- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹിരാകാശ രംഗത്ത് വീണ്ടും ഇന്ത്യൻ കുതിപ്പ്; ജ്യോതിശാസ്ത്ര പഠനം ലക്ഷ്യമിട്ടുള്ള അസ്‌ട്രോസാറ്റ് വിക്ഷേപിച്ചു; ശ്രീഹരിക്കോട്ടയിൽ നിന്നും പിഎസ്എൽവിസി30 കുതിച്ചുയർന്നത് അമേരിക്കയുടെയും കാനഡയുടെയും ഇന്തോനേഷ്യയുടെയും ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ട്
ബംഗളുരു: ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ നിരീക്ഷണശാല പേടകമായ അസ്‌ട്രോസാറ്റ് വിക്ഷേപിച്ചു. ഭൂമിയിൽ നിന്ന് 650 കിലോമീറ്റർ അകലയുള്ള ഭ്രമണപഥത്തിലേക്ക് പിഎസ്എൽവിസി30 ഉപഗ്രഹ വിക്ഷേപണ വാഹനത്തിലാണ് ശ്രീഹരിക്കോട്ടയിലെ ഐസ്ആർഒ കേന്ദ്രത്തിൽ നിന്നുമാണ് അസ്‌ട്രോസാറ്റ് വിക്ഷേപിച്ചത്. രാവിലെ 10 മണിക്കാണ് വിക്ഷേപണം നടന്നു. പേടകം ഇപ്പോൾ ഭ്രമണപഥത
ബംഗളുരു: ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ നിരീക്ഷണശാല പേടകമായ അസ്‌ട്രോസാറ്റ് വിക്ഷേപിച്ചു. ഭൂമിയിൽ നിന്ന് 650 കിലോമീറ്റർ അകലയുള്ള ഭ്രമണപഥത്തിലേക്ക് പിഎസ്എൽവിസി30 ഉപഗ്രഹ വിക്ഷേപണ വാഹനത്തിലാണ് ശ്രീഹരിക്കോട്ടയിലെ ഐസ്ആർഒ കേന്ദ്രത്തിൽ നിന്നുമാണ് അസ്‌ട്രോസാറ്റ് വിക്ഷേപിച്ചത്.
രാവിലെ 10 മണിക്കാണ് വിക്ഷേപണം നടന്നു. പേടകം ഇപ്പോൾ ഭ്രമണപഥത്തിലേക്കുള്ള യാത്രയിലാണ്. വിക്ഷേപണം വിജയകരമായി മാറിയാൽ ബഹിരാകാശത്ത് നിരീക്ഷണ ശാലയുള്ള അഞ്ചാമത്തെ ലോക രാജ്യമായി ഇതോടെ ഇന്ത്യ മാറും. നിലവിൽ, അമേരിക്കയുടെ നാസ, യൂറോപ്യൻ യൂണിയന്റെ യൂറോപ്യൻ സ്‌പേസ് ഏജൻസി, റഷ്യ, ജപ്പാൻ എന്നിവർക്കു മാത്രമാണ് സ്വന്തമായി ബഹിരാകാശ ദൂരദർശിനിയുള്ളത്.
മിഷൻ റെഡിനെസ് കമ്മിറ്റിയും ലോഞ്ച് അതോറൈസേഷൻ ബോർഡും 50 മണിക്കൂർ കൗണ്ട്ഡൗൺ ശനിയാഴ്ച രാവിലെ എട്ടുമണിക്ക് ആരംഭിച്ചിരുന്നു. ഇന്നത്തെ വിക്ഷേപണദൗത്യം ഐഎസ്ആർഒയുടെ ആദ്യ വാണിജ്യ ഉപഗ്രഹ വിക്ഷേപണം കൂടിയാണ്. അസ്‌ട്രോസാറ്റിനൊപ്പം ആറ് സഹയാത്രികർ കൂടിയുണ്ട്. യുഎസിന്റെ നാല് നാനോ സാറ്റലൈറ്റുകളും ഇന്തോനേഷ്യയുടെയും കാനഡയുടെയും ഓരോ ഉപഗ്രഹങ്ങളുമാണിത്.
1153 കിലോ ഭാരമുള്ള ബഹിരാകാശ നിരീക്ഷണ ശാല പ്രപഞ്ച രഹസ്യങ്ങളിലേക്കാണ് കണ്ണോടിക്കുക. അഞ്ചു വർഷമാണ് അസ്‌ട്രോസാറ്റിന്റെ ആയുസ്. അസ്‌ട്രോസാറ്റിന്റെ വിക്ഷേപണ വാഹനം വികസിപ്പിച്ചത് തിരുവനന്തപുരം വി എസ്.എസ്.സിയാണ്. വലിയമല എൽ.പി.എസ്.സി, വട്ടിയൂർക്കാവ് ഐ.ഐ.എസ്.യു എന്നിവയും മുഖ്യപങ്ക് വഹിച്ചു. പി.എസ്.എൽ.വി ഉപയോഗിച്ച് അമേരിക്കൻ ഉപഗ്രഹങ്ങൾ ആകാശത്തെത്തിക്കുന്നതും ഇതാദ്യമായാണ്. സാൻഫ്രാൻസിസ്‌കോ ആസ്ഥാനമായ കമ്പനിയാണ് ചെറു ഉപഗ്രഹം അയക്കുന്നത്. പി.എസ്.എൽ.വിയുടെ 31ാമത് ബഹിരാകാശ ദൗത്യം കൂടിയാണിത്. നേരത്തെ നടന്ന 30 ദൗത്യങ്ങളും വിജയമായിരുന്നു.
ഭൂമിയിൽനിന്ന് 650 കി.മീ ഉയരത്തിലായിരിക്കും അസ്‌ട്രോസാറ്റ് ഭ്രമണം ചെയ്യുക. അഞ്ചു വർഷമായിരിക്കും പ്രവർത്തനകാലം. 1543 കി.ഗ്രാം ഭാരമാണ് ഇതിനുള്ളത്. ഇതിൽ 750 കി.ഗ്രാമും അതിൽ ഘടിപ്പിച്ചിട്ടുള്ള നിരീക്ഷണ ഉപകരണങ്ങളുടേതാണ്. 178 കോടിയാണ് നിർമ്മാണ ചെലവ്. വിവിധ തരംഗദൈർഘ്യത്തിലുള്ള വികിരണങ്ങൾ ഉപയോഗിച്ച് പ്രപഞ്ച പ്രതിഭാസങ്ങളെ ഒരേസമയം നിരീക്ഷിക്കുകയാണ് ബഹിരാകാശ ദൂർദർശിനിയുടെ വിക്ഷേപണത്തിലൂടെ ലക്ഷ്യമിടുന്നത്. ഒരു നിമിഷത്തിൽ സംഭവിച്ച് അതിവേഗം മറഞ്ഞുപോകുന്ന ചില പ്രാപഞ്ചിക പ്രതിഭാസങ്ങൾ (ട്രാൻസിയന്റ്) ഉണ്ട്.
സാധാരണയായി അവയെ ഇൻഫ്രാറെഡ് തരംഗദൈർഘ്യത്തിലാണ് നിരീക്ഷിക്കാറുള്ളത്. ട്രാൻസിയന്റിനെ എക്‌സ്‌റേ തരംഗദൈർഘ്യത്തിൽ നിരീക്ഷിക്കുകയാണ് അസ്‌ട്രോസാറ്റിന്റെ ലക്ഷ്യം. എക്‌സ്‌റേഅൾട്രാവയലറ്റ് തരംഗ ദൈർഘ്യത്തിൽ ആകാശത്തിന്റെ സമ്പൂർണ സർവേ, സിറിയസ് പോലുള്ള ഇരട്ട നക്ഷത്രങ്ങളെക്കുറിച്ചുള്ള വിശദമായ പഠനം, തമോഗർത്തങ്ങൾ, ക്വാസാറുകൾ, ഗാലക്ടിക് ക്ലസ്റ്ററുകൾ, സൂപ്പർനോവ, നക്ഷത്രാന്തര ധൂളി തുടങ്ങി വിവിധങ്ങളായ പ്രപഞ്ച വസ്തുക്കളെക്കുറിച്ചുള്ള പഠനം എന്നിവയൊക്കെ ഈ ദൗത്യത്തിന്റെ വിജയത്തിലൂടെ സാധ്യമാകും.
പ്രധാനമായും ആറ് ഉപകരണങ്ങളാണ് ഈ ദൂരദർശിനിയിലുണ്ടാവുക. അൾട്രാവയലറ്റ് ഇമേജിങ് ടെലിസ്‌കോപ്(ദൃശ്യപ്രകാശത്തിനും അൾട്രാവയലറ്റിനും ഇടയിലുള്ള തരംഗദൈർഘ്യത്തിൽ പ്രവർത്തിക്കുന്ന ദൂരദർശിനി), സോഫ്റ്റ് എക്‌സ്‌റേ ഇമേജിങ് ടെലിസ്‌കോപ് (എക്‌സ്‌റേ തരംഗദൈർഘ്യത്തിൽ നിരീക്ഷണം സാധ്യമാക്കുന്ന ദൂരദർശിനി), എൽ.എ.എക്‌സ്.പി.സി ഇൻസ്ട്രുമെന്റ്, കാഡ്മിയം സിങ്ക് ടെല്യൂറൈഡ് ഇമേജർ എന്ന എക്‌സ്‌റേ ഇമേജർ, സ്‌കാനിങ് സ്‌കൈ മോണിറ്റർ (എസ്.എസ്.എം) എന്നിവയാണവ. ഐഎസ്ആർഒയുടെ ബംഗളൂരുവിലുള്ള സാറ്റലൈറ്റ് സെന്ററായിരിക്കും അസ്‌ട്രോസാറ്റിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുക.