ഴിഞ്ഞ ആഴ്ച പറഞ്ഞത് പോലെ തന്നെ നാം നമ്മുടെ ബെർത്ത് ചാർട്ട് ഈ ആഴ്ച വായിക്കും. അറിയാമല്ലോ ബെർത്ത് ചാർട്ടിന് പന്ത്രണ്ടു ഭാഗങ്ങൾ ഉണ്ട്. ഈ പന്ത്രണ്ടു ഭാഗങ്ങളും ജീവിതത്തിന്റെ പല മേഖലകളെ സൂചിപ്പിക്കുകയും ചെയ്യുന്നു. നേരത്തെ ഞാൻ ആ മേഖലകളെക്കുറിച്ച് വിശദമായിഎഴുതിയിട്ടുണ്ട്. ഈപന്ത്രണ്ടു ഭാഗങ്ങളെ ഹൗസസ് അല്ലെങ്കിൽ ഭാവങ്ങൾ എന്ന് പറയുന്നു. ഇവ ഒരേ പോലെ പ്രാധാന്യവും അർഹിക്കുന്നു. എങ്കിലും എനിക്ക് ഏറ്റവും താല്പര്യം ഉള്ളത് നാലാം ഭാവമാണ്. ഒരാളുടെ ബെർത്ത് ചാർട്ടിൽ ഞാൻ ആദ്യം നോക്കുന്നത് നാലാം ഭാവം തന്നെയായിരിക്കും. 

ഫോർത്ത് ഹൗസ്, എന്താണ് നാലാം ഭാവം സൂചിപ്പിക്കുന്നത്?

കുടുംബം, വീട്, പിതാവ് അല്ലെങ്കിൽ മാതാപിതാക്കൾ, പൂർവ്വികർ, കുടുംബത്തിന്റെ വസ്തുക്കൾ, നിലം അങ്ങനെ കുടുംബത്തോട് എന്തൊക്കെ ബന്ധപ്പെടുത്താമോ ആ കാര്യങ്ങൾ എല്ലാം അവ സൂചിപ്പിക്കുന്നു. കുടുംബത്തിൽ നിന്ന് നമുക്ക് കിട്ടുന്ന സ്‌നേഹം, ഭക്ഷണം, സെക്യുരിടി, നമ്മുടെ വ്യക്തിത്വം, ആശയങ്ങൾ അങ്ങനെ ആ ഭാവത്തിൽ നിന്ന് ലഭിക്കുന്ന കാര്യങ്ങൾ നമ്മെ ജീവിതത്തിൽ വളർതുകയോ തളർത്തുകയോ ചെയ്യാം. നാം ലോകത്തിന്റെ ഏതു കോണിൽ പോയാലും നമ്മുടെ കുടുംബം നമുക്ക് പ്രിയപ്പെട്ടതാകുന്നു, ആ മേഖല നമുക്ക് തരേണ്ടത് നരിഷ്‌മെന്റ്‌റ് ആണ്. പക്ഷെ എല്ലാവർക്കും കുടുംബത്തിൽ നിന്ന് ഒരേ അനുഭവം ആയിരിക്കില്ല. ചിലരെ അവരുടെ കുടുംബം തന്നെ തളർത്തിക്കളയും. അവിടെ നിന്ന് കിട്ടുന്ന അനുഭവങ്ങൾ അവരെ ലോകത്തോട് തന്നെ വേരുപ്പുള്ളവരാക്കി മാറ്റും. ചിലർ കുടുംബത്തെ വെറുക്കും. അവരെ ശത്രുക്കളെ പോലെ കാണും. മാതാപിതാക്കളെ അകറ്റി നിർത്തും. നമുക്ക് നോക്കാം കുടുംബവുമായുള്ള നമ്മുടെ ബന്ധം എങ്ങനെ ആണെന്ന്. അതിനു ആദ്യമായി ബെർത്ത് ചാർത്ത് വേണ്ടേ? നമുക്ക് വരച് ബർത്ത് ചാർത്ത് ഉണ്ടാക്കാൻ സമയമായില്ല. ഈ ഒരു സീരീസ് കഴിയുമ്പോൾ സ്വന്തം ബർത്ത് ചാർട്ട് എങ്ങനെ മാനുവൽ ആയി വരക്കാം എന്ന് പഠിക്കാം. ഇപ്പോൾ ഇന്റർനെറ്റിൽ അവയ്‌ലബിൾ ആയിട്ടുള്ള സോഫ്ട്‌വെയർ മാത്രമാണ് ഒരു മാർഗം!. ചില സൈറ്റുകൾ, www.hosuronline;com, www.atsroaura.com, www.atsrobarish.com എന്നിവയാണ്. ബ്ലോക്ക് രൂപത്തിലുള്ള ബർത്ത് ചാർത്ത് ഉപയോഗിക്കാൻ പ്രയാസം തോന്നുന്നു എങ്കിൽ  http://www.spychicscience.org/atsrochart.aspx ഈ സൈറ്റ് നോക്കാവുന്നതാണ്. നാം നോർത്ത് ഇന്ത്യൻ ചാർട്ട് ആണ് ഉപയോഗിക്കാൻ പോകുന്നത്. നമ്മുടെ ജനന സമയം, സ്ഥലം, തീയതി എന്നിവ എന്റർ ചെയ്തു കഴിയുമ്പോൾ നമുക്ക് ഒരു ചാർത്ത് ലഭിക്കും. അതിനെ ലഗ്‌ന ചാർട്ട് എന്ന് പറയും. വേദിക് അസ്‌ട്രോളജിയിൽ ഏതാണ്ട് പതിനാറു തരം ചാർട്ടുകൾ ഉണ്ട്.

• ലഗ്‌ന : ജീവിതത്തിന്റെ എല്ലാ മേഖലകളും

• ഹോര: സമ്പത്ത്

• ദ്രെക്കെനാ: സഹോദരങ്ങൾ

• ചതുർതാംശ ; വീട്, നമ്മുടെ വിധി

• സപ്താംശ : കുട്ടികൾ

• നവാംശ: പങ്കാളി

• ദശാംശ: ജോലി

• ദ്വാ ദശാംശ: മാതാപിതാക്കൾ

• ശോടശംശ: യാത്രകൾ

• വിമ്ശംശ : ആത്മീയത

• ചതുര്വിനാശ : അറിവ്

• സപ്തവിമ്ശംഷ : ആരോഗ്യം, ശക്തി

• ത്രിമ്ശംശ : ദൗര്ഭാഗ്യങ്ങൾ

• ഖവേടാംഷ : ശുഭ കാര്യവുംഅശുഭ കാര്യവും

• അക്ഷ വേദംശ : എല്ലാ വശങ്ങളും

• ശാസ്ത്യംശ : പൊതുവായ കാര്യങ്ങൾ

ഇവയെ ഒന്നിച്ച വർഗ ചാർട്ടുകൾ എന്ന് പറയും. ഇതിലെ ആദ്യത്തെതാണ് ലഗ്‌ന ചാർട്ട് . ഒരു സാമ്പിൾ ചാർട്ട് താഴെ കൊടുത്തിരിക്കുന്നു. അഗസ്‌റ് 17, 2014, 2 : 49 കോട്ടയത്ത് കാണിച്ച ഒരു വ്യക്തിയാണ് ഇതിൽ കാണിച്ചിരിക്കുന്നത്. സങ്കല്പമാണ്. ആരെയും ഉദ്ദേശിച്ചല്ല.

 

താഴെ കാണുന്ന ചാർട്ടിൽ കൊടുത്തിരിക്കുന്ന ബോക്‌സസ് നോക്കുക അതിലെ നാലാം നമ്പർ ഭാവം എന്നെഴുതിയിരിക്കുന്ന ഭാവമായിരിക്കും എല്ലാ ചാർട്ടിലെയും നാലാം ഭാവം. മുകളിലെ ചാർട്ടി ൽ 12, കെ ഇ എന്നാണ് നാലാം ഭാവത്തിൽ എഴിതിയിരിക്കുന്നത്. ഈ കുഞ്ഞു ജനിച്ചപ്പോൾ അതിനർത്ഥം നാലാം ഭാവത്തിൽ പന്ത്രണ്ടാം രാശി ആയ പയാസിസ് ആയിരുന്നു ഉദിച്ചത് എന്നാണ്. അതോടൊപ്പം നിന്ന ഗ്രഹം കേതുവും.

ഇനി നമുക്ക് ഓരോരുത്തരുടെയും നാലാം ഭാവം എങ്ങനെ എന്ന് വായിക്കാം. ചിലരുടെ ആ ഭാവത്തിൽ ഗ്രഹങ്ങൾ ഒന്നും കാണുകയില്ല, ചിലർക്ക് ആ ഭാവത്തിൽ ഒന്നിൽ കൂടുതൽ ഗ്രഹങ്ങളെ കാണാൻ സാധിക്കും.

ഇനി നാലാം ഭാവത്തിൽ വിവിധ ഗ്രഹങ്ങൾ വന്നാൽ എന്തൊക്കെയാണ് സംഭവിക്കുക എന്ന് പറയാം. എനിക്ക് നിങ്ങളെ എല്ലാവരെയുംഅറിയില്ല. എങ്കിലും ഗ്രഹങ്ങൾ നിങ്ങൾക്ക് കുടുംബവുമായുള്ള ബന്ധം കൂടുതൽ അറിയാം. ഈ ആഴ്ച ശുഭ ഗ്രഹങ്ങളെ മാത്രം നാം അവലോകനം ചെയ്യും. അശുഭ ഗ്രഹങ്ങളെ അടുത്ത ആഴ്ചയും. കാരണം നാലാം ഭാവത്തിൽ അശുഭ ഗ്രഹങ്ങൾ ഉള്ള ഒരു വ്യക്തിയുടെ ഉദാഹരണം പറഞ്ഞു വേണം അത് വിവരിക്കാൻ. വ്യക്തി എന്റെ കയ്യിൽ തന്നെ ഉണ്ട്. എന്റെ ആത്മാർത്ഥ സുഹൃത്ത്. കഴിഞ്ഞ കുറെ ദിവസമായി ഞാനും അദ്ദേഹവും ഈ ഗ്രഹങ്ങളെ എങ്ങനെ ഒതുക്കാം എന്നതിനെ കുറിച്ച് കൂലങ്കഷമായി ചർച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. അദ്ദേഹം ആണെങ്കിലോ രത്‌നങ്ങൾ വിളയുന്ന ആഫ്രികൻ രാജ്യത്ത് കൊള്ളക്കാരുടെയും, അകമികളുടെയും ഇടയിൽ സമാധാനപരമായ ജീവിതം നയിക്കുന്നു. ഭാര്യയും കുഞ്ഞും കൂടെത്തന്നെ ഉണ്ട്.

വ്യാഴം

നാലാം ഭാവത്തിൽ വ്യാഴം നിൽക്കുമ്പോൾ അദ്ധേഹത്തിന്റെ ഹൃദയം അഭിമാനം കൊണ്ട് തുടിക്കും. അമ്മയിൽ നിന്ന് പല കാര്യങ്ങളും പഠിക്കും. അമ്മ ജീവിതത്തിൽ പ്രമുഖ വക്തിയായി മാറും. നാലാം ഭാവത്തിൽ വ്യാഴം നില്ക്കുന്ന സ്ത്രീകൾ അവരുടെ ഭാവി ഭർത്താവിനെ കാണുന്നത് ഏതെങ്കിലും ഒരു പരിപാടിയിൽ വച്ചാകും. പുരുഷന്മാരും ഏതാണ്ട് അത് പോലെ തന്നെ. അത് ക്ലോസ്ഡ് ആയിട്ടുള്ള പരിപാടികൾ. അതായത് കുടുംബകൂട്ടയ്മ, വിവാഹം, ആരാധനാലയം. അങ്ങനെ. അല്ലെങ്കിൽ സ്വന്തം മാതാവ് വഴി ആലോചന വരാം. വളരെ സന്തോഷവന്മാരായി ഇക്കൂട്ടർ ജീവിക്കും. കടുത്ത ഒപ്ടിമിസം എന്നാ നിലപാട് സ്വീകരിക്കും. വലിയ വീടുകൾ, സുഖ സൗകര്യങ്ങൾ വിപുലീകരിക്കപ്പെടും. വ്യാഴം നല്ല സ്ഥാനത്ത് അല്ല എങ്കിൽ വിദേശങ്ങളിൽ വീട് കണ്ടെത്താം. വാഹനങ്ങൾ, പ്രത്യേകിച്ച് വ്യാഴ ദശയിൽ. ഈ നാലാം ഭാവത്തിൽ നിന്ന് വ്യാഴം, എട്ടാം ഭാവം, പത്താം ഭാവം , പന്ത്രണ്ടാം ഭാവം, ഇവയെ നോക്കും. എട്ടാം ഭാവത്തെ വ്യാഴം നോക്കുമ്പോൾ, തകർച്ചകൾ നിക്ഷേപങ്ങൾ, രൂപാന്തരം, ഇൻ ലോസ് എന്നിവ സേഫ് സോണിൽ ആകും. അതായത് വിവാഹം വഴി സമ്പത്ത് വർധിക്കും. ഇൻ ലോസുമായി നല്ല ബന്ധം. വ്യാഴം നല്ല സ്ഥാനത് ആണെങ്കിൽ മാത്രം. ഇൻ ലോസ് പ്രാർത്ഥന, ധ്യാനം എന്നിവയിൽ വ്യാപ്രിതർ ആയിരിക്കും. ഭാര്യ അല്ലെങ്കിൽ ഭർത്താവു സമ്പാദിച്ചു കൂട്ടും.

പത്താം ഭാവതിലെക്ക് വ്യാഴം നോക്കുമ്പോൾ, പത്താം ഭാവം ജോലി, സോഷ്യൽ സക്‌സസ്, മാതാവ്. നിങ്ങൾ കൂടുതലും അദ്ധ്യാപനം എന്ന രംഗത്തേക്ക് പോകും. അല്ലെങ്കിൽ നിലം വില്പന വാങ്ങൽ എന്നിവ നടത്തും.പക്ഷെ നീതിയായ രീതിയിൽ തന്നെ. രാഷ്ട്രീയം ആവാം. ഫാമിലി ബിസിനസ് ആവാം. പിന്നെ വ്യാഴം അതീവ രഹസ്യമയം ആയ പന്ത്രണ്ടാം ഭാവം, അതൊരു വൃത്തികെട്ട ഭാവമാണ്. സകല രഹസ്യ മോഹങ്ങൾ ശത്രുക്കൾ, നഷ്ടങ്ങൾ എന്നിവയുടെ ഭാവം. വിദേശ ബന്ധം. യാത്ര. വളരെ ആത്മീയരയിരിക്കും. മറക്കപ്പെട്ട ബുദ്ധി , രഹസ്യമാക്കി വച്ച ബുദ്ധി. ഇതെല്ലം വ്യാഴം ചാർട്ടിൽ നല്ല സ്ഥാനത്ത് ഇരുന്നാൽ. കാപ്രികൊനിന്റെ സ്ഥാനത് അഞ്ചു ഡിഗ്രിയിൽ വന്നാൽ വിപരീത ഫലം ഉണ്ടാകാം. എന്നാലും ഒരിക്കലും ഒപ്ടിമിസം കൈവിടില്ല. പിന്നെന്തു വേണം?


വീനസ്

വീനസ് പ്ലാനെറ്റ് ഓഫ് ലൈഫ്. ഈ ഭാവത്തിൽ വീനസ് വളരെ ശക്തനായി തീരുന്നു. ഈ ഭാവത്തിൽ സന്തോഷം നിറയും. അമ്മയുടെ സ്‌നേഹം ആവോളം ലഭിക്കും. നല്ല ഭക്ഷണം, നരിഷ്‌മെന്റ്‌റ്. അമ്മയെ മാതൃക ആക്കും. വീട് അലങ്കരിക്കുക ഇക്കൂട്ടർ ചെയ്യും. അത് കൊണ്ട് തന്നെ ഇവർ എവിടെ പോയാലുംഅവിടെല്ലാംഅലങ്കരിക്കും. അത് കൊണ്ട് അങ്ങനത്തെ വസ്തുക്കളുമായി വ്യാപാരം നടത്താം. വീട്ടിലിരുന്നു ബിസിനസ് ചെയ്യും. വിജയിക്കും. വീനസ് നാലാം ഭാവത്തിൽ ഉള്ളവർ ഏതെങ്കിലും ആർട്ട് ഫോമിൽ എക്‌സെൽ ചെയ്യാം. മനോഹരമായ വസ്തുക്കൾ, അവയെ വച്ച ബിസിനസ് ചെയ്യും. സൗന്ദര്യ ആരാധകർ ആയിത്തീരും. എവിടെ പോയാലും അവിടെയെല്ലാം സൗന്ദര്യത്തിൽ ശ്രദ്ധിക്കും. ഇവർ ഏതു പോസ്റ്റിൽ ആയാലും അവിടെല്ലാം വൃത്തിയും സൗന്ദര്യവും വാരി വിതറും. അതിനു വേണ്ടി സമരം ചെയ്യും. സദാചാര പിശാചുക്കളെ ഇവർ വെറുക്കും. അവരെ ശ്രദ്ധിക്കില്ല. കൂടുതൽ ക്രിയെടിവ് ആയ വിഷയങ്ങൾ പഠിക്കാൻ താല്പര്യം കാണിക്കും.

ചന്ദ്രൻ

നാലാം ഭാവം ചന്ദ്രന്റെ സ്വന്തം ഭാവമാണ്. അറിയാമല്ലോ ചന്ദ്രം വികാരങ്ങളെ സൂചിപ്പിക്കുന്നു. മനസിനെ നിയന്ത്രിക്കുന്നു, ഇവരുടെ ജീവിതം അമ്മയെ ചുറ്റിപ്പറ്റി തന്നെ ആയിരിക്കും. അമ്മ മിക്കവാറും ഹൗസ് വൈഫ് ആകാൻ സാധ്യത. പരോപാകാരികൾ ആകും. അങ്ങനത്തെ ജോലികൾ ഏറ്റെടുക്കും. മറ്റുള്ളവരെ പരിപോഷിപ്പിക്കുന്ന ജോലികൾ ആകും

ഇക്കൂട്ടർക്ക് താല്പര്യം. ഇവർക്ക് വീട്ടിൽ വളർത്ത് മൃഗങ്ങൾ കാണും. ആത്മാർത്ഥകത വാരി വിതറും. ചന്ദ്രൻ നല്ല അവസ്ഥയിൽ അല്ല എങ്കിൽ അല്ലെങ്കിൽ അശുഭ ഗ്രഹങ്ങാളോട് കൂടി എങ്കിൽ അമ്മയിൽ നിന്നുള്ള സ്‌നേഹം പ്രതീക്ഷിക്കേണ്ട. അങ്ങനെ ഉള്ള അവസ്ഥയിൽ അമ്മയിൽ നിന്നും ദൂരത്ത് ആകാൻ സാധ്യത. ഉള്ളിൽ വിങ്ങൽ. അമ്മയോട് തൾപാര്യക്കുരവ്. ചെറുപ്പകാലത്ത് ഹോസ്റ്റൽ ജീവിതം. ചന്ദ്രൻ ഈ നാലാം ഭാവത്തിൽ നിന്ന് പത്താം ഭാവത്തിലേക്ക് നോക്കുന്നു. ഏഴാം ഭാവത്തിലേക്കും നോക്കുന്നു. മറ്റുള്ളവരെ സഹായിക്കുന്ന ജോലികൾ ഉറപ്പ്. റിയൽ എസ്‌റെറ്റ് . ആത്മാർത്ഥത പ്രതീക്ഷിക്കാം. സദാചാര പിശാചുക്കൾ ( പുരുഷന്മാർ) സദാചാര പാവകൾ (സ്ത്രീകൾ) ഇവരെ അകറ്റി നിർത്തും . ഏതു വിപരീത അവസ്ഥയിലും പരോപകാര മനോഭാവം പ്രദർശിപ്പിക്കും. സുഹൃത്തുക്കളെ കർശനമായി നോക്കി തിരഞ്ഞെടുക്കും. ചന്ദ്രന് വയോധികി ക്ഷയങ്ങൾ ഉണ്ടാകുന്നത് പോലെ ആൾക്കകരിലേക്ക് അടുക്കും അകലും. സ്‌നേഹമുല്ലവർക്ക് വേണ്ടി എന്തും ചെയ്യും. എക്‌സ്ട്രാ മൈൽ സഞ്ചരിക്കും. 

മെർകുറി

മേർകുറി ആശയ വിനിമയങ്ങളുടെ നാഥൻ ആണ്. അമ്മയുടെ സ്വാധീനം ഉണ്ട്. സംസാരിക്കാൻ ഇഷ്ടപ്പെടുന്ന അമ്മ. മാതാപിതാക്കളുമായി ജീവിതകാലം മൊത്തം നല്ല സംസാരം. മെർകുറി നല്ല സ്ഥാനത്ത് അല്ല എങ്കിൽ സംസാരം തെറ്റായ വഴിയിൽ നീങ്ങും. അമ്മയുടെ സ്വാധീനം ആ അവസ്ഥയിൽ നന്നാവില്ല. ആശയവിനിമയങ്ങൾ വഴി തെറ്റും. നാലാം ഭാവത്തിൽ നിന്ന് മെർകുറി പത്താം ഭാവത്തിലേക്ക് നോക്കുന്നു. ആശയവിനിമയ ശേഷി കൊണ്ട് ജനങ്ങളെ സ്വാധീനിക്കുന്ന നിലയിൽ എത്തിച്ചേരും. പത്താം ഭാവം സോഷ്യൽ സക്‌സസ്, ജോലി, എന്നിവ. വീട്ടിൽ ഇരുന്ന് ബിസിനസ് ചെയ്യും. പരോപകാരം എന്ന മേഖലയിൽ. പ്രശ്‌ന പരിഹാരകർ ആയി മാറും. മെർകുറി ചന്ദ്രന്റെ ഒപ്പം ആണെങ്കിൽ നിങ്ങൾ വളരെ സഞ്ചരിക്കും. അങ്ങനത്തെ ജോലി ചെയ്യും.ബുദ്ധികൊണ്ട് സമ്പാദിക്കും. അതിശയകരമായ രീതിയിൽ. കോമ്പ്‌ലെക്‌സ്ആയ വിഷയങ്ങളെ എളുപ്പത്തിൽ മനസിലാക്കും. ഇതാണ് നാലാം ഭാവത്തിലുള്ള ശുഭ ഗ്രഹങ്ങൾ അടുത്ത ലക്കത്തിൽ അശുഭ ഗ്രഹങ്ങൾ . അതോർത്ത് അശുഭ ഗ്രഹങ്ങൾ നാലാം ഭാവത്തിൽ ഉള്ളവർ വിഷമിക്കേണ്ട നിങ്ങൾ കരുതുന്നത് പോലെ അല്ല അസ്‌ട്രോളജി എന്ന് ഇതിനോടകം തന്നെ മനസിലായിക്കാണുമല്ലോ. മുൻ വിധികൾ ഒന്നുംഎടുക്കരുത്. അടുത്ത ലക്കം കൊണ്ട് നാലാം ഭാവം തീരും. നിങ്ങൾക്ക് ഏതു ഭാവങ്ങളെ കുറിച്ചാണ് അറിയാൻ താൽപര്യം എന്ന് എന്നെ അറിയിക്കാൻ മറക്കരുത്. എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കുകയും ആവാം. അതിന്റെ ഒപ്പം എന്റെ ടീച്ചറിനെ

ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു. ശ്രീമതി കരേൻ എം വൈറ്റ്  http://divinetimeatsrology.com/about-me/  ലോക പ്രശസ്തനായ ശ്രീ എനസ്റ്റ് വിൽഹെരമിന്റെ ശിഷ്യആണ്.. ഇപ്പോൾ ഞാൻ ശ്രീമതി കരേൻ എം വൈറ്റിന്റെ അപ്പ്രന്റിസ് ആയി തീർന്നി രിക്കുന്നു. എല്ലാം പരാശര മുനിയുടെ അനുഗ്രഹം.

 

ഇനി ഈ ആഴ്ച
 
 
എരീസ് മാർച്ച് 21 - ഏപ്രിൽ 19

ദൈനംദിന ജീവിതം, സഹപ്രവർത്തകർ, ആരോഗ്യം, ജോലി എന്നീ കാര്യങ്ങളിൽ അതീവ ശ്രദ്ധ ആവശ്യമായി വരും. ഇത് ഒരു നല്ല അവസരമാണ്. ശ്രദ്ധ കൊടുക്കാതിരുന്ന വസ്തുതകളിലേക്ക് ശ്രദ്ധ കൂടുതൽ കൊടുക്കും. വീട്ടിലും ജോലി സ്ഥലത്തും വസ്തുക്കളും, വസ്തുതകളും ഒരു ഒർഗനൈസ്ഡ്, അതായത് അടുക്കിപ്പെറുക്കിവെക്കൽ തലത്തിലേക്ക് കൊണ്ട് പോകും. ഡോക്ടറുടെ സേവനം ഉപയോഗപ്പെടുത്തും. ഓരോ മിനിറ്റും ഫലപ്രദമായി ഉപയോഗിക്കും. ഈ ആഴ്ച അഞ്ചാം ഭാവത്തിൽ വീനസും വ്യാഴവും ഒന്നിച്ചു നിൽക്കും.മറ്റുള്ളവരോട് ആത്മാർത്മായി ഇടപെടും. അവരെ മനസിലാക്കും. ഈ രണ്ടു ഗ്രഹങ്ങളും അഞ്ചാം ഭാവത്തിൽ നിന്ന് പതിനൊന്നാം ഭാവത്തിലേക്ക് നോക്കി നിൽക്കും . അഞ്ചാം ഭാവം റൊമാൻസ് , കുട്ടികൾ, ഒഴിവു സമയം, അപ്പോൾ പതിനൊന്നാം ഭാവം കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ. അപ്പോൾ ഈ രണ്ടു ഭാവങ്ങളിലും നല്ല ഫലങ്ങൾ ഉണ്ടാകും. സന്തോഷമുള്ള ദിവസങ്ങൾ തന്നെ ആണ് ഇനി എന്ന് മനസ്സിൽ ഉറപ്പിക്കാം. ആ സന്തോഷം പ്രവർത്തി യിലും പ്രതിഫലിക്കും.

tSmdkv G{]nð 20 þ sabv 20

മെർകുറി അഞ്ചാം ഭാവത്തിൽ തന്നെ നിൽക്കുന്നു. കഴിഞ്ഞ ആഴ്ചയിലെ കലാപരമായ ഇടപെടലുകൾ ഈ ആഴ്ചയും തുടരാൻ സാധ്യത. വീട് മോടിപിടിപ്പിക്കാനും, പാട്ട് പാടാനും സാധ്യത. നാലാം ഭാവത്തിൽ വീനസും, വ്യാഴവും ഒന്നിച്ചു നിന്ന് പത്താം ഭാവത്തിലേക്ക് നോക്കും. നാലാം ഭാവം, കുടുംബം, പിതാവ്, വീട്, റിയാൽ എസ്‌റെറ്റ്, പത്താം ഭാവമോ, സോഷ്യൽ സക്‌സസ്, ജോലിയിലെ വിധി, മാതാവ്. ജീവിത നിലവാരം ഉയർത്താൻ ആഗ്രഹിക്കും അതിനുള്ള പ്രവർത്തികളിൽ ഏർപ്പെടും. ചിലപ്പോൾ പുതിയ പ്രേമബന്ധങ്ങൾ വരും. ചില വ്യക്തികൾ തേടി വരും. എന്നിരുന്നാലും ഈ ആഴ്ചയും അഞ്ചാം ഭാവം അതായത് കുട്ടികൾ, ഒഴിവു സമയം ക്രിയെടിവിടി, റൊമാൻസ് എന്നീ ഭാവത്തിൽ ഒരു വിലാസലോലനോ, ലോലയോ ആയി മാറി, ആശങ്കകൾ ഇല്ലാതെ, ഭാവനകളുടെ അകമ്പടിയോടു കൂടി ഒരു രാജാവോ റാണിയോ ആയി പ്രജകളെ ഭരിച്ചും കൊണ്ട് ജീവിക്കും.

Pan-n  sabv 21 þ Pq¬ 20

വീനസും വ്യാഴവും, മൂന്നാം ഭവത്തിൽ ഒന്നിച്ചു നിൽക്കും. ഈ മാസം മുഴുവനും ഈ മൂന്നാം ഭാവം തന്നെ ആണ് നിങ്ങളെ മുന്നോട്ട് നയിക്കുന്നത്. കൂടുതൽ ആശയവിനിമയങ്ങൾ. ആത്മീയ കാര്യങ്ങളിലേക്ക് ആകർഷിക്കപ്പെടും. മൂന്നാം ഭാവം, സഹോദരങ്ങൾ, അടുത്ത ചുറ്റുപാടുകൾ, . പുതിയ ആൾക്കാരെ പരിചയപ്പെടും അവരിൽ നിന്ന് വിജയകരമായ പദ്ധതികൾക്ക്ട രൂപം കിട്ടും. ബുദ്ധിപരമായി മുന്നോട്ട് നീങ്ങും ഒന്നിൽ കൂടുതൽ വ്യക്തികളിൽ ആകർഷനണം തോന്നാം. പുതിയ വസ്തുക്കൾ വാങ്ങാം, അല്ലെങ്കിൽ പുതിയ ടെക്‌േനാളജി പഠിക്കാം. ഇതിനെല്ലാം സാധ്യത. നാലാം ഭാവത്തിൽ മെർകുറി നിൽക്കുന്നു. നാലാം ഭാവം, കുടുംബം, പിതാവ്, പൂർവ്വകർ, വീട് എന്നിവയാണല്ലോ, മൂന്നാം ഭാവം തിരക്കുകൾകൊണ്ട് നിരഞ്ഞതാകുമ്പോൾ അൽപം സുരക്ഷ നിറഞ്ഞ അന്തരീക്ഷം ആഗ്രഹിച്ചു വീടിനുള്ളിൽ കഴിയാൻ ആഗ്രഹിക്കും. മനസ്സിൽ പല പദ്ധതികളും ഉണ്ടാകും. ചെറുപ്പകാലത്തെഓർമ്മകൾ ഉണ്ടാകും. ചിലർ വീട്ടിൽ ഇരുന്നും ജോലി ചെയ്യും.

Im³kÀ  Pq¬ 21 þ Pqsse 22

മൂന്നാം ഭാവത്തിൽ മെർകുറി നിൽക്കുന്നു. വൻ പദ്ധതികൾക്ക് രൂപം കൊടുക്കാതെ ചെറിയ കാര്യങ്ങൾക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. മനസ്സിൽ അനേകം പദ്ധതികൾ ജനിക്കും.ടെക്‌നികൽ കാര്യങ്ങൾ പഠിക്കാൻ വേണ്ടി ഒരുങ്ങും. ചെറു യാത്രകൾ . ഇതിന്റെ ഭാഗമായി കൂടുതൽ സംസാരം, അയൽക്കാരോട് സംസാരം, ഇളയ സഹോദരങ്ങളോട് കൂടുതൽഅടുപ്പം. രണ്ടാം ഭാവം ധനം , വസ്തു വകകൾ, എന്നിവയുടെ ഭാവത്തിൽ വീനസും വ്യാഴവും ഒന്നിച്ചു നിൽക്കും. ധനം വരുന്നു, പോകുന്നു. നിങ്ങൾ ഞെട്ടി ഇരിക്കുന്നു. ആലോചിച്ചു ചെലവാക്കിയാൽ മതി. അനാവശ്യ വസ്തുക്കൾ വാങ്ങിക്കൂട്ടും. എങ്കിലും നിങ്ങളുടെ മൂല്യം വർധിക്കും. മറ്റുള്ളവർ അസൂയയോടെ നോക്കും. അങ്ങനെ വളരെ പ്രത്യേകതകൾ ഒന്നുമില്ലാത്ത സാധാരണ ദിവസങ്ങൾ.

entbm Pqembv 23 þ HmKÌv 22 

ഒന്നാം ഭാവത്തിൽ വീനസും വ്യാഴവും ഒന്നിച്ചു നിൽക്കുന്നു. കൂടുതൽ ആത്മ വിശ്വാസം, അറിയാമല്ലോ ഒന്നാം ഭാവം നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണകോൺ എന്നിവയാണ്. കൂടുതൽ അവസരങ്ങൾ ഉണ്ടാകും. വ്യാഴം എല്ലാ സാഹചര്യങ്ങളെയും പൊലിപ്പിച്ചു കാണിക്കുന്ന ഗ്രഹമാണ്. കൂടുതൽ അവസരങ്ങൾ ഉണ്ടാകും എങ്കിലും അവയെല്ലാം ലക്ഷ്യം നേടും എന്ന് കരുതേണ്ട . നോക്കിയും കണ്ടും തന്നെ മുന്നോട്ട് നീങ്ങുക അതോടൊപ്പം തന്നെ മനസ്സിൽ അലസത തോന്നാം. വെറുതെ ഭക്ഷണം കഴിക്കാൻ തോന്നും. എന്നിരുന്നാലും ഭാഗ്യ സമയം ഉദിച്ചതായി തോന്നാം. വളരെ ഉദാരമനസ്‌കൻആയി തീരും. കൂടുതൽ വ്യക്തികളെ പരിചയപ്പെടാം കൂടുതൽ ചാമിങ് ആകും. മറ്റുള്ളവർ നിങ്ങളുടെ വ്യക്തിത്വത്തിൽ അകർഷിക്കപ്പെടും. രണ്ടാം ഭാവം മെർകുറി കൈവശപ്പെടുത്തിയിരിക്കുന്നു. ധനം, വസ്തുവകകൾ എന്നിവയുടെ ഭാവം. ഈ ഭാവത്ത് തീരുമാനം സൂക്ഷിചെടുക്കണം. ധനം എങ്ങനെ ചെലവാക്കണം എന്ന പ്ലാൻ എഴുതി ഉണ്ടാക്കും. അത് കൊണ്ട് ഈ ആഴ്ച അൽപം കണ്ഫ്യുസ്ട് ആയി മാറാം.

hnÀsKm 24 HmKÌv þ 22 sk]väw_À

കഴിഞ്ഞ ആഴ്ച നിങ്ങൾ ഭൂതകാലത്തേക്ക് നോക്കി പല കാര്യങ്ങളും ഓർത്തെടുത്തു. ഈ ആഴ്ച മെർകുറി ഒന്നാം ഭാവത്തിൽ നിൽക്കും. കൂടുതൽ പഠിക്കുക, പുതിയ ആശയങ്ങൾ ലഭിക്കുക ഇവയെല്ലാം നടക്കും. പിന്നെ സൂര്യനും കൂടെ ഈ ഭാവത്തിൽ വന്നു നിൽക്കും അപ്പോൾ നിങ്ങൾ ജന്മ ദിനം ആഘോഷിക്കും. കൂടുതൽവൃത്തിയായി നിങ്ങളെ തന്നെ അവതരിപ്പിക്കും. അത് ബുദ്ധി പരമായും ആയിത്തീരും. അപ്പോൾ ടെസ്റ്റുകൾ പരീക്ഷകൾ എന്നിവയിൽ ഭാഗ്യം പരീക്ഷിക്കാം. അത് ചെയ്യണം. പക്ഷെ മനസ്സിൽ അപാരമായ കണക്ക്കൂട്ടലുകൾ നടക്കും. എന്നാലും ഭാഗ്യം പരീക്ഷിക്കുക തന്നെ വേണം. പന്ത്രണ്ടാം ഭാവത്തിൽ വീനസ് നിൽക്കുമ്പോൾ മനസ്സിൽ രഹസ്യ മോഹങ്ങൾ ജനിക്കും. അത് അടക്കാൻ പ്രയാസപ്പെടും. അപ്പോൾ കൂടുതൽ ആത്മീയമായ കാര്യങ്ങളിലേക്ക് മനസ് അർപ്പിപക്കാൻ തോന്നും. എന്ത് കൊണ്ടും തിരക്കുള്ള കുറെ ദിവസങ്ങൾ പ്രതീക്ഷിക്കാം.

en{_ sk]väw_À 23 þ HIvtSm_À 22 

പതിനൊന്നാം ഭാവത്തിൽ വീനസ് നിൽക്കുമ്പോൾ, ജോലിയിൽ, അല്ലെങ്കിൽ കൂട്ടുകാരോടൊത്തുള്ള കൂട്ടായ്മകളിൽ മുഴുകും. കൂടുതൽ സൗന്ദര്യ ചിന്തകളിൽ സമയം ചിലവഴിക്കും.എല്ലാവരെയും അളന്നു നോക്കുന്ന സ്വഭാവത്തിൻ ഒരു മധുരമായ ഇളക്കം തട്ടും. വ്യക്തികൾ നിങ്ങളിലേക്ക് വന്നു ചേരും, രഹസ്യ സ്വഭാവം ഉപേക്ഷിക്കും. കൂട്ടായ്മകൾ പ്രോജക്ടുകൾഎന്നിവയിൽ പുതിയ അവസരങ്ങൾ ലഭിക്കാം എന്നിരുന്നാലും വ്യാഴം കാര്യങ്ങളെ കൂടുതാലാക്കി കാണിക്കുന്ന ഗ്രഹമയത് കൊണ്ട് എല്ലാം ലക്ഷ്യം കാണും എന്ന് കരുതേണ്ട. ചുറ്റുംഎല്ലാം നല്ലത് തന്നെ സംഭവിക്കുന്നു എന്ന് മനസിലാക്കുക, എല്ലാം നല്ലതിന് വേണ്ടി തന്നെ. സോഷ്യൽ സൈറ്റുകളിൽ അലഞ്ഞു നടാക്കാനും സാധ്യത . പന്ത്രണ്ടാം ഭാവം അല്ലെങ്കിൽരഹസ്യ മോഹങ്ങളുടെ ഭാവം അവിടേക്ക് മെർക്കുറി എത്തുമ്പോൾ. കൂടുതൽ രഹസ്യമായ സംഭാഷണങ്ങൾ നടക്കും. കൂടുതൽ ധ്യാനം. ആത്മീയമായ പുസ്തകങ്ങൾ വായിക്കും.എന്നാലും ഈ ആഴ്ച പതിനൊന്നാം ഭാവത്തിലെ കര്യങ്ങൾ അതായത് കൂട്ടുകാർ, കൂട്ടായ്മകൾ എന്നിവയിൽ മുഴുകും. ഭാഗ്യവാനായി തോന്നും.

kvtImÀ]ntbm  HIvtSm_À 23 þ -hw_À 21

വ്യാഴവും വീനസും പത്താം ഭാവത്തിൽ ഒന്നിച്ചു നിൽക്കുയന്നു. അറിയാമല്ലോഈരണ്ടു ഗ്രഹങ്ങളും അതീവ ശുഭം ആണ്. അവ നിൽക്കുന്നത് സോഷ്യൽ സക്‌സസ്, ജോലിയിലെ വിധി, മാതാവ് എന്ന ഭാവത്തിലും. അപ്പോൾ ഈ ഭാവത്തിലെ വിഷയങ്ങളിൽ ഗുഡ് ന്യുസ് പ്രതീക്ഷിക്കാം. അങ്ങനെ തന്നെ ആവണം. പക്ഷെ നിങ്ങളുടെ മനസിലെ ചിന്തകളെങ്ങനെആണോ എന്നതിനെ ആശ്രയിച്ചിരിക്കും. അത് പോലെ പതിനൊന്നാം ഭാവം, കൂട്ടുകാർ, കൂട്ടായമകൾ ഒന്നിച്ചുള്ള പ്രോജക്ടുകൾ എന്നിവയുടെ ഭാവത്തിൽ ആശയ വിനിമയങ്ങളുടെ ആക്കം കൂട്ടിക്കൊണ്ട് മെർകുറി നിൽക്കുതന്ന്. സമാന മനസരുമായി കൂടിക്കാഴ്ചകൾ. കൂടുതൽ പഠനങ്ങൾ, അല്ലെങ്കിൽ പഠനവുമായ ബന്ധമുള്ള കാര്യങ്ങൾ തന്നെയാണ് ഈ ആഴ്ച കൂടുതലും.

kPn«dnbmkv -hw_À 22 Unkw_À 21

വ്യാഴം വീനസുമായി ഒന്നിച്ചു നിൽക്കുനന്നു.ഒൻപതാം ഭാവത്തിൽ. എന്താണ് ഒൻപതാം ഭാവം ഉപരിപഠനം, വിദേശ ബന്ധം, തത്വചിന്തയുടെ ഭാവം. ഈ മേഖലകളിൽ പുതിയകാര്യങ്ങൾ പ്രതീക്ഷിക്കുക. ജീവിതത്തിന്റെ വിവിധ വശങ്ങളെ കുറിച്ച പുതിയ കാര്യങ്ങൾ പഠിക്കും. ചിലർ നീണ്ട യാത്രക്ക് പോയേക്കാം. ചിലപ്പോൾ ചില കേസ്, അല്ലെങ്കിൽനിയമക്കുരുക്ക് അങ്ങനെ ചിലതെല്ലാം. വിഷമിക്കേണ്ട അത് മിക്കവാറും ശുഭം ആകാൻ സാധ്യത. പക്ഷെ അതു നിങ്ങൾ ഈ ശക്തികളെ എങ്ങനെ പ്രയോഗിക്കും എന്നതിനെ ബന്ധപ്പെടുത്തി നോക്കിയാൽ മതി. മെർകുറി പത്താം ഭാവത്തിലേക്ക് എത്തി നിൽക്കുന്നു. സോഷ്യൽ സക്‌സസ്, ജോലിയിലെ വിധി, മാതാവ് ഈ ഭാവങ്ങൾ മെച്ചപ്പെടുത്താൻശ്രമിക്കും. ജോലിയിൽ കൂടുതൽ ശ്രദ്ധിക്കും. ജോലി മെച്ചപ്പെടുത്താനുള കര്യാങ്ങൾ ചെയ്യും. പൊതുവായി സംസാരിച്ചൾ ഒൻപതാം ഭാവം വിഷമകരമായി തോന്നാമെങ്കിലും അൽപസമയത്തെ കഷ്ടതയിൽ നിന്ന് ജീവിതകാലം മുഴുവനിലേക്കുള്ള അറിവ് ലഭിക്കും.

Im{]ntIm¬ Unkw_À 22 þ P-phcn 19

വ്യാഴവും വീനസും എട്ടാം ഭാവത്തിൽ ഒന്നിച്ചു നിൽക്കുന്നു. തകർച്ചകൾ , വേദനകൾ. നിക്ഷേപങ്ങൾ രൂപാന്തരം എന്നിവയിൽ ആണ് എന്ന് കൂടെ ഓർക്കണം. കാപ്രിസ് മിക്കവാറും ഒരു തരം രൂപാന്തരത്തിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. അവരെ അവർ തന്നെ കൂടുതൽ മനസിലാക്കുന്നു. ചില സത്യങ്ങൾ ഞെട്ടലോട് കൂടി അക്‌സ്പറ്റ് ചെയ്യുന്നു. പക്ഷെ ഈ ഭാവത്തിൽ ഈ രണ്ടു ഗ്രഹങ്ങൾ നല്ല വാർത്തയുമായി നിങ്ങളിലേക്ക് എത്തുന്നതാണ്. അവ വരുമ്പോൾ കരുതുക വ്യാഴവും വീനസും നിങ്ങളിലേക്ക് എത്തി എന്ന്. ആ അനുഗ്രഹങ്ങൾ ലഭിക്കുമ്പോൾ നിങ്ങൾ അർഹിക്കുന്നതല്ലേ എന്ന് തോന്നേണ്ട ആവശ്യമില്ല. മെർകുറി ഒൻപതാം ഭാവത്തിൽ നിൽക്കുന്നു . ഉപരിപഠനം നടക്കും. ഒൻപതാം ഭാവം ഉപരി പഠനങ്ങൾ വിദേശബന്ധം എന്നിവയുടെതുമാണ് . ഇവയെല്ലാം നടക്കും. ദൂരയാത്ര ആകാം. ഭൗതികവും, ശാരീരികവും ആയ യാത്രകൾ നടക്കാം. അങ്ങനെ അക്ടിവിടിയാൽ നിറഞ്ഞു കവിഞ്ഞു സന്തോഷിച്ചും പിന്നെ അൽപം രഹസ്യ ദുഖങ്ങളിൽ വ്യാപിച്ചും അവയിൽ നിന്ന് പെട്ടന്ന് തന്നെ മോചനം നേടിയും ലോകം എമ്പാടുമുള്ള കപ്രിസ് പാറി പറന്നു നടക്കും. കൂടെ ഞാനും.

AJzdnbmkv P-phcn 20 þ s^{_phcn 18

ഏഴാം ഭാവം, വിവാഹം, കൊണ്ട്രാക്റ്റ്, അസോസിയേഷൻ എന്നിവയിൽ വീനസും വ്യാഴവും നിൽക്കും. ഈ ഭാവത്തിൽ ശുഭകരമായ കാര്യങ്ങൾ നടക്കും. പുതിയ ബന്ധങ്ങൾ ഉണ്ടാകും. ശാന്തിയും സമാധാനവും ആ ബന്ധങ്ങളിൽ നിന്ന് ലഭിക്കും. ബന്ധങ്ങളിൽ ഉള്ളവർക്ക് വേണ്ടി പുതിയ കാര്യങ്ങൾ ചെയ്യും. നിക്ഷേപങ്ങൾ തകർച്ചകൾ, വേദനകൾ, എന്നിവയുടെ ഭാവമായ എട്ടിൽ മെർകുറി നിൽക്കുന്നു. നിക്ഷേപങ്ങളെ കൂടുതൽ മനസിലാക്കും. തകർച്ച അനുഭവപ്പെട്ട മേഖലകളെ കൂടുതൽ പഠിക്കും. അനലൈസ് ചെയ്യും. ഈ ആഴ്ച കൂടുതൽ സമയം ജീവിതത്തിന്റെ പല വശങ്ങൾ മനസിലാക്കുന്നതിനും പടിക്കുന്നതിനുമായി ചിലവഴിക്കും.

]yknbmkv s^{_phcn 19 þ amÀ¨v 20

ജോലിയിൽ പുതിയ സഹായികൾ വരും. കാരണം ആറാം ഭാവം ദിവസേന ഉള്ള ജീവിതം, സഹപ്രവർത്തകർ, ആരോഗ്യം എന്നിവയിൽ വീനസും വ്യാഴവും ഒന്നിച്ചു നിൽക്കു ന്നു. പ്രത്യേകിച്ച് ഈ ആഴ്ച ജോലിയിൽ നല്ല കാര്യങ്ങൾ തന്നെ നടക്കാൻ സാധ്യത. ഏഴാം ഭാവത്തിൽ മെർകുറി വരുമ്പോൾ കൂടുതൽ സംസാരം ഉണ്ടാകും. എന്തെങ്കിലും ബിസിനസ് ബന്ധാങ്ങൾ ഉണ്ടാകാം. അതിനെ കുറിച്ചുള്ള ചർച്ചകൾ. കാരണം ഏഴാം ഭാവം യുണിയനുകൾ, കൊണ്ട്രക്ടുകൾ, വിവാഹം എന്നിവ ആണ്. ഈ ചർച്ച കളിൽ എല്ലാം നിങ്ങൾ മേൽക്കൈ നേടും. പലതിലും മധ്യാസ്തത വഹിക്കും. നിങ്ങൾ ശ്രദ്ധിക്കപ്പെടും. അത് കൊണ്ട് ഈ ആഴ്ച സന്തോഷകരമായി തന്നെ പോകും.

jayashreeforecast@gmail.com