- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടകത്തിലെ ദാവൺഗരെയുടെ ദത്തുപുത്രിയായി ഒരു കോഴിക്കോട്ടുകാരി; സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയിൽ ജില്ലയെ മൂന്നാം സ്ഥാനത്തെത്തിച്ചത് ഗർഭിണികളുള്ള വീടുകളിൽ ശൗചായങ്ങളേ പാടില്ലെന്ന അന്ധവിശ്വാസത്തെ തോൽപ്പിച്ച്; അധികാരത്തിലേറിയാൽ കസേരയും ശീതീകരിച്ച മുറിയും വിട്ട് പുറത്തിറങ്ങാത്തവർ കണ്ടു പഠിക്കണം അശ്വതി എന്ന യുവ ഐഎഎസുകാരിയിടെ ഔദ്യോഗിക ജീവിതം
സാധാരണക്കാരിന്റെ വിഷമങ്ങൾ മനസിലാക്കി സർക്കാരിനെക്കൊണ്ടു തീരുമാനങ്ങൾ എടുപ്പിച്ചു ശ്രദ്ധേയയാകുകയാണ് കോഴിക്കോട്ടുകാരിയായ യുവ ഐഎഎസ് ഓഫീസർ എസ്. അശ്വതി. അധികാരം എന്ന സാധ്യതയെ പാവങ്ങൾക്കുവേണ്ടി എങ്ങനെ വിനിയോഗിക്കാമെന്ന് മറ്റുള്ളവർക്ക് കാട്ടിക്കൊടുക്കുകയാണ് അശ്വതി. കോഴിക്കോട്ടുകാരനായ അഡ്വ.സെലുരാജിന്റെയും കെ.എ പുഷ്പയുടെയും മകളായ അശ്വതി ദേവഗിരി കോളേജിൽ നിന്ന് കൊമേഴ്സിൽ ബിരുദമെടുത്ത ശേഷം മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎ പൂർത്തിയാക്കി. 2013 ൽ 24ാം റാങ്കോടെ ഐഎഎസ് കേഡറിലെത്തിയത്. ബംഗളുരുരുവിൽ നിന്നും 265 കിലോമീറ്റർ അകലെയുള്ള ദാവൺഗരെയിൽ ജില്ലാ ചീഫ് എക്സിക്യൂട്ടീവാണ് അശ്വതിയിപ്പോൾ. ദാവൺഗരെയിൽ ഒൻപത് മാസത്തെ ഔദ്യോഗിക ജീവിതം പിന്നിടുമ്പോൾ അശ്വതി ദാവൺഗരെയുടെ ദത്തുപുത്രിയായി മാറിയിരിക്കുകയാണ്. ആറു പഞ്ചായത്തുകളും 233 ഗ്രാമ പഞ്ചായത്തുകളും അടങ്ങുന്നതാണ് ദാവൺഗരെ. തനിക്കു മുൻപിലെത്തിയ പരാതികൾ ചുവപ്പുനാടയിൽ കെട്ടിവയ്ക്കാതെ ഉടനടി തീർപ്പാക്കിയതാണ് അശ്വതിയെ ദാവൺഗരെക്കാരുടെ സ്‌നേഹഭാജനമാക്കി മാറ്റിയിരിക്കുന്നത്
സാധാരണക്കാരിന്റെ വിഷമങ്ങൾ മനസിലാക്കി സർക്കാരിനെക്കൊണ്ടു തീരുമാനങ്ങൾ എടുപ്പിച്ചു ശ്രദ്ധേയയാകുകയാണ് കോഴിക്കോട്ടുകാരിയായ യുവ ഐഎഎസ് ഓഫീസർ എസ്. അശ്വതി. അധികാരം എന്ന സാധ്യതയെ പാവങ്ങൾക്കുവേണ്ടി എങ്ങനെ വിനിയോഗിക്കാമെന്ന് മറ്റുള്ളവർക്ക് കാട്ടിക്കൊടുക്കുകയാണ് അശ്വതി.
കോഴിക്കോട്ടുകാരനായ അഡ്വ.സെലുരാജിന്റെയും കെ.എ പുഷ്പയുടെയും മകളായ അശ്വതി ദേവഗിരി കോളേജിൽ നിന്ന് കൊമേഴ്സിൽ ബിരുദമെടുത്ത ശേഷം മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎ പൂർത്തിയാക്കി. 2013 ൽ 24ാം റാങ്കോടെ ഐഎഎസ് കേഡറിലെത്തിയത്.
ബംഗളുരുരുവിൽ നിന്നും 265 കിലോമീറ്റർ അകലെയുള്ള ദാവൺഗരെയിൽ ജില്ലാ ചീഫ് എക്സിക്യൂട്ടീവാണ് അശ്വതിയിപ്പോൾ. ദാവൺഗരെയിൽ ഒൻപത് മാസത്തെ ഔദ്യോഗിക ജീവിതം പിന്നിടുമ്പോൾ അശ്വതി ദാവൺഗരെയുടെ ദത്തുപുത്രിയായി മാറിയിരിക്കുകയാണ്.
ആറു പഞ്ചായത്തുകളും 233 ഗ്രാമ പഞ്ചായത്തുകളും അടങ്ങുന്നതാണ് ദാവൺഗരെ. തനിക്കു മുൻപിലെത്തിയ പരാതികൾ ചുവപ്പുനാടയിൽ കെട്ടിവയ്ക്കാതെ ഉടനടി തീർപ്പാക്കിയതാണ് അശ്വതിയെ ദാവൺഗരെക്കാരുടെ സ്‌നേഹഭാജനമാക്കി മാറ്റിയിരിക്കുന്നത്.
തീർത്തും സാധാരണക്കാരായ ദാവൺഗരെക്കാരെ വികസനത്തിന്റെ വഴിയിലൂടെ കെപിടിച്ചുയർത്താൻ ഈ ഐഎഎസ് ഓഫീസർക്ക് ഏറെ പണിപ്പെടേണ്ടി വന്നു. ഉത്തരവുകൾ നൽകി ഓഫീസ് മുറിയിൽ വിശ്രമിക്കുന്ന പതിവു രീതികളിൽ നിന്ന് വ്യത്യസ്ഥയായി ഗ്രമവാസികൾക്കൊപ്പം നിന്ന് അവരിൽ ഒരാളായാണ് അശ്വതി ജില്ലയെ സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്തെത്തിച്ചത്. ഒൻപത് മാസങ്ങൾക്ക് മുൻപ് ചുമതല ഏറ്റെടുക്കുമ്പോൾ ദാവൺഗരെ പതിനെട്ടാം സ്ഥാനത്തായിരുന്നെന്ന് ഓർക്കണം.
ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരുമുള്ള വീടുകളിൽ ശൗചായങ്ങൾ പാടില്ലെന്ന അന്ധവിശ്വാസക്കാരായിരുന്നു ഗ്രാമവാസികളേറെയും. ഈ വിശ്വാസത്തിൽ നിന്ന് അവരെ പിന്തിരിപ്പിക്കുകയെന്നതായിരുന്നു അശ്വതി നേരിട്ട ആദ്യവെല്ലുവിളി. ഏറെ പരിശ്രമിച്ചതിനൊടുവിലാണ് എല്ലാവരും വീടുകളിൽ ശൗചാലയങ്ങൾ നിർമ്മിക്കാൻ തയാറായത്.
ജില്ലയിലെ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും തനിക്കൊപ്പം നിർത്താൻ കഴിഞ്ഞുവെന്നതായിരുന്നു അശ്വതി എന്ന വനിതാ ഓഫീസറിന്റെ വിജയങ്ങളിലൊന്ന്. ആരോഗ്യം, വിദ്യാഭ്യാസം, ജലസേചനം, കൃഷി, മൃഗംരക്ഷണം തുടങ്ങി 29 വകുപ്പുകളാണ് സിഇഒ യുടെ കീഴിൽ വരുന്നത്. ശൗചാലയങ്ങൾ നിർമ്മിച്ചു കൊള്ളാം എന്ന ഉറപ്പിന് നൽകിയ പ്രതിഫലമായാണ് ഗർഭകാലത്ത് സ്ത്രീകൾക്ക് വേണ്ടി നടത്തുന്ന സീമന്ത് എന്ന ചടങ്ങ് നടത്തിക്കൊടുത്തത്. അങ്ങനെയൊരു ചടങ്ങ് സംഘടിപ്പിച്ചപ്പോൾ കൂടെ നിന്ന വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. മുഴുവൻ സ്ത്രീകളുടെയും ആദരവ് പിടിച്ചു പറ്റിയാണ് അശ്വതി മടങ്ങിയത്.
കുടിവെള്ള ക്ഷാമം നേരിടുന്ന ജില്ലയിൽ മൾട്ടി വില്ലേജ് ജലസേചന പദ്ധതിയിലൂടെ പരിഹാരം കണ്ടെത്തി. തൊഴിലില്ലായ്മ രൂക്ഷമായപ്പോൾ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി നടപ്പിലാക്കി. രോഗങ്ങൾ വില്ലനായപ്പോൾ അവർക്കു വേണ്ടി സൗജന്യ മെഡിക്കൽ ക്യാംപുകളും ചികിത്സ പദ്ധതികളുമൊരുക്കി.