- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിസംബറിലെ ഈ ആഴ്ച
ഏരീസ് മാർച്ച് 21 ഏപ്രിൽ 19 ദൂരയാത്ര, വിദേശ വാസം, ഉയർന്ന പഠനം, തത്വചിന്ത, ആത്മീയത എന്ന ഒൻപതാം ഭാവത്തിൽ സൂര്യനും ബുധനും നിൽക്കുന്നു. അത്മീയതയെ വർധിപ്പിക്കുന്ന രീതിയിലുള്ള സംസാരം, അല്ലെങ്കിൽ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള പ്രവർത്തികൾ ഉണ്ടാകും. പുതിയ ഭാഷ, വിഷയം എന്നിവ പഠിക്കുകയോ പുതിയ പ്രോജക്ടിന് തുടക്കം കുറിക്കുകയോ ആവാം. പുതിയ ആശയ
ഏരീസ് മാർച്ച് 21 ഏപ്രിൽ 19
ദൂരയാത്ര, വിദേശ വാസം, ഉയർന്ന പഠനം, തത്വചിന്ത, ആത്മീയത എന്ന ഒൻപതാം ഭാവത്തിൽ സൂര്യനും ബുധനും നിൽക്കുന്നു. അത്മീയതയെ വർധിപ്പിക്കുന്ന രീതിയിലുള്ള സംസാരം, അല്ലെങ്കിൽ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള പ്രവർത്തികൾ ഉണ്ടാകും. പുതിയ ഭാഷ, വിഷയം എന്നിവ പഠിക്കുകയോ പുതിയ പ്രോജക്ടിന് തുടക്കം കുറിക്കുകയോ ആവാം. പുതിയ ആശയങ്ങൾ കൊണ്ട് മനസ് സമ്പന്നമാവുകയും കൂടുതൽ സരള ഭാവം പ്രകടിപ്പിക്കുകയും ചെയ്യും ബുധൻ ആശയവിനിമയങ്ങളെ നിയന്ത്രിക്കുന്നു എന്നാണ് സങ്കൽപം. ഈ ഗ്രഹത്തിന്റെ ഒപ്പം സൂര്യനും നിൽക്കുമ്പോൾ ഒരു ഈ വിഷയങ്ങളിൽ ജ്വലിച്ചു നിൽക്കു എന്ന് തന്നെ കരുതാം. മറ്റു സംസ്‌കാരങ്ങളിൽ നിന്നുള്ള വ്യക്തികളുമായി പരിചയത്തിൽ വരാം.
ഈ ആഴ്‌ച്ച തന്നെ ശുക്രൻ, ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിലേക്ക് നീങ്ങും. മുതിർന്ന വ്യക്തികളിലേയ്ക്ക് ശ്രദ്ധ തിരിയും. ജോലി സ്ഥലത്ത് രണ്ടാം വ്യക്തി വഴി മൂന്നാം വ്യക്തിയെ പരിചയപ്പെടാം. അവർ സഹായ സ്ഥാനത് വരാം. ജോലി സ്ഥലത്ത് നിങ്ങളുടെ സ്വീകാര്യത വർധിക്കും. ശുക്രൻ ഏതു ഭാവത്തിലൂടെ നീങ്ങിയാലും ആ ഭാവത്തിലെ കാര്യങ്ങളിൽ സുഖകരമായ അലസത കാണാൻ കഴിയേണ്ടതാണ്. അല്ലെങ്കിൽ നേരത്തെ നില നിന്നിരുന്ന ടെന്ഷ്ൻ നീങ്ങിയതയോ, പുതിയ സാധ്യതകൾ വരുന്നതായോ കാണാൻ കഴിയും.
ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ, കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ എന്ന പതിനൊന്നാം ഭാവത്തിലേക്ക് ചൊവ്വ വന്നു കഴിഞ്ഞു. ഈ വിഷയങ്ങളിൽ ശക്തി പ്രകടനം നടത്തുന്നതാണ്. എല്ലാ വസ്തുക്കളിലും വ്യത്യസ്തൻ എന്ന നിലപാട് സ്വീകരിക്കും. ഈ നിലപാടുകൾ അടുത്ത് വരുന്നവർക്ക് സ്വീകാര്യമാണോ എന്ന് ആലോചിക്കേണ്ടി വരും. സമാന മനസ്‌കരുമായി ഒന്ന് ചേരേണ്ട സമയമാണ് അപ്പോൾ കുറച്ചു ഫ്‌ലെക്‌സിബിൾ ആയി നില്ക്കുന്നതല്ലേ നല്ലത്? മറ്റുള്ളവരെ സഹായിക്കൽ, അല്ലെങ്കിൽ ജീവ കാരുണ്യ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കൽ എന്നിവ ഈ അവസരത്തിൽ സാധ്യമാണ്. മറ്റുള്ളവരെ പ്രചോദിപ്പിക്കാനുള്ള അവസരമാണ്.
ടോറസ് ഏപ്രിൽ 20 മെയ് 20
സെക്‌സ്, രൂപാന്തരം, തകർച്ചകൾ, മറ്റുള്ളവരുടെ ധനം, നിക്ഷേപങ്ങൾ, ഇൻ ലോസ് എന്ന എട്ടാം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ. മറ്റുള്ളവരുടെ ധനം അല്ലെങ്കിൽ ധനപരമായ വസ്തുതകൾ ഇവയെ കൈകാര്യം ചെയ്യുമ്പോൾ അത്യധികമായ ശ്രദ്ധ വേണ്ടി വരും എന്നുള്ള സൂചന പ്രപഞ്ചം നമുക്ക് തരുന്നു. എട്ടാം ഭാവത്തിലെ ധനത്തിന്റെ പ്രത്യേകത അതിനു വേറൊരു അവകാശി കൂടെ ഉണ്ടായിരിക്കും എന്നതാണ്. ഈ ധനം ലഭിക്കാൻ വേണ്ട സംസാരം, അല്ലെങ്കിൽ സന്ദേശം എന്നിവ ഈ ആഴ്ചയുടെ പ്രത്യേകത ആയിരിക്കും.
ചൊവ്വ, ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിൽ വന്നു കഴിഞ്ഞു ജോലി സ്ഥലത്ത് ഒറ്റയാൻ നില തുടരും. ഒരു ആക്ഷൻ ഹീറോ എന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങും. കൂടുതൽ വിജയങ്ങൾക്ക് വേണ്ടി ആഗ്രഹിക്കുകയും ചെയ്യും. ലോങ്ങ് ടേം ഗോളുകൾ മനസ്സിൽ കുറിച്ചിടും. ചിലർ ജോലിയിൽ പുതിയ ചുവടു വെയ്‌പ്പ് നടത്തും. ചൊവ്വ ഈ ഭാവത്തിൽ നില്ക്കുമ്പോൾ നിങ്ങളുടെ മേൽ ആർക്കൊക്കെ അധികാരം ഉണ്ടോ അവരുമായി അല്പം വാക്കേറ്റം നിശ്ചയമായും പ്രതീക്ഷിക്കാം.
ദൂര യാത്ര, ആത്മീയത, ഉയർന്ന പഠനം, വിദേശ ബന്ധം, തത്വ ചിന്ത എന്ന ഒൻപതാം ഭാവത്തിൽ ശുക്രൻ ഈ ആഴ്ച വരും വിദേശ ബന്ധം, അല്ലെങ്കിൽ ദൂര ദേശത്ത് നിന്നുള്ള ബന്ധം, എഴുത്ത്, വായന, പഠനം, പഠിപ്പിക്കൽ എന്നിവ നടക്കാം. ഭൂതകാലത്തെ കുറിച്ചുള്ള അപഗ്രഥനം, ഒളിഞ്ഞിരുന്ന മൂല്യങ്ങളെ കണ്ടെത്താൽ ഇവ നടക്കാം. ഈ ഭാവത്തിൽ വളരെ സന്തോഷകരമായ അവസ്ഥകളെ പ്രതീക്ഷിക്കുക. നിങ്ങളിലെ ക്രിയെടിവിടിയെ പരിപോഷിപ്പിക്കാൻ സഹായകമാകുന്ന വ്യക്തികളെ കണ്ടെത്താം.
ജമിനി മെയ് 21 ജൂൺ 20
വിവാഹം, ഉടമ്പടികൾ, നിയമം കൊണ്ട് ഉണ്ടാകുന്ന ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ. ബന്ധങ്ങളിൽ അഴിച്ചു പണികൾ നടത്താൻ പാകത്തിനുള്ള സംസാരം നടക്കും എന്ന് കരുതെണ്ടാതാണ്. പുതിയ പാര്ട്ൺ്ര ഷിപ്പുകൾ രൂപപ്പെടും. ഈ വിഷയങ്ങളിൽ കൂടുതൽ ആശയവിനിമയം നടത്തും. ബന്ധങ്ങളിൽ പുരോഗമനത്തിന് ആഗ്രഹിക്കുന്നു. നീക്കങ്ങളിൽ നിങ്ങൾക്ക് മുൻതൂക്കം ലഭിക്കാവുന്ന സാഹചര്യമാണ്. ബന്ധങ്ങളെ നിലക്ക് നിർത്താനും ഷേയ്പ് അപ് ചെയ്യാനും ഈ മാസത്തിന്റെ ഭൂരിഭാവും നിങ്ങൾ ശ്രമിക്കും. സെക്‌സ്, രൂപാന്തരം, തകർച്ചകൾ, മറ്റുള്ളവരുടെ ധനം, നിക്ഷേപങ്ങൾ, ഇൻ ലോസ് എന്ന എട്ടാം ഭാവത്തിൽ ശുക്രൻ നില്ക്കുന്നു, ചിന്തകളെ പ്രചോദിപ്പിക്കുന്ന വ്യക്തികളെ ആഗ്രഹിക്കും. പാർടണർ വഴി ധനകാര്യം മാറ്റങ്ങള്ക്ക്ു വിധേയമാകും. ബന്ധങ്ങളിലെ മുറിവുകൾ ഉണങ്ങും. വറൊരു വ്യക്തിയുമായി രൂപന്തരപ്പെടാൻ ആഗ്രഹിക്കും. ശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട ആൾക്കാരുമായി പരിചയത്തിൽ വരാം. ആത്മ നിർവൃതിക്ക് വേണ്ടി രഹസ്യങ്ങളെ തിരയാം. മാറ്റങ്ങളും, അവസരങ്ങളും ശ്രദ്ധയിൽ പെടാം.
ദൂര യാത്ര, ആത്മീയത, ഉയർന്ന പഠനം, വിദേശ ബന്ധം, തത്വ ചിന്ത എന്ന ഒൻപതാം ഭാവത്തിൽ ചൊവ്വ നില്ക്കുകന്നു. ഈ ഭാവത്തിലെ വിഷയങ്ങളിലെല്ലാം ഒരു വികസനമാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്. ദൂര യാത്ര പ്ലാൻ ചെയ്യുകയോ, നടത്തുകയോ ആവാം. പഠനം, പഠിപ്പിക്കൽ, വിശ്വാസങ്ങളെ നിരീക്ഷിക്കും. അറിവിന് വേണ്ടി ആഗ്രഹിക്കും. തടസങ്ങളെ വെല്ലുവിളിക്കാനുള്ള ശക്തമായ സാധ്യത കാണുന്നു.
കാൻസർ ജൂൺ 21 ജൂലൈ 22
ആരോഗ്യം, ദിവസേന ഉള്ള ജീവിതം, ജോലി സ്ഥലം, ശത്രുക്കൾ, സഹപ്രവർത്തകർ, വളർത്തു മൃഗങ്ങൾ, എന്ന ആറാം ഭാവത്തിൽ ബുധനും സൂര്യനും നിൽക്കുന്നു. ജോലി സ്ഥലത്ത് മറ്റുള്ളവരെ വിമർശിക്കുന്ന രീതിയിൽ ഉള്ള നിലപാട് സ്വീകരിക്കാൻ സാധ്യത. ജോലി അല്ലെങ്കിൽ ജോലി സ്ഥലത്ത് പൂർണത ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ ചിലപ്പോൾ മറ്റുള്ളവർക്ക് സ്വീകാര്യമായി എന്ന് വരില്ല. അതിനാൽ അല്പം അസുഖകരമായ അവസ്ഥകൾ പ്രതീക്ഷിക്കാം. ആശയ വിനിമയത്തിൽ ഊന്നിയുള്ള ജോലികൾ ആയിരിക്കും ഈ അവസ്ഥയിൽ കൂടുതലും.
വിവാഹം, ഉടമ്പടികൾ, നിയമം കൊണ്ട് ഉണ്ടാകുന്ന ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നില്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ ശുക്രൻ എത്തും. ബന്ധങ്ങളിൽ കംമിറ്റ്‌മെന്റുകൾ ആവശ്യപ്പെടുകയും നിറവേറ്റുകയും ചെയ്യും. സിംഗിൾ എന്ന അവസ്ഥ ഉപേക്ഷിച്ചു പോകാൻ ആഗ്രഹം പ്രകടിപ്പിക്കും. സാമൂഹ്യ പരിപാടികളിൽ പ്രത്യേകിച്ച് ശ്രദ്ധ കേന്ദ്രമാകും. പുതിയ ബന്ധങ്ങൾക്ക്് തുടക്കം കുറിക്കുകയും ആവാം. ബന്ധങ്ങളിൽ വളരെ സന്തോഷകരമായ അവസ്ഥ ഉണ്ടാകും.
സെക്‌സ്, രൂപാന്തരം, തകരച്ചകൾ, മറ്റുള്ളവരുടെ ധനം, നിക്ഷേപങ്ങൾ, ഇൻ ലോസ് എന്ന എട്ടാം ഭാവത്തിൽ ചൊവ്വ നില്ക്കും മറ്റുള്ളവരുടെ ധനം നിങ്ങളിൽ എത്താൻ ഉള്ള സമയമാണ്. ഒരു അധിക ചെലവ് പ്രതീക്ഷിക്കാം. പുതിയ വ്യക്തിയായി രൂപാന്തരപ്പെടാൻ സമയമായി എന്നർത്ഥം. തൃപ്തി തോന്നാത്ത എന്തിനെയോ പുതുക്കുകയോ, കളയുകയോ ചെയ്യാം. മുൻവിധികൾ പെട്ടന്ന് ഉണ്ടാകും. അവ ഇപ്പോഴും ശരി ആവണം എന്നില്ല. ഏഴാം ഭാവത്തിലെ വിജയങ്ങളിൽ മതി മറന്നു കൊണ്ട് എട്ടാം ഭാവത്തിലെ ബന്ധങ്ങളെ അത് പോലെ നേരിടരുത്. ഇടം ഭാവത്തിലെ വ്യക്തികളെ മുറിവേല്പിക്കാൻ ശക്തമായ സാധ്യത കാണുന്നു. അറിയാമല്ലോ അതീവ രഹസ്യമയമായ ഈ ഭാവം നാം വിചാരിക്കുന്നതിനെക്കാളും വളരെ നിഗൂഡത നിറഞ്ഞതാണ്. കണ്ണടച്ച് തുറക്കുന്ന വേഗതയിൽ കാര്യങ്ങൾ മാറി മറയാം.
ലിയോ ജൂലൈ 23 ഓഗസ്റ്റ് 22
റൊമാന്‌സ്, കുട്ടികൾ, ക്രിയെടിവിടി, ഊഹക്കച്ചവടം ഒഴിവു സമയം, എന്ന അഞ്ചാം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ നില്ക്കുന്നു റിസ്‌കുകൾ എടുക്കാം എന്ന സൂചന ആണ്. വളരെ നയപാരമായി സെല്ഫ് പ്രമോഷൻ നടത്തുന്നു.സംസാരം കൊണ്ട് മറ്റുള്ളവരെ ആകർഷിക്കുന്നു. കുട്ടികൾ, റൊമാൻസ് എന്നിവയെ കുറിച്ച് കൂടുതൽ ചിന്തിക്കുന്നു. വിവിധതരം ബിസിനസുകളെ കുറിച്ച പ്ലാൻ ചെയ്യുന്നു. ആത്മാവിനെ ഉത്തേജിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തും. മറ്റുള്ളവരെ മത്സര ബുദ്ധിയോടെ നേരിടും.
ആരോഗ്യം, ദിവസേന ഉള്ള ജീവിതം, ജോലി സ്ഥലം, ശത്രുക്കൾ, സഹപ്രവർത്തകർ, വളർത്തു മൃഗങ്ങൾ, എന്ന ആറാം ഭാവത്തിലേക്ക് ഈ ആഴ്ച ശുക്രൻ എത്തും. ജോലി സ്ഥലത്ത് നയപരമായി നീങ്ങും എങ്കിലും അങ്ങനെ ആരെയും വിശ്വാസത്തിൽ എടുക്കുകയില്ല. ജോലി സ്ഥലത്ത് കൂടുതൽ പോപ്പുലർ ആയി കാണപ്പെടും. റൊമാന്റിക് എന്ന അവസ്ഥയിലേക്ക് നീങ്ങുന്നതുകൊണ്ട് കൂടുതൽ സമയം ഒപ്പോസിറെ ജെൻടെരിൽ പെട്ടവരുടെ കൂടെ സമയം ചിലവക്കും.
വിവാഹം, ഉടമ്പടികൾ, നിയമം കൊണ്ട് ഉണ്ടാകുന്ന ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ ചൊവ്വ എത്തി കഴിഞ്ഞു കംമിട്‌മെന്റുകൾ കൊടുക്കാൻ ശ്രമിക്കുകയും, കംമിട്‌മെന്റുകൾ ആവശ്യപ്പെടുകയും ചെയ്യും ബന്ധങ്ങളിൽ നില നിന്നിരുന്ന അസ്വസ്തകൾ മാറുവാൻ തക്ക അവസരങ്ങൾ ഉണ്ടാകും. വാഗ്വാദം ഉണ്ടാകാനുള്ള സാധ്യത ഉണ്ട് പ്രത്യേകിച്ച് ഏഴാം ഭാവത്തിൽ ഉള്‌പ്പെകടുന്ന ആളുകളെ മയത്തിൽ കൈകാര്യം ചെയ്യണം. പക്ഷെ മറ്റുള്ളവരുമായി ഉള്ള പെരുമാറ്റത്തിൽ നിങ്ങൾക്ക് തന്നെ മുൻതൂക്കം എന്നാ കാര്യത്തിൽ സംശയം വേണ്ട.
വിർഗൊ 24 ഓഗസ്റ്റ് 22 സെപ്റ്റംബർ
സൂര്യൻ ബുധൻ, എന്നിവ നാലാം ഭാവത്തിലാണ്. കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്ത് എന്നിവ വീടിനുള്ളിൽ ആശയങ്ങൾ കൈ മാറും. കുടുംബം എന്ന നിലയിൽ നിങ്ങൾ ആരെയൊക്കെ കൺസിടർ ചെയ്യുന്നോ അവരുമായി ഭാവി കാര്യങ്ങൾ ചർച്ച ചെയ്യും. കുടുംബത്തിന്റെ അടിത്തറ മെച്ചപ്പെടുത്തുക, വീടിനു വേണ്ടി കൂടുതൽ നല്ല പ്ലനിങ്ങുകൾ ഇവ എല്ലാം പ്രതീക്ഷിക്കാം. വീട് വിൽക്കൽ, വാങ്ങൽ അല്ലെങ്കിൽ മെച്ചപ്പെടുത്തൽ എന്നിവ ലക്ഷ്യമാകും.
റൊമാൻസ്, കുട്ടികൾ, ക്രിയെടിവിടി, ഒഴിവു സമയം, ഊഹക്കച്ചവടം എന്ന അഞ്ചാം ഭാവത്തിൽ ശുക്രൻ എത്തുമ്പോൾ റൊമാന്‌സ്് അല്ലെങ്കിൽ വിനോദം എന്നിവ കൂടുതലായി നടത്തും. ഊഹാക്കച്ചവടത്തിൽ വിജയം ലഭിക്കേണ്ട അവസരമാണ്. കുട്ടികളുമായി നല്ല സമയം. ഒഴിവു സമയം ക്രിയെടിവിടി നിറഞ്ഞ കാര്യങ്ങളിൽ ചെലവാക്കും. പുതിയ പ്രേമ ബന്ധങ്ങൾ ഒരു ലോങ്ങ് ടേം അവസ്ഥയിൽ പോകുമെന്ന സൂചനയാണ്.
ആരോഗ്യം, ദിവസേന ഉള്ള ജീവിതം, ജോലി സ്ഥലം, ശത്രുക്കൾ, സഹപ്രവര്ത്ത്കർ, വളര്ത്തു മൃഗങ്ങൾ, എന്ന ആറാം ഭാവത്തിൽ ചൊവ്വ എത്തുമ്പോൾ ശത്രുക്കളെയും, പ്രതിബന്ധങ്ങളെയും ഒതുക്കി മുന്നേറും എന്നാ സൂചന ആണ്. പക്ഷെ ഈ അധിക ശക്തി ആരോഗ്യം, സുഹൃത്തുക്കൾ എന്നിവയെ ബാധിക്കാതെ നോക്കണം. നമ്മെ സഹായിക്കുന്നവരുമായോ അല്ലെങ്കിൽ നമ്മെക്കാൾ ഒരു പടി താഴ്ന്നു നില്ക്കു ന്നവരുമായോ അല്പം കശപിശ ഈ അവസ്ഥയിൽ സ്വാഭാവികമാണ്
ലിബ്ര ( സെപ്റ്റംബെർ 22 ഒക്ടോബർ 22)
ആശയവിനിമയം, ചെറുയാത്രകൾ, ഷോർട്ട് കോഴ്‌സുകൾ, സഹോദരങ്ങൾ, അയല്ക്കാർ, എന്ന മൂന്നാം ഭാവത്തിൽ സൂര്യൻ ബുധൻ എന്നിവ നില്ക്കുന്നു. ഈ വിഷയങ്ങളിൽ മനസ് ചിന്തകളിൽ നിന്ന് ചിന്തകളിലേക്ക് നീങ്ങുന്നു. ലോങ്ങ് ടേം ആവശ്യമുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കരുത്. ചെറു യാത്രകൾ അധികരിക്കും. ടെക്‌നോളജി കൂടുതൽ ഉപയോഗത്തിൽ വരും. വരുന്നവരെല്ലാം നിങ്ങളോട് സംസാരിക്കുന്നു എന്ന അവസ്ഥ ഉണ്ടാകാം. പുതിയ കാര്യങ്ങൾ പഠിക്കുക. പുതിയ പ്രോജക്റ്റ് അല്ലെങ്കിൽ പുതിയ പരീക്ഷ എന്നിവ നടക്കാം.
കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്ത് എന്ന നാലാം ഭാവത്തിൽ ശുക്രൻ നില്ക്കും. ഭൂതകാല സ്മരണകൾ ഉണ്ടാകും. വീടിനുള്ളിലെ കാര്യങ്ങൾക്ക്് കൂടുതൽ വില കൊടുക്കും. വീട്ടിൽ തന്നെ ബിസിനസ് തുടങ്ങാനുള്ള പദ്ധതികൾ നടത്താം.
പ്രേമം, കുട്ടികൾ, ഒഴിവു സമയം, ക്രിയെടിവിടി, ഊഹക്കച്ചവടം എന്നാ അഞ്ചാം ഭാവത്തിൽ ചൊവ്വ വന്നു കഴിഞ്ഞു ഉല്ലാസത്തിന് വേണ്ടി സമയം ചെലവാക്കും. ഈ അവസരത്തിൽ ശക്തി പ്രകടനം നടത്തി മട്ടുല്ലാവരെ മുഷിപ്പിക്കാൻ സാധ്യത ഉണ്ട്. ക്രിയെടിവിടി അടിസ്ഥാനമാക്കി ഉള്ള കാര്യങ്ങൾ കൂടുതലായി ചെയ്യും. മറ്റുള്ളവർ പ്രോത്സാഹിപ്പിക്കും. ചിലപ്പോൾ ജോലിയിൽ ഉള്ള സകല ശ്രദ്ധയും ക്രിയെടിവിടിയിലെക്ക് നീങ്ങാം. അങ്ങനെ ജോലിയെ രണ്ടാം സ്ഥാനത് കാണാൻ തുടങ്ങും. രോമാൻസിന് സാധ്യത ഉണ്ടെന്നു പറയാതെ തന്നെ അറിയാമല്ലോ. ഊഹാക്കച്ചവടതിന്റെ കാര്യത്തിൽ ചൊവ്വയെ വിശ്വസിക്കേണ്ട ആവശ്യമില്ല.
സ്‌കൊർപിയോ ഒക്ടോബർ 23 നവംബർ 21
ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ നില്ക്കുന്നു. ധനകാര്യം മെച്ചപ്പെട്ട അവസ്ഥയിലേക്ക് നീങ്ങേണ്ടതാണ് അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്താൻ പറ്റിയ സമയം ആണ്. കൂടുതൽ ജോലി ചെയ്‌തേക്കാം വില കൂടിയ വസ്തുക്കൾ വാങ്ങാൻ ശ്രമിക്കും. സംസാരം കൊണ്ട് ധനം വന്നേക്കാം എന്നാണ്.
ആശയവിനിമയം, ചെറുയാത്രകൾ, ഷോര്ട്ട് കോഴ്‌സുകൾ, സഹോദരങ്ങൾ, അയല്ക്കാർ, എന്നാ മൂന്നാം ഭാവത്തിൽ ശുക്രൻ എത്തുമ്പോൾ സ്വയം പ്രമോട്ട് ചെയ്യും. സ്വന്തം ഇഷ്ടങ്ങളെ കുറിച്ച ഇടതടവില്ലാതെ സംസാരിച്ചു കൊണ്ടിരിക്കും. കംപ്ലീറ്റ് സോഷ്യൽ ബട്ടർ ഫ്‌ലൈ എന്നാ നിലയിൽ പറന്നു നടക്കും. സഹോദരങ്ങൾ, ആശയ വിനിമയങ്ങൾ എന്നിവയിൽ ലാഭങ്ങൾ ഉണ്ടാകും. ചിയർ ഫുൾ ആയികാണപ്പെടും.
കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്ത് എന്ന നാലാം ഭാവത്തിൽ ചൊവ്വ നില്ക്കുന്നു വീടിനുള്ളിൽ ചെയ്‌തെ കാര്യങ്ങൾ പിന്നെയും ചെയ്യും. വീടിനുള്ളിൽ മേധാവിത്തം കാണിക്കും. അപ്പോൾ വാഗ്വാദം നടക്കാം. നിങ്ങളുടെ കണ്ണിലൂടെ മറ്റുള്ളവരും നോക്കണം എന്ന് പറഞ്ഞാൽ അത് നടക്കുമോ? വസ്തു വില്പന വാങ്ങൽ , വസ്തുക്കളെ അടുതറിയാൽ എന്നിവ നടക്കാം.
സജിട്ടരിയാസ് നവംബർ 22 ഡിസംബർ 21
വ്യക്തിത്വം, ലുക്‌സ്, വിചാരധാര, മനോഭാവം, വീക്ഷണ കോൺ എന്നിവയിൽ സൂര്യൻ, ബുധൻ എന്നിവ സ്വയം പ്രമോട്ട് ചെയ്യും. സൗന്ദര്യം മെച്ചപ്പെടുത്തും, പുതിയ സ്ടയ്ൽ സ്വീകരിക്കും. പുതിയ വഴി സ്വീകരിക്കും. ഒന്നിൽ നിന്ന് വേറെ ഒന്നിലേക്ക് മാറി കൊണ്ടിരിക്കും. പല പദ്ധതികള്ക്ക് രൂപം കൊടുക്കും എങ്കിലും അവ നടപ്പിലാക്കാൻ കാലതാമസം വന്നേക്കാം. അങ്ങനെ അല്പം വിരസത തോന്നാം
ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ ശുക്രൻ വന്നു കഴിഞ്ഞു ഭൗതികമായ ആഗ്രഹങ്ങൾ വര്ധി ക്കും. ഈ അവസരത്തിൽ പരിചയത്തിൽ വരുന്നവർ സഹായികൾ ആയി തീരും. ധനവുമായി ബന്ധപ്പെട്ട ആളുകളുമായി അടുപ്പത്തിൽ വരാം. ധനം അധികമായി ചിലാവക്കാനുള്ള ആഗ്രഹത്തെ നിയന്ത്രിക്കുക തന്നെ വേണം.
ആശയവിനിമയം, ചെറുയാത്രകൾ, ഷോർട്ട് കോഴ്‌സുകൾ, സഹോദരങ്ങൾ, അയല്ക്കാ ർ, എന്നാ മൂന്നാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ചെറിയ യാത്രകൾ, കൂടുതൽ ആശയവിനിമയം. അയല്ക്കാ രോ, സഹോദരങ്ങളോ ആയി ഉള്ള വാക്കേറ്റം. ഈ വാക്കേറ്റം ഒഴിവാക്കാൻ കഴിഞ്ഞാൽ എല്ലാം ഭംഗിയായി തീരും എന്ന് പറയേണ്ടതില്ലല്ലോ . ശക്തിപ്രകടനതിനു വേണ്ടി ആത്മാവ് ദാഹിച്ചു കൊണ്ടിരിക്കും
കാപ്രികോൺ ഡിസംബർ 22 ജനുവരി 19
രഹസ്യ മോഹങ്ങള്, ബ്ലെഡ് പ്ലെഷേഴ്‌സ്, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒറ്റപെടൽ, വിദേശ ബന്ധം, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ സൂര്യനും ബുധനും നിൽക്കുന്നു. ഭൂതകാലത്തെ കുറിച്ച് ഓർത്തുകൊണ്ടിരിക്കുകയും അവയെ തള്ളിക്കളയാനുള്ള ആത്മാർത്ഥമായ ശ്രമം നടത്തുകയും ചെയ്യും. മൂല്യമില്ലാത്ത ചിന്തകളെയും പ്രവർത്തികളെയും മാറ്റി നിർത്തി പുതിയവയെ വരവേൽക്കാനുള്ള ശ്രമം നടത്തും പ്രാർത്ഥന ധ്യാനം എന്നിവ സഹായിക്കും. ഭൂതകാലത്തേക്ക് നോക്കി ഭാവിയെ മെച്ചപ്പെടുത്താനുള്ള തീരുമാനങ്ങൾ എടുക്കും രഹസ്യ ഭാവം സ്വീകരിച് തിരശീലക്ക് പിന്നിലേക്ക് നീങ്ങും മൗനം പാലിക്കും.
ഈ ആഴ്ച വ്യക്തിത്വം, ലുക്‌സ്, വിചാരധാര, മനോഭാവം, വീക്ഷണ കോൺ എന്ന ഒന്നാം ഭാവത്തിൽ ശുക്രൻ വരുമ്പോൾ സൗന്ദര്യം മിനുക്കും. പന്ത്രണ്ടാം ഭാവത്തിലെ മൗനം തൂത്തെറിഞ്ഞു സോഷ്യൽ തലത്തിൽ വിഹരിക്കും. പുതിയ റൊമാൻസ്, അല്ലെങ്കിൽ മറ്റുള്ളവർ നിങ്ങളിൽ ആകര്ഷിതരാകും. പ്രത്യേകിച്ച് ഒന്നും ചെയ്തില്ല എങ്കിലും ഈ അവസ്ഥ ആയിരിക്കും എന്നിരുന്നാലും ഇടക്ക് പന്ത്രണ്ടാം ഭാവം ശല്യപ്പെടുതും.
ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവത്തിൽ ചൊവ്വ നില്ക്കുമന്നു. ധനം വരുന്നതും പോകുന്നതും അറിയില്ല . മൂല്യം വര്ധിടപ്പിക്കാനുള്ള ശ്രമം പതിവിൽ കൂടുതൽ നടത്തും. രണ്ടാം ജോലി ഏറ്റെടുക്കുകയും ആവാം.
അഖ്വാരിയസ് ജനുവരി 20 ഫെബ്രുവരി 18
ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ, കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ എന്ന പതിനൊന്നാം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ നിൽക്കുന്നു. കൂട്ടായ പ്രവർത്തനങ്ങളിൽ ആശയങ്ങൾ ദാനം ചെയ്യും. മട്ടുള്ളവർ അവ ഏറ്റെടുക്കണം എന്ന് വാശി പിടിക്കും. ഓഫ് ബീറ്റ് ആയിട്ടുള്ള ആശയങ്ങളിൽ വളരെ പുരോഗമിക്കും വളരെ ബുദ്ധിപരമായ കാര്യങ്ങൾ ചെയ്തു മറ്റുള്ളവരുടെ പ്രോത്സാഹനം നേടും. ഭാവിയെ കുറിച്ചും, പ്രതീക്ഷകളെ കുറിച്ചും സാദാ ചിന്തിച്ചും പ്ലാൻ ചെയ്തുകൊണ്ടും സമയം ചെലവാക്കും.
രഹസ്യ മോഹങ്ങള്, ബെഡ് പ്ലെശേഴ്‌സ് , ഒളിപ്പിച്ചു വച്ച കഴിവുകള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള് , ഒറ്റപെടല്, വിദേശ ബന്ധം, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ശുക്രൻ എത്തും . പ്രേമകര്യ്ങ്ങളിൽ ലജ്ജ പ്രദര്ശിലപ്പിക്കും. എന്നാലും രഹസ്യ ബന്ധങ്ങൾ ഉടലെടുക്കാൻ സാധ്യത ഉണ്ട്. കർമ്മം കൊണ്ട് ഒരു പ്രത്യേക വ്യക്തിയുമായി ബന്ധം ഉടലെടുതോ എന്ന് സംശയിക്കും. ഹൃദയം വെളിപ്പെടുത്തുന്നതിനു മുന്പ് പ്രശ്‌നങ്ങൾ പരിഹരിക്കുക. ആശുപത്രി, അല്ലെങ്കിൽ ഒറ്റപെടൽ ഉള്ള സ്ഥലം എന്നിവയിൽ നിന്നുള്ള ആളുകളുമായി പരിചയപ്പെടാം.
വ്യക്തിത്വം, ലുക്‌സ്, വിചാരധാര , മനോഭാവം, വീക്ഷണ കോൺ എന്ന ഒന്നാം ഭാവത്തിൽ ചൊവ്വ നില്ക്കും ആക്ഷൻ ഹീറോ പരിവേഷം ഉണ്ടാകും പുതിയ സംരംഭങ്ങൾ തുടങ്ങാൻ വേണ്ട ഊര്ജം ലഭിക്കും. വെറുതെ ശക്തി പ്രയോഗിച്ചു മറ്റുള്ളവരുമായി മുഷിയാൻ സാധ്യത. ചൊവ്വ യുദ്ധങ്ങളുടെ ദേവനായി അറിയപ്പെടുന്നതുകൊണ്ട് അടുത്തുള്ളവരെ മുറിവേല്പി ക്കാൻ സാധ്യത. ഈ ശക്തിയെ നല്ല കാര്യങ്ങളിലേക്ക് ചാനല്യ്‌സ് ചെയ്യുക.
പ്യാസിയാസ് ഫെബ്രുവരി 19 മാർച്ച് 20
ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്നാ പത്താം ഭാവത്തിൽ സൂര്യൻ, ബുധൻ എന്നിവ നിൽക്കുന്നു. ജോലി ഇതു ദിശയിൽ പോകുന്നു എന്നാ കാര്യത്തെ കുറിച്ച ചിന്തിക്കും. ജോലി നേർ ദിശയിൽ കൊണ്ട് പോകാനുള്ള തീരുമാനങ്ങൾ വളരെ പ്രായോഗികമായി കൈകാര്യം ചെയ്യും. സമൂഹത്തിലെ വില ഉറപ്പിക്കാനും സുരക്ഷിതമാക്കാനും ഉള്ള കാര്യങ്ങൾ ആകും കുറെ നളതെക്ക് ചെയ്യുക. ലോങ്ങ് ടേം എന്നാ നിലയിൽ പ്ലാനുകൾ നടപ്പിലാക്കും.
ലാഭങ്ങൾ , മോഹങ്ങൾ, പ്രതീക്ഷകൾ, കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ എന്ന പതിനൊന്നാം ഭാവത്തിൽ ശുക്രൻ നില്ക്കും. രണ്ടാം വ്യക്തി വഴി മൂന്നാം വ്യക്തി പരിചയത്തിൽ വരുകയും സഹായ സ്ഥാനത് നില്ക്കു കയും ചെയ്യും. സമാന മന്‌സ്‌കരുമായി ചുറ്റിയടിക്കും. വളരെ നാളുകൾ ആയി സുഹൃത്തുക്കൾ ആയിരുന്നവരോദ് പ്രത്യേക ബന്ധം തോന്നും. ഭാവിയെ കുറിച്ച ആശ്വാസം തോന്നുകയും, അസാധാരണ സംഭവങ്ങളിൽ സന്തോഷവാനായി മാറുകയും ചെയ്യും.
രഹസ്യ മോഹങ്ങള്, ബ്ലെഡ് പ്ലഷേഴ്‌സ് , ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള് , ഒറ്റപെടല്, വിദേശ ബന്ധം, നിഗൂഡത എന്നാ പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വ നില്ക്കുംന്നു മനസ്സിൽ ഉറങ്ങിക്കിടന്ന വസ്തുതകൾ ശ്രദ്ധയിലേക്ക് വരും.പുതിയ പ്രോജക്ടുകളിൽ ശ്രദ്ധ അര്പ്പിക്കും. വരവ് ചെലവ് എന്നിവയിൽ അതീവ അധ കൊടുക്കേണ്ട സമയം ആകുന്നു.
jayashreeforecast@gmail.com