- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എസ് ഐയ്ക്കെതിരായ പരാതി പിൻവലിച്ചിട്ട് നീ എന്റെയടുത്ത് വരരുത്; ഹണിട്രാപ്പ് നായികയ്ക്ക് ഉപദേശങ്ങൾ ഡിവൈഎസ്‌പി ആയിരിക്കുമ്പോൾ നൽകുന്നത് റിട്ട. എസ്‌പി; സഹപ്രവർത്തകരെ കുടുക്കാൻ കൂട്ടുനിന്ന ഉന്നതന്റെ ഫോൺ സംഭാഷണം പുറത്തുകൊണ്ടുവന്ന് മറുനാടൻ; അശ്വതി അരുൺ അഭിയുടെ കള്ളി വെളിച്ചത്തായത് സ്വപ്നയായി വളരാനുള്ള യാത്രയ്ക്കിടെ
തിരുവനന്തപുരം: നിരവധി പൊലീസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പിൽ കുടുക്കി ആത്മഹത്യയുടെ വക്കിലെത്തിച്ച അശ്വതി അരുൺ അഭിയെ സഹായിക്കുന്നത് കേരളാ പൊലീസിലെ ഉന്നതർ തന്നെ. ഹണിട്രാപ്പ് നായികയ്ക്ക് ഉപദേശങ്ങൾ നൽകുന്ന റിട്ട. എസ്‌പിയുടെ ഫോൺ സംഭാഷണം കേട്ട് ഞെട്ടിയിരിക്കുകയാണ് മലയാളികൾ. സഹപ്രവർത്തകരെ കുടുക്കുന്നതിനുള്ള മാർഗങ്ങളാണ് നിലവിൽ കേരളത്തിലെ ഒരു തുറമുഖത്തിന്റെ പ്രധാന തസ്തികയിലിരിക്കുന്ന ഇദ്ദേഹം അശ്വതി അരുൺ അഭിക്ക് ഫോണിലൂടെ ഉപദേശിക്കുന്നത്.
ഇത്രയേറെ വിവാദങ്ങളുണ്ടായിട്ടും ഹണിട്രാപ്പ് നായിക കൂസലില്ലാതെ നിൽക്കുന്നതിന് പിന്നിൽ ഈ എസ്‌പിയാണെന്നാണ് സൂചന. ഇവരെ പറ്റി കേരളാ പൊലീസിലെ രഹസ്യവിഭാഗവും കേന്ദ്ര ഇന്റലിജൻസും അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. കൊല്ലത്തെ ഒരു എസ്ഐയെ കുടുക്കിയതിനെ തുടർന്ന് രണ്ട് വർഷം മുമ്പ് അന്ന് ഡിവൈഎസ്‌പി ആയിരുന്ന പിന്നീട് എസ്‌പി ആയി റിട്ടയേർഡ് ആയ വ്യക്തിയും അശ്വതിയും തമ്മിൽ നടന്ന സംഭാഷണമാണ് മറുനാടൻ പുറത്തുവിട്ടിരിക്കുന്നത്. ഇയാളെ കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അതീവ സുരക്ഷ വേണ്ട സ്ഥാപനത്തിലാണ് ഇയാൾ ജോലി ചെയ്യുന്നത്. എങ്ങനേയാണ് വിമരിച്ച ശേഷം ഈ പദവിയിലേക്ക് ഇയാൾ എത്തിയതെന്നതിനെ കുറിച്ചും അന്വേഷണം നടത്തും. ഈയിടെ ഒരു മാധ്യമ പ്രവർത്തകൻ സ്ത്രീ പീഡന കേസിൽ കുടുങ്ങിയിരുന്നു. ഇയാൾക്കെതിരായ പരാതി മുക്കാൻ കൂട്ടു നിന്നവരെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. പൊലീസ് സേനയിലുണ്ടായിരുന്ന ഒരാളുടെ ഉപദേശം മാധ്യമ പ്രവർത്തകനും കിട്ടിയിരുന്നതാണ് സൂചന. ഈ മുൻ പൊലീസ് ഉദ്യോഗസ്ഥനും അശ്വതിയുമായുള്ള ഫോൺ സംഭാഷണം പൊലീസ് സേനയെ ഞെട്ടിപ്പിച്ചിട്ടുണ്ട്.
റിട്ട എസ്‌പിയും അശ്വതിയുമായുള്ള ആത്മബന്ധം ആ സംഭാഷണത്തിലൂടെ വ്യക്തമാണ്. ഈ സ്ത്രീയെ കൊണ്ട് ഹണിട്രാപ്പ് ചെയ്യിക്കുന്നതിൽ പ്രധാനറോളാണ് ഈ ഉദ്യോഗസ്ഥനുള്ളതെന്ന് വ്യക്തമാക്കുന്ന ഫോൺ സംഭാഷണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സേനയിലെ വിവരങ്ങൾ പോലും ഇയാൾ അശ്വതിക്ക് ചോർത്തി നൽകുന്നു. എങ്ങനെയാണ് കേസിൽ പ്രതികരിക്കേണ്ടതെന്ന് പോലും ഉപദേശിക്കുന്നു. പരാതി പിൻവലിച്ച ശേഷം എന്റെ അടുത്തോട്ട് വരരുതെന്ന് പറഞ്ഞ് വിഷയം സജീവമാക്കി നിർത്തുന്നുമുണ്ട് ഈ പൊലീസുകാരൻ.
കൊല്ലത്തെ എസ്ഐയ്ക്ക് എതിരായ പരാതി പിൻവലിക്കരുതെന്നും, പരാതി പിൻവലിച്ചിട്ട് എന്നെ ഒരിക്കലും ഫോണിൽ വിളിക്കരുതെന്നും ഉദ്യോഗസ്ഥൻ പറയുന്നത് സംഭാഷണത്തിൽ വ്യക്തമാണ്. അശ്വതിയുടെ ബ്ലാക്ക്മെയിലിങ് സഹിക്കാനാകാതെ എസ്ഐ വിഷാദരോഗവുമായി ആശുപത്രിയിൽ കഴിയുന്ന സാഹചര്യത്തിലാണ് റിട്ട. ഉദ്യോഗസ്ഥന്റെ ഈ ഉപദേശം. ശബ്ദരേഖ പുറത്തുവന്നതോടെ പൊലീസ് സേനയിലെ ഉന്നത പദവിയിൽ ഇരുന്നുകൊണ്ട് എസ്ഐയെ കെണിയിൽ വീഴ്‌ത്താൻ കൂട്ടുനിന്ന റിട്ട. ഉദ്യോഗസ്ഥനെതിരെ സേനയിൽ അമർഷം പുകയുകയാണ്.
കൊല്ലത്തെ എസ്ഐയ്ക്കെതിരെ നൽകിയ ബലാൽസംഗപരാതി വ്യാജമായിരുന്നെന്നും രണ്ടുപേരുടെയും സമ്മതത്തോടെയായിരുന്നു ബന്ധപ്പെട്ടതെന്നും ഫോൺസംഭാഷണത്തിൽ സൂചനയുണ്ട്. 3500 രൂപ കൊടുത്ത് ഹോട്ടൽ മുറിയെടുത്തിട്ട് അയാൾ അവിടെ കിടന്ന് ഉറങ്ങിയെന്നും അശ്വതി സംഭാഷണത്തിനിടെ എസ്ഐയെ പരിഹസിക്കുന്നു. എസ്ഐ തന്നെയും കൊണ്ട് പല സ്ഥലങ്ങളിലും കറങ്ങിയെന്ന് അവർ വെളിപ്പെടുത്തുമ്പോൾ, എസ്ഐയെ നീ മാനസികമായി തളർത്തിക്കളഞ്ഞില്ലേ എന്ന് അശ്വതിയെ അഭിനന്ദിക്കുകയാണ് റിട്ട. എസ്‌പി.
കേരളത്തിലെ പൊലീസ് സേനയെ ആകെ സ്വാധീനിക്കാൻ കഴിയുന്നവിധം അശ്വതി വളർന്നെന്ന് തെളിയിക്കുന്ന ഫോൺ സംഭാഷണങ്ങളാണ് മറുനാടൻ പുറത്തുവിട്ടിരിക്കുന്നത്. മറ്റൊരു സരിതയോ സ്വപ്നയോ ആകാനുള്ള യാത്രയിലായിരുന്നു അശ്വതിയും. സേനയിലെ നിരവധി ഉയർന്ന ഉദ്യോഗസ്ഥരുമായും അശ്വതിക്ക് ഗാഢമായ ബന്ധങ്ങളുണ്ടെന്ന് അവരുടെ പേരെടുത്ത് പറഞ്ഞ് അശ്വതി അവകാശപ്പെടുന്നുണ്ട്. വിഷാദരോഗം ബാധിച്ച എസ്ഐയെയും അശ്വതിയും റിട്ട. എസ്‌പിയും ചേർന്ന് സംഭാഷണത്തിനിടെ കണക്കിന് പരിഹസിക്കുന്നുമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ