങളിൽ വിജയപ്രദമായ നിലയിലേക്ക് നീങ്ങും. ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്താം. ഭാവിയിലേക്കുള്ള പുതിയ തീരുമാനങ്ങൾ എടുക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യും. അതിനു വേണ്ട ആശയങ്ങൾ വാരി വിതറും. കൂടുതൽ നെറ്റ് വർക്കിങ് നടത്തുകയും ചെയ്യും.
രഹസ്യ മോഹങ്ങൾ, ബെഡ് പ്ലെഷേഴ്‌സ്, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒറ്റപ്പെടൽ, വിദേശ ബന്ധം, ദൂര ദേശ വാസം നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ഹിഡൻ അജണ്ടകൾ സൂക്ഷിക്കും. കൂട്ടത്തിലും ഏകനായി നില്ക്കാൻ ആഗ്രഹിക്കും. ഭാവനകൾ അധികമാകുകയും ഉൾ വിളികൾ ഉണ്ടാകുകയും ചെയ്യും. ഇപ്പോൾ അനുഭവിക്കുന്ന ഒരു പിൻ വലിയാൽ അധിക നാളേക്ക് കാണുകയില്ല ഈ ട്രാൻസികറ്റ് കഴിഞ്ഞു നിങ്ങൾ വളരെ തിരക്കുകളിലേക്ക് കുതിച്ചു ചാടുവാൻ പോകുകയാണല്ലോ അതിനു വേണ്ടിയുള്ള തയ്യാറെടുക്കൽ ആണെന്ന് കരുതിയാൽ മതി.

 jayashreeforecast@gmail.com