ഏരീസ് മാർച്ച് 21 ഏപ്രിൽ 19

പല പദ്ധതികളും മനസിലിട്ട് നടക്കുന്നു, ഇപ്പോഴും, വരാനിരിക്കുന്ന നാളുകളിലെക്കും നിങ്ങൾ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. അതൊരു കുതിച്ചു ചാട്ടം ആകാതിരുന്നാൽ നന്നായിരിക്കും. ഏതായാലും മാറ്റങ്ങൾ സംഭവിക്കും പക്ഷെ ആ മാറ്റങ്ങള്ക്ക് വേണ്ടി മനസിനെ ഒരുക്കുക. ഒന്നാം ഭാവത്തിൽ യുറാനസ് കുറെ നാളതേയ്ക്ക് കൂടി കാണും. പ്രേമം, കുട്ടികൾ, ഊഹക്കച്ചവടം, ക്രിയെടിവിടി, ഒഴിവു സമയം, എന്നിവയിൽ വ്യാഴം നിൽക്കുന്നു. ഈ വിഷയങ്ങളിൽ നല്ല സമയത്തിന് വേണ്ടി ആഗ്രഹിക്കും. പുതിയ ഹോബികൾ, അല്ലെങ്കിൽ പുതിയ അറിവുകൾ എന്നിവ കണ്ടെത്തി സന്തോഷിക്കും. അങ്ങനെ സന്തോഷവന്മാരായ നിങ്ങളുടെ സന്തോഷം കൂടുതൽ വർധിപ്പിക്കാൻ ഒൻപതാം ഭാവത്തിൽ ( ദൂരയാത്രകൾ, ഉയർന്ന പഠനം, തത്വ ചിന്ത, വിദേശ ബന്ധം) നിന്ന് ശുക്രൻ വ്യാഴത്തെ നോക്കും. അപ്പോൾ സന്തോഷ ദായകമായ കാര്യങ്ങൾ അഞ്ചാം ഭാവത്തിൽ ഉണ്ടാകാം. ഈ അഞ്ചാം ഭാവത്തിലെയും, ഒൻപതാം ഭാവത്തിലെയും വിഷയങ്ങൾ ആഹ്ലാദം തന്നു കൊണ്ട് നില്ക്കും. ഊഹക്കച്ചവടം, പ്രേമം, യാത്ര ഇതിനെല്ലാം സാധ്യത ഉണ്ട്.

അടുത്ത ഒരു പ്രധാന മാറ്റം, ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ നിന്ന് ചൊവ്വ ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ, കൂട്ടായ്മകൾ, കൂട്ടുകാർ, ഒന്നിച്ചുള്ള സമയം എന്ന പതിനൊന്നാം ഭാവത്തിലേക്ക് പോകും. ഈ ഭാവത്തിലെ നയങ്ങൾ തിരുത്തി എഴുതും. ആ നയങ്ങൾ നിങ്ങളെ ഭാവിയിലേക്ക് സഹായിക്കും. സമാന മനസ്‌കരുടെ ഗ്രൂപ്പുകളിൽ പ്രവർത്തിക്കും. ഈ ഘട്ടത്തിൽ ഒന്നിച്ചുള്ള പ്രവർത്തനങ്ങൾ കൂടുതലായും നടക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾ സന്തോഷത്തോടെ ചെയ്യും. എന്തൊക്കെ സ്വപ്‌നങ്ങൾ കണ്ടുവോ അവയെല്ലാം സാധിക്കാനുള്ള ഫലവത്തായ ശ്രമങ്ങളുമായി മുന്നോട്ട് നീങ്ങുന്ന കാഴ്ച കാണാം. പക്ഷെ മറ്റുള്ളവരുമായി ഒന്നിച്ചു നില്ക്കാനുള്ള നല്ല തീരുമാനം എടുക്കുകയും പ്രാവർത്തികമാക്കുകയും വേണം.

ചെറു യാത്രകൾ, സഹോദരങ്ങൾ, ഷോർട്ട് കോഴ്‌സ്, ആശയവിനിമയം എന്ന മൂന്നാം ഭാവത്തിൽ അഞ്ചാം തീയതി പൂർണ്ണചന്ദ്രൻ വരും സഹോദരങ്ങളുമായി നല്ല സഹകരണത്തിൽ എത്താം. അവരുമായി ചെറു യാത്രകൾ പ്ലാൻ ചെയ്യാം അല്ലെങ്കിൽ നടത്താം. കൂടുതൽ ആശയവിനിമയം അടുത്ത ചുറ്റുപാടിൽ ഉള്ളവരുമായി ഉണ്ടാകാം. എല്ലായിടത്തും വേണ്ടപ്പെട്ടവൻ ആയി മാറുക എന്ന അവസ്ഥ ഉണ്ടാകും. രണ്ടാമത്തെ ആഴ്ച ദൂരയാത്രകൾ, ഉയർന്നന പഠനം, തത്വ ചിന്ത, വിദേശ ബന്ധം, എന്നാ ഒൻപതാം ഭാവത്തിൽ നിന്ന് ശുക്രൻ, ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിലേക്ക് നീങ്ങും. അപ്പോൾ മുതിർന്ന വ്യക്തികളോട് കൂടുതൽ അടുപ്പം തോന്നാം. പൊതുജന സംമതി വർധിക്കും. ജോലിയിൽ സഹായമായി ആളുകൾ വന്നെത്തും. കൂടുതൽ നല്ലത് സൗന്ദര്യ സംരക്ഷണം എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്കാകും.

ഒൻപതാം ഭാവത്തിൽ ദൂരയാത്രകൾ, ഉയർന്ന പഠനം, തത്വ ചിന്ത, വിദേശ ബന്ധം സൂര്യൻ, അഞ്ചാം ഭാവത്തിൽ നിൽക്കുന്ന വ്യാഴത്തെ നോക്കുന്ന സമയം എത്തുമ്പോൾ, അഞ്ചാം ഭാവത്തിലെ വിഷയങ്ങളിൽ സോളിഡ് ആയ ചലനങ്ങൾ പ്രതീക്ഷിക്കാം. വിദേശ ബന്ധം ഉണ്ടാകാം അല്ലെങ്കിൽ വിദേശത്ത് നിന്നുള്ള വ്യക്തികളുമായി സംസർഗം. ഊഹക്കച്ചവടം മാസത്തിന്റെ അവസാന ആഴ്ച, സൂര്യൻ, ബുധൻ, ശുക്രൻ, ന്യൂ മൂൺ എന്നിവ പത്താംഭാവത്തിൽ വന്നു നില്ക്കും. അപ്പോൾ ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന മേഖല പ്രധാനപ്പെട്ടതാകും. പുതിയ തുടക്കങ്ങൾ, ശനി എട്ടാം ഭാവത്തിൽ നിന്ന് ഒൻപതാം ഭാവത്തിലേക്ക്, ദൂരയാത്രകൾ, ഉയർന്ന പഠനം, തത്വചിന്ത, വിദേശബന്ധം, ആത്മീയത, നീങ്ങുമ്പോൾ വിശ്വാസങ്ങൾ ചോദ്യം ചെയ്യപ്പെടാം. വിശ്വാസത്തിന് അനുസൃതമായി പരിവർത്തനം നടക്കും. യാത്രകൾ നടക്കാം. അപ്പോൾ ഈ മാസം ഒരു സംഭവ ബഹുലമായ മാസമായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ.

ടോറസ് ഏപ്രിൽ 20 മെയ് 20

കുടുംബം, വീട്, പൂർവ്വികർ, പൂർവ്വിക സ്വത്ത്, മാതാപിതാക്കൾ എന്ന നാലാം ഭാവം വ്യാഴത്തിന്റെ കയ്യിലാണ്. വീട്ടിൽ വലിയ തോതിൽ കാര്യങ്ങൾ നടക്കും എന്ന സൂചന ആണ്, വീട് മാറാം അല്ലെങ്കിൽ വില്പന ബന്ധങ്ങൾ ഉറപ്പിക്കാം. എട്ടാം ഭാവത്തിൽ (തകർച്ചകൾ, നിക്ഷേപങ്ങൾ, സെക്‌സ്, രൂപാന്തരം, മറ്റുള്ളവരുടെ ധനം) നിൽക്കുന്ന ശുക്രൻ വ്യാഴത്തെ നോക്കുമ്പോൾ അത് ശുഭ സൂചനകൾ നല്കും. എട്ടാം ഭാവത്തിലെയും നാലാം ഭാവത്തിലെയും വിഷയങ്ങളിൽ നന്മകൾ പ്രതീക്ഷിക്കുക. ഈ അവസ്ഥ മാസത്തിന്റെ ആദ്യ നാളുകളിൽ പ്രതീക്ഷിക്കാവുന്നതാണ്.

ചൊവ്വ ദൂരയാത്രകൾ, ഉയർന്നത പഠനം, തത്വ ചിന്ത, വിദേശ ബന്ധം, ആത്മീയത എന്ന ഒൻപതാം ഭാവത്തിൽ നിന്ന് പത്താം ഭാവത്തിലേക്ക് നീങ്ങും. ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന വിഷയങ്ങൾ ശക്തി നേടും. അധികാര സ്ഥാനത്തെ ആൾക്കാരുമായി വടം വലി നടത്താൻ ശക്തമായ സാധ്യത. അതെ സമയം ജോലിയിൽ പുതിയ നീക്കത്തിനുള്ള സാധ്യത. അപ്പോൾ രണ്ടും കൂടെ എങ്ങനെ കൂട്ടി വായിക്കണം എന്ന് നിങ്ങൾക്ക് തീരുമാനിക്കാം. ഒറ്റയാൻ ആയി നില കൊള്ളും. ധനം, നിങ്ങളുടെ മൂല്യം, വസ്തു വകകൾ എന്ന രണ്ടാം ഭാവത്തിൽ ആദ്യ ആഴ്ച പൂർണന ചന്ദ്രൻ ഉദിക്കും. സമ്പാദ്യത്തിൽ മാറ്റങ്ങൾ ഉണ്ടാകും. അതെങ്ങനെ ഉപയോഗിക്കാം എന്ന് ആലോചിക്കാം. മൂല്യ വർധനയെ കുറിച്ച് ആലോചിക്കും. ആത്മവിമർശനം നടക്കും. ദൂരയാത്രകൾ, ഉയർന്ന പഠനം, തത്വചിന്ത, വിദേശ ബന്ധം, ആത്മീയത എന്ന ഒൻപതാം ഭാവത്തിൽ ശുക്രൻ ഈ മാസം എത്തും. ഈ ഭാവത്തിലെ എല്ലാ വിഷയങ്ങളിലും ഒരു ശക്തി പ്രകടനം നടത്താം. വിദേശത്ത് നിന്ന് സന്ദേശം വരാം. ബന്ധനങ്ങളെ വെറുക്കും. അവയെ തകർത്തെറിയാൻ ശ്രമിക്കും. മാനസികോല്ലാസം ലക്ഷ്യമാക്കി ഉള്ള പ്രവർത്തനവും, ആത്മീയതയും തമ്മിൽ ഏറ്റുമുട്ടും.

രണ്ടാമത്തെ ആഴ്ച പുതിയ കാര്യങ്ങൾ പഠിക്കുവാനും, ചില കാര്യങ്ങൾ കണ്ടെത്തുവാനും, ഉള്ള സമയമാണ്. ഈ സമയം തൊട്ടു ദൂരയാത്രകൾ, ഉയർന്നത പഠനം, തത്വ ചിന്ത, വിദേശ ബന്ധം, ആത്മീയത എന്ന ഒൻപതാം ഭാവത്തിൽ ബുധൻ, ശുക്രൻ, ന്യൂമൂൺ, സൂര്യൻ എന്നിവ എത്തും. ആത്മീയമായ കാര്യങ്ങൾ കൂടുതൽ നടക്കും. പഠനം തന്നെ ആയിരിക്കും കൂടുതൽ സമയവും അവ മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുകയും ചെയ്യാം.
ഇത് വരെ വിവാഹം, പാട്‌നർ ഷിപ്പുകൾ, നിയമപരമായ ബന്ധങ്ങൾ, എന്ന ഏഴാം ഭാവത്തിൽ നിന്ന ശനി എട്ടാം ഭാവം (നിഗൂഡത, തകർച്ചകൾ, ശത്രുക്കൾ, സെക്‌സ്, മറ്റുള്ളവരുടെ ധനം, നിക്ഷേപങ്ങാൽ എന്ന എട്ടാം ഭാവത്തിലേക്ക് പോകും. അതോർത്ത് പരിഭ്രമിക്കേണ്ട, അതിനെ സപ്പോർട്ട് ചെയ്യുന്ന പല അവസ്ഥകളാണ് ഈ മാസം ഉള്ളത്. നിങ്ങളെ തന്നെ കൂടുതൽ കണ്ടെത്തേണ്ട സമയമാണ്. എങ്ങനെ മുന്നോട്ട് പോകണം, ബന്ധങ്ങളെ എങ്ങനെ നേരെയാക്കാം, ചുരുക്കി പറഞ്ഞാൽ മറ്റുള്ളവരുമായുള്ള ബന്ധങ്ങളിൽ ശക്തമായ രൂപാന്തരം പ്രാപിക്കും. പ്രാർത്ഥന ധ്യാനം എന്നിവയിലേക്ക് കൂടുതൽ ആകർഷിതക്കപ്പെടും. ധനകാര്യം മെച്ചപ്പെടുത്താനുള്ള കാര്യങ്ങൾ ചെയ്യും. മറ്റുള്ളവരിൽ നിന്നുള്ള ധനം, അതും പ്രതീക്ഷിക്കാവുന്നതാണ്.

ജമിനി മെയ് 21 ജൂൺ 20

വിവാഹം, ബിസിനസ് ബന്ധങ്ങൾ, പാർട്ണർഷിപ്പുകൾ, നിയമം കൊണ്ടുണ്ടായ ബന്ധങ്ങൾ എന്ന ഏഴാം ഭാവത്തിൽ ശുക്രൻ, സൂര്യൻ, ബുധൻ എന്നിവ.. മാസത്തിന്റെ ആദ്യ ആഴ്ചയിൽ തന്നെ ശുക്രൻ, സഹോദരങ്ങൾ, ആശയ വിനിമയം, ചെറു യാത്രകൾ, ഷോർട്ട് കോഴ്‌സ്, അയല്ക്കാർ എന്ന മൂന്നാം ഭാവത്തിൽ നില്ക്കുന്ന വ്യാഴത്തെ നോക്കും. അപ്പോൾ അടുത്ത ചുറ്റ്പാടിൽ നിന്ന് താല്പരകക്ഷികളെ കണ്ടെത്തും. അല്ലെങ്കിൽ യാത്ര നടത്തും, അതിൽ നിന്നും ആളുകളെ കണ്ടെത്തും. ഈ ഭാവത്തിലെ വിഷയങ്ങളിൽ നിന്ന് സന്തോഷം കണ്ടെത്തും.
യാത്രക്കുള്ള കൂടുതൽ സാധ്യത ഉറപ്പിച്ചു കൊണ്ട് ചൊവ്വ ഒൻപതാം ഭാവതിലേക്ക് പോകും. ആത്മീയത, ദൂരയാത്ര , വിദേശ ബന്ധം, തത്വ ചിന്ത, ഉയർന്നത പഠനം, എന്ന വിഷയങ്ങൾ കൂടുതൽ ശക്തി പ്രാപിക്കും. പഠനം പുതിയ തലത്തിൽ കാണും. പക്ഷെ ഈ യാത്രകളിൽ അർത്ഥവുമില്ലാത്ത വാഗ്വാദം നടത്താനുള്ള സാഹചര്യങ്ങളും കൂടെ കാണുന്നു.

ആദ്യ ആഴ്ച തന്നെ നിങ്ങളുടെ ലുക്‌സ്, വ്യക്തിത്വം, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നിവ പൂർണ ചന്ദ്രന്റെ കൈവശം എത്തും ഈ വിഷയങ്ങളിൽ ഒരു മാറ്റം പ്രതീക്ഷിക്കാം. സൗന്ദര്യ വർധന, അല്ലെങ്കിൽ മറ്റുള്ളവരുടെ ശ്രദ്ധ കൂടുതൽ ആകർഷിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യും. സ്‌റ്റൈൽ മാറ്റും. ലെടസ്റ്റ് ആക്കും. ഈ ആഗ്രഹം ശക്തമായി അനുഭവപ്പെടും. ഈ വിവാഹം, ബിസിനസ് ബന്ധങ്ങൾ, പാർട്ടണർ ഷിപ്പുകൾ, നിയമം കൊണ്ടുണ്ടായ ബന്ധങ്ങൾ എന്ന ഏഴാം ഭാവത്തിൽ പ്രതിഫലിക്കും.

രണ്ടാമത്തെ ആഴ്ച ശുക്രൻ, എട്ടാം ഭാവത്തിലേക്ക് നീങ്ങും. തകർച്ചകൾ, നിക്ഷേപങ്ങൾ, സെക്‌സ്, രൂപാന്തരം, മറ്റുള്ളവരുടെ ധനം, നിഗൂഡത എന്നിവയിൽ, നിഗൂഡത തോന്നിപ്പിക്കുന്ന വ്യക്തികൾ ഹൃദയം കവരും. അല്ലെങ്കിൽ മറ്റു വ്യക്തികളിൽ വളരെ ആഴത്തിലുള്ള താല്പര്യം കാണിക്കും. സെക്‌സ് എന്ന വിഷയത്തെ കീറി മുറിച്ചു പഠിക്കും. മാത്രമല്ല, അതിനുള്ള സാദ്ധ്യതകൾ ഉപയോഗിക്കും. ഹീലിങ് എന്ന വിഷയവുമായി ബന്ധപ്പെട്ട വ്യക്തികളെ കാണും. ധനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനത്തിൽ വരാം. ചെറിയ കോഴ്‌സുകൾക്ക് ഉള്ള സാധ്യതയും തള്ളിക്കളയാനാവില്ല . ഈ എട്ടാം ഭാവത്തിൽ സൂര്യൻ, ബുധൻ, ന്യു മൂൺ, എന്നിവ കൂടെ എത്തും. അപ്പോൾ ഈ എട്ടാം ഭാവം ആയിരിക്കും ഈ മാസം കൂടുതൽ ചലനങ്ങൾ ഉണ്ടാക്കുക.

ആറാം ഭാവത്തിൽ നിന്ന് വിവാഹം, പാട്ണർഷിപ്പുകൾ, നിയമപരമായ ബന്ധങ്ങൾ എന്ന ഏഴാം ഭാവത്തിലേക്ക് ശനി നീങ്ങുന്നു. ബന്ധങ്ങൾ വളരെ പ്രാധാന്യം വഹിക്കും. അവയെ ഇമോഷണൽ ആയി കാണാൻ ശ്രമിക്കുന്നതിനു പകരം അവക്ക് നല്ല അടിത്തറ ഇടുകയല്ലേ വേണ്ടത്/ ഭൂതകാലം, ബന്ധങ്ങൾ കൊണ്ട് നിങ്ങളെ സന്ദർശിക്കും. ചില ബന്ധങ്ങളിൽ അവസാന തീരുമാനം എടുക്കും.

കാൻസർ ജൂൺ 21 ജൂലൈ 22

ജോലി സ്ഥലം, ശത്രുക്കൾ, സഹപ്രവർത്തകർ, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, വളർത്തു മൃഗങ്ങൾ എന്നാ ആറാം ഭാവം വളരെ പ്രാധാന്യം അര്ഹിംക്കുന്നു. ഈ ഭാവത്തിൽ നില്ക്കു ന്ന ശുക്രനും, ധനം, നിങ്ങളുടെ മൂല്യം, വസ്തു വകകൾ എന്ന രണ്ടാം ഭാവത്തിൽ നില്ക്കു ന്ന വ്യാഴത്തെ നോക്കുന്നത് രണ്ടു ഭാവത്തിലെ വിഷയങ്ങള്ക്കും വളരെ നല്ല സൂചനകൾ നല്കുുന്നു. ആ സാധ്യത അനുസരിച്ച് മുന്നോട്ട് നീങ്ങണം രണ്ടാം ആഴ്ച ജോലി സ്ഥലത്തെ ശുഭ സൂചനകളെ തള്ളിക്കലയെണ്ടാതില്ല. ആദ്യ ആഴ്ച തന്നെ വിവാഹം, വിവാഹം, പാട്‌നർ ഷിപ്പുകൾ, നിയമപരമായ ബന്ധങ്ങൾ, എന്ന ഏഴാം ഭാവത്തിൽ നിന്ന് , എട്ടാം ഭാവതിലെക്ക് നീങ്ങും. തകര്ച്ചനകൾ, നിക്ഷേപങ്ങൾ, സെക്‌സ്, രൂപാന്തരം, മറ്റുള്ളവരുടെ ധനം, നിഗൂഡത എന്ന എട്ടാം ഭാവതിലെക്ക് ചൊവ്വ നീങ്ങും. ഇപ്പോൾ നില നില്ക്കു ന്ന സാഹചര്യങ്ങളെ വെറുപ്പോടെ നോക്കുന്നു, ആ മടുപ്പ് മാറുവാൻ ഒരു രണ്ടാം വ്യക്തിയെ ആഗ്രഹിക്കും. നിക്ഷേപങ്ങാൽ വര്ധിപപ്പിക്കാൻ ഒന്നിച്ചുള്ള ശ്രമം നടത്തും. ധനകാര്യം മെച്ചപ്പെടുത്താൻ ഒരു ഗവേഷകന്റെ റോൾ സ്വീകരിക്കും. എട്ടാം ഭാവത്തിലെ വിഷയങ്ങളിൽ മേല്‌ക്കൈ നേടുവാൻ ശ്രമിക്കതിരിക്കുന്നതാണ് നല്ലത്.

ആദ്യ ആഴ്ച തന്നെ ഉള്ള പൂർണചന്ദ്രൻ പന്ത്രണ്ടാം ഭാവത്തിലെ വിഷയങ്ങളെ രഹസ്യങ്ങൾ,ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ചാ കഴിവുകൾ, ബെഡ് പ്ലെശേഴ്‌സ്, ഒറ്റപ്പെടൽ, ദൂര ദേശ വാസം, നിഗൂഡത എന്നാ വിഷയങ്ങളെ വിശകലനം ചെയ്യാൻ സഹായിക്കും. മനസിനെയും വിചാരങ്ങളെയും അടക്കാൻ ശ്രമിക്കുന്നു. മനസ്സിൽ ഒളിപ്പിച്ചു വച്ച വിഷയങ്ങൾ ഉപരിതലത്തിലേക്ക് വരുന്നു. അവയെ അടക്കാതെ പരിശോദിക്കുക ഒട്ടപെടനയുള്ള ആഗ്രഹം ശക്തമാകും. സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം സാധ്യമാകും എന്നാൽ ദുരൂഹമായ ആ സ്വപ്നങ്ങളെ കണക്കാകേണ്ടാതില്ല എന്നാലും അവ നിങ്ങളുടെ ചിന്തകളുടെ പ്രതിഫലനങ്ങൾ ആണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. പക്ഷെ നിങ്ങള്ക്ക് വേണ്ടി തന്നെ കൂടുതൽ സമയം കണ്ടെത്തണം എന്ന് സൂചിപിക്കുന്നു.

രണ്ടാം ആഴ്ച് ശുക്രൻ, വിവാഹം, പാട്ണർഷിപ്പുകൾ, തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കൾ, നിയമപരമായ ബന്ധങ്ങൾ, എന്ന ഏഴാം ഭാവതിലെക്ക് നീങ്ങും. പ്രേമം അടിസ്ഥാനമാക്കി ഉള്ള ബന്ധങ്ങള്ക്ക് തറക്കല്ലിടും. ആ വിഷയത്തിൽ കഠിനമായി , ആത്മാര്ത്ഥകത അല്പം കൂട്ടി തന്നെ പ്രയോഗിക്കും. ബന്ധങ്ങൾ നേരെ നീങ്ങും. രോമാന്‌സിൽ താല്പര്യമില്ലാത്തവര്ക്ക് അവരുടെ വ്യക്തിപരമായ ബന്ധങ്ങൾ ഒരു ഒത്തു തീര്പ്പി ലെതുന്നതായി കാണാൻ കഴിയും. ഈ ബന്ധങ്ങളിൽ എന്താണ് ശെരി അല്ലാത്തത് എന്നത് തെളിഞ്ഞു വരും.
അവസാന ആഴ്ച സൂര്യൻ, ശുക്രൻ, ബുധൻ പിന്നെ ന്യു മൂൺ എന്നിവ ഏഴാം ഭാവത്തിൽ തന്നെ നില്ക്കുംപ. ബന്ധങ്ങളിൽ ശക്തി പ്രകടനം നടത്തും, പുതിയ തുടക്കങ്ങൾ, പുതിയ ബന്ധങ്ങൾ, അല്ലെങ്കിൽ ബന്ധങ്ങളെ നേർ വഴിക്ക് നടത്താനുള്ള ശ്രമങ്ങൾ..
അഞ്ചാം ഭാവത്തിൽ നിന്ന ശനി ജോലി സ്ഥലം, ശത്രുക്കൾ, സഹപ്രവര്ത്ത്കർ, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ എന്നാ ആറാം ഭാവതിലെക്ക് നീങ്ങും. ഈ മാസം നിങ്ങൾ ആറാം ഭാവതിലെയും, ഏഴാം ഭാവതിലെയും വിഷയങ്ങളിൽ കൂടുതൽ കാര്യങ്ങൾ ചെയ്യും എന്ന് തന്നെ ഉറപ്പിക്കാം. ജോലി , അല്ലെങ്കിൽ ജോലി സ്ഥലത്ത് ഒരു പാരിവര്തനതിനു വിധേയമാകം. എന്നാണ് അര്ഥം . അതെങ്ങനെ എന്ന് സ്വയമേ തീരുമാനിക്കണം. ഇതു നെഗടിവ് അവസരതെയും, ഒരു പോസിടിവ് അവസരം ഉണ്ടാക്കി എടുക്കാൻ ഉള്ള അവസരമായി കാണാൻ ശ്രമിക്കേണം യഥാര്ത്ഥ ത്തിൽ അത് അങ്ങനെ തന്നെ ആണ്. അത് അങ്ങനെ തന്നെ ആണ് എന്ന് ഉറപ്പിച്ചാൽ പിന്നെ നിങ്ങള്ക്ക്ണ ഏഴാം ഭാവത്തിലെ കാര്യങ്ങളിൽ ഒരു പരുന്തിനെ പോലെ 'റാകി' പറക്കാമല്ലോ?

ലിയോ ജൂലൈ 23 ഓഗസ്റ്റ് 22

കുട്ടികൾ, ഒഴിവു സമയം, ക്രിയെടിവിടി, ഊഹക്കച്ചവടം, റൊമാന്‌സ് എന്നാ അഞ്ചാം ഭാവത്തിൽ നില്ക്കുന്ന ശുക്രൻ പ്രേമത്തിന്റെ സാദ്ധ്യതകൾ 'ടൺ' കണക്കിന് വർധിലപ്പിച്ചു കൊണ്ട് ഒന്നാം ഭാവത്തിലെ, (ലുക്‌സ്, വ്യക്തിത്വം, വീക്ഷണ കോൺ, മനോഭാവം, വിചാരധാര) വ്യാഴത്തെ നോക്കും. വിവാഹിതര്ക്ക് അവരവരുടെ പങ്കാളിയിലെക്ക് ശ്രദ്ധ പതിപ്പിക്കവുന്നതാണ്.ഊഹക്കച്ചവടം എന്നാ വിശ്യതിനുള്ള സാധ്യതയും തള്ളിക്കളയാവുന്നതല്ല. ക്രിയെടിവിടി വേണ്ട വിഷയങ്ങളിൽ കഴിവ് തെളിയിക്കും. ഈ വിഷയങ്ങളിൽ റിസ്‌ക് എടുക്കാം.
ആദ്യാ ആഴ്ച തന്നെ ആറാം ഭാവം ഉപേക്ഷിച്ചു ചൊവ്വ വിവാഹം, പാട്‌നർഷിപ്പുകൾ, നിയമപരമായ ബന്ധങ്ങൾ, തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കൾ എന്നാ ഏഴാം ഭാവതിലെക്ക് നീങ്ങും . ആക്ഷൻ ഹീറോ ആയി മാറാനുള്ള അവസരങ്ങൾ തെളിഞ്ഞു വരും. ഈ ഭാവത്തിലെ ശത്രുക്കളെ ഒതുക്കും. ബന്ധങ്ങളിൽ മുന്‌കൈ എടുക്കും. നിങ്ങളെ അവർ അംഗീകരിക്കും എന്ന അവസ്ഥ ആണ്. എന്നാലും അല്പം മയത്തിൽ നീങ്ങണം. നാം വിചാരിക്കാത്ത അവസ്ഥകളിൽ ചൊവ്വ കുതിച്ചു ചട്ടം നടത്തും.
ആദ്യ ആഴ്ചയിലെ പൂര്ണ ചന്ദ്രൻ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ, കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ എന്ന പതിനൊന്നാം ഭാവത്തെ പുഷ്ടിപ്പെടുത്തും. ഈ വിഷയങ്ങളെ വിശകലനം ചെയ്യാനുള്ള അവസരങ്ങൾ തെളിഞ്ഞു വരും. ചില സുഹൃത്തുക്കളിൽ നുന്നു അകലുകയോ,പുതിയവരെ സ്വീകരിക്കുകയോ, ആവാം.. ജീവകരുന്യാ പ്രവർത്തനം നടത്തും.
രണ്ടാം ആഴ്ച ശുക്രൻ ജോലി സ്ഥലം, ശത്രുക്കൾ, സഹപ്രവർത്തനകർ, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, വളർത്തുമൃഗങ്ങൾ എന്നആറാം ഭാവതിലെക്ക് നീങ്ങും. സഹായ സ്ഥാനത്ത് സഹപ്രവർത്തകർ വരാം. ജോലിയിൽ നല്ല അടുക്കും ചിട്ടയും പ്രതീക്ഷിക്കാം. പക്ഷെ ബാലൻസിങ് നടത്തണം. അവസാന ദിവസങ്ങളിൽ ആറാം ഭാവത്തിൽ സൂര്യൻ,ബുധൻ, ന്യുമൂൻ എന്നിവ എത്തും . ജോലി അല്ലെങ്കിൽ ജോലി സ്ഥലം എന്നിവ അതീവ ശ്രദ്ധ അര്ഹിുക്കുന്നു പുതിയ തുടക്കങ്ങൾ
വീട്, കുടുംബം, മാതാ പിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്ത് എന്ന നാലാം ഭാവത്തിൽ നിന്ന് ശനി കുട്ടികൾ, ഒഴിവു സമയം, ക്രിയെടിവിടി, ഊഹക്കച്ചവടം, റൊമാൻസ് എന്ന അഞ്ചാം ഭാവത്തിലേക്ക് എത്തും. അവസാന ആഴ്ച. അഞ്ചാം ഭാവത്തിലെ വിഷയങ്ങളിൽ നിന്ന് എന്ത് പ്രതീക്ഷിക്കുന്നു, എന്ത് വേണം എന്നാ ആലോചന നടക്കും. അഞ്ചാം ഭാവത്തിലെ വിഷയങ്ങളെ ശ്രദ്ധിച്ചു പഠിക്കണം. രൂപാന്തരം പ്രാപിക്കുമ്പോൾ നമ്മുടെ ആലോചനകൾ , വീക്ഷണ കോൺ എല്ലാം മാറി മറയും. അങ്ങനെ നല്ല ആലോചനകൾ നടത്തി നേർ ദിശയിൽ ഉള്ള രൂപാന്തരം പ്രാപിക്കും.

വിർഗൊ 24 ഓഗസ്റ്റ് 22 സെപ്റ്റംബർ

വീട്, കുടുംബം, മാതാ പിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്ത് എന്നാ നാലാം ഭാവത്തിൽ നില്ക്കുന്ന ശുക്രൻ നാലാം ഭാവത്തിൽ ശുഭ സൂചനകൾ തരുന്നു. വീട് മാറുക, വാങ്ങൽ, വില്പന എന്നിവ നടക്കാം. ഒഴിവു സമയം, ക്രിയെടിവിടി, ഊഹക്കച്ചവടം, റൊമാൻസ്, എന്നാ അഞ്ചാം ഭാവത്തിൽ നിന്ന് ചൊവ്വ ജോലി സ്ഥലം, ശത്രുക്കൾ, സഹപ്രവർത്തകർ, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, വളർത്തു മൃഗങ്ങൾ എന്നാ ആറാം ഭാവതിലേക്ക് നീങ്ങും. ജോലി സ്ഥാലത് തിരക്കേറും. നല്ല പ്രവർത്തകനും കാഴ്ചവെയ്ക്കും. പക്ഷെ ഒറ്റയാൻ ലക്ഷണങ്ങൾ പ്രദര്ശിവപ്പിക്കും. ആരോഗ്യം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടത്തും. ശക്തി പ്രകടനം സ്വഭാവികമാകും.
ആഴ്ചയുടെ തുടക്കത്തിൽ തന്നെ ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ എന്ന പത്താം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. ജോലിയിലെ പുരോഗമനം, ജീവിത വീഥിയിലെ മാറ്റം, മേലധികരിയോടുള്ള വീക്ഷണം എന്നിവ പ്രധാന വിഷയമാകും. ഹൃദയത്തിലെ ആഗ്രഹങ്ങൾ വെളിപ്പെടും. ഈ വിഷയങ്ങളിൽ ഒരു പതർച്ച ഉണ്ടാകുന്നു എങ്കിൽ അതിനെ തള്ളിക്കളയുക.
രണ്ടാമത്തെ ആഴ്ച കുട്ടികൾ, ഒഴിവു സമയം, ക്രിയെടിവിടി, ഊഹക്കച്ചവടം, റൊമാൻസ്, എന്ന അഞ്ചാം ഭാവത്തിൽ ശുക്രൻ എത്തും. താല്പചര കക്ഷികളെ ഇത് സൂചിപ്പിക്കുന്നു. അവരുടെ മനസ് കവരും. നാടകീയത നിറയും. ക്രിയെടിവിടിയുമായി ബന്ധപ്പെട്ട അവസരങ്ങളിൽ തല്പരകക്ഷികളെ പ്രതീക്ഷിച്ചു നില്ക്കും. കുട്ടികളുമായി നല്ല സമയം ഉണ്ടാകണം. ഊഹക്കച്ചവടം നല്ല രീതിയിൽ പോകേണ്ടതാണ്. ഈ ഭാവത്തിലേക്ക് മാസത്തിലെ തുടർന്നുള്ള ദിവസങ്ങളിൽ ബുധൻ, സൂര്യൻ ന്യു മൂൺ എന്നിവ എത്തും ഈ ഭാവത്തിലെ വർധിച്ച ചലനങ്ങൾ ആണ് ഇത് കാണിക്കുന്നത്.
അവസാന ആഴ്ച മൂന്നാം ഭാവത്തിൽ നില്ക്കു ന്ന ശനി നാലാം ഭാവതിലെക്ക് പോകും. വീട്, കുടുംബം, മാതാ പിതാക്കൾ, പൂര്വിപകർ, പൂര്വിെക സ്വത്ത് എന്നാ വിഷയങ്ങൾ ശ്രദ്ധക്ക് വിധേയമാകും. വീടിനുള്ളിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ .പിതാവുമായി ഉള്ള ബന്ധം പുതുക്കേണ്ടി വരും. അല്ലെങ്കിൽ മറ്റു അംഗങ്ങൾ അവരുമായുള്ള ബന്ധം രൂപാന്തരത്തിനു വിധേയമാകും. വസ്തു വില്പന വാങ്ങൽ എന്നിവയിൽ പ്രത്യേക ശ്രദ്ധ കൊടുക്കും.പുതിയ നെറ്റ് വര്കിംങഗ്, കൂട്ടമായ പ്രവര്ത്തി്കൾ, ചെറു യാത്രകൾ,

ലിബ്ര ( സെപ്റ്റംബെർ 22 ഒക്ടോബർ 22)

സഹോദരങ്ങൾ, ആശയവിനിമയം, ചെറു യാത്ര, ഷോർട്ട് കോഴ്‌സ്, അയൽക്കാർ എന്നിവയിൽ നിൽക്കുന്ന ശുക്രൻ ആദ്യ ആഴ്ചയിൽ തന്നെ പതിനൊന്നാം ഭാവത്തിൽ നിൽക്കുന്ന വ്യാഴത്തെ നോക്കും ആശയ വിനിമയവുമായി ബന്ധപ്പെട്ട സന്തോഷകരമായ കാര്യങ്ങൾ.
ആദ്യ നാളിൽ തന്നെ നാലാം ഭാവത്തിൽ നിന്ന് കുട്ടികൾ, ഒഴിവു സമയം, ക്രിയെടിവിടി, ഊഹക്കച്ചവടം, റൊമാൻസ് എന്ന അഞ്ചാം ഭാവത്തിൽ ചൊവ്വ എത്തും. മാനസികവും ശാരീരിരികവും ആയ ഉല്ലാസം ലക്ഷ്യമാക്കി പ്രവർത്തിക്കും. സ്പോർട്സ്, പ്രേമം, എന്നിവ സാധ്യമാകും. പക്ഷെ ഒന്ന് കരുതി നീങ്ങിയാൽ നല്ലത്.ഈ ഭാവത്തിലെ വ്യക്തികളുമായി വെറുതെ വാക്കേറ്റം നടത്താൻ ആഗ്രഹം ഉണ്ടാകും.റിസ്‌കുകൾ പുഞ്ചിരിച്ചു കൊണ്ട് ഏറ്റെടുക്കും.
ആദ്യ ആഴ്ചയിൽ തന്നെ ഉയര്ന്ന പഠനം, തത്വ ചിന്ത, ദൂര യാത്ര , വിദേശ ബന്ധം, ആത്മീയത എന്നാ ഒന്പ്താം ഭാവത്തിൽ പൂര്ണ ചന്ദ്രൻ ഉദിക്കും. ആത്മീയത, ദൂര യാത്ര, പുതിയ പഠനം ഇവയിലുള്ള സാധ്യത ഉറപ്പിക്കാം. ജീവിത രീതിയിലുള്ള, മാറ്റം. ദൂര യാത്രകൾ. ലോങ്ങ് ടേം പദ്ധതികൾ ആലോചിച്ചു മാത്രം കൈകാര്യം ചെയ്യുക.
ശുക്രൻ , നാലാം ഭാവതിലെക്ക് രണ്ടാം ആഴ്ച എത്തും . കുടുംബം, വീട്, പൂർവികർ, പൂര്വിിക സ്വത്തുക്കൾ, മാതാ പിതാക്കൾ എന്നിവയിൽ മധുരതരമായ അവസ്ഥ കൈവരും. കുടുംബംഗങ്ങൾ സംരക്ഷിക്കും. അവർ വഴി പുതിയ വ്യക്തികളുമായി പരിചയത്തിൽ വരാം. അവർ വീടിനുള്ളിൽ ചെയ്യുന്ന ജോലിയിൽ ഏര്‌പ്പെകട്ടവർ ആകും. അവർ നിങ്ങളെ ആകര്ഷിളക്കും. ഈ ഭാവത്തിൽ സൂര്യൻ, ബുധൻ ന്യു മൂൺ എന്നിവ പിനീട് വരും. പുതിയ തുടക്കങ്ങൾ. വീട് പുതുക്കും.
മാസവാസനം ധനം, നിങ്ങളുടെ മൂല്യം, വസ്തു വകകൾ എന്നാ രണ്ടാം ഭാവത്തിൽ നിന്ന്, സഹോദരങ്ങൾ, ആശയവിനിമയം, ചെറു യാത്ര, ഷോര്ട്ട് കോഴ്‌സ് , അയൽക്കാർ എന്നാ മൂന്നാം ഭാവതിലെക്ക് നീങ്ങും. അയല്ക്കാ ർ, സഹോദരങ്ങൾ എന്നിവർ കൂടുതൽ സമയം പ്രതീക്ഷിക്കും. സംസാരം ഗൗരവതരമാകും. അപ്പോൾ ബന്ധനസ്തനെ പോലെ തോന്നും. പഠനം, സാധ്യമാണ്. ആശയവിനിമയം അടിസ്ഥാനമാക്കി ഉള്ള ജോലികൾ അതീവ ശ്രദ്ധ നേടും.

സ്‌കൊർപിയോ ഒക്ടോബർ 23 നവംബർ 21

ധനം, വസ്തു വകകൾ , നിങ്ങളുടെ മൂല്യം, എന്നാ രണ്ടാം ഭാവത്തിൽ ശുക്രൻ, സൂര്യൻ, ബുധൻ എന്നിവ . ശുക്രൻ പത്താം ഭാവത്തിലെ വ്യാഴത്തെ നോക്കുമ്പോൾ ശുഭകരമായ സൂചനകൾ ഈ രണ്ടു ഭാവത്തിലും ഉണ്ടാകും. പുരോഗമനം ലക്ഷ്യമാക്കി ഉള്ള നീക്കങ്ങൾ നടത്തും. ധനകാര്യത്തെ മെച്ചപ്പെടുത്താൻ ഉള്ള സാദ്ധ്യതകൾ തെളിഞ്ഞു വരും. പുതിയ ബിസിനസ് ബന്ധങ്ങൾ അങ്ങനെ ഉള്ള കാര്യങ്ങൾ ഈ മാസം പ്രതീക്ഷിക്കാം.
സഹോദരങ്ങൾ, ആശയവിനിമയം, ചെറു യാത്ര, ഷോർട്ട് കോഴ്‌സ് , അയൽക്കാർ എന്നാ മൂന്നാം ഭാവത്തിൽ നിന്ന് . കുടുംബം, വീട്, പൂര്വി്കർ, പൂര്വിമക സ്വത്തുക്കൾ, മാതാ പിതാക്കൾ എന്നാ നാലാം ഭാവതെക്ക് ചൊവ്വ നീങ്ങും. വീടിനുള്ളിൽ പ്രവര്തനങ്ങാൽ നടത്തും. വസ്തു വില്ക്ക്ൽ, വാങ്ങൽ അങ്ങനെ എന്തെങ്കിലും . വീട് മോടിപിടിപ്പിക്കും.
സെക്‌സ്, നിക്ഷേപങ്ങാൽ, മറ്റുള്ളവരുടെ ധനം, നിഗൂഡ രഹസ്യങ്ങൾ, രൂപാന്തരം, തകര്ച്ചങകൾ എന്നിവയിൽ ആദ്യ ആഴ്ച പൂര്ണ് ചന്ദ്രൻ ഉദിക്കും. മറ്റുള്ളവരുടെ ധനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഒരു ചര്ച്ചട വേണ്ടി വന്നേക്കാം. അത് സൂക്ഷിച്ചു നേരിടണം കടം വാങ്ങുകയോ കൊടുക്കുകയോ ആയിരിക്കാം. ആരിൽ നിന്ന് കടം വാങ്ങുന്നോ വാങ്ങുന്ന നിമിഷം തൊട്ടു ആയ ബന്ധം തര്ക്ക വിഷയമാകും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലാല്ലോ. ബാങ്ക്, ടാക്‌സ് എന്നിവയിൽ ഒക്കെ ശ്രദ്ധ പതിപ്പിക്കുക. നിഗൂഡമായ കര്യങ്ങാൽ വെളിപ്പെടാം.
സഹോദരങ്ങൾ, ആശയവിനിമയം, ചെറു യാത്ര, ഷോർട്ട് കോഴ്‌സ് , അയല്ക്കാ ർ എന്നാ മൂന്നാം ഭാവതിലെക്ക് ശുക്രൻ എത്തുമ്പോൾ ( രണ്ടാം ആഴ്ച) ചെറു യാത്രകൾ, ഒരു പട്ടണത്തിൽ നിന്ന് അടുത്ത പട്ടണത്തിലേക്ക് യാത്ര പോകാം. അയല്ക്കാ രുമായി കൂടുതൽ ആശയവിനിമയം. ശുക്രൻ ഏതു ഭാവത്തിൽ നില്ക്കു ന്നോ ആ ഭാവത്തിൽ ഒരു സരള ഭാവം അനുഭവപ്പെടും. പുതിയ പഠനം. പുതിയ അറിവ്.
മൂന്നാം ഭാവതിലെക്ക്, ബുധൻ, സൂര്യൻ ന്യു മൂൺ എന്നിവ പിന്നീട് എത്തും അതിന്റെ അർഥം ആശയവിനിമയം പ്രധാന പങ്കു വഹിക്കും എന്നാണ്. അവയെ എങ്ങനെ ഉപയോഗിക്കണം എന്ന് അവനവൻ തീരുമാനിക്കാം.
അവസാന ആഴ്ച ഒന്നാം ഭാവത്തിൽ കുറെ നാളായി തുടരുന്ന ശനി രണ്ടാം ഭാവതിലെക്ക് നീങ്ങും.ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നിവ അച്ചടകത്തിനു വിധേയമകം. മോഹങ്ങളും അഭിലഷങ്ങാലും വർധിക്കും. ആഗ്രഹിച്ചും മോഹിച്ചും നേടിയ വസ്തുക്കളോടുള്ള താല്പര്യം നശിച്ചോ എന്നാ ആലോചന ഉണ്ടാകാം. പുതിയ ലക്ഷ്യങ്ങൾ, പുതിയ മോഹങ്ങൾ എന്നിവയെ ലെക്ഷ്യമാക്കി മുന്നോട്ട് നീങ്ങും.

സജിട്ടരിയാസ് നവംബർ 22 ഡിസംബർ 21

ഒന്നാം ഭാവം , ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര, വ്യക്തിത്വം എന്നിവയിൽ ശുക്രൻ, ബുധൻ, സൂര്യൻ ഈ ഭാവത്തിൽ നിന്ന് ശുക്രൻ ഒൻപതാം ഭാവത്തിൽ നില്ക്കുന്ന വ്യാഴത്തെ നോക്കുമ്പോൾ യാത്രകൾക്ക് കളം ഒരുങ്ങും. വ്യാഴം നില്ക്കുന്നത് ദൂര യാത്രകൾ, വിദേശ ബന്ധം, ഉയര്ന്ന് ചിന്ത, ആത്മീയത എന്നിവയിൽ ആകുന്നാതുകൊണ്ട് കൂടുതൽ ദൂരയാത്രകൾ കാണാം.
ധനം, നിങ്ങളുടെ മൂല്യം, വസ്തു വകകൾ എന്നാ രണ്ടാം ഭാവത്തിലെ ചൊവ്വ ആദ്യ ആഴ്ച തന്നെ സഹോദരങ്ങൾ, ആശയവിനിമയം, ചെറു യാത്ര, ഷോര്ട്ട് കോഴ്‌സ് , അയല്ക്കാ ർ എന്നാ മൂന്നാം ഭാവതിലെക്ക് നീങ്ങും. അപ്പോൾ ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ എന്നിവയും ആകാം. ഒരു തിരക്ക്, ഒരു വ്യഗ്രത കൂടുതൽ ആശയവിനിമയം, അയല്ക്കാ രോട് അല്പം പുഞ്ചിരി ( അല്ലെങ്കിൽ വാക്കേറ്റം) ഇവ പ്രതീക്ഷിക്കാം. ആദ്യ ആഴ്ച തന്നെ വിവാഹം, ബിസിനസ് ബന്ധങ്ങൾ, പാർട്ണഷർ ഷിപ്പുകൾ, നിയമം കൊണ്ടുണ്ടാകുന്ന ബന്ധങ്ങാൽ എന്നിവയിൽ പൂര്ണ് ചന്ദ്രൻ ഉദിക്കും . ഏഴാം ഭാവം . ബന്ധങ്ങളിൽ വികരഭാരിതരാകും. പെട്ടന്ന് സംസാരിക്കും. ബിസിനസ് ബന്ധങ്ങളിൽ പങ്കാളിയുമായി ഉള്ള ബന്ധം വേറെ തലങ്ങളിലേക്ക് ഉയരും. അല്പം ആലോചന ആവശ്യമാണ്.
രണ്ടാമത്തെ ആഴ്ച ശുക്രൻ ധനം, നിങ്ങളുടെ മൂല്യം, വസ്തു വകകൾ എന്നാ രണ്ടാം ഭാവത്തിലെ എത്തുമ്പോൾ അധിക ചെലവ് അനുഭവപ്പെടും. വസ്തുക്കൾ വാങ്ങിച്ചു കൂട്ടാം. നിങ്ങളെ തന്നെ പ്രമോട്ട് ചെയ്യാനുള്ള ആഗ്രഹത്തിൽ മിതവ്യയം എന്നാ കാര്യം മറക്കാൻ പാടില്ല. അധിക വരുമാനം വരാമെങ്കിലും അത് പോകുന്ന വഴി കാണില്ല. ഈ ഭാവതിലെക്ക് ബുധനും, സൂര്യനും, ന്യു മൂനും വരുന്നതോടെ പുതിയ തുടക്കങ്ങൾ നടക്കാം. ധനകാര്യം കൂടുതൽ ശ്രദ്ധ നേടും.
മാസാവസാനം രഹസ്യമയമായ പന്ത്രണ്ടാം ഭാവത്തിൽ നിന്ന് ശനി ഒന്നാം ഭാവതിലെക്ക് നീങ്ങും. ഒന്നാം ഭാവം , ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര , വ്യക്തിതം എന്നിവ രൂപാന്തരത്തിനു വിധേയമാകും. ഈ രൂപാന്തരം നിങ്ങളുടെ ജീവിതം മൊത്തം നല്ല ഫലങ്ങൾ കൊണ്ട് വരുന്നതിനു തുല്യമായ രീതിയിൽ കാര്യങ്ങൾ നീക്കുക. യഥാര്ത്യങ്ങൾ വെളിപ്പെടും. അവയെ ഡീൽ ചെയ്യുക.

കാപ്രികോൺ ഡിസംബർ 22 ജനുവരി 19

രഹസ്യങ്ങൾ, രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ബെഡ് പ്ലെശേഴ്‌സ് , ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, നിഗൂഡത , ദൂര ദേശ വാസം, ഒറ്റപ്പെടൽ എന്നിവയിൽ സൂര്യൻ, ബുധൻ, ശുക്രൻ .പ്രതീക്ഷിക്കാത്ത സംഭവ വികാസങ്ങൾ നടക്കാം. കാരണം ശുക്രൻ വ്യാഴത്തെ നോക്കുന്നു. ആത്മീയ കാര്യങ്ങളിൽ അറിവ് നേടും.

ആദ്യ ആഴ്ചയിൽ തന്നെ ചൊവ്വ ഒന്നാം ഭാവം ഉപേക്ഷിച്ചു ധനം, വസ്തു വകകൾ , നിങ്ങളുടെ മൂല്യം എന്നാ രണ്ടാം ഭാവതിലെക്ക് നീങ്ങും. ഈ വിഷയങ്ങൾ മെച്ചപ്പെടുത്താൻ നല്ല സമയം ആണ്. അച്ചടക്കം നേടുന്നതിലൂടെ ധനകാര്യം മെച്ചപ്പെടും. സ്ട്രക്ച്ചരിങ് നടത്തും. നിങ്ങളെ പ്രമോട്ട് ചെയ്യും. അങ്ങനെ മൂല്യ വർധന നടത്തും.
ജോലി സ്ഥലം, ശത്രുക്കൾ, സഹപ്രവര്ത്ത കർ, ആരോഗ്യം, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ എന്നാ ആറാം ഭാവതിലെക്ക് ആദ്യ ആഴ്ച പൂര്ണം ചന്ദ്രൻ വരുമ്പോൾ ആരോഗ്യം ശ്രദ്ധ നേടും. ജോലി സ്ഥലത്ത് കൂടുതൽ മാറ്റങ്ങൾ ആഗ്രഹിക്കും, ജോലി ഉപേക്ഷിച്ചാലോ എന്നാ ചിന്ത അധികരിക്കും. ആവശ്യാമില്ലാതെ വികരഭാരിതരയിട്റ്റ് കാര്യമില്ല. പോകാൻ വേറെ സ്ഥലം ഇല്ലാതാവർ ജോലിയെ കൂടുതൽ സ്‌നേഹിച്ചില്ലെങ്കിൽ അടുത്തെങ്ങും തൃപ്തിപ്പെടുന്ന സാഹചര്യം ഉണ്ടാവുകയുമില്ല ( അർഥം കണ്ടുപിടിക്കുക? )
രണ്ടാം ആഴ്ച ശുക്രൻ ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര , വ്യക്തിതം എന്നാ ഒന്നാം ഭാവതിലെക്ക് എത്തും മുഖം മിനുക്കും, സൗന്ദര്യം മെച്ചപ്പെടുത്തും. വെറുതെ പ്രഭ വിതറി ആളുകളെ മയക്കി കൊണ്ടിരിക്കും. വ്യക്തിത്വം പരീക്ഷണത്തിന് വിധേയമാക്കും. ഈ ഭാവത്തിൽ സൂര്യൻ, ബുധൻ, ന്യു മൂൺ എന്നിവ എത്തുമ്പോൾ പുതിയ സാദ്ധ്യതകൾ നിറയും. അതിൽ നമുക്ക് വേണ്ടത് നാം തിരഞ്ഞെടുക്കുക.
മാസത്തിന്റെ അവസാനം ശനി പതിനൊന്നാം ഭാവം ഉപേക്ഷിച്ചു രഹസ്യങ്ങൾ, രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ബെഡ് പ്ലെശേഴ്‌സ് , ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, നിഗൂഡത , ദൂര ദേശ വാസം, ഒറ്റപ്പെടൽ എന്നാ പന്ത്രണ്ടാം ഭാവതെക്ക് എത്തും നിങ്ങളിലേക്ക് വരുന്നവരെ അത്ര വിശ്വസിക്കനമോ എന്ന് തീരുമാനിക്കുക. പുതിയ കാര്യങ്ങള്ക്ക് വേണ്ടി കാത്തിരിക്കുക. സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം. ആത്മീയതയിലേക്ക് ആഴ്ന്നിറങ്ങും. ഭാരങ്ങളെ വലിച്ചെറിയും. യഥാര്ത്യങ്ങളെ നേരിടും. നാം ഇതു രീതിയിൽ കാര്യാങ്ങളെ കാണുന്നോ ആ രീതിയിൽ ഉള്ള ഫലങ്ങൾ ലഭിക്കും എന്ന് പറഞ്ഞാൽ അത് തെറ്റാകുമോ?

അഖ്വാരിയസ് ജനുവരി 20 ഫെബ്രുവരി 18

ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ, കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ എന്നിവയിൽ സൂര്യൻ, ശുക്രൻ , ബുധൻ എന്നിവ. ശുക്രൻ ഈ ഭാവത്തിൽ നിന്ന് ഏഴാം ഭാവത്തിലെ വ്യാഴത്തെ നോക്കുമ്പോൾ കൂട്ടമായി ഉള്ള പ്രവര്ത്തി കളിൽ സന്തോഷം കണ്ടെത്തും. പുതിയ വ്യക്തികളുമായി ബന്ധത്തിൽ വരാം.
ചൊവ്വ പന്ത്രണ്ടാം ഭാവത്തിൽ നിന്ന് ഒന്നാം ഭാവതിലെക്ക് എത്തും . ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര , വ്യക്തിതം എന്നാ വിഷയങ്ങളിൽ ഒരു ശക്തി പ്രകടനം നടത്തും. ഈ ശക്തിയെ ഒന്ന് മാനേജ് ചെയ്തില്ല എങ്കിൽ ചുറ്റും ഉള്ളവര്ക്ക്ക മുറിവേല്ക്കും എന്ന് പറയേണ്ടതില്ലല്ലോ. അല്പം ചൂടൻ ആയി തീരും. പ്രേമം, കുട്ടികൾ, ഒഴിവു സമയം ക്രിയെടിവിടി, ഊഹക്കച്ചവടം എന്നിവയിൽ പൂര്ണം ചന്ദ്രൻ ഉദിക്കുമ്പോൾ ക്രിയെടിവ്ടി അടിസ്ഥാനമാക്കി നിങ്ങൾ ചെയ്തിരുന്ന കാര്യങ്ങൾ അവസാനിച്ചതായി കാണണം. പ്രേമ ബന്ധങ്ങൾ അവസാനിക്കുകയും, പുതിയവ നടുകയും ചെയ്യും. കംമിട്‌മെന്റുകൾ ഇല്ലാത്ത ബന്ധങ്ങൾ ഉണ്ടാക്കാം, അവനവന്റെ സൗകര്യത്തിനു. കുട്ടികളുടെത് പോലുള്ള അവസ്ഥാ കൈവരാം. വ്യത്യസ്ഥാനായ വ്യക്തി ആകും.
രണ്ടാമത്തെ ആഴ്ചയിൽ രഹസ്യങ്ങൾ, രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ബെഡ് പ്ലെശേഴ്‌സ് , ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, നിഗൂഡത , ദൂര ദേശ വാസം, ഒറ്റപ്പെടൽ എന്നാ പന്ത്രണ്ടാം ഭാവതിലെക്ക് ശുക്രൻ എത്തും . ഭൂതകാലം സന്ദര്ശിഥക്കാൻ വ്യക്തികളുടെ രൂപത്തിൽ വരാം. ആത്മീയത , നിഗൂഡത എന്നിവ ആവരണം ചെയ്യും. ഈ ഭാവതിലെക്ക് സൂര്യൻ, ബുധൻ , ന്യു മൂൺ എന്നിവ എത്തുമ്പോൾ ഈ ഭാവത്തിലെ വിഷയങ്ങൾ ആത്മ വിമര്ശനനം നടത്തി കാര്യങ്ങളെ കണ്ടു പിടിക്കും. നിഗൂഡ രഹസ്യങ്ങളെ ശ്രദ്ധിക്കും. മൗനം പാലിക്കും.
ശനി അവസാന ആഴ്ച പത്താം ഭാവത്തിൽ നിന്ന് ലാഭങ്ങൾ, മോഹങ്ങൾ , പ്രതീക്ഷകൾ, കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ എന്നാ പതിനൊന്നിലേക്ക് നീങ്ങും, കൂട്ടുകാരിൽ നിന്ന് അകലാൻ തോന്നും രഹസ്യ സ്വഭാവം നിഴലിക്കും. മോഹങ്ങൾ പ്രതീക്ഷകൾ എന്നിവയെ വിശകലനം ചെയ്യും.അവ മെച്ചപ്പെടുത്താൻ ശ്രമം . സോഷ്യൽ ജീവിതത്തിൽ അല്പം മെല്ലെപ്പോക്ക് എന്നിവ നടത്തി സ്വന്തം കാര്യം നോക്കി ജീവിക്കും.

പ്യാസിയാസ് ഫെബ്രുവരി 19 മാർച്ച് 20

ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്നാ പത്താം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ . ഇവയിൽ ശുക്രൻ ആറാം ഭാവത്തിൽ നില്ക്കു ന്ന വ്യാഴത്തെ നോക്കുമ്പോൾ, ജോലി സ്ഥലം, ആരോഗ്യം എന്നിവയിൽ ശുഭ സൂചനകൾ കാണും.
ആദ്യ ആഴ്ചയിൽ തന്നെ ചൊവ്വ പന്ത്രണ്ടാം ഭാവതിലെക്ക് നീങ്ങും. രഹസ്യങ്ങൾ, രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ബെഡ് പ്ലെശേഴ്‌സ് , ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, നിഗൂഡത , ദൂര ദേശ വാസം, ഒറ്റപ്പെടൽ എന്നിവയിൽ കൂടുതൽ ഗവേഷണം നടത്തും. ഒളിഞ്ഞിരിക്കുന്ന വസ്തുതകൾ പുറത്തേക്ക കൊണ്ട് വരാൻ ഉള്ള ശ്രമം, ആത്മീയത വര്ധിതപ്പിക്കും.
ആദ്യ ആഴ്ച നാലാം ഭാവത്തിൽ പൂര്ണു ചന്ദ്രൻ ഉദിക്കും. കുടുംബം, വീട്, പൂര്വിികർ, പൂര്വിചക സ്വത്തുക്കൾ, മാതാ പിതാക്കൾ, എന്നിവയിൽ ചില കാര്യങ്ങള്ക്ക്ര തുടക്കമോ ഒടുക്കമോ നേരിടാം. കുടുംബത്തിൽ മാറ്റം, വീട് മാറ്റം എന്നിവാ.
ശുക്രൻ രണ്ടാം ആഴ്ച ലാഭങ്ങൾ, മോഹങ്ങൾ , പ്രതീക്ഷകൾ, കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ എന്നാ പതിനൊന്നിലേക്ക് നീങ്ങും ഈ ഭാവതിലെക്ക് പിന്നീട്, സൂര്യൻ, ബുധൻ , ന്യു മൂൺ എന്നിവ എത്തും കൂട്ടമായുള്ള പ്രവര്ത്തി്കൾ, അവയിൽ പുതിയ ആളുകളെ കണ്ടെത്തും. ഒന്നിച്ചുള്ള പ്രവര്ത്തി്കൾ സന്തോഷം തരും ജീവ കാരുണ്യ പ്രവര്ത്തംനം കാഴ്ച വെക്കും. ജോലിയിൽ പുതിയ് ആശയങ്ങൾ.
മാസാവസാനം ഒന്പയതാം ഭാവത്തിൽ നിന്ന് ശനി ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്നാ പത്താം ഭാവതിലെക്ക് നീങ്ങും. ജോലി എന്നാ മേഖലയിൽ നിങ്ങൾ അര്പിച്ച വിശ്വാസത്തിനു അര്ഹിശക്കുന്ന പുരസ്‌ക്കാരം ലഭിക്കും. ജോലിയുടെ ലെവൽ മാറിയേക്കാം. ജോലിയിൽ സന്തോഷകരമായ അവസ്ഥകൾ ഉണ്ടാകാം. അങ്ങനെ ശുഭ സാദ്ധ്യതകൾ കണ്ടു കൊണ്ട് മുന്നോട്ട് നീങ്ങുക. മെച്ചമായി ചെയ്യാൻ കഴിയാതിരുന്ന സമയത്തെ ഓര്ത്ത്‌ന സമയം കളയാതെ എല്ലാം ലാസ്റ്റ് ചാന്‌സാായി കണ്ടു കാര്യങ്ങളെ മുന്നോട്ട് കൊണ്ട് പോകുക

jayashreeforecast@gmail.com