ഏരീസ് മാർച്ച് 21 ഏപ്രിൽ 19

മാസത്തെ പ്രധാന സംഭവങ്ങൾ നടക്കുന്നത് ധനം, അതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആയിരിക്കണം. ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിലെ പൂർണ ചന്ദ്രനും, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ ധനം എന്നിവ സൂചിപ്പിക്കു എട്ടാം ഭാവത്തിൽ സൂര്യനും ശുക്രനും ശനിയും നിൽക്കുന്നു. ഇവയുടെ ഒപ്പം ബുധനും ഒന്നിക്കുമ്പോൾ എട്ടാം ഭാവത്തിൽ വളരെ ശക്തമായ ചലനങ്ങൾ കാണാൻ കഴിയും.

രണ്ടാം ഭാവത്തിൽ പൂർണചന്ദ്രൻ ആറാം തീയതി ഉദിക്കും. ധനകാര്യം, അല്ലെങ്കിൽ നിങ്ങളുടെ മൂല്യ വർധന, കഴിവുകൾ, എന്നിവയിൽ ഒരു ശക്തി പ്രകടനം പ്രതീക്ഷിക്കുക. സ്വയം പ്രമോട്ട് ചെയ്യും. സ്വന്തം ആഗ്രഹങ്ങൾക്കും മോഹങ്ങൾക്കും കൂടുതൽ പ്രാധാന്യം കൊടുക്കും. അതിലെന്താണ് തെറ്റ്? പക്ഷെ എരീസുകൾ ചിലപ്പോൾ എക്‌സ്ട്രീം ആയി അലറാൻ പ്രവണത കാണിക്കും. ആ ഒരു അവസ്ഥ മാറ്റി വച്ചാൽ ഈ രണ്ടാം ഭാവം സന്തോഷകരമായി ഈ മാസം കൊണ്ട് പോകാൻ കഴിയണം. അതിനു സ്വയം കരുതണം. അധികാരത്തിനും നിയന്ത്രണത്തിനും വേണ്ട കൂടുതൽ ആഗ്രഹിക്കുന്ന സമയമാണ്.

പ്ലുടോ (തീവ്ര), ചൊവ്വ എന്നീ ഗ്രഹങ്ങൾ ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ ഒന്നിച്ചു നിൽക്കും. രണ്ടാം ഭാവത്തിലെ മൂല്യവർധനയുടെ ഭാഗമായിട്ടാണോ എറിയില്ല സമൂഹത്തിലെ വില, ജോലി എന്ന മേഖലകളിൽ നിങ്ങൾ അധിക ശക്തി പ്രകടിപ്പിക്കാൻ കഴിയാതെ അല്പം കണ്ഫ്യുസ്ഡ് ആയി തീരാൻ സാധ്യത കാണുന്നു. 'എനിക്ക് മതിയായി' എന്ന് ഒരു തരത്തിൽ ചിന്തിക്കാൻ തുടങ്ങും. ആ ഒരു ചിന്താഗതിയെ അടക്കാൻ കഴിഞ്ഞാൽ വളരെ ഉല്ലാസവാൻ ആയിതീരണം. പക്ഷെ നിങ്ങളിലെ ചൊവ്വ കുതിച്ചു ചാടും. ഇതിനെ ധ്യാനം, പ്രാർത്ഥന, ദൈവത്തിലുള്ള ആശ്രയം, എന്നിവ കൊണ്ടേ നേരിടാൻ സാധിക്കൂ. ഈ ശക്തിയെ നിങ്ങളുടെ ഹോബികളുമായി കലർത്തി ആശ്വാസം കണ്ടെത്തണം.

എട്ടാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ശനി, ബുധൻ എന്നിവ. ഇങ്ങനെ മൂന്നോ അതിലധികമോ ഗ്രഹങ്ങൾ ഒരു ഭാവത്തിൽ ഒന്നിച്ചു വരുന്നതിനെ സ്റ്റെല്ല്യം എന്നാണ് പറയുക. സെക്‌സ്, മറ്റുള്ളവരുടെ ധനം, നിക്ഷേപങ്ങൾ, നിഗൂഡ ശാസ്ത്രം, തകർച്ചകൾ, രൂപാന്തരം എന്ന എട്ടാം ഭാവത്തിൽ വളരെ ഒബ്‌സേസിവ് എന്ന അവസ്ഥയിൽ കാര്യങ്ങൾ നീങ്ങും. നിക്ഷേപങ്ങൾ, അത് ധനം ആയാലും, വികാരം ആയാലും നിയന്ത്രണ വിധേയമാക്കണം. ശുക്രൻ അതെ ഭാവത്തിൽ നിന്ന് സെക്‌സ് എന്ന മേഖലയെ പുഷ്ടിപ്പെടുത്തും. മാസത്തിന്റെ അവസാന ദിവസങ്ങളിൽ ശുക്രൻ ഒൻപതാം ഭാവതിലെക്ക് നീങ്ങും. ദൂര യാത്ര, വിദേശ ബന്ധം, ആത്മീയത, ഉയർ പഠനം, തത്വചിന്ത എന്ന ഒൻപതാം ഭാവത്തിൽ കൂടുതൽ ചലനം നടക്കാം. പഠനം, പഠിപ്പിക്കൽ, യാത്രകൾ, തുടങ്ങിയ സന്തോഷകരമായ കാര്യങ്ങൾ പ്രതീക്ഷിക്കാം. ഈ ഭാവത്തിലേക്ക് തന്നെ ബുധനും, സൂര്യനും പിന്നീട് എത്തുതോടെ ഈ ഭാവത്തിലെ വിഷയങ്ങൾ കൂടുതൽ പ്രാധാന്യം അർഹിക്കുതായി കാണാം .അങ്ങനെ അടക്കാനാവാത്ത ദുഃഖവും, തീവ്രമായ സന്തോഷങ്ങളും ഇല്ലാതെ നിങ്ങൾ ബാലൻസ്ഡ് ആയി ഈ മാസം മുന്നോട്ട് പോകുമെന്ന് ഗ്രഹങ്ങൾ സൂചന തരുന്നു. അത് തന്നെ വലിയ കാര്യമല്ലേ?

ടോറസ് ഏപ്രിൽ 20 മെയ് 20

മാസത്തെ പ്രധാന സംഭവങ്ങൾ ബന്ധങ്ങൾ, ധനം എന്നിവയിൽ ആയിരിക്കും. വിവാഹം, കോൺട്രാക്റ്റ്, തെളിഞ്ഞു നിലകൊള്ളുന്ന ശത്രുക്കൾ, ബിസിനസ് ബന്ധങ്ങൾ, പാർട്ണർ ഷിപ്പുകൾ എന്നിവയിൽ നാല് ഗ്രഹങ്ങൾ കൊണ്ട് ഒരു 'സ്റ്റെല്ല്യം' തന്നെ ഉണ്ടാകും. സൂര്യൻ, ശുക്രൻ, ബുധൻ, ശനി എന്നിവയാണ് ആ ഗ്രഹങ്ങൾ. ഇവയിൽ ശനി ഒഴികെ ബാക്കി ഗ്രഹങ്ങൾ മാസാവസാനത്തോടെ സെക്‌സ്, മറ്റുള്ളവരുടെ ധനം, നിക്ഷേപങ്ങൾ, നിഗൂഡ ശാസ്ത്രം, തകർച്ചകൾ, രൂപാന്തരം എന്ന എട്ടാം ഭാവത്തിലേക്ക് നീങ്ങും.

ഇതിനെല്ലാം മുന്നോടിയായി ഒന്നാം ഭാവത്തിൽ ആറാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും. ലുക്‌സ്, വ്യക്തിതം, വിചാരധാര, മനോഭാവം, സൗന്ദര്യം, എന്ന ഒന്നാം ഭാവം. മുഖ്യമായും സെൽഫ് പ്രൊമോഷൻ. പൊതുജന ശ്രദ്ധക്ക് വേണ്ട ആഗ്രഹിക്കും. ആഗ്രഹിക്കാം പക്ഷെ അത് വളരെ ബുദ്ധിപരമായി പ്രദർശിപ്പിക്കണം. അല്ലെങ്കിൽ ഒരു ബോറനും, സ്വാർത്ഥനും ആയി മുദ്രകുത്തപ്പെടാം .

ദൂരയാത്ര, വിദേശബന്ധം, ആത്മീയത, ഉയർന്ന പഠനം, തത്വചിന്ത എന്ന ഒൻപതാം ഭാവത്തിൽ പ്ലുടോ (തീവ്ര ചൊവ്വ) എന്നിവ നിൽക്കുന്നു. ഈ മേഖലകളിൽ മനസ് ഭ്രാന്തമായി അലയാം. കൂടുതൽ വിദേശബന്ധം, യാത്ര, ധ്യാനം, ദർശനം, ദൂര ദേശത്തെ തത്വചിന്ത, സംസ്‌കാരം എന്നിവ മനസിനെ ആകർഷിക്കാം. ഈ വിഷയങ്ങളിൽ ഒരു സ്‌റ്റെബിലിറ്റി നേടിയില്ല എങ്കിൽ ഒരു ലോങ്ങ് ടേം ബാധ്യതയായി തീരാനും സാധ്യതയുണ്ട്.

വിവാഹം, കോൺട്രാക്റ്റ്, തെളിഞ്ഞു നില കൊള്ളു ശത്രുക്കൾ, ബിസിനസ് ബന്ധങ്ങൾ, പാർട്ണർ ഷിപ്പുകൾ എന്ന ഏഴാം ഭാവത്തിൽ നാല് ഗ്രഹങ്ങൾ. വിവിധ ചിന്തകളിൽ മുഴുകും എന്ന് സൂചന. ഈ ഭാവം നിങ്ങളുമായി അടുത്ത ബന്ധത്തിൽ വരുവരുടെതാണ്. അവരെ ബഹുമാനത്തോടെ സ്വീകരിക്കണം. അവരുടെ വികാരങ്ങളെ പരിഗണിക്കണം. എങ്കിൽ സദ് ഫലങ്ങൾ ഉണ്ടാകും. അല്ലാതെ സ്ഥിരമായ നിർവികാരതയോടെ ആളുകളെ സമീപിച്ചാൽ ഫലം എതിരായിരിക്കും. പ്രത്യേകിച്ചും നിങ്ങൾ സ്വയം പ്രമോട്ട് ചെയ്യു അവസ്ഥയിൽ. കഴിഞ്ഞ കുറെ നാളുകളായി നിങ്ങളുടെ ബന്ധങ്ങൾ, പ്രത്യേകിച്ച് ഏഴാം ഭാവത്തിലെ ബന്ധങ്ങൾ ഒരു ചോദ്യം ചെയ്യലിന് വിധേയമായി തീർന്നിരിക്കുന്നു. സാരമില്ല അത് പെട്ടെന്ന് തന്നെ ആശ്വാസകരമായ തലത്തിലേക്ക് ഉയർന്നിരിക്കും. ഈ ഘട്ടത്തിൽ പുതിയ ബന്ധങ്ങൾ സാധ്യമാണ്. പുതിയ കോൺട്രാക്റ്റ്, പുതിയ ബിസിനസ് ബന്ധങ്ങൾ ഒക്കെയും നടക്കാം. പക്ഷെ എല്ലാറ്റിലും ഉപരി നിങ്ങളുടെ മനോഭാവം എന്തായിരിക്കും അതാണ് കീ ഫാക്ടർ .

മാസത്തിന്റെ രണ്ടാം പകുതിയോടെ ശുക്രൻ സെക്‌സ്, മറ്റുള്ളവരുടെ ധനം, നിക്ഷേപങ്ങൾ, നിഗൂഡ ശാസ്ത്രം, തകർച്ചകൾ, രൂപാന്തരം എന്ന എട്ടാം ഭാവത്തിൽ നിൽക്കും. നിഗൂഡത വലയം ചെയ്യാം. നിഗൂഡ ശാസ്ത്രങ്ങളിൽ താല്പര്യം കാണിക്കും. ആ കാര്യങ്ങളിൽ കഴിവ് തെളിയിക്കും. പല മുറിവുകളും ഉണങ്ങും. ധനകാര്യം മെച്ചപ്പെടാം. ആഴമേറിയ ബന്ധങ്ങൾ സാധ്യമാണ്. ഈ ഭാവത്തിൽ തന്നെ ബുധനും സൂര്യനും, ന്യുമൂനും പിന്നീട് വന്നു നിൽക്കും. അപ്പോൾ പലതിനും പുതിയ തുടക്കങ്ങൾ ആകും.

ജമിനി മെയ് 21 ജൂൺ 20

ഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ബെഡ് പ്ലെഷേഴ്‌സ്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒറ്റപ്പെടൽ, വിദേശ വാസം, ആത്മീയത, നിഗൂഡത എന്ന പന്ത്രണ്ടാം ഭാവത്തിൽ ആറാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും. ഒറ്റപ്പെടാനുള്ള ആഗ്രഹം തീവ്രമാകും. ധ്യാനം പ്രാർത്ഥന എന്നിവ നടത്തും. എന്തൊക്കെയോ അപൂർണത ഹാർട്ടിനെയാകെ വലയം ചെയ്യാം. ഹൃദയത്തെയും അതിന്റെ മോഹങ്ങളെയും കർശന നിരീക്ഷണത്തിന് വിധേയമാക്കും.

സെക്‌സ്, മറ്റുള്ളവരുടെ ധനം, നിക്ഷേപങ്ങൾ, നിഗൂഡ ശാസ്ത്രം, തകർച്ചകൾ, രൂപാന്തരം എന്ന എട്ടാം ഭാവം പ്ലുടോ (തീവ്ര) ചൊവ്വ എന്നിവ കയ്യടക്കിയിരിക്കുന്നു. ഈ വിഷയങ്ങളിൽ ഒരു ഒബ്‌സസ്സിവ് ചിന്ത അധികരിക്കും. മറ്റുള്ളവരുടെ ധനം കൈകാര്യം ചെയ്യാനുള്ള അവസരം അധികരിക്കുകയും മനസ്സിൽ ആ കാര്യങ്ങൾ നിറയുകയും ചെയ്യും.

ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, ദിവസേന ഉള്ള ജീവിതം, ജോലി സ്ഥലം, എന്ന ആറാം ഭാവത്തിൽ നാല് ഗ്രഹങ്ങൾ ഒരു 'സ്റ്റെല്ല്യം' ഉണ്ടാക്കും. ജോലിയെ കുറിച്ചും അവിടത്തെ സൗകര്യങ്ങളെ കുറിച്ചും അതൃപ്തി തോന്നാം. ജോലിയിൽ അമിതമായ അധ്വാനം കൊടുക്കേണ്ടി വരും. സഹപ്രവർത്തകരുമായുള്ള ബന്ധം അമിതമായ ബാലൻസിങ്ങിനു വിധേയമാകും. ഇവർ സമയത്തിന്റെ പ്രധാന ഭാഗം കയ്യടക്കും എന്ന് നിസ്സംശയം പറയാം. സൂര്യൻ, ശുക്രൻ, ബുധൻ, ശനി എന്നീ ഗ്രഹങ്ങൾ പല തരത്തിലുള്ള ഈ ഭാവത്തിൽ പല തരത്തിലുള്ള അനുഭവങ്ങളെ മുന്നിൽ കൊണ്ട് വരും. ചിലപ്പോൾ കണ്ഫ്യുസ്ഡ് ആയ നിലയിലേക്ക് കാര്യങ്ങൾ നീങ്ങാം. അങ്ങനെ പരാതിപ്പെടുതിനു പകരം നമുക്കുള്ള അനുഗ്രഹങ്ങളിലെക്ക് കണ്ണ് നടുക.

മാസത്തിന്റെ രണ്ടാം പകുതിയോടെ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ ഭാവത്തിലേക്ക് നീങ്ങും. വിവാഹം, കോൺട്രാക്റ്റ്, തെളിഞ്ഞു നില കൊള്ളു ശത്രുക്കൾ, ബിസിനസ് ബന്ധങ്ങൾ, പാർട്ണർഷിപ്പുകൾ എന്ന ഏഴാം ഭാവത്തിൽ തിരക്കേറും, വ്യക്തി ബന്ധങ്ങളെക്കാൾ ബിസിനസ് ബന്ധങ്ങൾ, അല്ലെങ്കിൽ നിയമ പരിധിയിൽ വരുന്ന ബന്ധങ്ങൾ, കോൺട്രാക്ടുകൾ എന്നിവ കൂടുതൽ പ്രാധാന്യം കൈവരിക്കാൻ സാധ്യത. ഈ ഭാവത്തിൽ ന്യു മൂൺ എത്തുന്നതോടൊപ്പം പുതിയ തുടക്കങ്ങൾ ഉണ്ടായേക്കാം. ഈ ഭാവത്തിൽ കമിറ്റ്‌മെന്റുകൾ നൽകാം. നിങ്ങളുടെ ശീലങ്ങളുമായി പൊരുത്തപ്പെട്ടു നിങ്ങളെ ഏറ്റെടുക്കാൻ തയ്യാറായ വ്യക്തികളെ കാണും. രണ്ടാം വ്യക്തി വഴി മൂന്നാം വ്യക്തിയെ പരിചയപ്പെടാം. അങ്ങനെ മോസ്റ്റ് വാണ്ടഡ് എന്ന പദവിയിലേക്ക് ഉയരാം .

ആദ്യ ദിവസങ്ങളിലെ ചില കണ്ണുകടികൾ മാറാൻ തുടർ ദിനങ്ങൾ നിങ്ങളുടെ സ്വതസിദ്ധമായ ഒരു 'ഗെറ്റ് ലോസ്റ്റ്' രീതിയിൽ വളരെ കൂളായി മുന്നേറും.

കാൻസർ ജൂൺ 21 ജൂലൈ 22

സുഹൃത്തുക്കൾ, കൂട്ടായ്മകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ എന്നിവയിൽ പൂർണചന്ദ്രൻ ആറാം തീയതി ഉദിക്കും. വേറൊരു വ്യക്തിയുടെ ജീവിതത്തിൽ പ്രധാന പങ്കു വഹിക്കും. ശുഭപ്രതീക്ഷകൾ മനസ്സിൽ നിറയും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കും.

അഞ്ചാം ഭാവം, പ്രേമം, ഒഴിവു സമയം, കുട്ടികൾ, ക്രിയെറ്റിവിറ്റി എന്ന വിഷയങ്ങളിൽ സൂര്യൻ, ശുക്രൻ, ബുധൻ, ശനീ എന്നീ ഗ്രഹങ്ങൾ ഒരു സ്റ്റെല്ല്യം തീർക്കുന്നു. പ്രേമ കാര്യങ്ങളിൽ തുടക്കമോ തുടർച്ചയോ ഉണ്ടാകാം.ഇപ്പോഴും ഒരു പ്രേമ ഭാവം കളിയാടും. ക്രിയെറ്റിവ് കാര്യങ്ങളിൽ മനസ് വ്യപരിക്കുമ്പോൾ തൽപര കക്ഷികളെ ആ മേഖലയിൽ നിന്നും കണ്ടു മുട്ടാൻ അവസരം. കിസ്സ് ഓഫ് ലവ് പ്രോജെക്ടിൽ പങ്കാളികൾ ആയവർക്ക് കൂടുതൽ അവസരം ലഭിക്കാൻ സാധ്യത. പക്ഷെ അവസാനം കിസ്സ് ഓഫ് ഡെത്ത് ആകാതിരിക്കാൻ ശ്രദ്ധിക്കുവിൻ. അനുഭവസ്ഥർ കഥ പറയും.

മാസത്തിന്റെ പകുതിയോടെ ശനി ഒഴികെ ബാക്കി ഉള്ള ഗ്രഹങ്ങൾ ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, ദിവസേന ഉള്ള ജീവിതം, ജോലി സ്ഥലം, എന്ന ആറാം ഭാവത്തിൽ നിൽക്കും ഈ വിഷയങ്ങൾ വാശിക്ക് വിധേയമാക്കും. അങ്ങനെ ആരുടേയും സ്വാധീനത്തിന് വഴങ്ങുകയില്ല അഞ്ചാം ഭാവവും ആറാം ഭാവവും നേരെ എതിർ രീതിയിൽ ഉള്ള ഫലങ്ങൾ പുറപ്പെടുവിക്കുക കാരണം മനസിന് ഒരു ചാഞ്ചല്യം നേരിടാം. ഒരു സുഖകരമായ അവസ്ഥയിൽ നിന്ന് പെട്ടെന്ന് ഒരു കല്ലുകടി പോലെ ഫീൽ ചെയ്യാം അതൊന്നും അത്ര കാര്യമാക്കാനില്ല. പുതിയ തുടക്കങ്ങൾ സാധ്യമാണ്. ആരോഗ്യം മെച്ചപ്പെടുത്തും. സൗന്ദര്യ വർധന നടക്കും.

വിവാഹം, കോൺട്രാക്റ്റ്, തെളിഞ്ഞു നില കൊള്ളു ശത്രുക്കൾ, ബിസിനസ് ബന്ധങ്ങൾ, പാർട്ണർഷിപ്പുകൾ എന്ന ഏഴാം ഭാവത്തിൽ ചൊവ്വ പ്ലുടോ എന്നിവ നിൽക്കുന്നു. ഈ വിഷയങ്ങളിൽ സ്വയം പ്രമോട്ട് ചെയ്യാൻ മനസ് ആഗ്രഹിക്കും. എന്നാൽ അത് നടക്കുമോ എന്ന് കണ്ടറിയണം. പലതിലേക്കും എത്തിപ്പെടുതായി തോന്നാം. കാര്യങ്ങൾ അതിവേഗം ബഹുദൂരം മുന്നിലെക്ക് പോകുമെന്ന ആലോചന പ്രകടമാകും. എങ്കിലും അക്ഷമരായി നില കൊള്ളും. ഒരു തരം ഒബ്‌സസീവ് ആയ നിലപാടുകൾ സ്വീകരിച്ചാൽ നല്ല കാര്യങ്ങൾ കൂടി ഇല്ലാതാക്കാം എന്നതല്ലാതെ ഒരു ചുക്കും സംഭവിക്കുകയുമില്ല.

ലിയോ ജൂലൈ 23 ഓഗസ്റ്റ് 22

ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ എന്നിവയിൽ പൂർണ ചന്ദ്രൻ ഉദിക്കും ആറാം തീയതി. സന്തോഷം, ഉല്ലാസം ഇവ വർധിപ്പിക്കാൻ ഉള്ള പദ്ധതികൾ നടപ്പിലാക്കും. മറ്റുള്ളവരുടെ ദുരവസ്ഥയിൽ തണലായി നിന്ന് സ്വന്തം മാന്യത തെളിയിക്കും. പെട്ടെന്ന് ഒരു ക്രൗഡ് പുള്ളർ എന്ന 

അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങും. ഈ ഭാവത്തിൽ റിസ്‌കുകൾ ഏറ്റെടുക്കാം. പുതിയ അവസരങ്ങൾ വരുന്നത് തിരിച്ചറിയണം .

കുടുംബം, വീട്, മാതാപിതാക്കൾ, പൂർവികർ, പൂർവിക സ്വത്തുക്കൾ എന്ന നാലാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ, ശനി എന്ന നാല് ഗ്രഹങ്ങൾ തീർക്കു സ്റ്റെല്ല്യം. ചെറുപ്പത്തിൽ നേരിട്ട അന്യായങ്ങളെ കുറിച്ച് മാതാപിതാക്കളോട് വാഗ്വാദം നടത്തും. അവർ ഓടി മാറും. എന്നാലും പറഞ്ഞു കൊണ്ടേയിരിക്കും. ഭൂതകാലം ഒരു പ്രധാന വിഷയമാക്കുകയും, അവിടെ നിന്ന് സന്ദേശങ്ങൾ ഉൾക്കൊള്ളുകയും ചെയ്യും. സ്ഥാവരജംഗമ വസ്തുക്കളെ കുറിച്ചുള്ള ഒരു ലിസ്റ്റ് തയ്യാറാക്കി അവയെ ലാഭേച്ചയോടു കൂടി കൈകാര്യം ചെയ്യും.

ഈ അവസ്ഥ മാസത്തിന്റെ രണ്ടാം പകുതിയോടെ മാറുന്നതായി കാണാൻ കഴിയും. കാരണം നാല് ഗ്രഹങ്ങളിൽ ശനി ഒഴികെ ബാക്കി ഗ്രഹങ്ങളാൽ അഞ്ചാം ഭാവത്തിലേക്ക് നീങ്ങും. അപ്പോൾ ന്യു മൂണും ആ ഭാവത്തിൽ തന്നെ എത്തും. കുട്ടികൾ, പുതിയ സംരംഭം, ക്രിയെറ്റിവിറ്റി, ഒഴിവു സമയം, പ്രേമം ഈ വിഷയങ്ങൾക്ക് അനുകൂലമായ അവസ്ഥ ആണ്. കൂടുതൽ ഉല്ലാസ കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കും.

ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, ദിവസേന ഉള്ള ജീവിതം, ജോലി സ്ഥലം, എന്ന ആറാം ഭാവത്തിൽ പ്ലുടോ ചൊവ്വ എന്നിവ ഇവിടെ ശക്തി പ്രകടനം സൂക്ഷിച്ചു വേണം നടത്താൻ. ഇത് ശത്രുക്കളുടെ ഭാവമാണ്. അല്പം മൗനം പാലിച്ചത്‌കൊണ്ട് നന്മയെ വരൂ.

ഈ മാസം നിങ്ങൾക്ക് വളരെ ആസ്വാദ്യകരമായ ദിവസങ്ങൾ തന്നെ ആണ്. അത് ആറാം ഭാവത്തിലെ ശത്രുക്കളോടു ഏറ്റു മുട്ടി ഇല്ലാതാക്കാണോ എന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാവുതാണ്.

വിർഗൊ 24 ഓഗസ്റ്റ് 22 സെപ്റ്റംബർ

ദൂരയാത്രകൾ, വിദേശ വാസം, ആത്മീയത, തത്വചിന്ത, ഉയർന്നപഠനം എന്ന ഒൻപതാം ഭാവത്തിൽ ആറാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും. വിശ്വാസങ്ങൾ നിരീക്ഷണത്തിന് വിധേയമാക്കും. വിശ്വാസം ജീവിത ഫലങ്ങളെ സ്വാധീനിക്കും. വിശ്വാസത്തിനു അനുസരിച്ചുള്ള ഫലങ്ങൾ നേടും. ജീവിതം അടുത്ത പടിയിലേക്ക് ഉയർത്താൻ പ്രാപ്തമായ കഴിവുകളിൽ ശ്രദ്ധ കൊടുക്കും. അവയെ നേടാൻ ശ്രമിക്കും. റിസ്‌ക്കുകൾ ഏറ്റെടുക്കും. സ്വയം അത്ര വിശ്വാസം തോന്നുന്നില്ല എങ്കിൽ ഉറപ്പായും സൃഷ്ടാവിനെ ആശ്രയിക്കണം എന്ന് പറയേണ്ടതിലല്ലോ .

കുട്ടികൾ, പുതിയ സംരംഭം, ക്രിയെറ്റിവിറ്റി, ഒഴിവു സമയം, പ്രേമം, ഊഹക്കച്ചവടം എന്നിവയുടെ അഞ്ചാം ഭാവത്തിൽ പ്ലുടോയും ചൊവ്വയും. ഈ വിഷയങ്ങളിൽ വളരെ ഭ്രാന്തമായി ഇടപെടും, പ്രേമം, ഊഹക്കച്ചവടം എന്നിവ കൂടുതൽ പ്രതീക്ഷിക്കാം. അപ്രതീക്ഷിതമായ നീക്കങ്ങൾ ഉണ്ടാകും.

സഹോദരങ്ങൾ, അയൽക്കാർ, ആശയ വിനിമയം, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ എന്നിവയിൽ സൂര്യൻ, ശുക്രൻ, ശനി, ബുധൻ എന്നിവ മാസത്തിന്റെ ആദ്യ പകുതി വരെ നിൽക്കുന്നു. പഠനം തന്നെ ആകണം കൂടുതൽ. പിന്നെ നെറ്റ് വർകിങ്. എന്നാലും മിക്ക സൂചനകളും പഠനത്തിനു നേരെ ആണ് പുതിയ ബന്ധങ്ങൾ, അല്ലെങ്കിൽ കോറ്റട്രാക്ടുകൾ എന്നിവ ആശയ വിനിമയത്തിന്റെ ബലത്തിൽ നേടി എടുക്കാം. ഈ ഭാവത്തിൽ കൂടുതൽ ആക്ടിവിറ്റി നടക്കണം എന്നാണ്. ഗ്രഹങ്ങൾ അവയുടെതായ വിധത്തിൽ ഈ ഭാവത്തിലെ വിഷയങ്ങളെ സ്വാധീനിക്കുന്നു. ഈ തിരക്കിൽ ആശയവിനിമയ ഉപാധികൾ വ്യക്തമായി പരിശോധിക്കേണ്ടതാണ്.

ശനി ഒഴികെ ബാക്കി ഗ്രഹങ്ങൾ എല്ലാം തന്നെ മാസത്തിന്റെ രണ്ടാം ആഴ്ച നാലാം ഭാവത്തിലേക്ക് പോകും. കുടുംബം, വീട്, പൂർവികർ, പൂർവിക സമ്പത്ത് എന്നിവയിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ കൂടാതെ ന്യു മൂൺ. വീടിനുള്ളിൽ പല മാറ്റങ്ങളും നടത്താം. പുതിയ ആൾക്കാർ വീട് സന്ദർശിക്കാം. പൂർവിക സമ്പത്തും ആയുള്ള ക്രയവിക്രയങ്ങൾ ഈ അവസ്ഥയിൽ പ്രതീക്ഷിക്കാവുതാണ് .

ലിബ്ര ( സെപ്റ്റംബെർ 22 ഒക്ടോബർ 22)

നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ ധനം, തകർച്ചകൾ, രൂപാന്തരം, നിഗൂഡശാസ്ത്രം, ഇൻ ലോസ്, ടാക്‌സ് , സെക്‌സ് എന്ന എട്ടാം ഭാവത്തിൽ ആറാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും. ധനം അല്ലെങ്കിൽ നിക്ഷേപങ്ങൾ തീരുമാനത്തിന് വിധേയമാക്കും. അച്ചടക്കത്തിന് സ്വയം വിധേയനാകും. രൂപാന്തരം പ്രാപിക്കും. ചിലപ്പോൾ ഹൃദയത്തിലേക്ക് ഉറ്റു നോക്കി വിഷയങ്ങളെ അപഗ്രധിക്കും.ആശ്വാസം കണ്ടെത്തും.

കുടുംബം, വീട്, പൂർവികർ, പൂർവിക സമ്പത്ത് , മാതാപിതാക്കൾ എന്ന നാലാം ഭാവത്തിൽ പ്ലുടോയും ചൊവ്വയും നിൽക്കുന്നു. കുടുംബവുമായുള്ള യാത്രകൾ, ഭൂതകാലത് നിന്ന് വ്യക്തികൾ വരുക, ഈ ഭാവത്തിലെ വിഷയങ്ങളിൽ അധിക ശക്തി കാരണം ചിന്താകുലനായി കാണപ്പെടാം. അല്പം അധികം വേണ്ടാത്ത കാര്യങ്ങൾ ചെയ്യാനുള്ള ആഗ്രഹം ഉണ്ടാകും. അല്പം ദുഃഖിതനും കോപിയും ആയി നില കൊള്ളും. ഒരു തരം ഒബ്‌സെഷൻ ഉണ്ടാകാം. അതിനെ നിയന്ത്രിക്കണം.

ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നിവയിൽ സൂര്യൻ, ശുക്രൻ, ബുധൻ, ശനി എന്നിവ നിൽക്കുന്നു. ഈ അവസ്ഥയെ സ്റ്റെല്ല്യം എന്ന് പറയും. കണ്ണടക്കും വേഗത്തിൽ സാഹചര്യങ്ങൾ മാറും എന്ന് പറയുവാൻ സാധിക്കില്ല എങ്കിലും കാര്യങ്ങൾ മെച്ചപ്പെടും. ധന കാര്യത്തിനെ മെച്ചപ്പെടുത്താൻ വേണ്ട പദ്ധതികൾ തയ്യാറാക്കുന്നു. ചില കോൺട്രാക്ടുകൾ നേടും, അല്ലെങ്കിൽ പുരോഗമനപരമായ കാര്യങ്ങൾ മനസ്സിൽ നിറയും. അത് ഏതു രീതിയിൽ കൈകാര്യം ചെയ്യണം എന്ന് നിങ്ങളെ അറിയാവുവരോട് ചർച്ച ചെയ്യണം.

ഈ ഗ്രഹങ്ങളിൽ ശനി ഒഴികെ ബാക്കി ഗ്രഹങ്ങൾ മൂന്നാം ഭാവത്തിലേക്ക് മാസത്തിന്റെ അവസാനം യാത്ര ചെയ്യും. ആശയ വിനിമയം, സഹോദരങ്ങൾ, അയൽക്കാർ, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സ്, എന്നിവയിൽ നല്ല നെറ്റ് വർകിങ് നടക്കും. പഠനം, പഠിപ്പിക്കൽ, ചെറുയാത്രകൾ, ഇവയെല്ലാം സാധ്യമാണ്. കലാകാരന്മാർക്ക് നല്ല സമയമാണ്. കഴിഞ്ഞ നാളുകളിൽ അനുഭവിച്ച ഒരു ടെൻഷൻ അൽപാൽപമായി മാറി വരുന്നതും നിങ്ങൾക്ക് കാണാം. തിരക്ക് പിടിച്ചിട്ട് കാര്യമില്ല. എല്ലാറ്റിനും അതിന്റേതായ സമയത്ത് നടക്കേണ്ട പോലെ നടന്നു കൊള്ളും. നാം അതിനു വേണ്ടി നമ്മെ തന്നെ ഒരുക്കുക.

സ്‌കൊർപിയോ ഒക്ടോബർ 23 നവംബർ 21

ലുക്‌സ്, വ്യക്തിതം, വിചാരധാര, മനോഭാവം, വീക്ഷണകോൺ എന്ന ഒന്നാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ ശനി എന്നിവ നിൽക്കുന്നു. സൗന്ദര്യം മെച്ചപ്പെടുത്തും. മറ്റുള്ളവരെ ആകർഷിക്കാൻ നോക്കും. പുതിയ തീരുമാനങ്ങൾ എടുക്കും. മനസ്സിൽ ആത്മ വിശ്വാസം നിറയും. ദീർഘ വീക്ഷണത്തോടെ സകലതും പ്ലാൻ ചെയ്യും.

ഓം ഭാവത്തിലെ വിഷയങ്ങൾക്ക് ശക്തി പകർന്നു കൊണ്ട് ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നിവയിൽ (രണ്ടാം ഭാവം) സൂര്യൻ, ബുധൻ, ശുക്രൻ, ന്യു മൂൺ എന്നിവ മാസാവസാനംഎത്തും. ധനകാര്യം ശ്രദ്ധ നേടും. പുതിയ തുടക്കങ്ങൾ ലാഭകരമായ തുടക്കങ്ങൾ. ചെറിയ കടങ്ങൾ വീട്ടാം.

സഹോദരങ്ങൾ, അയൽക്കാർ, ആശയ വിനിമയം, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ എന്ന മൂന്നാം ഭാവത്തിൽ പ്ലുടോയും ചൊവ്വയും. രഹസ്യമായ സന്ദേശങ്ങൾ ലഭിക്കും. ചെറു യാത്രകൾ അലസമായി നടത്താൻ ശ്രമിക്കരുത്. ഉൾവിളികൾ ഉണ്ടാകും. അത് ലാഭത്തിൽ കലാശിക്കും. ഈ ഭാവത്തിലെ വിഷയങ്ങളിൽ ഫിയർലെസ് ആയി മാറുമ്പോൾ അനാവശ്യമായ റിസ്‌ക്കുകൾ ഏറ്റെടുക്കാൻ തോന്നും. അത് വേണ്ട.

ഏഴാം ഭാവം, വിവാഹം, യുണിയൻ, ബിസിനസ് ബന്ധങ്ങൾ, പാർട്ണർഷിപ്, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്നിവയിൽ ആറാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും. ഇപ്പോൾ ഉള്ള ബന്ധങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകാം. ഈ ഭാവത്തിലെ വ്യക്തികളുമായി ഒരു ബാലൻസിങ് ഉണ്ടാകണം. ക്ഷമ ചോദ്യം ചെയ്യപ്പെടാം. താൽപരകക്ഷികളുടെ ശ്രദ്ധയിൽ പെടാൻ പറ്റിയ അവസരമാണ്. അത് വേണ്ടപോലെ ഉപയോഗിക്കണം.

ഈ മാസം നിങ്ങളുടെ വിചാരങ്ങളും, വികാരങ്ങളും ചിലപ്പോൾ അനാവശ്യമായ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ സാധ്യത ഉണ്ട്. പ്രത്യേകിച്ചും മൂന്നാം ഭാവത്തിൽ സിംബോളിക് ആയ കയ്യേറ്റങ്ങൾ നടത്താൻ ചൊവ്വാ പ്രലോഭിപ്പിക്കും. ഈ ഭാവത്തിലെ വിഷയങ്ങൾ പ്രശ്‌ന കലുഷിതം ആകാതിരിക്കാൻ നല്ല തയ്യാറെടുപ്പ് നടത്തണം. എങ്കിൽ നല്ല കൂൾ ആയി അല്ലെങ്കിൽ വിജയി ആയി മുന്നോട്ട് പോകാവുന്നത് ആണ് .

സജിട്ടരിയാസ് നവംബർ 22 ഡിസംബർ 21

ഹസ്യങ്ങൾ, രഹസ്യ മോഹങ്ങൾ, ബെഡ് പ്ലെഷേഴ്‌സ്, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കു ശത്രുക്കൾ, നിഗൂഡ രഹസ്യങ്ങൾ, ഒറ്റപ്പെടൽ, വിദേശ വാസം എന്ന പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ ശുക്രൻ, ബുധൻ, ശനി എന്നിവ മൗനം പാലിക്കാനുള്ള അവസരമാണ്. കാരണം ഇത്ര അധികം ഗ്രഹങ്ങൾ ഒന്നിച്ച ഒരു ഭാവത്തിൽ വരുമ്പോൾ ഒരു കൺഫ്യുഷൻ എന്ന അവസ്ഥ പൊതുവായി ഉണ്ടാകും. കർശന നിരീക്ഷണം ഈ ഭാവത്തിൽ ആവശ്യമാണ്. ഒറ്റപ്പെട്ടു നിൽക്കുക തന്നെയാണ് നല്ലത് എന്ന തോന്നൽ വന്നാൽ അതിനെ പിന്തുടരുക. ഭാവിയിലേക്കുള്ള പദ്ധതികൾ തയ്യാറാക്കാൻ പറ്റിയ സമയം ആണെന്ന് കരുതുക.

മാസവസാനത്തോടെ ഒന്നാം ഭാവത്തിൽ ലുക്‌സ്, വ്യക്തിതം, മനോഭാവം, വിചാരധാര, വീക്ഷണകോൺ എന്നിവയിൽ സൂര്യൻ, ശുക്രൻ, ബുധൻ പിന്നെ ന്യു മൂൺ എന്നിവ എത്തും.അതോടെ നിങ്ങളെ തന്നെ വീണ്ടെടുക്കാനുള്ള അവസരമായി കാണണം, പ്രവർത്തിക്കണം. നല്ല സാഹചര്യമാണ്. മനസ് അല്പം കൂടെ കൊടുത്താൽ മതി.

ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എക്ക രണ്ടാം ഭാവത്തിൽ ചൊവ്വ, പ്ലുടോ എന്നിവ, ഈ ഭാവത്തിലെ കാര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള തീവ്രത കാണിക്കും. യുദ്ധകാല അടിസ്ഥാനത്തിൽ കാര്യങ്ങളെ കണ്ടു ഭീകര അന്തരീക്ഷം സൃഷ്ടിക്കും.

ആരോഗ്യം, ശത്രുക്കൾ, സഹപ്രവർത്തകർ, ദിവസേന ഉള്ള ജീവിതം, ജോലി സ്ഥലം എന്നിവയിൽ ആറാം തീയതി പൂർണ ചന്ദ്രൻ. ആരോഗ്യം മെച്ചപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കും.അത് പ്രാധാന്യത്തോടെ ചെയ്യും. ഈ ഭാവത്തിലെ മറ്റു കാര്യങ്ങളിൽ മറ്റുള്ളവരെ കുറ്റം പറയാതെ സ്വയം അവലോകനത്തിന് തയ്യാറാവേണ്ടി വരും. സഹപ്രവർത്തകർ പ്രധാന സ്ഥാനം വഹിക്കും. അവരുമായി ഒന്നിച്ചു പോകുന്നതിൽ തന്നെയാണ് വിജയം. അതിനു സാധിച്ചില്ല എങ്കിൽ കൂടുതൽ കേൾക്കുക കുറച്ച് സംസാരിക്കുക.

ഈ മാസം അല്പം മനസ് തളർന്നു എന്ന തോന്നൽ തുടക്കത്തിൽ ഉണ്ടാകാം. എന്നാലും ഭീതിതരാവേണ്ട ആവശ്യമില്ല. അല്പം കൂടെ ആലോചന, പ്രാർത്ഥന, ധ്യാനം ഇവയെ കൂട്ടുപിടിച് മുന്നോട്ട് പോകുക.

കാപ്രികോൺ ഡിസംബർ 22 ജനുവരി 19

പ്രേമം, കുട്ടികൾ, ഒഴിവു സമയം, ഊഹക്കച്ചവടം, ക്രിയെറ്റിവിറ്റി എന്ന അഞ്ചാം ഭാവത്തിൽ ആറാം തീയതി പൂർണ ചന്ദ്രൻ ഉദിക്കും കുട്ടികളുടെ കാര്യം ശ്രദ്ധയിൽ വരും. ബിസിനസ് പുതിയ ദിശയിൽ നീങ്ങും. ക്രിയെറ്റിവിറ്റി പാരമ്യത്തിൽ എത്തും. സിംഗിൾസ്, മിംഗിൽ ചെയ്യും. കിസ്സ് ഓഫ് ലവ് മത്സരത്തിൽ വാശിയോടെ പങ്കെടുക്കാൻ ആഗ്രഹിക്കും. അത് വേണ്ട എന്ന് വെക്കുന്നതല്ലേ നല്ലത്. കുട്ടിത്തം നിറഞ്ഞവരായി പെരുമാറും. ക്രിയെറ്റീവ് ആയ കാര്യങ്ങൾ കൂടുതൽ ചെയ്യാം എങ്കിലും പക്ഷെ വേണ്ട കാരണം ലുക്‌സ്, വ്യക്തിത, മനോഭാവം, വീക്ഷണകോൺ, വിചാര ധാര, എന്നിവയിൽ പ്ലുടോയും ചൊവ്വയും ആണ്. തന്റെ വ്യക്തിതം രക്ഷിക്കാൻ ഒബ്‌സസ്സീവ് ആയി പെരുമാറും. കഴിഞ്ഞ ആഴ്ച മൊത്തം കാപ്രികൊൻ ആയ ഞാൻ ഭീകരമായ ഒബ്‌സെഷൻ കാഴ്ച വച്ചു. എന്റെ വഴിയിൽ തടസം നിന്ന് ഒരു തെലുങ്ക് യുവാവിനെ ഞാൻ അനാവശ്യ പദങ്ങളാൽ അഭിഷേകം ചെയ്തു . ചൊവ്വയെ കുറിച്ച് ഗ്രാഹ്യമില്ലാത്ത ആ യുവാവ് ഭയ് ഫോ കട്ട് ചെയ്തു. അയാൾക്ക് ഒരു കിസ്സ് ഓഫ് ലവ് മത്സരത്തിന്റെ ആവശ്യം ഉണ്ടെന്നും അസ്‌ട്രോളജർ ആയാലും സർക്കാർ ഉദ്യോഗസ്ഥ ആണെങ്കിലും, ചിട്ടിക്കമ്പനി നടത്തുന്നവൾ ആണെങ്കിലും സ്ത്രീകൾ ഒരിടത്തും ഒരിക്കലും സുരക്ഷിതരല്ല എന്ന എന്റെ നിഗമനം ശരി ആണെന്നും എനിക്ക് മനസിലായി. യുവാക്കൾ എന്തും പറയും. സ്ത്രീകൾ അത് കേട്ട് മിണ്ടാതിരിക്കണം. എന്റെ ക്ഷമയെ അയാൾ വൃത്തികെട്ട രീതിയിൽ പരീക്ഷിച്ചു. ക്ഷമ നശിച്ച ഞാൻ ഈ യുവാവിന്റെ നാലാം ഭാവത്തിലെ (മാതാപിതാക്കൾ, പൂർവികർ) വിഷയങ്ങളെ എല്ലാം പേരെടുത്തു വിമർശിക്കുകയും അലങ്കാര പദങ്ങളാൽ അവരെ വിശേഷിപ്പിക്കുകയും ചെയ്തു. ദേഷ്യം എന്നെ കീഴടക്കി. അധിക ശക്തി നേരെ ചൊവ്വേ ഉപയോഗിച്ചില്ല എങ്കിൽ നാം കുഴപ്പത്തിലാകാം. ഈ ശക്തി നല്ല വഴികളിലേക്ക് തിരിച്ചു വിടണം.

ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ, കൂട്ടുകാർ, കൂട്ടായ്മകൾ, സുഹൃത്തുക്കൾ എന്നിവയിൽ സൂര്യൻ , ശുക്രൻ, ബുധൻ ശനി എന്നിവ. പതിനൊന്നാം ഭാവത്തിലെ ഈ വിഷയങ്ങളെ തീവ്രമായി ആഗ്രഹിക്കും. സ്വപ്നങ്ങളെ കുറിച്ച് ധ്യാനിക്കും. അവ പ്രാപ്തമാക്കാൻ അധ്വാനിക്കാം. സുഹൃത്തുക്കളുമായി ഒന്നിച്ച് പ്രവർത്തിക്കും. അധ്വാനം ഫലം ചെയ്യും.

മാസാവസാനത്തോടെ ഈ ഗ്രഹങ്ങൾ (ശനി ഒഴികെ) എല്ലാം തന്നെ രഹസ്യമായ പന്ത്രണ്ടാം ഭാവത്തിലേക്ക് പോകും. ഞാൻ ഏറ്റവും വെറുക്കുന്ന ഭാവമാണ് ഇത്. രഹസ്യങ്ങൾ, രഹസ്യ മോഹങ്ങൾ, ബെഡ് പ്ലെഷേഴ്‌സ്, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കു ശത്രുക്കൾ, നിഗൂഡ രഹസ്യങ്ങൾ, ഒറ്റപ്പെടൽ, വിദേശ വാസം. എന്ന വിഷയങ്ങൾ ഏതാണ്ട് കത്തി നിൽക്കും. ഭൂതകാലം സന്ദർശിക്കാൻ എത്തും. പഠനം, പഠിപ്പിക്കൽ എന്നിവ നടക്കും. അവസാന ആഴ്ച ന്യു മൂൺ ഉണ്ടാകും ഈ ഭാവത്തിലെ വിഷയങ്ങളെ പഠന വിധേയമാക്കും എന്ന് സാരം. കുഴപ്പം പിടിച്ച ഭാവം ആയതു കൊണ്ട് ശ്രദ്ധിച്ചു നീങ്ങണം അതും രണ്ടാം പകുതിയിൽ.

അഖ്വാരിയസ് ജനുവരി 20 ഫെബ്രുവരി 18

കുടുംബം, വീട്, പൂർവികർ, പൂർവിക സമ്പത്ത്, മാതാ പിതാക്കൾ എന്ന നാലാം ഭാവത്തിൽ ആറാം തീയതിയിൽ പൂർണ ചന്ദ്രൻ ഉദിക്കും. ഈ ഭാവത്തിലെ വിഷയങ്ങൾ പ്രാധാന്യം അർഹിക്കും. വ്യക്തി ജീവിതം, സാമൂഹ്യ ജീവിതം എന്നിവ ഒരു ബാലൻസിങ്ങിനു വിധേയമാകും. ഒന്ന്, രണ്ടു എന്നിങ്ങനെ കാര്യങ്ങളെ അടുക്കി വെക്കും. നാലാം ഭാവം ചലനങ്ങൾക്ക് വിധേയമാകും. നല്ല രീതിയിൽ എടുത്താൽ മതി.

രഹസ്യങ്ങൾ, രഹസ്യ മോഹങ്ങൾ, ബെഡ് പ്ലെഷേഴ്‌സ്, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കു ശത്രുക്കൾ, നിഗൂഡ രഹസ്യങ്ങൾ, ഒറ്റപ്പെടൽ, വിദേശ വാസം എന്ന പന്ത്രണ്ടാം ഭാവത്തിൽ പ്ലുടോയും, ചൊവ്വയും. ഈ ഭാവങ്ങളിലെ വിഷയങ്ങളിൽ ഒബ്‌സഷൻ പ്രതീക്ഷിക്കാം. ഭൂതകാലം ശക്തമായി സ്വാധീനിക്കും. ആലോചനകളിൽ ഭൂതകാലം നിറയും. ഹൃദയത്തിന്റെ ഉപരിതലം ഓർമകളാൽ വിങ്ങും.

ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ, സൂര്യൻ ശുക്രൻ, ബുധൻ, ശനി എന്നിവ. ജീവിതത്തിനെ കുറിച്ച് തീരുമാനം ഉണ്ടാക്കും. പല ശുഭ കാര്യങ്ങളും ഈ ഭാവത്തിൽ സംഭവിക്കാം. ഈ ഭാവത്തിൽ നിന്നുള്ള ഓപ്പോസിറ്റ് ജെൻണ്ടരിൽ പെട്ട ബന്ധങ്ങളെ അത്ര വ്ശ്വസിക്കേണ്ട ആവശ്യമില്ല. പക്ഷെ പ്രേമ കാര്യങ്ങൾക്ക് സാധ്യത കാണുന്നുണ്ട് താനും.

മാസാവസാനം ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ, കൂട്ടുകാർ, കൂട്ടായ്മകൾ, സുഹൃത്തുക്കൾ എന്ന പതിനൊന്നാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ, അപ്പോൾ കൂടുതൽ ദർശനങ്ങളാൽ മനസ് നിറയും. കൂടുതൽ സ്വാർത്ഥമതി ആയ പോലെ തോന്നാം.

അങ്ങനെ ഈ മാസം കുഴപ്പമില്ലാത്ത രീതിയിൽ തന്നെ മുന്നോട്ട് പോകും. ഒബ്‌സഷൻ ഉള്ള ഭാവം വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യുമെങ്കിൽ മാത്രം.

പ്യാസിയാസ് ഫെബ്രുവരി 19 മാർച്ച് 20

ഹോദരങ്ങൾ, അയൽക്കാർ, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സുകൾ, ആശയ വിനിമയം എന്ന മൂന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ആറാം തീയതി ഉദിക്കും. ഈ മേഖലയിൽ ആശയ വിനിമയം കൊണ്ട് നിറയും. ആൾക്കാരെ കേൾക്കാതെ തരമില്ല എന്ന് വരും. കേൾക്കുമ്പോൾ കുഴപ്പമില്ല സംസരിക്കുന്നില്ലല്ലോ? കൂടുതൽ റിസേർച് നടത്തും.

ദൂരയാത്ര, ആത്മീയത, വിദേശ ബന്ധം, ഉയർന്ന പഠനം, തത്വചിന്ത എന്നിവയിൽ സൂര്യൻ, ശുക്രൻ, ബുധൻ, ശനി എന്നിവ. തത്വചിന്ത ആവശ്യമായ സാഹചര്യങ്ങൾ തീർപ്പുകൽപ്പിക്കപ്പെടാം. ഉയർന്ന പഠനം, യാത്ര, വിദേശ ബന്ധം എന്നിവയും സാധ്യമാണ്. വിശ്വാസങ്ങൾ ചോദ്യം ചെയ്യപ്പെടാം. ജീവിതത്തിനെ പുതിയ അർത്ഥത്തിൽ കാണാൻ ശ്രമിക്കും എന്നർത്ഥം.

മാസാവസാനം ഈ ഗ്രഹങ്ങൾ എല്ലാം തന്നെ (ശനി ഒഴികെ) ജോലി സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിലേക്ക് നീങ്ങും. ജോലിയിൽ ഉണ്ടായിരുന്ന ആ പിരിമുറുക്കം അല്പം കുറഞ്ഞത് പോലെയും കാര്യങ്ങൾ മുന്നോട്ട് നീങ്ങുന്നതായും തോന്നാം. എഴുത്ത്കുത്തുകൾ നടത്തും. ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ, കൂട്ടുകാർ, കൂട്ടായ്മകൾ, സുഹൃത്തുക്കൾ എന്ന പതിനൊന്നാം ഭാവത്തിൽ പ്ലുടോയും ചൊവ്വയും. ഈ ഭാവത്തിൽ ഒബ്‌സഷൻ നിറയുക മൂലം ഒരു വാഗ്വാദം ഉണ്ടാകാനുള്ള അവസരം ഒഴിവാക്കണം. സുഹൃത്തുക്കളുടെ കൂടെ അധിക സമയം കഴിയുമ്പോൾ ഈ കര്യത്തിൽ ശ്രദ്ധിക്കുമല്ലോ. ലാഭങ്ങൾ പ്രതീക്ഷിക്കാം. അധിക ശക്തിയെ നന്നായി തന്നെ മാനേജ് ചെയ്യാം.

jayashreeforecast@gmail.com

ജയശ്രിയുടെ ഫെയ്‌സ് ബുക്ക് പേജിനായി ഇവിടെ ക്ലിക്ക് ചെയ്യുക