രീസ് മാർച്ച് 21 - ഏപ്രിൽ 19

ആഴ്ചയിലെ പ്രധാന സംഭവം എട്ടാം തീയതിയിലെ ചന്ദ്രഗ്രഹണം ആണ്. ഏരീസിന്റെ ഒന്നാം ഭാവത്തിൽ ആയിരിക്കും ഈ പ്രതിഭാസം നടക്കുക. ഒന്നാം ഭാവം മനോഭാവം, വിചാര ധാര, വീക്ഷണകോൺ എന്നിവ. വികാരങ്ങളെ അടക്കാൻ ബുദ്ധിമുട്ടിയേക്കാം നിങ്ങളിലെ യഥാർത്ഥ വികാരങ്ങളെയും വിചാരങ്ങളെയും മറ്റുള്ളവർക്ക് വെളിപ്പെടുത്തി കൊടുക്കരുത്. ആ മനോവിചാരങ്ങളെ കീഴ്‌പ്പെടുത്തുക തന്നെ വേണം. കഴിവതും അവരോടൊപ്പം തന്നെ നിൽക്കാൻ ശ്രമിക്കണം. അവിടെ നിങ്ങൾ വിജയിച്ചാൽ എല്ലാം ശുഭം എന്ന് കരുതണം. വിഘടിച്ച് നിൽക്കാൻ ആർക്കും സാധിക്കും. ഒന്നിച്ചു നിന്നാൽ അല്ലെ വിജയം ഉള്ളു?

വിവാഹം, യൂണിയൻ, കോണ്ട്രാക്ടുകൾ എന്നിവ അടങ്ങിയ ഏഴാം ഭാവത്തിലും ഈ ചിന്തകൾ സ്വാധീനം ചെലുത്തും. ചില മാറ്റങ്ങൾ കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ വന്നു പോയോ എന്ന് തോന്നാം. മനസ്സിൽ നിയന്ത്രണമില്ലാതെ വരുന്ന ചിന്തകളെ അടക്കിയാൽ തീർച്ചയായും സന്തോഷം ഉണ്ടാകുന്നതാണ്. ആഗ്രഹിക്കുന്ന മാറ്റങ്ങൾ വരുകയും ചെയ്യും. മറ്റുള്ളവരുടെ വാക്കുകൾ കേൾക്കുന്നതിൽ ഒട്ടും കുറവ് വരുത്തേണ്ട. ബിസിനസ്, കുടുംബം, പാട്ടനർഷിപ്പ് എന്ന കാര്യങ്ങളിൽ മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് മുൻതൂക്കം കൊടുത്തു നോക്കുക. മറ്റുള്ളവരെ അനുസരിക്കുക, അവർക്ക് മുൻതൂക്കം കൊടുക്കുക എന്നത് ഏരീസിനെ സംബന്ധിച്ചിടത്തോളം അസഹനീയവും ഏറെക്കുറെ അസാധ്യവും ആയ കാര്യം ആണല്ലോ. എന്നാൽ അത് തന്നെയാണ് ഈ ആഴ്ച ചെയ്യേണ്ടത്. നാം മറ്റുള്ളവരെ കേൾക്കാൻ തയ്യാറാകുന്നു, ക്ഷമയോടെ കേൾക്കാൻ തയ്യാറാകുന്നു എന്ന് അവർക്ക് തോന്നുമ്പോൾ തന്നെ പല മുറിവുകളും ഉണങ്ങാൻ തുടങ്ങും. തടസപ്പെട്ടിരുന്ന ബന്ധങ്ങൾ മുന്നോട്ട് പോകും. ഈ ആഴ്ച സംസാരത്തിന് പകരം കൂടുതൽ കേൾക്കാനായി ചെലവാക്കുക.

ദൂര യാത്രകൾ, ഉയർന്ന പഠനം, ആത്മീയത, തത്വചിന്ത എന്നിവയുടെ ഒമ്പതാം ഭാവത്തിൽ ചൊവ്വ ആണ്. അസാമാന്യമായ ധൈര്യം, ശക്തി എന്നിവ ഈ ആഴ്ചയുടെ പ്രത്യേകത ആയിരിക്കും. അറിയാമല്ലോ ഈ മേഖലകളിലും കൂടുതൽ കേൾക്കാനായി ശ്രമിക്കുക ആയിരിക്കും നല്ലത്. ഈ വാക്ക് തർക്കങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട് അവ തുടങ്ങിയാൽ പിന്നെ അവസാനിക്കാൻ വളരെ പ്രയാസമാണ്. അതുകൊണ്ട് റെഡ് സിഗ്‌നൽ കാണുമ്പോഴേ നാം ട്രാക്ക് മാറുക. അല്ലെങ്കിൽ ഫുൾ സ്റ്റോപ്പ്.

ടോറസ് ഏപ്രിൽ 20 - മെയ് 20

ഹസ്യങ്ങൾ, ശത്രുക്കൾ, രഹസ്യ മോഹങ്ങൾ, നിഗൂഡ കാര്യങ്ങൾ, ആത്മീയത എന്നിവയുടെ പന്ത്രണ്ടാം ഭാവത്തിൽ. ചന്ദ്രഗ്രഹണം എട്ടാം തീയതി ഉണ്ടാകും. ഈ ഭാവം ആരോഗ്യം, ശത്രുക്കൾ, ദിവസേന ഉള്ള ജീവിതം, ജോലിസ്ഥലം, സഹ പ്രവർത്തകർ എന്നിവയുടെ ആറാം ഭാവത്തിന്റെ നേരെ എതിരാണ്. ഈ മേഖലകളിൽ എല്ലാം തന്നെ കൂടുതൽ ശ്രദ്ധ വേണ്ടി വരും. ഹൃദയത്തിനുള്ളിൽ വികാരങ്ങൾ ഇളകി മറിയും. അവ ഉപരിതലത്തിലേക്ക് ഉയരും. ഇതോർത്ത് വിഷമിക്കേണ്ട. നാം നമ്മെ തന്നെ തിരിച്ചറിയുകയും വെളിപ്പെടുത്തുകയും വേണം. പ്രത്യേകിച്ച് ടോറസ് വികാരങ്ങളെ അടക്കിപ്പിടിക്കാൻ ആഗ്രഹിക്കുന്നു. ഈ അവസരം നിങ്ങളെതന്നെ വെളിപ്പെടുത്തുന്നതിൽ എന്താ തെറ്റ്? പക്ഷെ അവയെ നാം ഡീൽ ചെയ്യുകയും വേണം. ഏകനായി തീരാൻ ആഗ്രഹിക്കുന്നതിലും തെറ്റില്ല. കുറെ നാളുകൾ ആയി മനസിനെ അലട്ടിക്കൊണ്ടിരുന്ന പ്രശ്‌നങ്ങൾ അവസാനിക്കുന്നതായി കാണാൻ കഴിയും. വെളിപാടുകൾ നിറഞ്ഞ സ്വപ്നങ്ങൾ ലഭിക്കും. കൂടുതലും റിലാക്‌സ് ചെയ്യാനുള്ള സമയം ആണ്. മറ്റുള്ളവരെ കൂടുതൽ സഹായിക്കാനുള്ള ശ്രമങ്ങൾ നിങ്ങളെ തന്നെ തകർക്കരുത്. അവരെ പരിധിക്കുള്ളിൽ കർശനമായി നിർത്തണം. അത് പോലെ ഈ വികാരങ്ങളുടെ അതിപ്രസരം ആരോഗ്യത്തെ ഇല്ലാതാക്കരുത്.

ജോലി സ്ഥലം, സഹപ്രവർത്തകർ എന്നിവയിൽ ഒരു കൂടി ആലോചനക്ക് പറ്റിയ സമയം. ജോലിയിലെ പ്രശ്‌നങ്ങളെ സമർത്ഥമായി നേരിടും. ഈ ആഴ്ച ടോറസ് അവരുടെ ഹൃദയം പറയുന്നത് അനുസരിക്കണം. സാധാരാണ നിങ്ങൾ അത് ചെയ്യാറില്ല. നിങ്ങൾക്ക് കൂട്ടായി സൂര്യനും, ശുക്രനും അവിടെതന്നെ ഉണ്ടാകും. ജോലി സ്ഥലം, സഹപ്രവർത്തകർ, ആരോഗ്യം എന്നിവ തന്നെ ആണ് ഈ ആഴ്ച പ്രധാനം. ഈ വിഷയങ്ങളിൽ വ്യസനത്തിനു സാധ്യത കാണുന്നില്ല. കഴിഞ്ഞ നാളുകളിലെ ഒരു സ്വസ്ഥത ഇല്ലായ്മ വളരെ കുറഞ്ഞതായി കാണാൻ കഴിയും. അതുകൊണ്ട് തന്നെ ഉത്സാഹം ഉണ്ടാകും. മാത്രവുമല്ല ഈ ആഴ്ച ശുക്രൻ നേരെ എതിരായി ശ്വേത ഗ്രഹം (യുറാനസ്) നിൽക്കുകയും ചെയ്യും. ഇത് വളരെ അനുകൂല സാഹചര്യം ആണ്. വസ്തുവകകൾ കൈമാറ്റം ചെയ്യപ്പെടാം. പൂർവ്വിക സ്വത്ത് എന്നിവ ലാഭകരമായ കൈമാറ്റത്തിന് വിധേയമാകും.

ജെമിനി മെയ് 21 - ജൂൺ 20

ന്ദ്രഗ്രഹണം പതിനൊന്നാം ഭാവത്തിൽ നടക്കും. ലാഭങ്ങൾ, പ്രതീക്ഷകൾ, മോഹങ്ങൾ, കൂട്ടുകാർ, കൂട്ടായ്മകൾ ചില ബന്ധങ്ങൾ അങ്ങേ അറ്റം എത്തി എന്ന് മനസിലാക്കി അവരെ അവരുടെ പാട്ടിനു പറഞ്ഞു വിടും. മറ്റുള്ളവ്വരുമായി സന്തോഷിച്ചുല്ലസിക്കും. സംഭവിക്കാൻ പ്രയാസം എന്ന് തോന്നിയ കാര്യങ്ങൾ തടസങ്ങൾ ഏതുമില്ലാതെ നടക്കും. ക്രൗഡ് പുള്ളർ ആകും. ചുറ്റും ഏതു നേരവും ആളുകൾ ഉണ്ടാകും.

പ്രേമം, കുട്ടികൾ, റൊമാൻസ്, ക്രിയേറ്റിവിറ്റി എന്ന അഞ്ചാം ഭാവത്തിൽ ബുധൻ മെല്ലെപ്പോക്ക് തുടങ്ങിക്കഴിഞ്ഞു. അവിടെ സൂര്യൻ, ശുക്രൻ എന്നിവയും ഉണ്ട്. എല്ലാം കൂടുതൽ ചെയ്യാനുള്ള അവസരമാണ്. അടുത്ത കുറെ ദിവസത്തേക്ക് ക്രിയേറ്റീവ് ആയ കാര്യങ്ങൾ കൂടുതൽ ചെയ്യും. അതുകൊണ്ട് ഈ ആഴ്ചയും സന്തോഷകരമായി തന്നെ മുന്നോട്ട് പോകും. ഒഴുക്കിന് അനുസരിച്ച് മുന്നോട്ട് നീങ്ങും. ബന്ധങ്ങൾ, റൊമാൻസ് എന്നിവയിൽ ചെയ്ത തെറ്റുകൾ തിരുത്താൻ അവസരം ലഭിക്കും. അത് ഫലപ്രദമായി ഉപയോഗിക്കുക. നല്ല അനുകൂല സമയമാണ്. പുതിയ സംരംഭങ്ങൾ തുടങ്ങാനും, പുതിയ കാര്യങ്ങൾ പഠിക്കാനും നല്ല സമയമാണ്.

പക്ഷെ പൊതുവായി എല്ലാ ജെമിനികൾക്കും ഉള്ള ഒരു സ്വഭാവം മറ്റുള്ളവരെ അനാവശ്യമായി ഉപദേശിക്കൽ, അവരെ അനാവശ്യമായി പഠിപ്പിക്കൽ അത് ചിലപ്പോൾ ഇപ്പോൾ അധികരിക്കാൻ സാധ്യത ഉണ്ട്. കാരണം, ബന്ധങ്ങൾ, കോണ്ട്രാക്റ്റ്, യുണിയൻ, എന്നിവയുടെ ഏഴാം ഭാവത്തിൽ നിൽക്കുന്നത് നമ്മുടെ ദേഷ്യക്കാരൻ ചൊവ്വ ആണ്. അപ്പോൾ ദേഷ്യക്കാരനെ ഒന്ന് ഒതുക്കുന്നത് നന്നായിരിക്കും.

ക്യാൻസർ ജൂൺ21 - ജൂലൈ 22

ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്നിവ ഉൾപെട്ട പത്താം ഭാവത്തിൽ ചന്ദ്രഗ്രഹണം നടക്കും. ജോലിയിൽ നിങ്ങളുടെ ആവശ്യകത കൂടും. വ്യക്തി പ്രഭാവം വർദ്ധിക്കും. അതുകൊണ്ട് മനസ്സിൽ അഹങ്കാരം ഉണ്ടാകും. അതിൽ ഒരു തെറ്റുമില്ല. അഹങ്കരിക്കാൻ അവകാശം ഉള്ളവർ അഹങ്കരിക്കുക തന്നെ വേണം. ജോലി പുതിയ ദിശയിലേക്ക് നീങ്ങും. ലോങ്ങ് ടേം പദ്ധതികൾ തയ്യാറാക്കും. ഈ അവസ്ഥയിൽ നമ്മുടെ മേൽ അധികാരം ഉള്ളവരുമായ് നയത്തിൽ പോകണം. അവർ ശ്രമിച്ചാൽ ഈ സുരക്ഷിത അവസ്ഥയെ തകിടം മറിക്കാൻ സാധിക്കും. പ്രത്യേകിച്ചും പിതാവ്. അദ്ദേഹത്തിന്റെ അധികാരത്തെ ചോദ്യം ചെയ്യാൻ നിൽക്കേണ്ട. പിതാവ് തന്നെ ആകും പ്രശ്‌നക്കാരൻ. എന്ന് തോന്നുന്നു.

നാലാം ഭാവത്തിൽ സൂര്യൻ, ശുക്രൻ എന്നിവയും ബുദ്ധന്റെ മെല്ലെപ്പോക്കും. കുടുംബം, വീട്, പൂർവ്വിക സ്വത്ത്, പൂർവ്വികർ എന്നിവ അച്ചടക്ക നടപടിക്ക് വിധേയം ആകും. ഒരു ചോദ്യോത്തര പരിപാടി വീടിനുള്ളിൽ അരങ്ങേറും. പക്ഷെ അവിടെയും ഒരു പ്രശ്‌ന പരിഹാരകന്റെ രംഗം അഭിനയിക്കും. അൽപം സെൻസിറ്റീവ് ആയ അവസ്ഥയാണ് വീടിനുള്ളിൽ. സൂക്ഷിച്ചു നീങ്ങുമല്ലോ. അത് പോലെ പൂർവ്വിക സ്വത്ത് കൈകാര്യം ചെയ്യേണ്ട അവസ്ഥ വരും. അവിടെ ശ്രദ്ധ വേണ്ടി വരും. ഉൾവിളികൾ, അവയെ തള്ളിക്കളയേണ്ട എന്നാൽ ലാഭകരമായ സാഹചര്യത്തിലേക്ക് പോകുന്നതാണ്.

ലിയോ ജൂലൈ 23 - ഓഗസ്റ്റ് 22

ദൂര യാത്രകൾ, വിദേശ ബന്ധം, ആത്മീയത, ഉയർന്ന പഠനം എന്നിവയിൽ ചന്ദ്ര ഗ്രഹണം ഉണ്ടാകും. നിയമ പരമായ പ്രശ്‌നങ്ങൾ അല്പം സങ്കീർണ്ണമാായി തോന്നാം. എങ്കിലും ആത്മീയത ഉയർന്ന നിലയിൽ നിൽക്കുന്ന ഈ അവസരത്തിൽ അതൊരു പ്രശ്‌നമായി തോന്നാൻ സാധ്യത ഇല്ല. ഒരു തത്വചിന്തകനെ പോലെ ആയാലും അത്ഭുതപ്പെടാൻ ഒന്നുമില്ല. ഒമ്പതാം ഭാവത്തിലെ വിഷയങ്ങൾ എല്ലാം തന്നെ അനുകൂല ഭാവത്തിൽ നിൽക്കുന്നു. യാത്രകൾ, പുതിയ വിഷയങ്ങൾ പഠിക്കുക, ഇതെല്ലം തന്നെ ഈ ആഴ്ച നടക്കാം.

അയൽക്കാർ, സഹോദരങ്ങൾ, ചെറുയാത്രകൾ, ചെറിയ കോഴ്‌സുകൾ എന്നിവയിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ നിൽക്കുന്നു. ഈ മേഖലകളിൽ വളരെ കാര്യങ്ങൾ നടക്കും. ആ കാര്യങ്ങൾ വ്യക്തമായ ആശയ വിനിമയത്തിന്റെ ബലത്തിൽ മാത്രമേ മുന്നോട്ട് പോകൂ. മൂന്നാം ഭാവം ആശയ വിനിമയങ്ങളുടെ ഭാവമാണല്ലോ അപ്പോൾ ബുധന്റെ മെല്ലെപ്പോക്കിനാൽ അല്പം ആശങ്ക ജനിക്കാൻ സാധ്യത. ഈ ഭാവത്തിലെ വിഷയങ്ങളിൽ തിരക്ക് കൂടാം.

അഞ്ചാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. എന്തെങ്കിലും മത്സരങ്ങളിൽ പങ്കെടുക്കും. ആ ഈവന്റുകളിൽ അല്പം നയത്തിൽ നിന്നില്ലെങ്കിൽ അവിടെ ദേഷ്യക്കാരൻ തന്റെ സ്വഭാവം പുറത്തെടുക്കും. പിന്നെ കയ്യാങ്കളിയിൽ എത്തിയേക്കാം. ഈ ആഴ്ച വളരെ ക്രിയേറ്റീവ് ആയ കാര്യങ്ങളിൽ മുഴുകി മുന്നോട്ട് നീങ്ങാൻ തന്നെ ആണ് സാധ്യത.

വിർഗൊ ഓഗസ്റ്റ് 24 - സെപ്റ്റംബർ 22

ട്ടാം ഭാവത്തിൽ ഉള്ള ചന്ദ്രഗഹണം, നിങ്ങളുടെ അന്തരാത്മാവിനെ ഉത്തേജിപ്പിക്കുകയും അതീന്ദ്രിയ വിഷയങ്ങളോട് ഉള്ള പ്രതിപത്തി വർദ്ധിക്കുകയും ചെയ്യും. രൂപാന്തരം പ്രാപിക്കാനുള്ള ആഗ്രഹം തീവ്രമാകും. ഹൃദയത്തെ മൂടി നിന്നിരുന്ന അസ്വസ്ഥതകൾ നീങ്ങുന്നതായി തോന്നും. രൂപാന്തരം ആന്തരികമോ, ബാഹ്യമോ ആകാം. മറ്റുള്ളവരുടെ ധനം അല്ലെങ്കിൽ അവരുടെ റിസോഴ്‌സസ് നിങ്ങളിലേക്ക് എത്തുന്നതായി കാണാൻ കഴിയും. വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ല എങ്കിൽ അതൊരു ലോങ്ങ് ടേം ബാധ്യത ആയി മാറാൻ സാധ്യത. അതീന്ദ്രിയ വിഷയങ്ങലോടുള്ള താല്പര്യം കാരണം സമയം നഷ്ടമായേക്കാം. നാം പോസിറ്റീവും നെഗറ്റീവും ആയ അറിവുകൾ നേടുന്നു. അതിൽ ഉപയോഗപ്രദമായ കാര്യങ്ങളെ മാത്രം ചേർത്ത് വെക്കുക. അതിൽ നിന്നായിരിക്കും നമ്മുടെ പുരോഗതി ഉണ്ടാകുക.

രണ്ടാം ഭാവം, ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നിവയിൽ ബുധൻ, സൂര്യൻ, ശുക്രൻ, കണക്കുകൾ തീർക്കാം. അല്ലെങ്കിൽ നിങ്ങളുടെ മൂല്യ വർധന ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ നടക്കാം. ഈ വിഷയങ്ങളിൽ അനുകൂല സാഹചര്യം തന്നെ ആണ് കാണുന്നത്. ഉള്ള പ്രശ്‌നങ്ങൾ കുറയുകയോ, അല്ലെങ്കിൽ സഹായം ലഭിക്കുകയോ ആവാം.

വീട്ടുകാർ, കുടുംബം, വീട്, പൂർവ്വിക സ്വത്ത്, മാതാപിതാക്കൾ എന്ന നാലാം ഭാവത്തിൽ ചൊവ്വ ആണ്. അത്യധികമായ ആശയ വിനിമയം ഈ ഭാവത്തിൽ പ്രതീക്ഷിക്കാം. ശക്തിയേറിയ വാക്കുകൾ സൂക്ഷിച്ചു പ്രയോഗിക്കേണ്ട അവസരം ഉണ്ടാകും.

ലിബ്ര സെപ്റ്റംബർ 23 - ഒക്ടോബർ 22

ന്ധങ്ങൾ, വിവാഹം, കൊണ്ട്രാക്ടുകൾ, യുണിയൻ, ബിസിനസ് ബന്ധങ്ങൾ എന്നിവയിൽ ചന്ദ്രഗ്രഹണം നടക്കും. ഇവ ഏഴാം ഭാവമാണ് എന്നറിയാമല്ലോ. ബന്ധങ്ങൾ ഒരു തീരുമാനത്തിൽ എത്തും എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ബിസിനസ് ബന്ധങ്ങളിൽ ലാഭം അനുഭവിക്കാൻ ഇട വരും. ഒറ്റപ്പെട്ട് നടന്ന ലിബ്രന്‌സ് പെട്ടന്ന് തൽപര കക്ഷികളുമായി സംസാരിക്കും. അവർക്കും താൽപര്യം ഉണ്ടോ എന്ന് അന്വേഷിക്കണം. അല്ലെങ്കിൽ എല്ലാം വെള്ളത്തിൽ വരച്ചത് പോലെ ആകും. നിങ്ങൾക്കും അവരോടുള്ള ആകർഷണം കടുത്ത് തന്നെ. അവർ നിങ്ങളുടെ ശത്രുക്കൾ ആയി മാറാതെ നോക്കുക.

എന്ത് പ്രതികൂല സാഹചര്യങ്ങളെയും എതിർക്കാൻ ഉള്ള മനോഭാവം കാരണം ഒരു ഉത്സാഹം ഇപ്പോഴും ഉണ്ടാകും. പക്ഷെ അയൽക്കാർ, സഹോദരങ്ങൾ, അടുത്ത ചുറ്റുപാടുകൾ, ആശയ വിനിമയം, ചെറു യാത്രകൾ, ഷോർട്ട് ടേം കോഴ്‌സുകൾ എന്നിവയിൽ ഒരു വാഗ്വാദത്തിനു സാധ്യത തെളിയുന്നുണ്ട് താനും.

ലുക്‌സ്, വ്യക്തിത്വം, മനോഭാവം, വിചാര ധാര, വീക്ഷണ കോൺ എന്നവയിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ ഉണ്ട്. ഏഴാം ഭാവത്തിലെ വിഷയങ്ങളിൽ നിന്ന് ഉണ്ടാകുന്ന വിചാരങ്ങൾ, ഫലങ്ങൾ നിങ്ങളെ നയിക്കും. ആ മേഖലയിൽ എങ്ങനെ ആണോ കാര്യങ്ങൾ നടക്കുക അതിനു യോജ്യമായ ഒരു മനോഭാവം ഉണ്ടാകും. ഒരു ക്രൌഡ് പുള്ളർ ആകാനുള്ള അവസ്ഥയാണ് ഒന്നാം ഭാവത്തിൽ. ആ അനുകൂല സാഹചര്യം മാക്‌സിമം ഉപയോഗിക്കണം.

ധനം, നിങ്ങളുടെ മൂല്യം, വസ്തു വകകൾ എന്നവയിൽ അൽപം മെല്ലെപ്പോക്ക് ആണ് കാണുന്നത് ഇത് അധികം നാൾ കാണില്ല എന്ന് ഞങ്ങൾക്ക് നിശ്ചയം ആയും വിശ്വസിക്കാം.

സ്‌കോർപിയോ ഒക്ടോബർ 23 - നവംബർ 21

ത്രുക്കൾ, സഹപ്രവർത്തകർ, ജോലി സ്ഥലം, ആരോഗ്യം, എന്ന ആറാം ഭാവത്തിൽ ചന്ദ്ര ഗ്രഹണം ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടും. ആരോഗ്യം മെച്ചപ്പെടുത്താനുള്ള പദ്ധതികൾ ആവിഷ്‌കരിക്കും. ജോലി അല്ലെങ്കിൽ ജോലി സ്ഥലം ഇവയിലുള്ള അതൃപ്തി പ്രകടിപ്പിക്കും. പൂർത്തിയാക്കാൻ ഉള്ള ജോലികൾ വേഗം ചെയ്തു തീർക്കും. മാറ്റത്തിനു വേണ്ടി അത്യധികം ആഗ്രഹിക്കുകയും ചെയ്യുന്നു. മാറ്റങ്ങളിലേക്ക് പോകുന്നവർ അത് ലോങ്ങ് ടേം ആണെന്ന് ഉറപ്പു വരുത്തണം. ഉള്ള മാറ്റങ്ങളിൽ സംതൃപ്തി നേടുക ആണ് നല്ലത്. ചിലർ വളർത്തു മൃഗങ്ങളിൽ സമയം ചെലവാക്കും.

രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ചിരിക്കുന്ന കഴിവുകൾ, ആത്മീയത, വിദേശ വാസം, എന്നിവയുടെ പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ ഒളിപ്പിച്ചു വച്ച കാര്യങ്ങൾ അതെ പോലെ തന്നെ മുന്നോട്ട് പോകട്ടെ. അതായത് മാറ്റത്തിനു ആഗ്രഹിക്കുന്നവർ അത് വെളിപ്പെടുത്തേണ്ട. പല കാര്യങ്ങളും ഒളിപ്പിച്ചു വെക്കേണ്ട അവസ്ഥ ആണല്ലോ. കഴിഞ്ഞ ആഴ്ചയിലെ പോലെ തന്നെ അധിക ചെലവ് നിയന്ത്രിക്കേണ്ട സാഹചര്യമാണ്. ധനത്തിന്റെ വരവ് ശ്രദ്ധിക്കുകയെ ഇല്ല അങ്ങനത്തെ സാഹചര്യമാണ്. ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്നിവയിൽ നല്ല സമയം ആണ്. അത് ഉറപ്പിക്കാം . പിന്നെ ഉണ്ടാകുന്ന അതൃപ്തി അത് കാര്യമാക്കേണ്ടതില്ല.

സജിട്ടറിയാസ് നവംബർ 22 - ഡിസംബർ 21

ഞ്ചാം ഭാവം, റൊമാൻസ്, കുട്ടികൾ, പ്രേമം, ഒഴിവു സമയം, ക്രിയേറ്റിവിറ്റി എന്നിവയിൽ ചന്ദ്രഗ്രഹണം ഉണ്ടാകും. പ്രേമ ബന്ധങ്ങൾ ഒരു വഴിത്തിരിവിൽ എത്തും. ഉല്ലാസകരമായ സമയം കൂടുതൽ പ്രതീക്ഷിക്കാം. ലാഭങ്ങൾ, മോഹങ്ങൾ, കൂട്ടുകാർ, കൂട്ടായ്മകൾ, എന്നിവയിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ. കൂടുതൽ നെറ്റ് വർക്കിങ് നടക്കും. പുതിയ ബന്ധങ്ങൾ, സുഹൃത്തുക്കൾ എന്നിവ കൊണ്ട് ഈ ആഴ്ച പുഷ്പിക്കും. മാത്രവുമല്ല ഒന്നാം ഭാവം, ലുക്‌സ്, വ്യക്തിതം, മനോഭാവം, വിചാര ധാര എന്നിവയിൽ ചൊവ്വ നിൽക്കുന്നു. ഒരു പോരാളിയുടെ നീക്കം നടത്തും. ഈ നീക്കം അഞ്ചാം ഭാവത്തിലെ മനോഹരമായ അനുഭവങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കും. അത് നിയന്ത്രിക്കേണ്ടതാണ്. ഈ ആഴ്ച നിങ്ങളുടേതായ രീതിയിൽ തന്നെ പോകുന്ന സൂചനകൾ ആണ് കൂടുതൽ ആയും കാണുന്നത്. ക്രിയേറ്റിവിറ്റി, ഒഴിവു സമയം എന്നിവ വളരെ മനോഹരമായി പ്രയോജനപ്പെടുത്തും. അങ്ങനെ തന്നെ ഈ ആഴ്ച ഒരു തരളമായ രീതിയിൽ കടന്നു പോകാൻ നല്ല സാധ്യത.

കാപ്രികോൺ ഡിസംബർ 22 - ജനുവരി 19

നാലാം ഭാവത്തിൽ ചന്ദ്രഗ്രഹണം നടക്കും. കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവ്വിക സ്വത്ത് എന്നിവയിൽ അപസ്വരം ഉണ്ടായേക്കാം. വീടും ജോലിയും ഒരേ പോലെ ശ്രദ്ധ നേടും. രണ്ടും ഏകോപിപ്പിച്ച് കൊണ്ട് പോകാനുള്ള ശ്രമം നടത്തും. പക്ഷെ മനസ്സിൽ ഏകാന്തനായ് തീരാനുള്ള ആഗ്രഹം ഉണ്ടാകും. ഈ ഭാവത്തിലെ വിഷയങ്ങൾ ഒതുക്കുവാൻ കഠിനമായ വിൽപവർ വേണ്ടി വരും. ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ. പഴയ കാലം ഉയർന്നു വന്നേക്കാം. കർമഫലം അനുഭവിക്കേണ്ട ഭാഗ്യം ഉണ്ടാകും. മാത്രമല്ല സംശയ ദൂരീകരണം നടക്കും.

ചൊവ്വ പന്ത്രണ്ടാം ഭാവത്തിൽ നിൽക്കുന്നു. രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, മാനസിക വ്യഥകൾ ഇവ ഹൃദയത്തിൽ നിറയും. ഇവയെ ഒതുക്കുവാൻ നല്ല പരിശ്രമം ആവശ്യമായി വരും. ഈ ചിന്തകളെ വേറെ പ്രോട്ടക്ടീവ് ആയ ചാനലുകളിലേക്ക് തിരിച്ചു വിടേണ്ടത് ആവശ്യമായി വരും അങ്ങനെ അർത്ഥമില്ലാത്ത ചിന്തകളിൽ വ്യാപരിച്ചിട്ടു കാര്യമില്ലല്ലോ. ഈ അവസ്ഥ അധികം നാൾ നില്ക്കുകയും ഇല്ല. അധികം താമസിക്കാതെ ഈ ദേഷ്യക്കാരൻ ഒന്നാം ഭാവത്തിലെക്ക് നീങ്ങുമ്പോൾ ഈ വിഷയങ്ങൾക്ക് എല്ലാം മധുരതരമായ പകരം വീട്ടൽ നടക്കും. അത് വരെ ആത്മീയതയുടെ കുപ്പായം ധരിച്ചു നടക്കുക.

അഖ്വറിയാസ് ജനുവരി 20 - ഫെബ്രുവരി 18

മൂന്നാം ഭാവത്തിൽ ചന്ദ്രഗ്രഹണം. സഹോദരങ്ങൾ, അയൽക്കാർ, ചെറു യാത്രകൾ, ഷോർട്ട് ടേം കോഴ്‌സുകൾ, എന്നിവ. സഹോദരങ്ങൾ, അല്ലെങ്കിൽ ബന്ധുക്കൾ എന്നിവരുമായ സംസാരം കടുത്ത അവസ്ഥയിലേക്ക് പോകും. ആ സംസാരത്തെ നിങ്ങളുടെ വഴിക്ക് കൊണ്ട് വരുക. അത് പ്രയോജനപ്പെടും. അവരിൽ നിന്നും പ്രോത്സാഹനം ലഭിക്കത്തക്ക രീതിയിലുള്ള സംഭവങ്ങൾ ഉണ്ടാകും. അവരിൽ നിന്നും പല കാര്യങ്ങളും പഠിക്കാൻ ഉണ്ടാവും. കൂടുതൽ ആശയ വിനിമയങ്ങൾ ഉണ്ടാകും. അത് പോകുന്നവഴി നേരെ ആക്കണം. പഠനം ഈ ആഴ്ച ഒരു പ്രധാന ഫാക്ടർ ആകും റൊമാൻസ് സാധ്യമാണ്. ഏറ്റവും കൂടുതൽ സാധ്യത അതിൽ തന്നെ ആണ്. ഉയർന്ന പഠനം, തത്വചിന്ത, ആത്മീയത, ദൂരയാത്ര, വിദേശ ബന്ധം എന്നിവയിൽ കൂടുതൽ പ്രവർത്തികൾ, ഈ വിഷയങ്ങളിൽ എല്ലാം തന്നെ സെകന്റ് ചാൻസ് ലഭിക്കാൻ സാധ്യത. പഴയ കാര്യങ്ങൾ പിന്നെയും ഉയർന്ന് വരാം. ഒരു മിക്‌സഡ് അനുഭവങ്ങളുമായി ഈ ആഴ്ച മുന്നോട്ട് പോകും.

പ്യാസിയാസ് ഫെബ്രുവരി 19 - മാർച്ച് 20

നം, വസ്തു വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നിവയുടെ രണ്ടാം ഭാവത്തിൽ ചന്ദ്രഗ്രഹണം നടക്കും. നിങ്ങളുടെ എത്തിക്‌സ് ചോദ്യം ചെയ്യപ്പെടുന്നതായി തോന്നാം. മാത്രമല്ല മൂല്യ വർദ്ധന, അത് മാനസികം ആണെങ്കിലും ധനപരം ആയത് ആണെങ്കിലും പരിവർത്തനത്തിന് വിധേയമായി കൊണ്ടിരിക്കുന്നു. ഈ ആഴ്ച സാമ്പത്തികം എന്ന വിഷയം സാധാരണയിൽ കവിഞ്ഞ പ്രാധാന്യം വഹിക്കും. എട്ടാം ഭാവം ലോൺ, മറ്റുള്ളവരുടെ ധനം, സെക്‌സ്, രൂപാന്തരം തകർച്ചകൾ എന്നിവ ആണ്. അവയിൽ സംയമനം പാലിക്കുക. നിങ്ങൾ വളരെ വികരാ ഭരിതരായി മേൽപ്പറഞ്ഞ മേഖലകളെ സ്വാധീനിക്കും. എട്ടാം ഭാവത്തിലെ വിഷയങ്ങളിൽ വികാരം അല്ല സംയമനം ആണല്ലോ ആവശ്യം. ഈഗോ അത്യധികം ആയി കഷ്ടപ്പെടാതെ നോക്കുക. എല്ലാവർക്കും അവരവരുടെ ഈഗോ വിലയുള്ളതാണ്. നാം ഒരു കൂട്ടം ആൾക്കരെ നേരിടുമ്പോൾ അവിടെ ഈഗോ അല്ലല്ലോ വേണ്ടത്. പ്രത്യേകിച്ചും ജോലി സ്ഥലത്ത്. അതിന്റെ ഒപ്പം തന്നെ പത്താം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ഇത് സൂചിപ്പിക്കുന്നത് ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്നിവ തന്നെയാണ് ഈ ആഴ്ച കൂടുതൽ പ്രാധാന്യം അർഹിക്കുന്നത് എന്നാണ്. ജോലി സ്ഥലത്തും അധിക സംയമനം ആവശ്യമായ് വരും. മറ്റുള്ളവരുടെ ധനം നിങ്ങളുടെ കൈകളിലേക്ക് എത്താൻ നല്ല സാധ്യത. ഇത് കേട്ട സന്തോഷം കൊണ്ട് മതി മറക്കണ്ട കാരണം അത് മറ്റുള്ളവരുടെ ആണല്ലോ.

jayashreeforecast@gmail.com