നാം എല്ലാവരും തന്നെ ജീവിതത്തിന്റെ ഏതെങ്കിലും അവസ്ഥയിൽ നമ്മുടെ അസ്‌ട്രോളജി ചാർട്ടിലേക്ക് നോക്കാറുണ്ട്. വെറുതെ എങ്കിലും ന്യൂസ് പേപ്പറിലെ അസ്‌ട്രോളജി കോളം നോക്കാത്തവർ ആരെങ്കിലും ഉണ്ടോ. അറിയാമോ ഇതാണ് ലോകത്തിലെ ഏറ്റവും ആദ്യത്തെ ജാതകം ആരുടെയാണെന്ന്? ഒരു രാജവിന്റെയോ അല്ലെങ്കിൽ ഏതെങ്കിലും മഹാന്റെയോ അല്ല അത്. ഒരു കൊച്ചു കുട്ടിയുടെ ആണ്. 410 ബിസിയിൽ മെസപ്പെട്ടോമിയിൽ ജനിച്ച ഒരു കുഞ്ഞിന്റെ ജാതകമാണ് ഇന്ന് വരെ കണ്ടെടുത്തിലെ ഏറ്റവും പഴക്കമേറിയ ജാതകം. അന്നത്തെ മെസപ്പട്ടോമിയ എന്നാൽ ഇന്നത്തെ ഇറാക്കിന്റെ ഏതാനും ഭാഗങ്ങളാണ്. യുഫ്രടീസ്, ടൈഗ്രീസ് നദികളുടെ മധ്യത്തിൽ സ്ഥിതി ചെയ്തിരുന്ന ദേശം. ബൈബിളിൽ വിശദീകരിക്കപ്പെട്ടിട്ടുള്ള ഗാർഡൻ ഓഫ് ഈടെൻ അല്ലെങ്കിൽ ഏദൻ തോട്ടം ഈ നദികളുടെ അടുത്തായിരിക്കും എന്നാണ് ജിയോഗ്രാഫേഴ്‌സ് പറയുന്നത്.


ഈ 12 നക്ഷത്ര സമൂഹങ്ങളെ അടിസ്ഥാനമാക്കിയുള്ള അസ്‌ട്രോളജിക്ക് തുടക്കം കുറിച്ചത്, ഗ്രീക്കുകാർ ആണെന്ന് അവർ പറയുന്നു, ബാബിലോനിയൻസ് ആണെന്ന് വേറൊരു കൂട്ടരും. എന്തായാലും ഓരോ സൈനുകളുടെ 12 ഭാവങ്ങളിലൂടെ, അല്ലെങ്കിൽ ഹൗസുകളിലൂടെ ഓരോ ഗ്രഹവും സഞ്ചരിക്കുമ്പോൾ 100% അല്ലെങ്കിലും, കുറെയൊക്കെ നമ്മുടെ ജീവിതത്തെയും അവ സ്വാധീനിക്കുന്നു.
സൂര്യൻ, ഓരോ ദിവസവും 53 സെക്കന്റ് യാത്ര ചെയ്യുന്നു. ഓരോ സയ്‌നിലും ഏകദേശം 30 ദിവസം നില്ക്കുന്നു. പ്ലാനെറ്റ് ഓഫ് സെൽഫ്
ചന്ദ്രനെക്കുറിച്ച് നേരത്തെ പറഞ്ഞപോലെ 28 ദിവസം കൊണ്ട് എല്ലാ സൈനുകളിലും നിൽക്കും ഓരോ സൈനിലും രണ്ട് രണ്ടര ദിവസം കാണും.
റൂളർ ഓഫ് ഇമോഷൻസ്

മെർക്കുറി, ഒരു വർഷമെടുത്താണ് ഈ 12 സൈനുകളും സഞ്ചരിക്കുന്നത്. ഓരോ സൈനിലും 14 തൊട്ടു 30 ദിവസം വരെ മെർക്കുറി കാണും. ആശയവിനിമയങ്ങളുടെ കണ്ട്രോളർ.
വീനസ് ഒരു ദിവസം 16 മിനിറ്റ് സഞ്ചരിക്കും ഓരോ സൈനിലും 23 ദിവസം, ഭാഗ്യം വാരി വിതറി നില്ക്കും. എല്ലാ എട്ടാമത്തെ വർഷം വീനസ് എവിടെ നിന്ന് തുടങ്ങിയോ ആ ഡിഗ്രിയിലേക്ക് തിരിച്ചുവരികയും ചെയ്യും. പ്രേമത്തിന്റെയും ധനത്തിന്റെയും ഗ്രഹം.
ദേഷ്യക്കാരൻ ആയ ചൊവ്വ വീനസിനെ പോലെ തന്നെ ഒരു ദിവസം 16 മിനിറ്റ് സഞ്ചരിക്കും. 2 വർഷം കൊണ്ട് എല്ലാ സൈനുകളിലും സന്ദർശിച്ച് എല്ലാവരെയും ശക്തിപ്പെടുത്തും. ഈ ശക്തിപ്പെടുത്തൽ ഒരു 15 ദിവസം നീണ്ടു നില്ക്കും. അതായത് ഓരോ സൈനിലും 15 ദിവസം നില്ക്കും. പ്ലാനറ്റ് ഓഫ് പാഷൻ വികാരങ്ങളുടെ ദൈവം.
വ്യാഴം 12 സൈനുകളിലൂടെ സഞ്ചരിക്കാൻ 12 വർഷമെടുക്കും. 14 മിനിറ്റ് ദിവസേന സഞ്ചരിക്കും. ഭാഗ്യത്തിന്റെ ഗ്രഹം.
ശനി 0 8 മിനിറ്റ് ഓരോ ദിവസവും, ഒരു സൈനിൽ വിവിധ ഭാവങ്ങളിലായി രണ്ടു രണ്ടര വർഷം വരെ ശനി നില്ക്കും . ഈ പന്ത്രണ്ടു സൈനുകളിലൂടെ സഞ്ചരിക്കാൻ ഇദ്ദേഹം 29.5 വർഷം എടുക്കും. ഇപ്പോൾ മനസിലായല്ലോ വെറും തണുപ്പനും അലസനും ആണെന്ന്. ശനി പ്ലാനറ്റ് ഓഫ് കർമസ ആണ്. നമ്മെ പലതും പഠിപ്പിക്കും.
യുറാനസ് ഒരു സൈനിൽ 7 വർഷം വച്ച് 12 സൈനിലൂടെ സഞ്ചരിക്കാൻ 84 വർഷം എടുക്കും. 4 മിനിട്ട് മാത്രം ദിവസേന സഞ്ചരിക്കും. പക്ഷെ ഇദ്ദേഹം സ്വാന്തന്ത്ര്യത്തിന്റെ ആളാണ്. എല്ലാ വെല്ലുവിളിയും ഏറ്റെടുക്കും. ആരുടെയും പരിധിയിൽ നിൽക്കില്ല. നല്ല എനർജിവ.
നെപ്ട്യൂൺ നാം അധികമൊന്നും മൈൻഡ് ചെയ്യാത്ത ഗ്രഹം, അല്ലെ? 03 മിനിട്ടേ ദിവസം സഞ്ചരികൂ. ഓരോ സൈനിലും 14 വർഷം നില്ക്കും . അങ്ങനെ 165 വർഷം എടുത്ത് പന്ത്രണ്ടു സൈനിലും. ഈ ഗ്രഹം നമുക്ക് ഇല്ല്യുഷ്‌നസ്, അല്ലെങ്കിൽ മായക്കാഴ്ചകൾ തരുന്ന ഗ്രഹമാണ്.
പ്ലൂട്ടോയെ അങ്ങനെ ഗ്രഹമല്ല എന്ന് പറഞ്ഞു തള്ളിക്കളയണ്ട. മാഫിയ, കൊള്ളക്കാർ എന്നിവരുടെ ദേവനാണ്. സോളാർ സിസ്റ്റം, അതിന്റെ കുപ്പത്തൊട്ടി ആയി അറിയപ്പെടുന്ന കുയ്പർ ബെല്റ്റ്, അതിലേക്ക് പ്ലൂട്ടോയെ ഇന്റർനാനഷനൽ അസട്രോനമികൽ യുണിയൻ വലിചെരിഞ്ഞെങ്കിലും, ലോകം എമ്പാടുമുള്ള ആസ്‌ട്രോളജിസ്റ്റിന്റെ ഹൃദയത്തിൽ പ്ലൂട്ടോയ്ക്ക് ഇന്നും എന്നും സ്ഥാനമുണ്ട്. ഒരു ഗ്രഹം വേറൊരു ഗ്രഹത്തിന്റെ സഞ്ചാര വഴിയെ മുറിച് കടക്കില്ല എന്നുള്ള കുറ്റപ്പെടുത്തൽ കൊണ്ട് പ്ലൂട്ടോയെ ഒരു അസ്‌ട്രോളോജരും തള്ളിപ്പറയില്ല. നെപ്ട്യൂണിന്റെ സഞ്ചാര വഴി പ്ലൂട്ടോ മുറിച്ചു കടക്കുന്നു. അദ്ദേഹം മാഫിയ, കൊള്ളക്കാർ അങ്ങനെ ഉള്ള സകല തെമ്മടിത്തരങ്ങളുടെയും ദേവനാണ്. അവർക്ക് അത് തന്നെ ആണല്ലോ ജോലി.
ഇദ്ദേഹം പതുക്കെ സഞ്ചരിക്കും, 03 മിനിറ്റ് മാത്രം സഞ്ചാരം. ഓരോ സൈനിലും 14 - 30 വർഷം വരെ നില്ക്കും. അങ്ങനെ 248 വർഷം.

നാമറിയാത്ത എന്തൊക്കെ കാര്യങ്ങൾ ആണല്ലേ ഈ പ്രപഞ്ചത്തിൽ നടക്കുന്നത്. സത്യത്തിൽ നമ്മളെല്ലാം വെറും കുട്ടികൾ ആണ്. നമുക്ക് ഒന്നും അറിയില്ല. കുറെ നാൾ ജീവിക്കുന്നു, ജീവിക്കാൻ വേണ്ടി ജോലി ചെയ്യുന്നു, കുറെയേറെ ബന്ധങ്ങൾ ഉണ്ടാവുന്നു, ചിലരെയെല്ലാം ചതിക്കുന്നു, വേദനിപ്പിക്കുന്നു, തിരിച്ചടികൾ കിട്ടുന്നു, ചിലർ മാനസാന്തരപ്പെടുന്നു, ചിലർ പഠിച്ചത് തന്നെ പിന്നെയും പാടുന്നു. അങ്ങനെ കുറെ നാൾ കഴിയുമ്പോൾ മരിച്ചു പിന്നെ വേറെ ജന്മങ്ങൾ ആയി ഈ ഭൂമിയിലേക്ക് തന്നെ തിരിച്ചു വരുന്നു. പഴയ ആളുകളെ പിന്നെയും പുതിയ രൂപത്തിൽ കാണുന്നു. ചിലർ തിരിച്ചറിയുന്നു ചിലർ തിരിച്ചറിയുന്നില്ല. പിന്നെയും ജീവിക്കുന്നു, മരിക്കുന്നു, കൊല്ലുന്നു, പിന്നെയും ചതിക്കുന്നു. ഇതെന്താണെന്നു എനിക്ക് മനസിലാവുന്നില്ല.
വില്ല്യം ഷേക്‌സ്പിയർ പറഞ്ഞിട്ടുണ്ട്: All the world's a stage, and all the men and women merely players: they have their exits and their etnrances; and one man in his time plays many parts, his acts being seven ages.

ഇതിനെക്കാൾ ഗംഭീരമായി ശ്രീ നാലപ്പാട്ട് നാരായണമേനോൻ വേറൊരു കാര്യവും പറഞ്ഞിട്ടുണ്ട്.

അനന്തം, അജ്ഞാതം, അവർണ്ണനീയം ഈ ലോകഗോളം തിരിയുന്ന മാർഗം, അതിന്നകലെങ്ങണ്ടോരിടത്തിരുന്നു നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു?

ഒരു അഭ്യർത്ഥന: പരീക്ഷണ അടിസ്ഥാനത്തിൽ ഒരു ഫെയ്‌സ് ബുക്ക് പ്രൊഫൈൽ ഉണ്ടാക്കിയിട്ടുണ്ട്. അതിലേക്ക് മാന്യമായ കമെന്റുകളും പ്രോത്സാഹജനകമായ വിമർശനങ്ങളും പ്രതീക്ഷിക്കുന്നു. വേറൊരു കശപിശയും പ്രതീക്ഷിക്കുന്നില്ല. അതിനൊന്നും സമയമില്ല സഹോദരങ്ങളെ. സമാധാനത്തിന്റെ വെള്ളരിപ്രാവിനെ ആകാശത്തേക്ക് ഉയർത്തും പോലെ എന്റെ ഫെയ്‌സ് ബുക്ക് പ്രൊഫൈലിനെ നിങ്ങളുടെ കയ്യിലേക്ക് സമർപ്പിക്കുന്നു. എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണം.
https://www.facebook.com/jaya.shree.140193

എരീസ് മാർച്ച് 21 - ഏപ്രിൽ 19

ഒന്നാം ഭാവത്തിലെ യുറാനസ് ഒരു ഫ്രീ ഗ്രഹമാണ്, ആരെയും മൈൻഡ് ചെയ്യില്ല, ഒന്നാം ഭാവം വ്യക്തിത്വം, കാഴ്ചപ്പാടുകൾ, ലുക്‌സ് എന്നിവ. ആരെയും ആശ്രയിക്കില്ല ഒരു ഏകാന്താവസം പ്രതീക്ഷിക്കാം. മൂന്നാം ഭാവം യാത്രകൾ, സഹോദരങ്ങൾ, പരിസരം, പഠനം ഇവയിൽ വീനസ്. അത് കൊണ്ട് ഈ മേഖലയിൽ കൂടുതൽ ആശയവിനിമയം നടക്കാം. സഹോദരങ്ങളുമായി നല്ല കമ്യുണിക്കേഷൻ, പുതിയ കാര്യങ്ങൾ പഠിക്കുക അങ്ങനെ ഒക്കെ. നാലാം ഭാവത്തിൽ സൂര്യനും വ്യാഴവും. നാലാം ഭാവം വീട്, കുടുംബം, പൂർവ്വികർ, പിതാവ് ഈ ഭാവത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാം'. എന്ത് കാര്യമാണോ ഈ നാലാം ഭാവത്തിൽ നിങ്ങൾക്ക് ഉള്ളത് കൂടുതാലകുന്നതായി തോന്നാം. അത് മാത്രമല്ല ഈ നാലാം ഭാവത്തിനു നേരെ എതിരാണ് പത്താം ഭാവം. ആ ഭാവത്തിൽ പ്ലൂട്ടോ സഞ്ചരിക്കുന്നു. പത്താം ഭാവം മാതാവ്, സമൂഹത്തിലെ വില, വിജയം എന്നിവയാണ് ഈ രണ്ടു ഭാവങ്ങളും ആശ്വാസകരമായ കാര്യങ്ങളാണ് ഇനി നടക്കുക. കഴിഞ്ഞ ആഴ്ച ഉണ്ടായ പ്രശ്‌നങ്ങൾ ഒന്ന് ഒതുങ്ങി വന്നത് പോലെ തോന്നാം. നിക്ഷേപങ്ങളുടെ ഭാവം ശനിയാണ് നില്ക്കുന്നത് ചൊവ്വ അവസരങ്ങൾ കൊണ്ട് വരാനായി പ്രോത്സാഹിപ്പിക്കും എങ്കിലും അല്പം സാവധാനം മാറ്റങ്ങൾ വരും.

ടോറസ് ഏപ്രിൽ 20 മെയ് 20

രണ്ടാം ഭാവത്തിൽ വീനസ് നില്ക്കുന്നു. രണ്ടാം ഭാവം ധനം, വസ്തുവകകൾ എന്നിവ. വിലയേറിയ വസ്തുക്കൾ ലഭിക്കാം. അല്ലെങ്കിൽ വേറൊരാളുടെ സ്‌നേഹം നിങ്ങൾക്ക് ലഭിക്കാം. ഏറ്റവും വിലയേറിയ ഒരു വസ്തുവാണല്ലോ സ്‌നേഹം. ധനത്തിന്റെ കാര്യത്തിൽ ബുദ്ധിമുട്ട് വരില്ല. മൂന്നാം ഭാവത്തിൽ സൂര്യനും വ്യാഴവും. മൂന്നാമത്തെ ഭാവം സഹോദരങ്ങൾ, പരിസരം, ചെറു യാത്രകൾ എന്നിവയാണ്. സംസാരം വേദനകൾ അടക്കിപ്പിടിച്ചെങ്കിലും ഉത്സാഹം നിറഞ്ഞതാകും. ആശയ വിനിമയങ്ങളിൽ രഹസ്യ സ്വഭാവം കാണിക്കാൻ മറക്കരുത്. അറിയാമല്ലോ അധികമായി സംസാരിക്കുന്നതും ശരിയല്ല. വ്യാഴം ഏതു ഭാവതിലാണോ ആ ഭാവത്തിലെ കാര്യങ്ങൾ എക്‌സ്പാന്റ്‌റ് ചെയ്യും. അപ്പോൾ സംസാരവും അധികമാകും. അത് ആപത്തു വിളിച്ചു വരുത്തും. ആറിൽ ചൊവ്വ, ആറാം ഭാവം ദൈനംദിന ജീവിതം, സഹപ്രവർത്തകർ, ആരോഗ്യം എന്നിവ ഈ മേഖലകളിൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടാകും. ജോലിയിൽ അല്പം പ്രശ്‌നങ്ങൾ പ്രതീക്ഷിക്കുക. മുകളിൽ എഴുതിയത് കൂട്ടിവായിക്കുക എന്തെങ്കിലും വേണമോ വേണ്ടയോ എന്നുള്ള ആലോചന ഉണ്ടാകും. ഈ ശ്രദ്ധ ആരോഗ്യ കാര്യങ്ങളിലും ഉണ്ടാകുന്നത് നല്ലതാണു. ഒരു ഡോക്ടറുടെ സേവനം ഉപയോഗിക്കുന്നത് മോശമായ കാര്യമായി കരുതേണ്ട.

ജമിനി മെയ് 21 - ജൂൺ 21

ഒന്നാം ഭാവത്തിൽ വീനസ്, പുതിയ ബന്ധങ്ങൾ ഉണ്ടാവാം. അഭിമാനം ഉണ്ടാകും. കാരണം ഇന്ന ഭാവം, വ്യക്തിതം, കാഴ്ചപ്പാടുകൾ ലുക്‌സ് എന്നിവ ആണ്. വസ്ത്രധാരണം സൗന്ദര്യം എന്നിവയിൽ കൂടുതൽ ശ്രദ്ധിക്കും. രണ്ടാം ഭാവത്തിൽ സൂര്യനും വ്യാഴവും, രണ്ടാം ഭാവം ധനം, വസ്തു വകകൾ എന്നിവ. സൂര്യനും വ്യാഴവും അവിടെ നിൽക്കുമ്പോൾ ഈ ഭാവം അങ്ങ് വിപുലീകരിക്കപ്പെടും എന്ന് തന്നെയാണർത്ഥം. കൂടുതൽ ധനം, അല്ലെങ്കിൽ ധനം വരാനുള്ള മാർഗങ്ങൾ അങ്ങനത്തെ അവസരങ്ങൾ എന്നിവ ഉണ്ടാകും.
ആറാം ഭാവത്തിൽ ശനി ദൈനംദിന ജോലി, ആരോഗ്യം, സഹപ്രവർത്തകർ, ഈ മേഖലയിൽ ഒരു മടുപ്പ് തോന്നിക്കാം. അവിടെ പുതിയ സന്തോഷകരമായ കാര്യങ്ങൾ കാണാൻ സാധ്യതയില്ല. പിന്നെ ആരോഗ്യം അല്പം പ്രശ്‌നമാണ്താനും. അഞ്ചാം ഭാവത്തിൽ ചൊവ്വ ആണ്. റൊമാൻസ്, കുട്ടികൾ, ഒഴിവു സമയം എന്നിവ സംഭവ ബഹുലമാകും. കാരണം ചൊവ്വ അടങ്ങിയിരിക്കാത്ത ഗ്രഹമാണ്. റൊമാൻസ് ആണെങ്കിൽ അവിടെ കൂടുതൽ അക്ടിവിടി, കുട്ടികളോട് കൂടെയുള്ള നല്ല സമയം. അല്ലെങ്കിൽ കൂടുതൽ വിനോദങ്ങൾ. ഇവ പ്രതീക്ഷിക്കുക. അതുകൊണ്ട് കൂടുതൽ സന്തോഷം തന്നെ ആകും ഈ ആഴ്ചയിലും.

കാൻസർ ജൂണ് 22 - ജൂലൈ 22

ഒന്നാം ഭാവത്തിൽ സൂര്യനും വ്യാഴവും. ഒരു വിജയ പ്രതീക്ഷയാണ് ഈ ഭാവം നല്കുതന്നത്. ഒന്നാം ഭാവം സെയ്ഫല്ല, വ്യക്തിതം, കാഴ്ചപ്പാടുകൾ , ലുക്‌സ്, ഇവയൊക്കെ നന്നായി തന്നെ വരും. കൂടുതൽ ആത്മവിശ്വാസം. പക്ഷെ വർധിച്ച ആത്മ വിശ്വാസത്തെ സൂക്ഷിക്കുക . അത് പ്രശ്‌നങ്ങൾ ഉണ്ടാക്കും. കാരണം നാലാം ഭാവത്തില ചൊവ്വ നില്കുന്നു. വെറുതെ ശക്തി തെളിയിക്കും. നാലാം ഭാവം വീട്, കുടുംബം, പൂർവ്വികർ, പിതാവ് ഇവരോടൊക്കെ ശക്തി തെളിയിക്കാൻ ഇറങ്ങി പുറപ്പെടും. അവിടെ അത് നടക്കുകയില്ല. തോൽവിഭയും മനസമാധനക്കെടും ആയിരിക്കും ഫലം. ആ മേഖലകളിൽ വരുന്ന മാറ്റങ്ങളെ ബഹുമാനപുരസരം ഏറ്റെടുക്കുക എന്നതിൽ കവിഞ്ഞു കൂടുതൽ ഒന്നും ചെയ്യാനില്ല. അതിന്റെ ഒപ്പം അഞ്ചാം ഭാവത്തിൽ ശനി. എന്താണ് അഞ്ചാം ഭാവം, പ്രേമം, കുട്ടികൾ ഒഴിവു സമയം, ഉല്ലാസം. ഇവയിൽ ഒന്നും നടക്കില്ല. അഥവാ നടന്നാൽ ഒച്ചിഴയുന്ന വേഗത്തിൽ മാത്രം. കാരണം ശനി പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ്. ഇനി എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അതിൽ നിന്ന് പിന്തിരിയുന്നതാണ് നല്ലത്.

ലിയോ ജൂലായ് 23 - ഓഗസ്റ്റ് 22

മൂന്നാം ഭാവത്തിൽ തന്നെ ചൊവ്വ നിൽക്കുന്നു. മൂന്നാം ഭാവം സഹോദരങ്ങൾ, ചെറുയാത്രകൾ, പഠനം, പരിസരം എന്നിവ മാത്രമല്ല ഈ ഭാവം ആശയവിനിമയങ്ങളുടെ ഭാവവും കൂടെയാണ്. കൂടുതൽ ആശയവിനിമയം. അതായത് പ്രധാനപ്പെട്ട എഴുത്തുകൾ, അല്ലെങ്കിൽ സന്ദേശങ്ങൾ എന്നിവ ലഭിക്കാം, ചുറ്റുപാടുള്ള ആളുകളുമായി വാഗ്വാദം, കൈയേറ്റം എന്നിവ കാണാൻ സാധ്യത. ശ്രദ്ധിക്കുക. നാലാം ഭാവം ശനി, നാലം ഭാവം, കുടുംബം, വീട്, പൂർവ്വികർ, പിതാവ് ഇവയിൽ മന്ദത നേരിടും. പിതാവുമായി സുഖകരമല്ലാത്ത സംസാരം ഉണ്ടാവാം. ജീവിതത്തിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം. നാലാം ഭാവം രാശിചക്രത്തിൽ ഏറ്റവും താഴെ ആണ് ഏറ്റവും മുകളിലുള്ള മിഡ്‌ഹെവൻ അത് എതിരായി നിൽക്കുകയാൽ, പബ്ലിക് ഇമേജ് ഒരു പ്രശ്‌നമാകും. അത് പത്താംഭാവമാണ്. സമൂഹത്തിലെ വിജയം, വില ഇവയൊക്കെ ഒന്ന് കണക്ക് കൂട്ടി നോക്കുക. പതിനൊന്നാം ഭാവത്തിൽ, അതായത്, സുഹൃത്തുക്കൾ, കൂട്ടായ്മകൾ, പ്രോജക്ടുകൾ എന്നിവയിൽ സന്തോഷം കണ്ടെത്തണം. ചിലപ്പോൾ അവ മാത്രമേ സന്തോഷം തരുകയുള്ളൂ . സത്യങ്ങൾ അറിയാമെങ്കിലും നിഴലുകളെ പിന്തുടർന്ന് ജീവിക്കാൻ തോന്നും.

വിർഗോ ഓഗസ്റ്റ് 23 - സെപ്റ്റംബർ 22

മൂന്നാം ഭാവത്തിലെ ശനി അല്പം പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ സാധ്യത കാണുന്നു. മൂന്നാം ഭാവം, സഹോദരങ്ങൾ, ചെറു യാത്രകൾ, പരിസരം, എന്നിവയാണ്. ഇവിടെ പതുക്കെ സഞ്ചരിക്കുന്ന ഒരു ഗ്രഹം വരുമ്പോൾ തീർച്ചായായും അക്ഷമാരകാൻ സാധ്യത ഉണ്ട്. പ്രത്യേകിച്ച് വിർഗോസ് ജന്മനക്ഷത്രമാണല്ലോ. അവരുടെ നിർബസന്ധ ബുദ്ധി ഈ ശനിയുടെ മുൻപിൽ തോൽക്കും . ജീവിതം നിങ്ങളെ പഠിപ്പിക്കുകയാണെന്ന് മാത്രം കരുതിയാൽ മതി. ചില പഴയ പ്രശ്‌നങ്ങൾ വീണ്ടും ഉയർന്നേക്കാം. പത്താം ഭാവത്തിൽ വീനസ്, ചില പ്രത്യേക ഗ്രൂപ്പിൽ പെട്ട വ്യക്തികളോട് അടുപ്പം തോന്നാം. അത് പോലെ നിങ്ങളിൽ ചിലർ ആക്രിഷ്ടരാകും. നിങ്ങളുടെ കരിയറിനെ വഴി തിരിച്ചു വിടാൻ പാകത്തിലുള്ള ചില വ്യക്തികൾ ജീവിതത്തിലേക്ക് എത്തും. ജോലിയിൽ കൂടുതൽ ക്രിയെടിവ് ആകും. കാരണം പത്താം ഭാവം, സൂചിപ്പിക്കുന്നത്, സമൂഹത്തിലെ വില, ജോലിയിലെ വിജയം എന്നിവയെ ആണല്ലോ. പതിനൊന്നാം ഭാവത്തിലെ സൂര്യനും വ്യാഴവും മാസത്തിന്റെ അവസാനം പന്ത്രണ്ടാം ഭാവതിലെക്ക് മാറും. പതിനൊന്നാം ഭാവം കൂട്ടുകാർ, കൂട്ടായ്മകൾ ഒന്നിച്ചുള്ള ജോലികൾ. ഇവയിൽ സൂര്യനും വ്യാഴവും ഒന്നിച്ചു നില്ക്കന്നെന്നു. ജോലികൾ എളുപ്പമാകും അത് വഴിയുള്ള വരുമാനം വർധിച്ചേക്കും. അങ്ങനെ ഈ ആഴ്ച പ്രതീക്ഷയുള്ളതാകും.

ലിബ്ര സെപ്റ്റംബർ 23 - ഒക്‌ടോബർ 22

പതിനെട്ടാം തീയതി വരെ വീനസ് ഒൻപതാം ഭാവത്തിൽ. ഒൻപതാം ഭാവം, യാത്രകൾ, പഠനം, ആത്മീയത ഇവയെല്ലാം സൂചിപ്പിക്കുന്നു. യാത്രകൾ സാധ്യമാണ്. പ്രേമകര്യങ്ങളിൽ മനസ് വ്യാപരിക്കും. ആ രംഗത്ത് കൂടുതൽ പരീക്ഷണങ്ങൾ നടത്തും. ഒന്നാം ഭാവത്തിൽ ചൊവ്വ . ഒന്നാം ഭാവം സെയ്ഫല്ല, വ്യക്തിതം, കാഴ്ചപ്പാടുകൾ, എന്നിവ . നിങ്ങൾ അല്പം പ്രതിരോധത്തിൽ ആണ്. സ്വയം മാറ്റത്തിനു വിധേയനവുകയില്ല. നിർബന്ധ ബുദ്ധി പ്രകടമാകും. മറ്റുള്ളവരെ അടിച്ചമർത്താൻ ശ്രമിക്കും. ആരോഗ്യം മെച്ചപ്പെടും. നിങ്ങൾക്ക് അത് നല്ലതായി തോന്നുമെങ്കിലും മറ്റുള്ളവർക്ക് നിങ്ങൾ ഒരു ശല്യമായി മാറും.അത് കൊണ്ട് ഒന്ന് കൂടി ആലോചിച്ചും ശ്രദ്ധിച്ചും ഒക്കെ മുന്നോട്ട് നീങ്ങുക. ഈ ആഴ്ച വിഷമിപ്പിക്കുന്ന കാര്യം രണ്ടാം ഭാവത്തിലെ ശനി ആണ്. രണ്ടാം ഭാവം, ധനം, വസ്തു വകകൾ എന്നിവയാണ്. ശനി പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ്. ഈ കാര്യത്തിൽ അല്പം തടസം നേരിടാം. കഠിനാധ്വാനം ചെയ്യേണ്ടതായി വരും. എന്തൊക്കെയോ കുറവുകൾ അനുഭവപ്പെടും. അല്പം ആത്മവിശ്വാസം നഷ്ടമായത് പോലെ തോന്നാം. വിഷമിക്കേണ്ട ഈ മാസാവസാനത്തോടെ എല്ലാ വിഷമങ്ങൾക്കും ഫുൾ സ്റ്റോപ്പ് ഇട്ടു കൊണ്ട് വ്യാഴവും സൂര്യനും പതിനൊന്നാം ഭാവതിലെക്കും, മെർക്കുറിയും വീനസും പത്താം ഭാവത്തിലേക്കും മാറും. പതിനൊന്നാം ഭാവം കൂട്ടായ്മകൾ, സുഹൃത്തുക്കൾ, പ്രോജക്ടുകൾ, ഇവയിലും, പത്താം ഭാവം സൂചിപ്പിക്കുന്ന സമൂഹത്തിലെ വില, ജോലിയിലെ വിജയം, എന്നിവ വർധിക്കുന്നതാണ്. പിന്നെ രണ്ടാം ഭാവത്തിലെ ശനി, അദ്ധേഹത്തെ മാനേജ് ചെയ്യാൻ ഒന്നാം ഭാവത്തിൽ നിന്ന് ചൊവ്വ വരുകയും ചെയ്യും. അങ്ങനെ എല്ലാം ഒന്ന് സെറ്റ് ആകും. അതിനു വേണ്ടി നിങ്ങൾക്ക്# അല്പം വെയിറ്റ് ചെയ്തു കൂടെ ലിബ്രന്‌സ്?

സ്‌കോർപിയോ ഒക്‌ടോബർ 23 - നവംബർ 21

ഒന്നാം ഭവത്തിൽ ശനി. ഒന്നാം ഭാവം, സെല്ഫ്, വ്യക്തിത്വം, കാഴ്ചപ്പാടുകൾ സൗന്ദര്യം കൂട്ടാനുള്ള മാർഗങ്ങൾ നോക്കും. അല്പം നിരാശ എന്തൊക്കെയോ കൊണ്ട് തോന്നും. ശനി വളരെ പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ്. അല്പം മന്ദഗതിയിൽ വ്യക്തിപരമായ നീക്കങ്ങൾ നടക്കാം. അത് കൊണ്ട് നല്ല പ്രാർത്ഥതനയുടെ ആവശ്യമുണ്ട്. ചുറ്റുമുള്ളവരെ ആശ്രയിക്കാൻ തോന്നും . പക്ഷെ അവരും നിങ്ങളെ പോലെയുള്ള മനുഷ്യരാണെന്ന് കരുതുക. ആരിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കാതിരിക്കുന്നതാണ് ഈ അവസ്ഥയിൽ നല്ലത്. യഥാർത്യങ്ങൾ കൂടുതൽ ബോധ്യപ്പെടും. ഇപ്പോൾ കടന്നു പോകുന്ന ഈ ഫീലിങ്ങ്‌സ് ഭാവിയിലേക്കുള്ള അടിത്തറ പാകൽ ആണെന്ന് മാത്രം കരുതുക. ദാട്‌സ് ഇറ്റ്.

പ്ലൂട്ടോ മൂന്നാം ഭാവത്തിൽ മൂന്നാം ഭാവം സഹോദരങ്ങൾ, പരിസരം, അതായത് അയല്ക്കാർ, ചെറു യാത്രകൾ, പഠനം. ഇവയെല്ലാം ചിന്തകൾ ചൂടുപിടിക്കും. മനസ് നിരന്തരമായി വർക്ക് ചെയ്യും. സഹോദരങ്ങളും, അയല്ക്കാരും ഒക്കെ ആയി നിരന്തരം ആശയവിനിമയം നടത്തും. വളരെ അർത്ഥവത്തായ ആശയവിനിമയങ്ങൾ. ചിലപ്പോൾ ഒരു ചെയ്ഞ്ച് ഇൻ രസിടെൻസ് അതായത് താമസ സ്ഥലം മാറ്റുന്നത് വരെ ആലോചിക്കും. പിന്നെ ഈ ആഴ്ച ഒൻപതാം ഭാവത്തിലേക്ക് വീനസ് എത്തും. വിദേശ യാത്ര പ്രതീക്ഷിക്കാം. അല്ലെങ്കിൽ എന്തെങ്കിലും യാത്രകൾ. ഈ മാസം മുഴുവൻ ഈ സാധ്യത ഉണ്ട്. അത് കൊണ്ട് മനസ്സിൽ സന്തോഷം ഉണ്ടാകും. ഈ ആഴ്ചയുടെ അവസാനം പത്താം ഭാവതിലെക്ക് സൂര്യനും വ്യാഴവും ഇതും. പത്താം ഭാവം, മാതാവ്, സമൂഹത്തിലെ വില, വിജയം , ജോലിയിലെ വിധി, ഈ ഭാവത്തിൽ അടുത്ത ഓഗസ്റ്റ് വരെ വിജയങ്ങൾ മാത്രമേ ഉണ്ടാകൂ. വ്യാഴം ഇതു ഭാവതിലാണോ ആ ഭാവത്തിൽ കൂടുതൽ വിജയങ്ങൾ ഉണ്ടാകും. അത് കൊണ്ട് ഈ ആഴ്ചയുടെ അവസാനം കൊണ്ട് കാര്യങ്ങൾ നേരെ ആകും. അത് കൊണ്ട് ആ ഒന്നാം ഭാവത്തിലെ കയ്‌പ്പ് നിറഞ്ഞ അനുഭവങ്ങൾ എല്ലാം തന്നെ ആഴ്ചയുടെ അവസാനം ഒരു നല്ല രീതിയിൽ ചെന്നെത്തും.

സജിട്ടറിയാസ് നവംബർ 22 -ഡിസംബർ 21

ഏഴാം ഭാവത്തിൽ വീനസ്, വിവാഹം, ബന്ധങ്ങൾ, ഉടമ്പടികൾ ഇവയെ സൂചിപ്പിക്കുന്ന ഏഴാം ഭാവം. ഇവയിൽ നല്ല കാര്യങ്ങൾ പ്രതീക്ഷിക്കാം. വീനസ് ഒരു ശുഭഗ്രഹമാണ്. സിംഗിൾസ് ആയ സാജിസ് ആരെയെങ്കിലും ഒക്കെ കണ്ടെത്തും. ഇമോഷണൽ ആയ ബന്ധങ്ങളിൽ ഒരു കോംപർമെയ്‌സിനു തയ്യാറാകും. അങ്ങനെ സന്തോഷകരമായ ഒരു അവസ്ഥ സംജാതമാകും. എട്ടിൽ സൂര്യനും വ്യാഴവും. എട്ടാം ഭാവത്തിൽ ഇപ്പോൾ അങ്ങനെ ആണെങ്കിലും ഇവ രണ്ടും ആഴ്ചയുടെ അവസാനം ഒൻപതാം ഭാവതിലേക്ക് പോകും. എട്ടാം ഭാവം നിക്ഷേപങ്ങളുടെ ഭാവമാണ്, മാത്രമല്ല തകർച്ചാ, രൂപാന്തരം എന്നിവയും . ലോണുകൾ ലഭിക്കാം, ഒരു നവീകരണം പ്രതീക്ഷിക്കാം. നിങ്ങളുടെ സ്റ്റൈൽ നാടകീയമായി മാറുകയും, എല്ലാ രീതിയിലുമുള്ള സെൽഫ് ഇമ്പ്രൂവ്‌മെന്റ് കാണപ്പെടുകയും ചെയ്യും. മിക്ക കാര്യങ്ങളിലും ഒരു അനുകൂല സാഹചര്യം. മത്സരങ്ങളിൽ വിജയം. പതിനൊന്നിൽ ചൊവ്വ, അറിയാമല്ലോ ചൊവ്വ ഒരു ദേഷ്യക്കാരനാണ്. നല്ല ഊർജമുള്ള ഗ്രഹം. പതിനൊന്നാം ഭാവം സുഹൃത്തുക്കൾ കൂട്ടായ്മകൾ ആശ്രയം, സംരക്ഷണം.കൂട്ടുകാരോട് ഒന്നിച്ചു നിന്ന് കാര്യങ്ങൾ നേടും. എന്നാലും അനാവശ്യമായ ഈഗോ ഉപേക്ഷിക്കില്ല, ഒന്നിച്ചു നിന്ന് നേടേണ്ട കാര്യങ്ങൾ നിങ്ങളുടെ ഈഗോയാൽ ഇല്ലാതാകരുത്.

കാപ്രികോൺ ഡിസംബർ 22 - ജനുവരി 21

ആറാം ഭാവം പതിനെട്ടാം തീയതി വരെ വീനസിന്റെ കയ്യിലാണ്. വളരെ സമാധാനമാപരമായ ജോലി സ്ഥലം. ആറാം ഭാവം ദൈനംദിന ജോലി, സഹപ്രവർത്തകർ, ആരോഗ്യം. ഇവയിലൊന്നും പ്രശ്‌നങ്ങൾ കാണുന്നില്ല. അത് മാത്രമല്ല നല്ല അനുഭവങ്ങൾ ഉണ്ടാകും. വളരെ ശ്രദ്ധയോടെ ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാകും. ജോലി സ്ഥലത്ത് പലരും നിങ്ങളോട് അധിക സ്‌നേഹം കാണിക്കാം. ഓപ്പോസിറ്റ് ജെന്റെറിൽ പെട്ട ചിലരിൽ നിന്ന് അല്പം കൂടുതൽ ശ്രദ്ധ കിട്ടുന്നതായി തോന്നും. അത് കൊണ്ട് തന്നെ ജോലിയിൽ അല്പം അലസത കാണിക്കുവാനുള്ള പ്രലോഭനം ഉണ്ടാകും.ഏഴാം ഭാവത്തിൽ ഇപ്പോൾ വ്യാഴം. എന്താണ് ഏഴാം ഭാവം? വിവാഹം, ബന്ധങ്ങൾ, ഉടമ്പടികൾ, ഇവയിൽ ഏതെങ്കിലും ഒന്ന് കൊണ്ട് നിങ്ങളുടെ ജീവിതത്തിൽ മാറ്റം സംഭവിക്കാം. ഈ ആഴ്ചയോടു കൂടി അവസ്ഥ മാറ്റം വരും കാരണം, എട്ടാം ഭാവതിലെക്ക് വ്യാഴം ആഴ്ചയുടെ അവസാനത്തോടെ മാറും.എട്ടാം ഭാവം നിക്ഷേപങ്ങൾ, തകർച്ച, രൂപാന്തരം, സെക്ഷ്വാലിടി. ഭയക്കേണ്ട.നിങ്ങളുടെ പങ്കാളിയുമായി കൂടുതൽ അടുക്കാനുള്ള അവസരം. അവരുമായി ഉള്ള ആ നല്ല സമയം. ഒഴിവു സമയം കൂടുതലായി കിട്ടും. വികാരങ്ങൾ ഭയമില്ലാതെ പ്രകടിപ്പിക്കും. ഒരു മൂന്നാം വ്യക്തിയുടെ ധനം നിങ്ങൾക്ക്# പ്രയോജനം നൽകും. ധനം ഏതെങ്കിലും രൂപത്തിൽ നിങ്ങളെ തേടി എത്താം. ഈ അവസ്ഥ ആഴ്ചയുടെ അവസാനം മുതൽ ഈ വർഷം വരെ നിങ്ങളുടെ കൂടെ തന്നെ ഉണ്ടാകും. പത്തിൽ ചൊവ്വ. പത്താം ഭാവം, മാതാവ്, സോഷ്യൽ സക്‌സസ്, ജോലിയിലെ വിജയങ്ങൾ. ചൊവ്വ നമ്മെ മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്ന ഗ്രഹമാണ്. ആരെയും ഭയപ്പെടുകയില്ല. മേലധികരിയുമായി അല്പം തെറ്റും. ഈ അവസ്ഥ അല്പ നാളുകൾ കൂടെ കാണും. ഒരു തികഞ്ഞ കാപ്രികോൻ ആയ എനിക്ക് കഴിഞ്ഞ ആഴ്ച ഈ അവസ്ഥയിലൂടെ പോകേണ്ട വന്നു. ആരെയും ഭയപ്പെടാത്ത അവസ്ഥ. ചൊവ്വ പത്തിൽ നില്ക്കു മ്പോൾ, ഒരു വല്ലാത്ത എനർജിവ. ചൊവ്വ ഒരു ഭാവത്തിൽ നാല്പതു ദിവസം ഉണ്ടാകും മേലധികരിയുമായി മാത്രമല്ല മറ്റു പലരുമായും വാക്കേറ്റം ഉണ്ടായി. ഒരു തുറന്ന യുദ്ധത്തിനു തയ്യാറായ അവസ്ഥ . കയ്യാങ്കളിക്കും തയ്യാർ.മനസ്സിൽ ഒരു ഉറപ്പ്, അതാണ് മാർസ്#ാ അല്ലെങ്കിൽ ചൊവ്വ തരുന്ന ശക്തി . ആരെയും ഭയപ്പെടുകയില്ല. ചൊവ്വ യുദ്ധങ്ങളുടെ ദേവൻ ആണെന്ന് മറക്കാതെ പ്രവർത്തിക്കുക. അപ്പോൾ ഒരു യുദ്ധസമാനമായ അവസരങ്ങൾ ഈ ആഴ്ചയും പ്രതീക്ഷിക്കാം. പതിനൊന്നു അതായത്, കൂട്ടുകാർ, അവരുമായുള്ള കൂട്ടായ്മകൾ, പ്രോജക്ടുകളിൽ ഇവയിൽ ശനി. പതുക്കെ സഞ്ചരിക്കുന്ന ഗ്രഹം. കൂട്ടുകാരോടുള്ള തൃപ്തി കുറയും. അവരോടു ചേർന്ന് നിൽക്കണോ എന്നാ ആലോചന ആകും. നന്നായി എല്ലാം റിവ്യു ചെയ്യും. അധികം കൂട്ട് കൂടാൻ പോകാതെ അവനവന്റെ ജോലി ചെയ്യുന്നതാണ് നല്ലത്.

അഖ്വറിയാസ് ജനുവരി 21 -ഫെബ്രുവരി 19

അഞ്ചാം ഭാവം വീനസ് നിൽക്കുന്നു. അഞ്ചാം ഭാവം എന്നാൽ റൊമാന്‌സ്, കുട്ടികൾ, ഒഴിവു സമയം, ക്രിയെടിവിടി. പുതിയ പ്രേമബന്ധം ഉണ്ടാകാം.കൂടുതൽ ക്രിയെടിവ് ആകാം, ജീവിതം നാടകീയത നിറഞ്ഞതായി അനുഭവപ്പെടും. നിങ്ങളിൽ പലരും ആക്രിഷ്ടരാകും. എന്ന് മാത്രമല്ല കല, സാഹിത്യം ഈ രംഗത്ത് നിന്ന് നിങ്ങളെ ആരെങ്കിലും തേടിയെത്തും. അതാണ് വീനസ് അഞ്ചാം ഭാവത്തിൽ നില്ക്കുമ്പോൾ സംഭവിക്കുക. പക്ഷെ ഈ അവസ്ഥ പതിനെട്ടാം തീയതി വീനസ് ആ ഭാവത്തിൽ നിന്ന് മാറും. ഇനി ഏതാനും ദിവസങ്ങൾ മാത്രം. ഒൻപതാം ഭാവത്തിലെ ചൊവ്വയെ സൂക്ഷിക്കും, എന്താണ് ഒൻപതാം ഭാവം? ആത്മീയത, യാത്രകൾ. ഇതൊരു തത്വചിന്തയുടെ ഭാവമാണ്. ജീവിതത്തെ കുറിച്ച രണ്ടാമത് ഒന്നുകൂടെ ചിന്തിക്കും. മനസ് മടുത്തിട്ട് യാത്ര പോകും. ആലോചനയില്ലാതെ കാര്യങ്ങൾ ചെയ്യും. യാത്രയിൽ പ്രശ്‌നങ്ങൾ ഉണ്ടാകാം. ആൾക്കാരുമായി പ്രശ്‌നങ്ങൾ. ചൊവ്വ ശക്തിയാണ്, അതും അധിക ശക്തി, നമ്മെ വെറുതെ പ്രകോപിതരാക്കും. സൂക്ഷിക്കുക. അവ തിരിഞ്ഞടിക്കാൻ നൂറു ശതമാനം സാധ്യത ഉണ്ട്. പത്തിൽ ശനി തന്നെ. സോഷ്യൽ സക്‌സസ്, ജോലിയിലെ ടെസ്സ്ടിനി, മാതാവ്. ഈ മേഖലകളിലെ പുനർചിന്തനം അതാണ് ഒരു റിവ്യു നടക്കും. അതാണ് എല്ലാം വളരെ പതുക്കെ നടക്കുന്നതായി തോന്നും. അക്ഷമരായിട്ടു കാര്യമില്ല. സംഭവാമി യുഗേ യുഗേ.

പ്യസിസ് ഫെബ്രുവരി 20 - മാർച്ച് 20

പതിനെട്ടാം തീയതി വരെ വീനസ് നിങ്ങളുടെ നാലാം ഭാവത്തിൽ തന്നെ ഉണ്ടായിരിക്കും. നാലാം ഭാവം, എന്നാൽ കുടുംബം, വീട്, പൂർവ്വികർ, പിതാവ് കുടുംബത്തിൽ സന്ദർശകർ വരാം. അവരുമായി നല്ല രീതിയിൽ സമയം ചിലവഴിക്കും. വീട് മോടിപിടിപ്പിക്കാൻ സാധ്യത, ഒരു സന്തോഷ അവസ്ഥ, അതുകൊണ്ട് വീടും പരിസരവും നിറയും. പിതാവിനെ സന്തോഷവാനായി കാണാൻ സാധിക്കും. ആറാം ഭാവത്തിലേയ്ക്ക് ഈ ആഴ്ച വ്യാഴം എത്തും. എന്താണ് ആറാം ഭാവം? ദൈനംദിന ജീവിതം, ജോലി, സഹപ്രവർത്തകർ, ആരോഗ്യം. ആറാം ഭാവത്തിൽ വ്യാഴം, വ്യാഴം ആണെങ്കിലോ ഏറ്റവും ശുഭമായ ഗ്രഹവും. ജോലി ആസ്വദിച്ച് തന്നെ ചെയ്യും. ആദ്യത്തേക്കാൾ ഫലപ്രദമായി ജോലിയിൽ ശോഭിക്കും. സഹപ്രവർത്തകരുമായി നല്ല സമയം ഉണ്ടാകും. വ്യാഴത്തെ കുറിച്ച നേരത്തെ എഴുതിയത് ഓർക്കുന്നുണ്ടല്ലോ വ്യാഴം ഏതു ഭാവത്തിലാണോ ആ ഭാവത്തിലുള്ള കാര്യങ്ങളെ എക്‌സ്പാന്റ് ചെയ്യും. ആദ്യം ചെറിയ ഉത്തരവാദിത്വങ്ങൾ ആയിരുന്നെങ്കിൽ ഇപ്പോൾ കൂടുതൽ ഉത്തരവാദിത്വങ്ങൾ. അതും നല്ല രീതിയിൽ, കൂടുതൽ എക്‌സ്പാൻഷൻ അതെ കുറിച്ച ആലോചിച്ചു സ്വയം അങ്ങോട്ടു സന്തോഷിച്ചു കൊള്ളുക.മനസ്സിൽ അഭിമാനം ഉണ്ടാകും. എനിക്ക് ഇത്രയും നേടാൻ സാധിച്ചല്ലോ എന്ന് തോന്നും. അതാണ് വ്യാഴം പ്ലാനെറ്റ് ഓഫ് ബിഗ് ഫോർച്ച്യൂൺ. ആരോഗ്യം ഒക്കെ മെച്ചപ്പെടുത്തും, രാവിലെ കുറെ നേരം ഉറങ്ങുന്നതിനു പകരം ഒരു ബ്രിസ്‌ക് വാക്ക് ആയാലോ എന്നൊക്കെ ആലോചന വരും. ഇപ്പോഴത്തെ നിലയിൽ എട്ടിൽ ചൊവ്വയും ഒൻപതിൽ ശനിയും ആണ്. എട്ടാം ഭാവം എന്താണ്? പാഷൻ, തകർച്ചകൾ, നിക്ഷേപങ്ങൾ, സെക്‌സ് സംബന്ധമായ വിചാരങ്ങൾ. ഇവിടെ ചൊവ്വ. ചൊവ്വ ഒരു ചൂടൻ ആണ്. അപ്പോൾ ഈ എട്ടാം ഭാവം ആകപ്പാടെ ഒരു പ്രശ്‌നഭരിതമായി തോന്നാം. ബട്ട് ഡോണ്ട് വറി, വെറുതെ ആലോചിച്ചു വിഷമിക്കുന്നത് കൊണ്ട് നമ്മുടെ ആയുസിനോട് ഒരു ദിവസം പോലും കൂട്ടിച്ചേർക്കാകൻ ആവില്ല എന്ന് ബൈബിളിൽ പറയുന്നു. നല്ല പ്ലാനിങ്ങോട് കൂടി നേരിടുക. അതിനു വേണ്ട ശക്തി ആറാം ഭാവത്തിൽ നടക്കുന്ന മാറ്റങ്ങളിൽ നിന്ന് നിങ്ങൾക്ക് ലഭിക്കും. പിന്നെ വേണ്ട ഊർജ്ജം മുകളിലുള്ള ആളോട് അല്പം കൂടുതൽ ചോദിച്ചു വാങ്ങിക്കോളൂ.