- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൊവ്വാ ദോഷവും ചില അനാവശ്യ മുൻവിധികളും; നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
ചൊവ്വാ ദോഷത്തെക്കുറിച്ചുള്ള ആദ്യത്തെ ലേഖനം വന്നപ്പോൾ, ഈ കോളം വഴി തന്നെ പരിചയപ്പെട്ട ഒരു നിഷ്‌കളങ്കയായ പെൺകുട്ടി എന്നോട് ചോദിച്ചു,'' എന്റെ ഏതു ഭാവത്തിലാണ് ചൊവ്വ? താങ്കൾക്ക് അങ്ങനെ ഒരു യോഗമില്ല, താങ്കളുടെ ചാർട്ട് വളരെ ക്ലിയർ ആണ്. ഞാൻ പറഞ്ഞു. '' പക്ഷെ എന്റെ സുഹൃത്ത് പറഞ്ഞല്ലോ ഞാൻ ചൊവ്വാഴ്ച ജനിച്ചതിനാൽ എനിക്ക് ചൊവ്വാ ദോഷം ഉണ്ടെന്ന്?'' കടല
ചൊവ്വാ ദോഷത്തെക്കുറിച്ചുള്ള ആദ്യത്തെ ലേഖനം വന്നപ്പോൾ, ഈ കോളം വഴി തന്നെ പരിചയപ്പെട്ട ഒരു നിഷ്‌കളങ്കയായ പെൺകുട്ടി എന്നോട് ചോദിച്ചു,'' എന്റെ ഏതു ഭാവത്തിലാണ് ചൊവ്വ? താങ്കൾക്ക് അങ്ങനെ ഒരു യോഗമില്ല, താങ്കളുടെ ചാർട്ട് വളരെ ക്ലിയർ ആണ്. ഞാൻ പറഞ്ഞു. '' പക്ഷെ എന്റെ സുഹൃത്ത് പറഞ്ഞല്ലോ ഞാൻ ചൊവ്വാഴ്ച ജനിച്ചതിനാൽ എനിക്ക് ചൊവ്വാ ദോഷം ഉണ്ടെന്ന്?'' കടലിനക്കരെ ഉള്ള ഒരു രാജ്യത്തേക്ക് കുടിയേറിയ, ശാസ്ത്ര വിഷയത്തിൽ ഒരു ഡിഗ്രീ ഉള്ളതുമായ എന്നോട് വളരെ സ്‌നേഹം ഉള്ളവളും ആയ ആ നിഷ്‌കളങ്ക എന്നോട് പറഞ്ഞ '' ഫാക്റ്റ്'' കേട്ട് എനിക്ക് ചിരി അടക്കാനായില്ല. ഞാൻ പൊട്ടിച്ചിരിച്ചു പോയി. ആ കുട്ടിയെ കുറ്റം പറയാൻ സാധിക്കില്ല വയ് ബ്‌കോസ് ചൊവ്വാഴ്ച ജനിക്കുന്നവന് ചൊവ്വ ദോഷം ഉണ്ടെന്നുള്ള മിഥ്യാധാരണ പലർക്കും ഉണ്ട്. അത് വെറും തെറ്റായ ധാരണ ആണെന്ന് ഇനി എങ്കിലും മനസിലാക്കുക.
എങ്ങനെ ആണ് ചൊവ്വ ദോഷം ഇല്ലാതാകുക. ചൊവ്വ ദോഷം വെറും ബിഹേവിയർ ഇഷ്യു ആണെന്ന് ആദ്യം മനസിലാക്കുക.
ഈ സ്വഭാവവൈകല്യത്തെ നേരിടുന്നതിൽ വ്യാഴത്തിനു വലിയ പങ്കുള്ളതായി അസ്‌ട്രോളോജി കരുതുന്നു. വ്യാഴം പ്ലാനെറ്റ് ഓഫ് ബിഗ് ഫോർച്യൂൺ ആണ്. ചൊവ്വക്ക് അസ്‌ട്രോലോജി അനുസരിച്ച് വ്യാഴത്തോട് ഏറ്റുമുട്ടാനുള്ള ശക്തിയില്ല. ചൊവ്വയെ വ്യാഴം നോക്കുക, അല്ലെങ്കിൽ ആസ്‌പെക്റ്റ് ചെയ്യുക അല്ലെങ്കിൽ ചൊവ്വയും വ്യാഴവും ഒന്നിച്ചു നില്ക്കുക അപ്പോൾ ചൊവ്വ നിസ്സഹായനാകും.
രാഹു, ഒരു കാർമിക് ഒബ്‌ജെക്റ്റ് ആണ്, ചന്ദ്രന്റെ നോർത്ത് നോട്, അല്ലെങ്കിൽ ഡ്രാഗൻ ഹെഡ് എന്നറിയപ്പെടുന്നു. ഇദ്ദേഹം ചൊവ്വയുടെ ഒപ്പം നിന്നാലും ചൊവ്വ ശല്യപ്പെടുത്തില്ല.
ചൊവ്വ അദ്ദേഹത്തിന്റെ തന്നെ സൈൻ ആയ എരീസിൽ നില്ക്കുക അല്ലെങ്കിൽ എക്‌സാൽറ്റേഷൻ എന്ന അവസ്ഥയിൽ നില്ക്കുക. അപ്പോൾ എന്താണ് ഈ എക്‌സാൽട്ടേഷൻ. ചൊവ്വ, എരീസ്, സ്‌കോർപിയോ എന്നെ സൈനുകളെ ഭരിക്കുന്നു. ഒന്നാം ഭാവം, എട്ടാം ഭാവം എന്നിവയുടെ നാഥനാണ് ചൊവ്വ. ഈ ഭാവങ്ങളിലും സൈനുകളിലും ചൊവ്വക്ക് പൂർണ്ണ അധികാരം ഉണ്ട്. ഈ അവസ്ഥയിൽ ചൊവ്വ നിൽക്കുമ്പോൾ അത്യുഗ്രനായി മാറുന്നു. എന്നാൽ ചൊവ്വയെ ഒരു നല്ല അതിഥി ആയി വേറൊരു സൈൻ ക്ഷണിക്കുമ്പോൾ ചൊവ്വ എക്‌സാൽറ്റേഷൻ എന്ന അവസ്ഥയിൽ എത്തും. അതിഥി അവസ്ഥയിൽ ഉഗ്ര സ്വഭാവം ഉപേക്ഷിച്ച് മര്യാദക്കാരനായി നില്ക്കാൻ ചൊവ്വ നിർബന്ധിതനാകും. അപ്പോൾ ചൊവ്വ ശുദ്ധനാകും.. ഉച്ച സ്ഥിതി എന്ന് പറയും. 0 ഡിഗ്രിയിൽ നിന്ന് യാത്ര തുടങ്ങി 28 ഡിഗ്രി എത്തുമ്പോൾ, അതും കാപ്രികോണിൽ മാത്രം, എത്തുമ്പോൾ ഉച്ച സ്ഥിതി എത്തും ശുദ്ധൻ ആകും. പിന്നെ വേറെ അവസ്ഥകൾ മൂല ത്രികോണം, അതായത് കാപ്രികോണിന്റെ 29 ഡിഗ്രി തൊട്ടു 30 ഡിഗ്രി വരെ നിൽക്കുമ്പോൾ അല്ലെങ്കിൽ എരീസിന്റെ 0 ഡിഗ്രി തൊട്ടു 12 ഡിഗ്രി വരെ നില്ക്കുന്നത് വളരെ ശുഭം ആണ്.
നീച സ്ഥിതി അതായത് ചൊവ്വ പ്‌യ്‌സിയൻ സൈനിൽ നില്ക്കുമ്പോൾ കഴിവില്ലാത്തവനായി മാറും. അതായത് പന്ത്രണ്ടാം ഭാവം പയ്‌സിസ് കൈവശപ്പെടുത്തുകയും അവിടെ ചൊവ്വ നില്ക്കുകയും ചെയ്താൽ. ചൊവ്വ നിഷ്പ്രഭം ആയി മാറും.
ചൊവ്വ ഏഴാം ഭാവത്തിൽ നില്ക്കുമ്പോൾ, കിഴക്കൻ ചക്രവാളത്തിൽ ഉദിച്ച് നില്ക്കുന്ന നക്ഷത്രം, അതിന്റെ അധിപൻ ശനി ആണെങ്കിൽ ചൊവ്വയും ശനിയും നിങ്ങൾക്ക് വേണ്ടി യുദ്ധം നടത്തുകയും ശനി ചൊവ്വയെ പരാജയപ്പെടുത്തുകയും ചെയ്യും.
എട്ടാം ഭാവത്തിൽ ഉള്ള ചൊവ്വയെ, അസെന്റന്റ്, അതായത് നിങ്ങളുടെ ജനന സമയത്ത് കിഴക്കൻ ചക്രവാളത്തിൽ ഉദിച്ച നിലയിൽ നില്ക്കുന്ന നക്ഷത്രം അതിന്റെ നാഥൻ വീനസ് ആകുകയും ചെയ്താൽ ചൊവ്വയ്ക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല.
പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വ നില്ക്കുമ്പോൾ, വീനസ് പന്ത്രണ്ടാം ഭാവത്തിന്റെ നാഥനായി വരുന്ന അവസ്ഥയിൽ ചൊവ്വ യാതൊരു പ്രശ്‌നവും സൃഷ്ടിക്കില്ല.
ഇങ്ങനെ പോകുന്നു വ്യവസ്ഥകൾ. ഇതൊന്നും ആർക്കും പെട്ടന്ന് മനസിലാക്കാൻ കഴിയില്ല. ചൊവ്വ ദോഷം വളരെ സിമ്പിളായി പറഞ്ഞാൽ ക്യാരക്ടർ ദിസോര്‌ടെർ മാത്രമാണ്, അത് ചിലപ്പോൾ O C D (ObsessÇ¥co#m#p#ulsÇ dio#rsder), Per#o#nsaltiy dio#rsder, എന്നിവ ആയിരിക്കാം. അതിന്റെ ഫലമായി ജീവിതത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകാം. ഇവ ഇല്ലാത്ത മനുഷ്യർ ആരെങ്കിലും ഉണ്ടോ? ചൊവ്വ സഞ്ചരിക്കുന്ന ഗതിവേഗം നോക്കിയാൽ ഭൂമിയിലെ പകുതിയിൽ കൂടുതൽ മനുഷ്യർക്കും ഈ ദോഷം ഉള്ളതായി കാണുവാൻ സാധിക്കും. ചിലപ്പോൾ എനിക്ക് തോന്നാറുണ്ട് എന്റെ എല്ലാ ഭാവങ്ങളിലും ചൊവ്വ ചില ദിവസങ്ങളിൽ വന്നു നില്ക്കാറുണ്ട് എന്ന്. ഇതിൽ ഒന്നും ഒരു കാര്യവുമില്ല ഗയ്‌സ്. ഒരു മനുഷ്യൻ കോപാകുലൻ ആകണം, അല്ലെങ്കിൽ കൊലപാതകി ആകണം അല്ലെങ്കിൽ പരപുരുഷ ബന്ധത്തിന് അല്ലെങ്കിൽ പരസ്ത്രീ ഗമനതിനു പോകണം എങ്കിൽ ചൊവ്വ വേണം എന്നില്ല. എന്ത് കണ്ടാലും, എന്ത് സംഭവിച്ചാലും അതിലെ പോസിറ്റീവ് ആയ കാര്യങ്ങൾ മാത്രം കാണുക, ആ കഴിവ് ഇല്ല എങ്കിൽ അത് ഡെവലപ് ചെയ്തു എടുക്കുക. അല്ലെങ്കിൽ ആ കഴിവിനായി ആഗ്രഹിക്കുക, പ്രാർത്ഥിക്കുക പോസിറ്റീവ് ആയ അന്തരീക്ഷത്തിൽ ജീവിക്കുക. എന്റെ ചുറ്റിനും നെഗറ്റീവ് അല്ലെങ്കിൽ അങ്ങനത്തെ വ്‌യ്ബ്‌സ് ഉള്ള ആളുകൾ വരാൻ ഞാൻ അനുവദിക്കാറില്ല. ചുറ്റുമുള്ളവർക്ക് നല്ല പോസിറ്റീവ് തോട്‌സ് കൊടുക്കുക അവരിൽ നിന്നും പോസിറ്റീവ് എനരർജി വാങ്ങുക, നെഗടിവ് ആയ ആൾക്കാരെ ദൂരെ മാറ്റി നിർത്തുക നല്ല പുസ്തകങ്ങൾ വായിക്കുക. എന്ത് വന്നാലും ധൈര്യ സമേതം നേരിടുക, കഷ്ട ദിവസങ്ങളിലേക്ക് ആയി ഇപ്പോഴേ ശക്തി സംഭരിച്ചു വക്കുക. സന്തോഷങ്ങളിൾ നിന്ന് മാക്‌സിമം ഊർജം നേടുക, പരാജയങ്ങളിൽ നിന്ന് പാഠങ്ങൾ പഠിക്കുക. ആ പാഠങ്ങൾ നല്കിയവരോട് നന്ദി പറയുക, പക്ഷെ അവരെ കൂടുതൽ പാഠങ്ങൾ പഠിപ്പിക്കാൻ അനുവദിക്കാതിരിക്കുക, നമ്മുടെ വില അറിയാത്തവരെ ഇഗ്നോർ ചെയ്യുക, അവർ പിന്നാലെ വന്നാലും ശ്രദ്ധിക്കാതിരിക്കുക, നിത്യവും പുതിയ കാര്യങ്ങൾ പടിക്കുക, അങ്ങനെ ചെയ്തില്ലെങ്കിൽ നാം ചിലപ്പോൾ ജീവിതത്തിൽ പരാജയപ്പെടാൻ സാധ്യത ഉണ്ട്.
ജീവിതത്തിൽ കുരിശുകൾ എടുക്കുക, പക്ഷെ അതെടുക്കാൻ മാത്രം ശക്തി ഉണ്ടോ എന്ന് തിരിച്ചറിയുക, കുരിശിന്റെ വഴിയിൽ തളർന്നു വീണപ്പോൾ യേശു നാഥന് പോലും , സായ്മൻ ദി സായ്‌രീന്റെ സഹായം വേണ്ടി വന്നു എന്ന് മറക്കാൻ പാടില്ല. ജീവിതത്തിൽ ഒരു ലക്ഷ്യവുമില്ലാത്ത വ്യക്തികൾ നമ്മുടെ ചുറ്റും ഉണ്ട്. അവർ ജീവിക്കുകയും ഇല്ല മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കുകയും ഇല്ല. ഞാനും ഒരിക്കൽ അത് പോലെ ആയിരുന്നു. യാതൊരു ലക്ഷ്യബോധവും ഇല്ലാത്ത, ഉത്തരവാദിത ബോധവും ഇല്ലാത്ത ഒരു വ്യക്തി. പക്ഷെ ജീവിതത്തിന്റെ ഒരു പോയിന്റിൽ ദൈവം എന്നെ കുരുക്കി കളഞ്ഞു. അവിടെ നിന്ന് മാനസാന്തരത്തിന്റെ നാളുകൾ ആയിരുന്നു. ആ യാത്ര ഇവിടെ വന്നു നില്ക്കുന്നു, ഇവിടെ നിന്നും നാം ഒന്നിച്ചു സഞ്ചരിക്കുന്നു, വിജയങ്ങൾ നാം ഒന്നിച്ചു തന്നെ നേടുന്നു, സന്തോഷിക്കുന്നു, നമ്മുടെ മേൽ ക്ഷണിക വിജയം നേടിയവർ ഇളിഭ്യരാകുന്നു. വെറും കോമരങ്ങൾ പോലെ ! ഘഛഘ
എരീസ് മാർച്ച് 21 ഏപ്രിൽ 19
അഞ്ചാം ഭാവത്തിൽ സൂര്യൻ, മേർകുറി നില്ക്കുമ്പോൾ വളരെ ക്രിയേറ്റീവ് ആകും. സൗന്ദര്യം കൂട്ടുക, അല്ലെങ്കിൽ വീട്ടിൽ അഴിച്ചു പണികൾ നടത്തുക, ഓഫീസിലാണെങ്കിൽ സുഹൃത്തുകൾ വെറുതെ നിങ്ങളുടെ അടുത്തേക്ക് വന്നു പ്രശംസിക്കുക എന്ന അവസരങ്ങൾ ഉണ്ടാകും. തത്വങ്ങൾ പറയും. കേൾവിക്കാർ#് ഉണ്ടാകും. മര്യാദയോട് കൂടിയ പെരുമാറ്റം കാഴ്‌ച്ചവയ്ക്കും. അറിയാമല്ലോ അഞ്ചാം ഭാവം കുട്ടികൾ, ഒഴിവു സമയം, റൊമാൻസ് എന്നിവ ആകുമ്പോൾ ആ ഭാവങ്ങളിൽ നല്ലത് മാത്രം പ്രതീക്ഷിച്ചാൽ മതി. കുട്ടികൾ ഉള്ളവര് അവരെ കൂടുതൽ ശ്രദ്ധിക്കാനും തുടങ്ങും. അവരോട് തമാശകൾ പറയും. സാധാരണ ഒരു കർക്കശ സ്വഭാമുള്ള എരീസുകൾ അവരുടെ സോഫ്റ്റ് സായ്ടുകൾ പുറത്തെടുക്കുമ്പോൾ കുട്ടികൾ ഉത്സാഹം ഉള്ളവരാകും. അവർ കൂടുതൽ സ്‌നേഹം കാണിക്കും.
റിസ്‌കുകൾ എടുക്കാം വ്യാഴം അതിനു കൂട്ട് നില്ക്കും. നാലാം ഭാവത്തിൽ വീനസ് വരുന്നു. ഒന്നാം ഭാവത്തിൽ സൂര്യനും, എരീസ് സ്ത്രീകൾ ഏതെങ്കിലുമൊക്കെ പുരുഷന്മാരുമായി ഒരു പരിചയത്തിൽ വരും. അത് പിന്നീട് ഇതു അവസ്ഥയിലേക്ക് പോകണം എന്നത് അവർ തന്നെ തീരുമാനിക്കും. കാരണം ചൊവ്വ എട്ടാം ഭാവത്തിൽ നില്ക്കുന്നു അനാവശ്യ ചിലവുകൾ ചിലപ്പോൾ പണം ആകാം അല്ലെങ്കിൽ ഫീലിങ്ങ്‌സ് ആകാം അതൊക്കെ ചെലവാക്കാൻ ചൊവ്വ നിർബന്ധിക്കും. അപ്പോൾ സൂക്ഷിച്ചു നില്ക്കുക. അതെല്ലാം നിങ്ങൾ ആലോചിച്ചും കണ്ടുമേ ചെയ്യൂ കാരണം നിങ്ങളെ മടുപ്പിക്കാൻ ആയിട്ട് ശനി അതെ ഭാവത്തിൽ തന്നെ നില്ക്കുന്നുണ്ട്.
ഒന്നാം ഭാവത്തിൽ യുറാനസ് ആണ്. പ്ലാനെറ്റ് ഓഫ് റിബെല്ല്യന്, അതായത് ആരോടും നോ പറയാൻ ധൈര്യപ്പെട്ട് നില്ക്കുന്ന അവസ്ഥ ആണ്. അപ്പോൾ പൊട്ടിത്തെറികൾ പ്രതീക്ഷിക്കാം. എരീസ് എപ്പോഴാണ് അങ്ങനെ അല്ലാത്തത? ചില എരീസുകൾ അങ്ങനെ ചിതറിത്തെറിക്കാൻ ഒരു അവസരം കാത്തിരിക്കുന്നത് പോലെ തോന്നാറുണ്ട്. ചോദ്യത്തിനല്ല ഉത്തരം. മനസ്സിൽ അടക്കി വച്ചിരിക്കുന്ന കാര്യങ്ങൾ പുറത്തേക്ക് ഒഴുകും. ആർക്കും അതിഷ്ടപ്പെടില്ല. ഇവിടെ മോശം കാര്യങ്ങൾ അല്ലെങ്കിൽ, യഥാർത്ഥ്യങ്ങൾ അത് കേൾക്കാൻ ആർക്കും താല്പര്യമില്ല. പലർക്കും മിഥ്യ, അതിലാണ് താല്പര്യം. അപ്പോൾ എരീസ് നിങ്ങൾ അഞ്ചാം ഭാവത്തിൽ മാത്രം കൂടുതൽ ശ്രദ്ധിക്കുക. നാലാം ഭാവത്തിൽ വീനസിന്റെ അകമ്പടിയോടു കൂടി നിങ്ങളെ പരിചയപ്പെടാൻ വരുന്ന പുരുഷനെ ഒരു ഹാൻഡ് ഡിസ്റ്റൻസിൽ നിർത്തുക. അപ്പോൾ അഞ്ചാം ഭാവവും സെക്യൂർ ആകും.
ടോറസ് ഏപ്രിൽ 20 മെയ് 20
നാലാം ഭാവത്തിൽ സൂര്യൻ, മേർകുറി, വ്യാഴം എന്നിവ കുടുംബം, വീട്, പിതാവ്, മാതാവിന്റെ സ്‌നേഹം, പൂർവ്വികർ, എന്നീ മേഖലകൾ .ഇവയിൽ വില്ക്കുകയോ വാങ്ങുകയോ ചെയ്യും. മോടിപിടിപ്പിക്കൽ നടക്കാം. വീട്ടിൽ എന്തെങ്കിലും പരിപാടികൾ നടക്കാനുള്ള ഒരുക്കങ്ങൾ വീടിനുള്ളിൽ സുരക്ഷിതനാണെന്നുള്ള ആലോചന. കൂടുതൽ സമയം വീടിനുള്ളിൽ, അപ്പോൾ അവിടെ ചിലരുമായി മുഖം കറുപ്പിക്കും. മനസ്സിൽ ചില കണക്കു കൂട്ടലുകൾ.
ഏഴാം ഭാവത്തിൽ ശനിയും ചൊവ്വയും ഒന്നിച്ചു നില്ക്കുന്നു. ബിസിനസ് പങ്കാളി, അല്ലെങ്കിൽ ഏതെങ്കിലും രീതിയിൽ ഉള്ള ഒരു സഹയാത്രികന് അല്ലെങ്കിൽ സഹയാത്രിക അവരുമായി അല്പം ഉരസലുകൾ. ആശയവിനിമയങ്ങൾ, അടുത്ത ചുറ്റുപാടും ഉള്ളവർ സഹോദരങ്ങൾ എന്നിവരുടെ ഭാവത്തിൽ വീനസ്, ഈ ഭാവത്തിൽ ചെറു യാത്രകളും വരുന്നു. ബുദ്ധിമാൻ എന്ന് നിങ്ങൾക്ക് തോന്നുന്ന ആൾക്കാരെ മാത്രം അടുപ്പിക്കും. അവരോട് നിങ്ങളുടെ നയങ്ങളെ വിശദീകരിക്കും. യാത്രകൾ നടത്തും ആ യാത്രകളിൽ വച്ച് ആൾക്കാരെ പരിചയപ്പെടും. മൂന്നാം ഭാവത്തിൽ സൂചിപ്പിക്കുന്നത് ചെറിയ യാത്രകൾ ആണ്.
നെപ്ട്യൂൺ പതിനൊന്നാം ഭാവത്തിൽ നില്ക്കുന്നു. സുഹൃത്തുക്കൾ അവരുമായുള്ള കൂട്ടായ്മകൾ എന്നിവയിൽ ഈ ഗ്രഹം നില്ക്കുമ്പോൾ, നിങ്ങൾ കൂടുതൽ സുഹൃത്തുക്കൾക്ക് വേണ്ടി ആഗ്രഹിക്കും പക്ഷെ അതിൽ പലരും ആയുള്ള ബന്ധം ഏതാണ്ട് അവസാനിച്ചത് പോലെ നിങ്ങൾക്ക് തോന്നും. ആ ദുഃഖങ്ങൾ ഒന്നും നിങ്ങളുടെ അഭിലാഷങ്ങളെയും, ജീവത ലക്ഷ്യങ്ങളെയും തകർക്കാതെ നോക്കുക. ആളുകൾ വരും, ചിലർ നമ്മുടെ ജീവിതത്തിലേക്ക് എത്തി നോക്കും, ചിലർ ജീവിതത്തിലേക്ക് ആക്ടിവ് ആയി കോണ്ട്രിബ്യൂട്ട് ചെയ്യും, ചിലർ ശ്രദ്ധിക്കാതെ വഴി മാറിപ്പോകും. ഇവരെയെല്ലാം നോക്കി നാം വെയിറ്റ് ചെയ്താൽ അവർ ജീവിതത്തിൽ മുന്നേറുകയും, നാം വെറും പരാജിതരായി മാറുകയും ചെയ്യും. മൂന്നാം ഭാവത്തിൽ നില്ക്കുന്ന വീനസ് നല്കുന്നത് നല്ല ആശയവിനിമയ ശേഷിയാണ്. ആ ശക്തി പരമാവധി ഉപയോഗിക്കുക. ആരോടും വാക്ക് തർക്കം നടത്താൻ നമുക്ക് സമയമില്ല. എല്ലാ അവസരവും നന്നായി ഉപയോഗിക്കുക. അത് മാത്രമാണ് നമ്മുടെ ലക്ഷ്യം. അടുത്ത നിമിഷത്തെ വിജയത്തിനായി ദാ, ഈ നിമിഷം നാം ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. നമ്മെ നാം തന്നെ ഒരുക്കിയിരിക്കുന്നു. ദാട്‌സ് ഇറ്റ്.
ജമിനി മെയ് 21 ജൂൺ 21
മൂന്നാം ഭാവത്തിൽ സൂര്യൻ മേർകുറി, വ്യാഴം എന്നിവ. അടുത്ത ചുറ്റുപാടിൽ തിരക്ക് അനുഭവപ്പെടും. കൂടുതൽ ശ്രദ്ധ ജോലികൾ മെച്ചപ്പെടുത്തുന്നതിലേക്ക് തിരിയും. മൂന്നാം ഭാവം സഹോദരങ്ങൾ ചെറു യാത്രകൾ, അടുത്ത ചുറ്റുപാടുകൾ എന്നിവയാണ്. മാത്രമല്ല ആറാം ഭാവത്തിൽ ചൊവ്വയും. ആറാം ഭാവം ദിനം ദിന ജീവിതം സഹപ്രവർത്തകർ, ആരോഗ്യം എന്നിവയാണ്. അപ്പോൾ ജോലി സ്ഥലം തന്നെ ആയിരിക്കും പ്രധാനം. സഹപ്രവർത്തകരെ ജോലികൾ ചെയ്യാൻ നിർബന്ധിക്കുക വഴി അവരുടെ ദേഷ്യത്തിന് കാരണമാകും. നിങ്ങൾ അനാവശ്യമായ നിർബന്ധ ബുദ്ധി കാട്ടുന്നു എന്ന് അവർ പരാതിപ്പെടും. അപ്പോൾ കോ ഓർഡിനേഷൻ തകരാറിൽ ആകും. രണ്ടാം ഭാവത്തിൽ വീനസ് നില്ക്കുന്നു. രണ്ടാം ഭാവം എല്ലാ രീതിയിലും ഉള്ള സമ്പത്തിനെ കാണിക്കുന്നു. നശ്വരവും, അനശ്വരവും ആയ സ്വത്തുക്കൾ. വിലപ്പെട്ട വസ്തുക്കൾ വാങ്ങാം. വസ്ത്രങ്ങൾ. അല്ലെങ്കിൽ ധനവുമായി ബന്ധമുള്ള ആൾക്കാരെ കണ്ടു എന്നുവരാം. ( ഓപ്പറേഷൻ കുബേര ഇതില്പെടില്ല)
ആഴ്ചയുടെ അവസാനം മെർക്കുറി പതിനൊന്നാം ഭാവത്തിൽ നില്ക്കുന്ന യുറാനസിനെ 120 ഡിഗ്രി അൻഗുലാർ ഡിസ്റ്റൻസിൽ നിന്ന് നോക്കും. ഈ നോട്ടത്തിനെ അസ്‌ട്രോലോജിയിൽ ട്രയൻ എന്ന് പറയും. അത് വളരെ ശുഭകരമായ ആസ്‌പെക്റ്റ് ആണ്. മേർകുറിയും യുറാനസും പരസ്പരം സപ്പോർട്ട് ചെയ്യുന്നു. അപ്പോൾ കൂടുതൽ ആശയങ്ങൾ ഉണ്ടാകും. ആശയങ്ങളുടെ ഒരു തേരോട്ടം തന്നെ സംഭവിക്കാം കാരണം യുറാനസ് പ്ലാനെറ്റ് ഓഫ് റെബല്ല്യൻ ആണ്. അതാകട്ടെ നോക്കുന്നത് ആശയവിനിമയങ്ങളുടെ ലോഡ് ആയ മേർകുറിയെയും. അപ്പോൾ ഒരു വീരനെ പോലെ പ്രവർത്തിക്കും. ധനപരമായി നല്ല കാലം തന്നെ ആണ്. അത് തന്നെ മനസിന് വലിയ ഒരു ആശ്വാസമാണല്ലോ. അപ്പോൾ ഈ ആഴ്ച നിങ്ങളുടെ അസെർട്ടീവ്‌നെസ്സ് കൊണ്ട് കാര്യങ്ങൾ കുഴപ്പത്തിലാക്കാതെ യുറാനസിനെയും മേർക്കുറിയെയും ചീത്തപ്പേര് കേൾപ്പിക്കാതെ മുന്നോട്ട് പോകുക.
കാൻസർ ജൂൺ 22 ജൂലൈ 22
ഒന്നാം ഭാവത്തിൽ വീനസ് നില്ക്കുന്നത് കാരണം കൂട്ടുകാർ അടുത്തേക്ക് വരും. പതിവിൽ കൂടുതൽ ആരാധകർ ഉള്ളതായി തോന്നാം. സൗന്ദര്യം കൂട്ടുവാനുള്ള ശ്രമങ്ങൾ ഈ ആഴ്ചയും തുടരും. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാലും അതൊന്നും അത്ര കാര്യമാക്കുകയില്ല. അതൊന്നും നിങ്ങളെ സ്വാധീനിക്കില്ല. അത് തന്നെ ആണ് വേണ്ടതും. എല്ലാ രീതിയിലും ഉള്ള അപ്പ്രോച് മാറ്റി ഒരു വ്യത്യസ്ഥാനായ കാന്‌സർ ആയി മാറും. കാരണം ഒന്നാം ഭാവം ലുക്‌സ്, ചിന്താഗതികൾ, വ്യക്തിത്വം എന്നിവയെ സൂചിപ്പിക്കുന്നു. രണ്ടാം ഭാവത്തിൽ സൂര്യനും, മേർകുറിയും, വ്യാഴവും നില്ക്കുന്നത് കൊണ്ട്. ഉള്ള സമയം കൊണ്ട് അല്പം കൂടി ധനം എങ്ങനെ ഉണ്ടാക്കാം എന്നാ കുറുക്കു വഴികളെ കുറിച്ച് ചിന്തിക്കും. കാരണം രണ്ടാം ഭാവം ധനം, സമ്പത്ത്, വസ്തുവകകൾ, വിലയേറിയവ എന്നിവയെ കാണിക്കുന്നു. കൂടുതൽ എങ്ങനെ സമ്പന്നൻ ആകാം എന്ന ചിന്തയിൽ ചിലർ ബിസിനസ് ചെയ്യാൻ പുറപ്പെടാം. അഞ്ചാം ഭാവത്തിൽ ചൊവ്വ ശനി നില്ക്കുമ്പോൾ, ആരോഗ്യം സൂക്ഷിക്കാൻ നിർബന്ധിതൻ ആകും. ചൊവ്വ മനസിലെ വികാരങ്ങളെയും അഞ്ചാം ഭാവത്തിലെ മേഖലകളെയും ഇളക്കി വിടും. റൊമാൻസ്, കുട്ടികൾ, ഒഴിവു സമയം, എന്നിവ അവിടെ കാര്യങ്ങൾ ശരവേഗത്തിൽ മുന്നോട്ട് പോകാൻ നിങ്ങൾ ആഗ്രഹിക്കും. എന്നാൽ ശനി തടസപ്പെടുത്തും. എന്തും ആയിക്കോളൂ പക്ഷെ പതുക്കെ മതി എന്ന് പറയുമ്പോൾ മനസിന് താങ്ങത്തക്കവണ്ണം സമ്മർദ്ദം വർധിക്കും, ശരീരം ആ ഭാരം ഏറ്റെടുക്കും. പക്ഷെ വിഷമിക്കേണ്ട സഹായത്തിനു ഡോക്ടർ ഉണ്ടല്ലോ? ചില ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ സ്വയമേ ചോദിക്കും. വീട്ടുകാർ നിങ്ങളുടെ കൂടെ നില്ക്കും. അവരുടെ സപ്പോർ്ട്ട് ഉണ്ടാകും. അങ്ങനെ ഈ ആഴ്ചയിലെ അനുഭവങ്ങൾ അടുത്ത ആഴ്ചയിലേക്കുള്ള ഒരുക്കങ്ങൾ ആയി കാണും. വിഷമിക്കേണ്ട ഒന്നാം ഭാവത്തിൽ നില്ക്കുന്ന വീനസിനെ കൊണ്ട് ധാരാളം ഉപകാരം ഉണ്ടാകും. അങ്ങനെ ഒരു മനോഹരനായ ഒരു കുഞ്ഞാടിനെ പോലെ ഈ ആഴ്ച നീങ്ങും.
ലിയോ ജൂലായ് 23 ഓഗസ്റ്റ് 22
ഒന്നാം ഭാവത്തിൽ സൂര്യൻ വ്യാഴം, മേർകുറി എന്നിവ നില്ക്കുന്നു. ലുക്‌സ്, വീക്ഷണകോൺ, വ്യക്തിത്വം എന്നിവയിൽ പരിവർത്തനത്തിന് വിധേയനാകും. ഒരു ഭാവത്തില് കൂടുതല് ഗ്രഹങ്ങള് നിന്നാല് അതിനര്ത്ഥം അവിടെ വളരെ അധികം അക്ടിവിടി നടക്കും എന്നാണ്. ഒബ്വിയസ്ലി നിങ്ങളുടെ ജന്മ മാസമാണ് . ഈ മാസം ദയ്‌നമിക് ആകണം. അതാണ്. തുറന്ന സംസാരത്തിന് അവസരം ഒരുങ്ങും. അതുകൊണ്ട് എന്ത് വേണം, ഇതു രീതിയിൽ ഞാൻ അറിയപ്പെടണം എന്ന വിഷയത്തിൽ ആലോചിച്ച് സംസാരിക്കുക. ചിലർ ഇന്റർവ്യൂ, അല്ലെങ്കിൽ അങ്ങനത്തെ അഭിമുഖ സംഭാഷണം നടത്തും. ആ സമയത്ത് നിങ്ങൾ ഒരിക്കലും ആലോചിക്കാത ആശയങ്ങൾ മനസ്സിൽ നിന്നും നാവിലേക്ക് വീഴുന്നതായി കാണാൻ സാധിക്കും. എന്നാലും നാലാം ഭാവത്തിൽ ചൊവ്വ ശനി നില്ക്കുന്നു. നാലാം ഭാവത്തിൽ കുടുംബം, പിതാവ്, പൂർവ്വികർ, വീട്, എന്നിവയിൽ നല്ല ശ്രദ്ധ കൊടുക്കുക. കുടുംബ സ്വത്ത് അതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വളരെ ശ്രദ്ധ കൊടുക്കണം. ഈ ഭാവത്തിൽ എന്തെങ്കിലും തീരുമാനത്തിൽ നിങ്ങൾ ഈ ആഴ്ച അല്ലെങ്കിൽ ഈ മാസം ഏതാണ് സാധ്യത ഉണ്ട്. അത് എന്തായാലും, ഒരു ഒറ്റയാന് മനസ്ഥിതി കളഞ്ഞു വീട്ടുകാരുമായി ഒരുമയിൽ ഉറച്ചു നിന്ന് കൊണ്ട് തീരുമാനങ്ങൾ ഉണ്ടാകണം.
പന്ത്രണ്ടാം ഭാവം വീനസിന്റെ കയ്യിലാണ്. രഹസ്യ ശത്രുക്കൾ, നഷ്ടങ്ങൾ, നിങ്ങളുടെ ബലഹീനതകൾ രഹസ്യ ബന്ധങ്ങൾ, രഹസ്യ പ്രവർത്തികൾ നിങ്ങളെ കുറിച്ച മറ്റുള്ളവര് അറിയരുത് എന്ന് നിങ്ങള് ആഗ്രഹിക്കുന്ന കാര്യങ്ങള്, അവ ഇക്കിളിപ്പെടുത്തുന്ന ഗ്രഹമായ വീനസ് ഏറ്റെടുക്കുമ്പോള്. കൂടുതൽ നിശബ്ദത പാലിക്കുക. ആവശ്യമില്ലാത്ത പ്രതീക്ഷകൾ ,അവിടെ കൂടുതൽ മോഹങ്ങൾ, അത് നടക്കില്ല എന്നറിയുമ്പോൾ ഉള്ള നിരാശ അതിൽ നിന്നുള്ള പ്രതിഫലനങ്ങൾ ...........വിഷമിക്കേണ്ട കുറച്ച് ദിവസങ്ങൾക്കുള്ളിൽ വീനസ് ഒന്നാം ഭാവത്തിലേക്ക് വരുമ്പോൾ എല്ലാം നേരെ ആകും. എന്നാലും മനസിലൂടെ വെറുതെ പായുന്ന പ്രതീക്ഷകൾ ഒരു റിയലിസ്റ്റിക് തലത്തിൽ ചേർത്ത് വെക്കുക. നാം കണ്ണടച്ച് കാണുന്ന നൂറു നൂറു സ്വപ്നങ്ങൾ, അവ ചിലപ്പോൾ സ്വപ്നങ്ങൾ മാത്രമായി അവശേഷിക്കാം, പക്ഷെ കണ്ണ് തുറന്നു കാണുന്ന യഥാർത്ഥ്യങ്ങൾ അവ നമ്മെ മുന്നോട്ട് നയിക്കുക തന്നെ ചെയ്യും.
വിർഗോ ഓഗസ്റ്റ് 23 സെപ്റ്റംബർ 22
രഹസ്യങ്ങൾ, മോഹങ്ങൾ, പ്രശ്‌ന വിഷയങ്ങൾ, ശത്രുക്കൾ, ഇവയുടെ ഭാവമായ പന്ത്രണ്ടിൽ സൂര്യൻ, മെർക്കുറി വ്യാഴം. നിങ്ങൾ റിയാലിസ്ടിക് ആയി കാര്യങ്ങളെ കാണും. അത് കൊണ്ട് സന്തോഷവാൻ ആകും. സ്വപ്നങ്ങളെ സ്വപ്നങ്ങൾ തന്നെ ആയി കണ്ടു കൊണ്ട് യാഥാർത്ഥ്യങ്ങളിലേക്ക് നീങ്ങും. സ്വപ്നങ്ങളിൽ നിന്ന് സന്ദേശം ഉൾക്കൊള്ളും. ഉള്ള പ്രശ്‌നങ്ങളെ പാർശ്വവത്കരിക്കാൻ വ്യാഴം ശരിക്കും ശ്രമിക്കും. അവിടെ ഡിപ്ലോമാസി കാണിക്കേണ്ടത് നിങ്ങളുടെ കടമ ആണ്. അങ്ങനെ ചെയ്തില്ല എങ്കിൽ നിങ്ങൾ പലരുടെയും മുൻപിൽ ഒരു പരിഹാസ പാത്രമാകും എന്ന് ഞാൻ മുന്നറിയിപ്പ് തരുന്നു. നിങ്ങളുടെ വികാരങ്ങൾ, അല്ലെങ്കിൽ പ്രശ്‌നങ്ങൾ എന്നിവ മറ്റുള്ളവരുടെയും കൂടെയാണെന്ന് കരുതരുത്. ഇന്ന് ആർക്കും ആരെയും ആവശ്യത്തിൽ കൂടുതൽ ടോളറേറ്റ് ചെയ്യേണ്ട ആവശ്യമില്ല. എല്ലാവരും അവരുടെ കഴിവുകൾ കണ്ടെത്താൻ ശ്രമിക്കുന്നു. അവ നിങ്ങളുടെ പ്രശ്‌നവുമായി കൂട്ടിക്കുഴക്കരുത്. നിങ്ങളുടെ പ്രശ്‌നങ്ങൾ നിങ്ങളുടെ മാത്രം പേഴ്‌സണൽ സോണിൽ അവതരിപ്പിക്കുക അതിന്റെ പരിഹാരം അവിടെ തന്നെ കണ്ടെത്തുക. അതിനു വേണ്ട ശക്തി പ്രാർത്ഥന ജപം എന്നിവയിൽ നിന്ന് കണ്ടെത്തുക. ഈ ആഴ്ച വളരെ ബുദ്ധിയോടു കൂടി നീങ്ങും കാരണം മെർകുറി യുറാനസിനെ നോക്കുന്നു. എന്തൊക്കെ വിഷമതകൾ ആയാലും ഒരു തത്വചിന്തകന്റെ നിലയിൽ അതിനു പരിഹാരം കണ്ടെത്തും. ധനപരമായ വിഷയങ്ങൾ പുഷ്പം പോലെ കൈകാര്യം ചെയ്യും. പതിനൊന്നാം ഭാവം, കൂട്ടുകാർ, കൂട്ടായ്മകൾ, വേറൊരു വ്യക്തിയോട് ഒന്നിച്ചു നിന്ന് ചെയ്യേണ്ട കാര്യങ്ങൾ , അത് പ്രേമബന്ധം അതും ആകാം. അവിടെ വീനസ് ആണ് നില്ക്കുന്നത്. നല്ല വ്യക്തികൾ സുഹൃത്ത് സ്ഥാനത്ത് വരാം. അവർ സഹായിക്കും. മൂന്നാം ഭാവം, സഹോദര ഭാവം, ചുറ്റുപാടുകൾ ചെറു യാത്രകൾ, പഠനം എന്നിവ ചൊവ്വയുടേയും ശനിയുടെയും കൈവശമാണ്. അവിടെ ബാലൻസിങ് നടക്കുന്നതായി കാണാം.
ലിബ്ര സെപ്റ്റംബർ 23 ഒക്‌ടോബർ 22
പതിനൊന്നാം ഭാവം, കൂട്ടുകാർ, സുഹൃത്തുക്കൾ, കൂട്ടായ്മകൾ അവിടെ സൂര്യൻ, വ്യാഴം, മെർക്കുറി, അവിടെ അതിഭയങ്കരമായ കൂട്ടായ്മകൾ കൊണ്ട് നിറയും. ജീവിതം തിരക്കേറിയതാവും. ജോലി സംബന്ധമായ കൂടുതൽ കാര്യങ്ങൾ നടക്കും. പത്താം ഭാവത്തിലെ വീനസിനെ ചേർത്തല വായിക്കുക. എന്താണ് പത്താം ഭാവം? സോഷ്യൽ സക്‌സസ്, ജോലിയിലെ വിജയം മാതാവ്. അപ്പോൾ ഈ രണ്ടു ഭാവങ്ങളിലും ശുഭ സൂചന ആണെന്ന് പറയേണ്ടതില്ലല്ലോ. ആ അവസരങ്ങളെ ബുദ്ധിയോടെ നേരിടുക. ഒരു ലിബ്രൻ ഇന്ത്യക്ക് വെളിയിൽ നിന്ന് എന്നോട് ചോദിക്കുന്നു. നിങ്ങൾ ഈ പറയുന്നത് എന്റെ ജീവിതത്തിൽ നടക്കുന്നില്ലല്ലോ? പക്ഷെ പ്രൊഫഷൻ വിജയകരമായി കൊണ്ട് പോകുന്ന വേറെ നാല് ലിബ്രകൾ എന്നോട് പറയുന്നു നിങ്ങൾ പറയുന്നത് അക്ഷരം പ്രതി ശരി ആണ്. ഗ്രഹങ്ങൾ പതിനൊന്നാം ഭാവത്തിലും പത്താം ഭാവത്തിലും ശുഭ സൂചനകൾ തരുന്നു. അവയെ മീരിയാല്‌യ്‌സ് ചെയ്യാനുള്ള ക്യാപിറ്റൽ നിങ്ങളുടെ കയ്യിൽ ഇല്ലെങ്കിൽ നിങ്ങൾക്ക്# അനുഭവിക്കാൻ കഴിയില്ല. എന്താണ് ആ ക്യാപിറ്റൽ, സ്‌കിൽസ്, അതുണ്ടോ ഇല്ലയോ? ഉണ്ടെങ്കിൽ എത്ര ശതമാനം? ആവശ്യമുള്ളത്ര സ്‌കിൽസ് ഇല്ലേ? എങ്കിൽ അത് ഉണ്ടാക്കാനുള്ള സൂചന ഗ്രഹങ്ങൾ തരുന്നു. അതിനും പറ്റിയ അവസരമാണ്. രണ്ടാം ഭാവത്തിൽ അതായത് നശ്വരവും, അനശ്വരവും ആയ സമ്പത്ത് അവിടെ ചൊവ്വ ശനി. പണം ആധിക ചെലവ് ചെയ്യാനുള്ള അവസ്ഥ വരും. ചൊവ്വ അടങ്ങി ഇരിക്കാൻ സമ്മതിക്കില്ല, വെറുതെ പരീക്ഷിക്കാൻ ഉള്ള അവസരങ്ങൾ തരും. അത് സൂക്ഷിക്കണം. അങ്ങനെ ചെലവാക്കിയാൽ രൂപാന്തരപ്പെടുത്തുന്ന ശനി നവംബർ വരെ നിങ്ങളെ പലതും പഠിപ്പിക്കും. അതുകൊണ്ടാണോ എന്നറിയില്ല ഏഴാം ഭാവം യുനിയൻ, വിവാഹം, കൊണ്ട്രാക്റ്റ് എന്നീ മേഖലകൾ പെട്ടന്ന് പരിവർത്തനത്തിന് വിധേയമാകും. വിചാരിക്കാത്ത പോസിടിവ് മാറ്റങ്ങൾ പ്രതീക്ഷിക്കാം. ആ ഒരു അവസ്ഥ ഈ മാസം മുഴുവനും നിങ്ങൾക്ക് അനുഭവത്തിൽ വരാം. ആ സന്തോഷം ഈ മാസം മുഴുവൻ ലോകം എമ്പാടും ഉള്ള ലിബ്രകളെ സന്തോഷ സാഗരത്തിൽ നീരാടും.
സ്‌കൊർപിയോ ഒക്‌ടോബർ 23 - നവംബർ 21
ഒന്നാം ഭാവത്തിൽ തന്നെ ചൊവ്വയും ശനിയും തുടരുന്നു. ഒന്നാം ഭാവം വ്യക്തിതം, ലുക്‌സ്, പെർസ്‌പെക്ടിവ് അങ്ങനെ അകാരണമായി ദേഷ്യം വരും.. കാര്യങ്ങൾ ചെയ്യാൻ ഇറങ്ങി പുറപ്പെട്ടാലും മ്ലാനത മനസ്സിൽ നിറയും. ഞാൻ വിചാരിച്ച പോലെ അല്ലല്ലോ കാര്യങ്ങൾ എന്ന് കരുതും.
ദൈനംദിന ജീവിതം സഹപ്രവർത്തകർ, ആരോഗ്യം ഇവയിൽ യുറാനസ് നില്ക്കുന്നു. ഈ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വിധേയൻ ആകാം. ചിലപ്പോൾ അവരുടെ മുൻപിൽ ഒരു റിബൽ എന്നാ അവസ്ഥയിലേക്ക് കാര്യങ്ങൾ നിങ്ങൾ നീക്കും. ഒൻപതാം ഭാവത്തിൽ വീനസും മേർക്കുറിയും, എന്താണ് ഒൻപതാം ഭാവം? വിദേശ ബന്ധം, ഉപരി പഠനം എന്നിവയിൽ പുരോഗമനം ഉണ്ടാകാം. പുതിയ ടെക്‌നോളജി പഠിക്കാം, പുതിയ ഭാഷ, രീതികൾ, ചിന്തകൾ എന്നിവ മനസിനെ ഭരിക്കും. പത്താം ഭാവം സോഷ്യൽ സക്‌സസ്, മാതാവ് ഈ ഭാവത്തിൽ, സൂര്യൻ, വ്യാഴം, എന്നിവ. ഇവയിലെ കാര്യങ്ങൾ ഈ ഗ്രഹങ്ങൾ വലുതാക്കും. ചെറിയ മാറ്റം ആണെങ്കിലും അധികമായി തോന്നാം ഈ മേഖലയിലെ കൂടുതൽ കാര്യങ്ങള്ക്കാ#ായി നിങ്ങൾ ആഗ്രഹിക്കും അത് സംഭവിക്കും. പന്ത്രണ്ടാം ഭാവത്തിൽ കർമിക് ഗ്രഹം ആയ രാഹു നില്ക്കുന്നു. അപ്പോൾ രഹസ്യ മോഹങ്ങൾ തുടങ്ങും, ശത്രുക്കൾ വരും ഈ കാര്യങ്ങൾ കണ്ടു കൊണ്ട് മുന്നോട്ട് നീങ്ങുക.
സജിട്ടറിയാസ് നവംബർ 22 - ഡിസംബർ 21
ഒൻപരതാം ഭാവത്തിൽ സൂര്യൻ വ്യാഴം മേർക്കുറി എന്നിവ. ഒൻപതാം ഭാവം ദൂര യാത്രകൾ, വിദേശബന്ധം, പഠനം എന്നിവ. വളരെ തിരക്ക് പിടിച്ച ദിവസങ്ങളാണ് നിങ്ങളുടെ മുൻപിൽ ഉള്ളത്. യാത്രകൾ, പാഠനം എന്നിവ നടക്കാം സ്‌കിൽ ഡെവലപ്‌മെന്റ് , പുതിയ ഭാഷകൾ പഠിക്കുകയോ, പഠിപ്പിക്കുകയോ ആകാം. ആഴ്ചയുടെ ആദ്യം തന്നെ ഒൻപതാം ഭാവത്തിലെ മെർക്കുറി അഞ്ചാം ഭാവത്തിലെ യുറാനസിനെ ആസ്‌പെക്റ്റ് ചെയ്യും അല്ലെങ്കിൽ നോക്കും. വിവാഹിതരായ സ്ത്രീകൾ കൂടുതൽ സന്തോഷിക്കേണ്ട അവസ്ഥ ഉണ്ടാകും. കാരണം അഞ്ചാം ഭാവം കുട്ടികൾ, റൊമാൻസം, ഒഴിവു സമയം എന്നിവയാണ്. ഒരു ശുഭ വാർത്തൾ! പ്രതീക്ഷിക്കാം. കാരണം ഈ ഭാവം പ്ലാനെറ്റ് ഓഫ് രേബെല്ല്യൻ അയ യുറാനസിന്റെ കയ്യിൽ ആകുമ്പോൾ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ അദ്ദേഹം നിങ്ങളെ പ്രേരിപ്പിക്കും. ക്രിയേറ്റീവ് അയ കാര്യങ്ങൾ ചെയ്യും.
രഹസ്യങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, രഹസ്യ മോഹങ്ങൾ ഈ ഭാവത്തിൽ ചൊവ്വയും ശനിയും ആണ്. ഈ മേഖലകൾ ട്രിഗർ ചെയ്യപ്പെടാം ഈ ഭാവം നഷ്ടങ്ങളുടെത് കൂടിയാണ്. അപ്പോൾ അത് കൊണ്ട് ധനകാര്യം സൂക്ഷിച്ചു കൈകാര്യം ചെയ്യുക അത് മാത്രമല്ല എട്ടാം ഭാവത്തിൽ, അതായത് നിക്ഷേപങ്ങൾ, തകർച്ചകൾ, രൂപാന്തരം ഈ ഭാവത്തിൽ വീനസും നില്ക്കുന്നു. എന്തെങ്കിലും പദ്ധതിയിൽ നിക്ഷേപത്തിന് പോകുന്നതിനു മുൻപ് കുടുംബവുമായി വരുംവരായ്കകളെ കുറിച്ച വിശദമായി ചർച്ച ചെയ്യണം. സാജീസിനു അത് ഇഷ്ടമല്ല . എന്നാലും ഇപ്പോൾ അങ്ങനെ ചെയ്യേണ്ട സമയം ആണെന്ന് കരുതി മുന്നോട്ട് നീങ്ങുക. അപ്പോൾ വീട്ടുകാര്ക്കുംന ഒരു സന്തോഷം. അവരെ നിങ്ങൾ കെയർ ചെയ്യുന്നു എന്നും ആയല്ലോ. അപ്പോൾ ഒരു അമ്പിന് രണ്ടു പക്ഷി. കാരണം നിങ്ങൾ സേലെസ്‌റ്യാൽ ആർചെർസ് ആണ്. ഹെവേന്‌ലി അർചെഴസ്.
കാപ്രികോൺ ഡിസംബർ 22 ജനുവരി 21
എട്ടാം ഭാവത്തിൽ സൂര്യൻ, വ്യാഴം, മേർകുറി, നിക്ഷേപങ്ങൾ#്, തകർച്ചകൾ, സെക്ഷ്വാലിറ്റി, രൂപാന്തരം ഈ ഭാവത്തിലെ എല്ലാ കാര്യങ്ങളെയും വ്യാഴം വലുതാക്കുന്നു. അതിൽ നന്മ വരുത്തുന്നതും മോശം ആയ കാര്യങ്ങളും ഉണ്ട്. നിക്ഷേപങ്ങൾ ഉണ്ടാകും. ചില മാനസിക വ്യാപരങ്ങളിൽ മുഴുകും. വ്യർതമായ കാര്യങ്ങളെ അകറ്റി തന്നെ നിർ#്ത്തും.
ഏഴാം ഭാവത്തിൽ വീനസ് നിൽകുന്നു മനസ്സിൽ പുതിയ വ്യക്തികൾ കടന്നു കയറും. എന്ത് കൊണ്ട് ഏഴാം ഭാവം വേറൊരു വ്യക്തിക്ക് വേണ്ടി ഉള്ള ഭാവമാണ്. നിയമ സാധുതയുള്ള ബന്ധങ്ങളാണ് ഏഴാം ഭാവം സൂചിപ്പിക്കുന്നത്. ഒന്നാം ഭാവം നമ്മുടെ സ്വന്തം. അതിന്റെ നേരെ എതിരാണ് ഏഴാം ഭാവം. അതായത് നമ്മുടെ ജീവിതത്തിൽ വരാനുള്ള വ്യക്തികൾക്ക് വേണ്ടിയുള്ള ഭാവം. അവിടെ നമ്മെ ആകപ്പാടെ ഇളക്കി മറിക്കാൻ പാകത്തിനുള്ള ഗ്രഹം. വീനസ് പ്ലാനെറ്റ് ഓഫ് ലവ്, അത് യുനിയനുകളുടെ ഭാവമായ ഏഴിൽ. ലീഗൽ എഗ്രിമെന്റ് ചെയ്യാൻ സാധ്യത. എന്റെ കാര്യത്തിൽ ശരിയാണ്. മറ്റുള്ളവർ നിങ്ങളിലേക്ക് ആകർഷിക്കപ്പെടും. സർവ്വതും ഉപേക്ഷിച്ച് നിങ്ങളിൽ ജീവിതം സമർപ്പിക്കാൻ സാധ്യത ഉണ്ട്.
പക്ഷെ കൂട്ടുകാർ, കൂട്ടായ്മകൾ, അവരോടോന്നിച്ചുള്ള ജോലികൾ#്, ഇവയിൽ മന്ദത നേരിട്ടും ആ മേഖലയിൽ നാം വിചാരിക്കും പോലെ കാര്യങ്ങൾ നടന്നു എന്ന് വരില്ല. കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹം പക്ഷെ അവസരങ്ങൾ അങ്ങോട്ട് ക്ലിയർ ആകുന്നുമില്ല.
ദിവസങ്ങൾ മുന്നോട്ട് നീങ്ങുകയല്ലേ അവസരങ്ങളൊക്കെ സാവധാനം വരും. അത് വരെ കീപ് പെശ്യന്‌സ്.
അഖ്വറിയാസ് ജനുവരി 21 ഫെബ്രുവരി 19
വിവാഹം , യുനിയൻ, പങ്കാളിത്തം എന്നിവയുടെ ഭാവത്തിൽ സൂര്യൻ, വ്യാഴം, മേർകുറി. ഈ ഭാവം സൂചിപ്പിക്കുന്ന കാര്യങ്ങളിൽ സദ് വാർത്ത! പ്രതീക്ഷിക്കാവുന്ന കാലമാണ്. പലബന്ധനങ്ങളിൽ നിന്നും മനസ് മോചനം നേടും. പക്ഷെ വെറുതെ അർത്ഥമില്ലാതെ കാര്യങ്ങൾ വിളിച്ചു പറയും. ഈ മനോഹാരമായ ഏഴാം ഭാവം ഇല്ലാതാക്കാൻ ആ ഒരു സംസാരം മതിയല്ലോ? മൂന്നാം ഭാവം, സഹോദരങ്ങൾ, ആശയവിനിമയങ്ങൾ, ചെറു യാത്രകൾ എന്നിവ സൂചിപ്പിക്കുന്ന മൂന്നാം ഭാവത്തിൽ നിൽ#്ക്കുന്ന യുറാനസ് എഴാം ഭാവത്തിൽ നിൽക്കുന്ന മേർകുറിയെ നോക്കുമ്പോൾ പല പ്രശ്‌നങ്ങൾക്കും ഉള്ള പരിഹാരം മനസ്സിൽ തെളിഞ്ഞു വരും. പ്രാർത്ഥന, ധ്യാനം എന്നിവ നടത്തും.
ജോലി, ദിനം ദിന ജീവിതം സഹപ്രവർത്തകർ, ആരോഗ്യം എന്നിവ സൂചിപ്പിക്കുന്ന ഭാവത്തിൽ വീനസ് നിൽക്കുന്നതാക്കുമ്പോൾ വളരെ സന്തോഷകരമായ അവസ്ഥ ഉണ്ടാകും. പക്ഷെ നിങ്ങൾ ആ അവസ്ഥകളെ എല്ലാം നിരുത്തരവാദപരമായ വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും ഇല്ലതാക്കുവനുള്ള സാധ്യത ഏറെയാണ്. ഈ ആഴ്ച ജോലി ഒരു പ്രധാന പങ്കു വഹിക്കും. കാരണം ആറാം ഭാവത്തിൽ വീനസും പത്താം ഭാവത്തിൽ ചൊവ്വയും നിൽക്കുന്നു. പത്താം ഭാവം സോഷ്യൽ സക്‌സസ്, ജോലിയിലെ വിജയം, മാതാവ് എന്നിവയെ കാണിക്കുന്നു. അവിടെ കൂടുതൽ വിജയങ്ങൾക്കായി ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോൾ. അല്പം മ്ലാനത നല്കിക്കൊണ്ട് ശനി ചുറ്റും കറങ്ങും. എങ്കിലും, ഏഴാം ഭാവത്തിലെ പ്രേമകര്യങ്ങളിൽ മനസ് നൽക്കുകയും അവിടെ ഒരു പ്രസ്ഥാനമായി മാറുകയും ചെയ്യും.
പ്യസിസ് ഫെബ്രുവരി 20 - മാർച്ച് 20
ആറാം ഭാവം സൂര്യൻ, മേർകുറി വ്യാഴം. എന്താണ് ആറാം ഭാവം ദിനം ദിന ജീവിതം, ആരോഗ്യം, സഹപ്രവർത്തകർ എല്ലാം ഒന്ന് അടുക്കിപ്പെറുക്കി വെക്കും. ജോലി ആയാലും ജീവിതം ആയാലും. അപ്പോൾ ജോലിയിൽ പുതിയ രീതിയിൽ കര്യങ്ങാൽ ചെയ്യും. ജോലി സ്ഥലത്ത് പലരെയും കൃത്യമായി മനസിലാക്കും. അവരെ ഒതുക്കും. അല്ലെങ്കിൽ ജോലി സ്ഥലത്തെ പ്രശ്‌നങ്ങൾക്ക് ഒരു പരിഹാരം കണ്ടെത്തും. ഈ ഭാവത്തിൽ ഈഗോ വിളയാടും. അപ്പോൾ എന്താണ് സംഭവിക്കുക എന്ന് മനസിലായല്ലോ. ആരോഗ്യം ഈ ഈഗോയുടെ മേൽ കുറ്റം ആരോപിക്കും. ചിലർ തുമ്മും , ചിലർ മൂക്ക് ചീറ്റും. രണ്ടാം ഭാവത്തിൽ യുറാനസ്, സമ്പത്ത് നശ്വരവും അനശ്വരവും ആയ കാര്യങ്ങൾ അവയുടെ വില നമ്മെ മനസിലാക്കാൻ പാകത്തിന് കാര്യങ്ങൾ ആ മേഖലയിൽ സംഭവിക്കും. അപ്പോൾ ധനത്തിന്റെ മേഖല വളരെ പ്രധാന്യമായതായി മനസിലാകും. അഞ്ചാം ഭാവത്തിൽ വീനസ് നില്ക്കുന്നു. കുട്ടികൾ ഒഴിവു സമയം, റൊമാൻസ് എന്നിവയിൽ നല്ല അനുഭവങ്ങൾ ഉണ്ടാകും. ആളുകൾ നിങ്ങളിലേക്ക് അടുത്ത് വരും. ഈ മേഖലകളിൽ ചുറ്റുമുള്ള അവസരങ്ങളെ കാണും. ഉദാര മനോഭാവം സ്വീകരിക്കും. കുട്ടികൾ സന്തോഷം തരും. ചിലർ ദൂരയാത്ര ചെയ്യാൻ ആഗ്രഹിക്കും, അല്ലെങ്കിൽ ഉപരി പഠനം കാരണം ചൊവ്വ ഒൻപതാം ഭാവത്തിൽ നില്ക്കുന്നു. ദീർഘ വീക്ഷണത്തോടെ ഒൻപതാം ഭാവത്തിലെ കാര്യങ്ങളെ കാണും. പക്ഷെ ശനി അവിടെ തന്നെ ഉള്ളതിനാൽ അല്പം കാലതാമസം നേരിടാം.
jayashreeforecast@gmail.com
Ask One Question, Detailed Horoscope ( Western and Vedic Mixed), Synatsry Chart, Career Report, Women Atsrology, Kid's Zone, Planetary Analysis, Biblical Direction, Biblical Analysis, Atheist Support