ഴിഞ്ഞ ദിവസം എന്റെ ഒരു സഹപ്രവർത്തകൻ ഓടി കിതച്ചും കൊണ്ട് അടുത്തെത്തി. ഏസിയുടെ കടുത്ത തണുപ്പിലും അയാൾ വിയർക്കു ന്നുണ്ടായിരുന്നു. 'എന്റെ കാര്യം വളരെ കഷ്ടത്തിലായിരിക്കുന്നു. എനിക്ക് ഏഴരശനിയാണ്. അത് മാത്രമല്ല ശനി ഈ നവംബറിൽ മാറുകയും ആണല്ലോ? ഞാൻ ആകപ്പാടെ മാനസിക സമ്മർദ്ദത്തിൽ ആണ്. ശനിയുടെ മാറ്റം എനിക്ക് എങ്ങനെ ആയി തീരും അതിനെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?'

ഈ ചോദ്യം പലരും ചോദിക്കുന്നു. എനിക്ക് അറിയാവുന്ന രീതിയിൽ ഞാൻ അതിനെ വിശദീകരിക്കാം. ശനി ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണല്ലോ. ഒരു സയിനിൽ അത് ഏകദേശം രണ്ടര വർഷം നിൽക്കും. കഴിഞ്ഞ രണ്ടര വർഷമായി ലിബ്ര, അല്ലെങ്കിൽ തുലാം രാശിയിൽ നിന്ന ശനി, ഈ നവംബറിൽ സ്‌കോർപിയോ അഥവാ വൃശ്ചിക രാശിയിലേക്ക് മാറി കഴിഞ്ഞിരിക്കുന്നു. ഇത് കേട്ട് പലരും ഭയക്കുകയും ചെയ്യുന്നു. ഈ ഭയം എല്ലാം വെറുതെ ആണ് എന്നാണെന്റെ എളിയ അഭിപ്രായം. അത് മനസിലാക്കണം എങ്കിൽ അസ്‌ട്രോലോജിയിൽ ശനി എന്തിനെ സൂചിപ്പിക്കുന്നു എന്ന് നാം അറിയണം.

ശനി വളരെ പോസിടീവ് ആയ കാര്യങ്ങളെ സൂചിപ്പിക്കുന്നു. ജീവിതത്തിന്റെ ഏതു മേഖല ആണെങ്കിലും അതിനെ കുറിച്ചു ആഴത്തിലുള്ള അറിവ് നൽകുന്നു. ആ വിഷയങ്ങളിൽ നമ്മെ രൂപാന്തരത്തിലേയ്ക്ക് നയികുകയും ചെയുന്നു. ആഴത്തിലുള്ള അറിവ് കൊണ്ട് നമ്മുടെ ജീവിതത്തെ നേരിടാൻ പ്രേരിപ്പിക്കുകയും, നല്ല ജീവിതം നയിക്കാൻ എന്താണ് നമുക്ക് ഒരു തടസം നില്ക്കുന്നത് എന്ന് കാണിച്ചു തരുകയും ചെയ്യുന്നു. ആ തടസങ്ങളെ മറച്ചുവച്ച് മുന്നേറാൻ അല്ല, മരിച്ച ആ തടസങ്ങളെ പ്രാക്ടിക്കലായി കണ്ടു കൊണ്ട് അതിജീവിക്കാനുള്ള ഒരു ഉൾവിളിയാണ് ആ ഗ്രഹം നമുക്ക് നൽകുന്നത്. ഒരുവൻ അവന്റെ ശക്തിയെ തിരിച്ചറിയുന്നത് പോലെ തന്നെ പ്രധാനമാണല്ലോ അവന്റെ കഴിവുകേടുകളെയും തിരിച്ചറിയുന്നത്.

അടുത്ത രണ്ടര വർഷം ഏതു ഭാവത്തിൽ ശനി നിൽക്കുന്നോ ആ ഭാവത്തിൽ നാം ഒരു രൂപാന്തരത്തിനു വിധേയരാകും എന്ന് സാരം. ഇത് ശരിയാണോ എന്നറിയാൻ കഴിഞ്ഞ രണ്ടര വർഷം നമ്മുടെ ജീവിതത്തിൽ രൂപാന്തരം ഉണ്ടായത് ഏതു ഭാവത്തിലാണെന്ന് നോക്കുക. വൃശ്ചിക രാശി അഥവാ സ്‌കോർപിയോ എട്ടാം ഭാവത്തെ ഭരിക്കുന്നു. എട്ടാം ഭാവം വളരെ രഹസ്യമയം ആണല്ലോ. ഈ ഭാവം സൂചിപ്പിക്കുന്നത് എല്ലാ അർത്ഥത്തിലും ഉള്ള രൂപാന്തരം ആണ്. സാവധാനത്തിൽ രഹസ്യങ്ങൾ വെളിവാക്കും.

ഈ ടേബിളിൽ ശനി ഇതു രാശിക്ക് ഇതു ഭാവത്തിൽ ആയിരിക്കും നില്ക്കുക എന്ന് കാണിക്കുന്നു.

സമയ കുറവ് കാരണം ഓരോ ഭാവത്തിലും ശനി എന്ത് മാറ്റങ്ങൾ വരുത്തും എന്ന് ഈ ലക്ഷണത്തിൽ വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല. അടുത്ത ആഴ്ച ആദ്യ ആറു രാശികൾക്ക് വരുന്ന മാറ്റങ്ങളെ കുറിച്ച പറയുന്നതാണ്.

ഇനി ഈ ആഴ്ച

ഏരീസ് മാർച്ച് 21 ഏപ്രിൽ 19

രൂപാന്തരം, തകർച്ചകൾ, നിക്ഷേപങ്ങൾ, സെക്‌സ്, മറ്റുള്ളവരുടെ ധനം എന്ന എട്ടാം ഭാവത്തിൽ ബുധൻ, ശനി, ശുക്രൻ, സൂര്യൻ എന്നിവ ഒരു വടംവലി നടത്തി വരുന്നു. ഈ വിഷയങ്ങളെ നിയന്ത്രണ വിധേയമാക്കണം എന്ന് സാരം. ധനകാര്യം കടുത്ത പ്ലാനിങ്ങിനു വിധേയമാക്കേണ്ട സാഹചര്യമാണ്. ഇതെങ്ങനെ മാനേജ് ചെയ്യണമെന്ന ചിന്തയിലേക്ക് പോയേക്കാം. ഈ ഭാവത്തെ വിഷയങ്ങൾ സമൂഹത്തിലെ വില, ജോലി, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിലും, ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിലും ഊഹ കച്ചവടം, പ്രേമം, ക്രിയെടീവിടി, കുട്ടികൾ എന്ന അഞ്ചാം ഭാവത്തിലെ വിഷയങ്ങളെയും ആലോചനക്ക് വിധേയമാക്കിയെക്കാം. പക്ഷെ ഈ ഭാവങ്ങളിലെ വിഷയങ്ങളെല്ലാം തന്നെ പഠന വിധേയമാക്കുകയും അവയിൽ ഒളിഞ്ഞു കിടന്ന സത്യങ്ങൾ എല്ലാം തന്നെ വെളിപ്പെടുകയും ചെയ്യുന്നതാണ്. ആദ്യ കുറച്ചു ദിവസം ഉണ്ടാകുന്ന ഒരു ഉറപ്പില്ലായ്മയെ അമിതമായി വിശ്വസിക്കേണ്ട ആവശ്യമില്ല. അതും വെറും ഒരു താല്ക്കാലിക രൂപാന്തരമായി കണക്കാക്കാം.

പത്താം ഭാവം, രണ്ടാം ഭാവം എന്നിവ വളരെ നയത്തിൽ കൈകാര്യം ചെയ്യേണ്ടതാണ്. ഇവ രണ്ടിലും ഒരു അക്ഷമ കാട്ടിയിട്ട് യാതൊരു കാര്യവുമില്ല. സമയം അതിന്റെ ഗതിയിൽ മുന്നോട്ട് നീങ്ങട്ടെ. നാം എന്ത് കാര്യത്തിൽ മാറ്റം വരുത്താൻ ഉണ്ടോ എന്നതാകണം ചിന്ത വിഷയം. ജോലി, സമൂഹത്തിലെ വില, മേലധികാരികൾ എന്ന പത്താം ഭാവത്തിൽ നടത്തുന്ന നീക്കങ്ങൾ എട്ടാം ഭാവത്തിൽ പോസിടിവ് ആയിട്ടുള്ള മാറ്റങ്ങൾ വരുത്താൻ പറ്റുന്നവയാകണം.

ടോറസ് ഏപ്രിൽ 20 മെയ് 20

മറ്റുള്ളവർ ജീവിതത്തിലേക്ക് വന്നു കൊണ്ടേയിരിക്കും. നിങ്ങൾ അവരെ ഏതു രീതിയിൽ ആകർഷിക്കുന്നുവോ അതേ രീതിയിൽ തന്നെ അവർ നിങ്ങളിലേയ്ക്കും ആകർഷിക്കപ്പെടും. വികർഷകണവും അത് പോലെ തന്നെ. സൂര്യനും, ശുക്രനും, ബുധനും ശനിയും ഒന്നിച്ചാണ് ഈ ഭാവത്തിൽ നില്ക്കുന്നത്. ഏഴാം ഭാവം വിവാഹം, പാർട്ടണർഷിപ്, ബിസിനസ് ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, നിയമപരമായ ബന്ധങ്ങൾ. ഈഗോയിസ്റ്റ് ആയിതീരാനുള്ള പ്രവണതയെ തടുക്കാൻ കഴിഞ്ഞാൽ കാര്യങ്ങൾ നേരെ പോകും എന്ന് പറയേണ്ടതില്ലല്ലോ. കുറെ അധികം വ്യക്തികൾ പെട്ടന്ന് വന്നു ചേരുമ്പോൾ ന്യായമായ സംശയങ്ങൾ മനസ്സിൽ ഉണ്ടാകാം. ബന്ധങ്ങൾ, നിയമം കൊണ്ട് വിശദീകരിക്കപ്പെടാവുന്ന ബന്ധങ്ങൾ ഈ ആഴ്ച വളരെ പ്രാധാന്യം അർഹിക്കും എന്ന് മനസിലാക്കി പ്രവർത്തിക്കണം.

ഉയർന്നപഠനം, തത്വചിന്ത, ദൂരയാത്രകൾ, വിദേശ ബന്ധം, ആത്മീയത എന്ന ഒൻപതാം ഭാവത്തിൽ പ്ലൂട്ടോയും ചൊവ്വയും ആണ്. പുതിയ മേച്ചിൽ പുറങ്ങൾ കണ്ടെത്താനുള്ള നല്ല ഒരു സമയം അൽപം ആലോചന നടത്തി കാര്യങ്ങൾ തീർപ്പ് കൽപ്പിക്കേണ്ടതായി കാണുന്നു.

ജമിനി മെയ് 21 ജൂൺ 20

ആരോഗ്യം, ശത്രുക്കൾ, ബാധ്യതകൾ, ദിവസേന ഉള്ള ജീവിതം, സഹപ്രവർത്തകർ, എന്ന ആറാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ ശനി എന്നിവ തുടരുന്നു. ഈ ഭാവത്തെ വിഷയങ്ങളെ എല്ലാം തന്നെ കൂർമ്മബുദ്ധിയോടു കൂടി നിരീക്ഷിക്കും. കൂടുതൽ ക്രിയാത്മകമായ കാര്യങ്ങൾ ചെയ്യുവാനുള്ള അവസരം യഥേഷ്ടം ലഭിക്കുകയും, അവയെ ഉപയോഗിക്കുകയും ചെയ്യും. ജീവിതം അച്ചടക്കം നിറഞ്ഞതാകും. ജീവിത ശൈലി, അല്ലെങ്കിൽ ആരോഗ്യം ഇവ ചോദ്യത്തിന് വിധേയമാക്കാം. ജോലിയിൽ തിരക്ക് കൂടുക കാരണം ടൈം മാനേജ്‌മെന്റ് ഒരു പ്രധാന വിഷയമായി വന്നേക്കാം.

നിക്ഷേപങ്ങൾ, തകർച്ചകൾ, രൂപാന്തരം, സെക്‌സ്, മറ്റുള്ളവരുടെ ധനം എന്നിവയിൽ ചൊവ്വ, പ്ലൂട്ടോ എട്ടാം ഭാവം എല്ലാ തരത്തിലുമുള്ള രൂപാന്തരം പ്രാപിക്കാൻ തീവ്രമായ ആഗ്രഹം ഉടലെടുക്കം. മറ്റുള്ളവരുടെ ധനം കൈകാര്യം ചെയ്യുന്നത് പ്രശ്‌നഭരിതമായ സാഹചര്യങ്ങൾ ഇല്ലാതെ വേണം. മുൻവിധികളെ പ്രധാനമായും ഒഴിവാക്കണം. പ്രത്യേകിച്ച് മറ്റുള്ളവരുടെ കഴിവുകൾ ഉപയോഗിക്കുന്നുണ്ട് എങ്കിൽ. അൽപസ്വല്പം വിട്ടു വീഴ്ച കാണിക്കുന്നുണ്ട് എങ്കിൽ പരമാവധി സന്തോഷഭരിതമായ ദിവസങ്ങൾ ഉണ്ടാകും.

കാൻസർ ജൂൺ 21 ജൂലൈ 22

പ്രേമം, കുട്ടികൾ, ക്രിയെടിവിടി, ഒഴിവു സമയം, ഊഹക്കച്ചവടം എന്ന അഞ്ചാം ഭാവം അതിൽ സൂര്യനും, ശനിയും, ബുധനും ശുക്രനും നില്ക്കു ന്നു. ഈ വിഷയങ്ങളെ വളരെ സീരിയസ് ആയി കാണാൻ തുടങ്ങും. ലോങ്ങ് ടേം കംമിട്‌മെന്റുകൾ ആണ് ലക്ഷ്യം. അല്പം പതുങ്ങി ഇരുന്നു കൊണ്ട് സ്ഥിതി ഗതികളെ ആക വീക്ഷിക്കും. സ്വയം സ്‌നേഹിക്കാൻ തുടങ്ങിയോ എന്നുള്ള സംശയം ഉണ്ടാകാം. ഈ ഭാവത്തിൽ എന്ത് പറയാനാണ്? ആകപ്പാടെ ഒരു പിടിവലി നടക്കും.

വിവാഹം, ബിസിനസ് ബന്ധങ്ങൾ, നിയമം കൊണ്ടുണ്ടാകുന്ന ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്നിവയിൽ ചൊവ്വയും പ്ലൂട്ടോയും. കമ്മിട്‌മെന്റ് ഏറ്റെടുക്കും. അവയിൽ സന്തോഷം കണ്ടെത്തും. ഈ ഭാവത്തിലുള്ള മറു വ്യക്തിയുടെ കളിയാക്കലുകളെ മനസോടെ സ്വീകരിക്കും. ഈ ഭാവത്തിൽ കൂടുതൽ സീരിയസ് ആകും എന്നാണർത്ഥം. അപ്പോൾ എല്ലാം ഒന്ന് കൂടെ ആലോചിച്ചും, വായിച്ചും മുന്നേറുക.

ലിയോ ജൂലൈ 23 ഓഗസ്റ്റ് 22

കുടുംബം വീട്, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ, മാതാ പിതാക്കൾ എന്ന നാലാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ, ശനി എന്നിവ. വീടിനുള്ളിൽ വൃത്തിയാക്കൽ നടക്കും. പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന കുടുംബത്തിലെ ആൾക്കാരെ കർശനമായി വിലക്കും. തൽഫലമായി അവരുമായി അല്പം അകൽച്ച ഉണ്ടാകാം. കുടുംബം നമുക്ക് ചുറ്റിനും പരിമിതികൾ തീർത്തിരിക്കുകയാണോ എന്ന തോന്നൽ ഉണ്ടാകാൻ സാധ്യത. പരിമിതികളെ തകർത്തെറിയാൻ ആഗ്രഹിക്കും എങ്കിലും അത് സാവധാനം നടക്കും എന്ന് കരുതാം. 

ശത്രുക്കൾ, ആരോഗ്യം, സഹപ്രവർത്തകർ, ദിവസേന ഉള്ള ജീവിതം, ബാധ്യതകൾ, ജോലി സ്ഥലം എന്നീ വിഷയങ്ങളുടെ ആറാം ഭാവത്തിൽ ചൊവ്വ, പ്ലൂട്ടോ എന്നീ ഗ്രഹങ്ങൾ. ഈ ഭാവത്തിൽ തിരക്കേറും. ആ അക്ഷമ ജോലി സ്ഥലത്ത് പ്രദർശിപ്പിക്കാൻ സാധ്യത. സഹപ്രവർത്തകർ അതിനു സാക്ഷ്യം വഹിക്കും.. ചിലർ ആരോഗ്യം ഒരു പ്രധാനപങ്കു വഹിക്കും പുതിയ ജോലി കണ്ടു പിടിക്കുന്നതിലെക്കയുള്ള ശ്രമങ്ങളിൽ മുഴുകും.

വിർഗൊ 24 ഓഗസ്റ്റ് 22 സെപ്റ്റംബർ

അയൽക്കാർ, സഹോദരങ്ങൾ, ചെറു യാത്രകൾ, ഷോർട്ട്‌കോഴ്‌സ്, ആശയവിനിമയം എന്ന മൂന്നാം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ, ശനി എന്നിവ. ശുഭാപ്തി വിശ്വാസം ഉണ്ടാകും. പുറമേ ഗാംഭീര്യം അലയടിക്കും എങ്കിലും മനസ്സിൽ വികാരങ്ങളുടെ കടൽ അലറിക്കൊണ്ടിരിക്കും. ആ വികാരങ്ങളെ നിലയ്ക്ക് നിർത്തണം. അല്ലെങ്കിൽ അവ ഉപദ്രവം ചെയ്‌തേക്കും. നിത്യ ജീവിതത്തിന്റെ അരികും മൂലയും വെട്ടി വൃത്തിയാക്കും. ഈ ഭാവത്തിലെ വ്യക്തികളുമായി അധിക സംസാരം ഉടലെടുക്കം. അതും അല്പം ശ്രദ്ധിക്കണം. 

പ്രേമം, കുട്ടികൾ, ക്രിയെടിവിടി, ഒഴിവു സമയം, ഊഹക്കച്ചവടം എന്ന അഞ്ചാം ഭാവം ചൊവ്വയും പ്ലൂട്ടോയും നില്ക്കുന്നു. ക്രിയെടിവ് ആയ കാര്യങ്ങളിൽ മനസ് വ്യാപരിക്കും. ഇവ ജോലിയിൽ നിന്നുള്ള ശ്രദ്ധ മാറ്റിക്കളയും. ഉത്തരവാദിത്തങ്ങളിൽ നിന്നകന്നു പോയോ എന്ന് തോന്നിപ്പിക്കുമാർ, ക്രിയെടിവ് കാര്യങ്ങൾ ശ്രദ്ധയിൽ വരും. അത് പ്രേമം ആകാം. എന്തെങ്കിലും ഹോബ്ബി ആകാം, അല്ലെങ്കിൽ വെറുതെ സരസ ഭാഷണം ആകാം.

ലിബ്ര ( സെപ്റ്റംബെർ 22 ഒക്ടോബർ 22)

രണ്ടാം ഭാവം, ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്നിവ അച്ചടക്കത്തിന് വിധേയാമാക്കിക്കൊണ്ട് ബുധൻ, ശുക്രൻ, ശനി, സൂര്യൻ എന്നിവ ഈ ഭാവത്തിൽ അതീവ അച്ചടക്കത്തിന് വിധേയമാകും. ലോങ്ങ് ടേം ലക്ഷ്യമാക്കി ഉള്ള പദ്ധതികൾ നിറവേറ്റും അനാവശ്യമായ ഭയം മനസിൽ നിന്ന് ഒഴിവാക്കണം. ദുഃഖവും സന്തോഷവും നിറഞ്ഞ ജീവിതത്തിൽ നിന്ന് ആർക്കും ഓടി ഇലിക്കൻ കഴിയില്ലല്ലോ. ഇന്നത്തെ കൈപ്പേറിയ അനുഭവങ്ങൾ നാളെ മധുരമായ അവസാനത്തിലേക്കെത്തില്ല എന്ന് ആർക്കറിയാം? സ്ലോ ആൻഡ് സ്‌റെടി ആയ പുരോഗമനം ഉണ്ടാകും എന്നുള്ള പ്രതീക്ഷ വെക്കുക, കുടുംബം വീട്, പൂർവ്വികർ, പൂർവ്വിക സ്വത്തുക്കൾ, മാതാ പിതാക്കൾ എന്ന നാലാം ഭാവത്തിൽ ചൊവ്വ സമേതനായി പ്ലൂട്ടോ നിൽക്കുന്നു. വീടിനുള്ളിൽ സുരക്ഷ തേടും. ചെയ്ത കാര്യങ്ങളുടെ തുടർച്ചയായി പലതും ചെയ്യും. വസ്തുക്കൾ വാങ്ങൽ വില്പന എന്നിവ നടത്തും. വീടിനുള്ളിൽ നിങ്ങൾ കൂടുതൽ വാണ്ടഡ് എന്ന പദവിയിലേക്ക് ഉയർന്നേക്കാം. സാമൂഹിക ജീവിതത്തിനു പ്രാധാന്യം കൊടുക്കുകയില്ല.

സ്‌കൊർപിയോ ഒക്ടോബർ 23 നവംബർ 21

ഒന്നാം ഭാവം, ലുക്‌സ്, വ്യക്തിതം, മനോഭാവം, വിചാരധാര എന്നിവയിൽ സൂര്യൻ, ശുക്രൻ, ബുധൻ, ശനി എന്നിവ. ഒന്നാം ഭാവത്തെ വിഷയങ്ങളിൽ ഒരു പരിവർത്തനത്തിന് വിധേയമാകും. യഥാർത്ഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടും. വിപരീത സാഹചര്യങ്ങളോട് യുദ്ധം ചെയ്യുകയും വ്യക്തിത്വം മെച്ചപ്പെടുകയും ചെയ്യും. ചില കാര്യങ്ങൾ തുക്കാമോ ഒടുക്കമോ നേരിടും. അയൽക്കാർ, സഹോദരങ്ങൾ, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സ്, ആശയവിനിമയം എന്നിവയിൽ ചൊവ്വയും പ്ലൂട്ടോയും നിൽക്കുന്നു. ചെറു യാത്രകളും, ആശയവിനിമയവും നടക്കാം. ബൗദ്ധികമായ തലത്തിൽ കാര്യങ്ങൾ നടക്കും. ഒരു മൾട്ടിടാസ്‌കർ ആയി മാറും. അയൽക്കാരുടെ ഇടയിൽ ശ്രദ്ധ നേടേണ്ട സാഹചര്യമാണ്. ഈ വിധ തിരക്കുകളിൽ നിന്ന് മാറുമ്പോൾ ഇവയെല്ലാം ഒരു തല വേദനയിലേക്ക് നയിച്ചോ എന്ന് പരാതിപ്പെടാം.

സജിട്ടരിയാസ് നവംബർ 22 ഡിസംബർ 21

ദൂര ദേശ വാസം, നിഗൂഡത, ഒക്കൽറ്റ്, ഒറ്റപ്പെടൽ, രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ബെഡ് പ്ലെഷേഴ്‌സ്, എന്നിവയിൽ സൂര്യൻ, ശുക്രൻ, ബുധൻ, ശനി എന്നിവ ജീവിതത്തിലെ അഴുകിയ വസ്തുക്കളെ പുറത്ത് എറിയാൻ വ്യഗ്രത കാണിക്കും. മനസ് മുഷിപ്പിക്കുന്ന വ്യക്തികൾ രംഗപ്രവേശം നടത്താം. അവരെ നിയന്ത്രിക്കാൻ ശ്രദ്ധ കൊടുക്കേണം. ഒളിച്ചോടുവാൻ പറ്റാത്ത സാഹചര്യങ്ങൾ നമ്മുടെ മുന്നിൽ നില്ക്കുന്നു. അവയെ പ്രാർത്ഥന കൊണ്ട് നേരിടേണം. അനാവശ്യ ശീലങ്ങൾ നമ്മിലേക്ക് എത്തിച്ചേരാൻ ധ്രിതി കാണിക്കും. അവയെ അടക്കാൻ ശ്രമിക്കുമല്ലോ. പുതിയ തുടക്കങ്ങളിലേക്ക് പോകുന്നവർ ഉണ്ടെങ്കിൽ അവയെ കുറിച്ച് ഒന്ന് കൂടെ ആലോചിക്കണം. 

മേല്പരഞ്ഞതിനോട് ബന്ധപ്പെടുത്തി രണ്ടാം ഭാവം വായിക്കേണം. ധനം, നിങ്ങളുടെ മൂല്യം, വസ്തു വകകൾ എന്നിവയിൽ ചൊവ്വയും, പ്ലൂട്ടോയും നില്ക്കുന്നു. ഇവ വർദ്ധിപ്പിക്കുവാൻ അശ്രാന്ത പരിശ്രമം നടത്താം. തല്ഫലമായി അധികം ഭാരം വഹിക്കും. അധിക ധനം ചെലവാക്കാനുള്ള സാഹചര്യങ്ങളിൽ ചെന്ന് പെടാം. വരവും ചിലവും കൃത്യമയിരിക്കുകയുമില്ല.വിശ്വാസങ്ങളെ ഉറക്കെ പ്രഖോഷിക്കുകയും ആ വിശ്വാസ രീതിയിൽ മുന്നോട്ട് സഞ്ചരിക്കുകയും ചെയ്യും.

കാപ്രികോൺ ഡിസംബർ 22 ജനുവരി 19

പതിനൊന്നാം ഭാവം കൂട്ടുകാർ, കൂട്ടായ്മകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ എന്നിവയിൽ സൂര്യൻ, ശുക്രൻ , ബുദ്ധ, ശനി എന്നിവ . കപടതയെ പുറം തള്ളി നന്മയെ സ്വീകരിക്കും. കപടമുഖങ്ങൾ തന്നെത്താനെ അപ്രത്യക്ഷമാകും. അവയിലൊന്നും മനസ് വെക്കാതെ ലാഭങ്ങൾ, മോഹങ്ങൾ, സ്വപ്‌നങ്ങൾ പ്രതീക്ഷകൾ എന്നാ വിഷയങ്ങളെ മനസ്സിൽ ധ്യാനിച്ച് മുന്നേറും. ഫലം ലഭിക്കും. ഉപരിപ്ലവകരങ്ങലായ വിഷയങ്ങൾ ചര്ച്ച്യ്ക്ക് വിധേയമാക്കി അവയെ വിശകലനം ചെയ്യും. 

ഒന്നാം ഭാവം, ലുക്‌സ്, വ്യക്തിത്വം, മനോഭാവം, വിചാരധാര , എന്നിവയിൽ ചൊവ്വയും പ്ലുടോയും നില്ക്കു്ന്നു. അധിക ശക്തി കൊണ്ട് അമ്പരക്കും. പുതിയ തുടക്കങ്ങളിലേക്ക് എത്തിപ്പെടും. പക്ഷെ അവയിൽ ഉറച്ചു നില്ക്കായതെ വെരോന്നിലെക്ക് പോകുന്ന പ്രവണതയും പ്രദര്ശിിപ്പിക്കാം. ഈ ശക്തിയെ നന്നായി മാനേജ് ചെയ്തില്ലെങ്കിൽ അല്പം മുഷിവു തോന്നാം. ശാരീരികമായ അസ്വസ്ഥതകൾ ഈ അധിക ശക്തിയുടെ കാരണം ആണെന്ന് മനസിലാക്കണം. .

അഖ്വാരിയസ് ജനുവരി 20 ഫെബ്രുവരി 18

പത്താം ഭാവം ശുക്രൻ, സൂര്യൻ, ബുധൻ ശനി എന്നിവ ജോലി സമൂഹത്തിലെ വില , മാതാ പിതാക്കൾ എന്നിവയിൽ കൂടുതൽ പ്രവര്‌ത്തെനങ്ങൾ നടക്കും/ ജോലി , അല്ലെങ്കിൽ സമൂഹത്തിലെ വില അരക്കിട്ടുരപ്പിക്കാനുള്ള പ്രവര്ത്തിതകൾ നടത്തു. ഈ മേഖലയിൽ കഴിഞ്ഞ കുറെ നാളുകൾ ആയി നിങ്ങൾ എന്ത് ചെയ്യുന്നോ അതിന്റെ ഫലം കൊയ്യും. എന്ത് വിതച്ചോ അവയുടെ ഫലമായിരിക്കും കൊയ്യുക. അലസത ആണെങ്കിൽ അതെ ഫലം. അധ്വാനം ആണെങ്കിൽ അധ്വാന ഫലം. 

ദൂര ദേശ വാസം, നിഗൂഡത, ഒക്കല്റ്റ്, ഒറ്റപ്പെടൽ, രഹസ്യ മോഹങ്ങൾ, ഒളിപിച്ചു വച്ച കഴിവുകൾ, ബെഡ് പ്ലെശേഴ്‌സ്, എന്നിവയിൽ ചൊവ്വ നില്ക്കു ന്നു. സ്വപ്‌നങ്ങൾ നിറഞ്ഞ ദിനവും, പകലും, ഉറക്കം നിറയെ സ്വപ്‌നങ്ങൾ അവ തരുന്ന സന്ദേശങ്ങൾ ഇവയെല്ലാം ഉള്‌ക്കൊ ള്ളും. ഭാവനകൾ ചിറകു വിടർത്തും ! വിശ്രമം ആവശ്യമായി വരും.

പ്യാസിയാസ് ഫെബ്രുവരി 19 മാർച്ച് 20

ഒൻപതാം ഭാവം ദൂര യാത്രകൾ, ആത്മീയത, ദൂരദേശ വാസം തത്വ ചിന്ത ഉയർന്നത പഠനം എന്ന കാര്യങ്ങളിൽ കൂടുതൽ ആക്ടിവിറ്റി നടക്കും. ദൂരയത്രാകളിൽ ശ്രദ്ധ കൊടുക്കുമല്ലോ.വിദ്യാഭ്യാസം അല്പം കുറഞ്ഞു പോയതുകൊണ്ട് അവസരങ്ങൾ കുറഞ്ഞോ എന്നാ തോന്നൽ ഉണ്ടാകാം.അപ്പോൾ ഉയര്ന്ന പഠനത്തിലേക്ക് മനസ് പോകാം. ഇപ്പോൾ നിങ്ങൾ നടത്തുന്ന പഠനം ഭാവിയിലേക്ക് ഉപകാരപ്പെടും എന്ന് പറയേണ്ടതില്ലല്ലോ. പതിനൊന്നാം ഭാവം സുഹൃത്തുക്കൾ, കൂട്ടായ്മകൾ, ലാഭങ്ങൾ, മോഹങ്ങൾ , ഒന്നിച്ചുള്ള സമയം, പ്രതീക്ഷകൾ എന്നിവയിൽ ചൊവ്വ നില്ക്കു ന്നു.സുഹൃത്തുക്കളുടെ കൂടെ അധിക നേരം ചിലവഴിക്കാം. അവരുടെ കൂടെ തന്നെ ആയിരിക്കണം അധിക നേരവും. വാഗ്വാദങ്ങൾ ഉണ്ടാകാം. അവ മിക്കതും തുടങ്ങുമ്പോൾ തന്നെ അവസാനിപ്പിക്കേണം.സമാന മനസ്‌കരുമായി ഒന്നിച്ചു മുന്നേറാനുള്ള സമയം ചൊവ്വയെ വിട്ടു നശിപ്പിക്കാൻ പാടില്ല. മൗനം പാലിച്ചാൽ ഗുണങ്ങൾ ഉണ്ടാകും.ജീവ കാരുണ്യ പ്രവര്ത്ത നങ്ങൾ ചെയ്യാനുള്ള മനസ് കാണിക്കും.മോഹങ്ങൾ, സ്വപ്‌നങ്ങൾ എന്നിവ ലെക്ഷ്യമാക്കിയുള്ള പ്രവർത്തനത്താൽ ഈ ആഴ്ച നിറയും.

jayashreeforecast@gmail.com

ജയശ്രിയുടെ ഫെയ്‌സ് ബുക്ക് പേജിനായി ഇവിടെ ക്ലിക്ക് ചെയ്യുക