- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീജിത്തിനെ ആരൊക്കെയോ ഭയക്കുന്നു... അനിയന്റെ കൊലയാളികളെ ശിക്ഷിക്കാൻ തെരുവിൽ കിടക്കുന്ന യുവാവിനോട് സംസാരിച്ചാൻ നിങ്ങളും ഇന്റലിജന്റ്‌സ് നിരീക്ഷണത്തിലാകും; ശ്രീജിത്തുമായി സംസാരിച്ചത് എന്തെന്നറിയാൻ ഇന്റലിജൻസ് അടുത്തുകൂടിയെന്ന് വെളിപ്പെടുത്തി അശ്വജി ജ്വാല; മരിക്കാൻ തയ്യാറായ യുവാവിന്റെ ജീവിത സമരത്തെ ഭയക്കുന്നതാര്?
തിരുവനന്തപുരം: മതനേതാക്കന്മാർ കൊതിക്കെറുവു തീർക്കാൻ സമരവുമായി തെരുവിൽ ഇറങ്ങിയാൽ അവരെ അരമനയിൽ പോയി ചെന്നുകണ്ട് സമാധാനിപ്പിക്കുന്ന മന്ത്രമാരാണ് കേരളത്തിലേത്. മതാധികാരത്തിന്റെ ബലത്തിൽ എല്ലാം അവർക്ക് അനുകൂലമാക്കി മാറ്റാനും അവർക്ക് സാധിക്കും. എന്നാൽ, സാധാരണക്കാരനായ ഒരുവന് നീതി നിഷേധിക്കുന്ന സംഭവം ഉണ്ടായാൽ അവനെ പിന്തുണക്കാൻ ആരുമുണ്ടാറില്ല. അധികമാരും പിന്തുണയില്ലാതിരുന്നിട്ടും തന്റെ അനുജന്റെ ഘാതകർക്കെതിര പോരാടാൻ ശ്രീജിത്ത് എന്ന യുവാവ് തീരുമാനിച്ചത് ഒറ്റയ്ക്കാണ്. ഈ ഒറ്റയാൻ പോരാട്ടത്തിന് ഇപ്പോൾ സൈബർ ലോകത്തിന്റെ പിന്തുണ മുഴുവൻ ലഭിക്കുന്നുണ്ട്. മുതലെടുക്കാൻ രാഷ്ട്രീയ പാർട്ടികളും എത്തുന്നുണ്ടെങ്കിലും അവരെയൊന്നും അടുപ്പിക്കാനും ശ്രീജിത്തിനെ പിന്തുണക്കുന്നവർ തയ്യാറല്ല. എന്തായാലും രണ്ട് വർഷത്തിലേറെയായി തെരുവിൽ നീതിതേടി അലയുന്ന യുവാവിന് സഹായങ്ങളുയായി ചിലരെങ്കിലും എത്താറുണ്ടായിരുന്നു. സാമൂഹ്യ പ്രവർത്തക അശ്വതി ജ്വാലയാണ് ഇക്കൂട്ടത്തിൽ പെട്ട ഒരു വ്യക്തി. ശ്രീജിത്തിനോട് സംസാരിച്ചാൽ പോലും പൊലീസ് നിരീക്ഷിക്കുന
തിരുവനന്തപുരം: മതനേതാക്കന്മാർ കൊതിക്കെറുവു തീർക്കാൻ സമരവുമായി തെരുവിൽ ഇറങ്ങിയാൽ അവരെ അരമനയിൽ പോയി ചെന്നുകണ്ട് സമാധാനിപ്പിക്കുന്ന മന്ത്രമാരാണ് കേരളത്തിലേത്. മതാധികാരത്തിന്റെ ബലത്തിൽ എല്ലാം അവർക്ക് അനുകൂലമാക്കി മാറ്റാനും അവർക്ക് സാധിക്കും. എന്നാൽ, സാധാരണക്കാരനായ ഒരുവന് നീതി നിഷേധിക്കുന്ന സംഭവം ഉണ്ടായാൽ അവനെ പിന്തുണക്കാൻ ആരുമുണ്ടാറില്ല. അധികമാരും പിന്തുണയില്ലാതിരുന്നിട്ടും തന്റെ അനുജന്റെ ഘാതകർക്കെതിര പോരാടാൻ ശ്രീജിത്ത് എന്ന യുവാവ് തീരുമാനിച്ചത് ഒറ്റയ്ക്കാണ്. ഈ ഒറ്റയാൻ പോരാട്ടത്തിന് ഇപ്പോൾ സൈബർ ലോകത്തിന്റെ പിന്തുണ മുഴുവൻ ലഭിക്കുന്നുണ്ട്.
മുതലെടുക്കാൻ രാഷ്ട്രീയ പാർട്ടികളും എത്തുന്നുണ്ടെങ്കിലും അവരെയൊന്നും അടുപ്പിക്കാനും ശ്രീജിത്തിനെ പിന്തുണക്കുന്നവർ തയ്യാറല്ല. എന്തായാലും രണ്ട് വർഷത്തിലേറെയായി തെരുവിൽ നീതിതേടി അലയുന്ന യുവാവിന് സഹായങ്ങളുയായി ചിലരെങ്കിലും എത്താറുണ്ടായിരുന്നു. സാമൂഹ്യ പ്രവർത്തക അശ്വതി ജ്വാലയാണ് ഇക്കൂട്ടത്തിൽ പെട്ട ഒരു വ്യക്തി. ശ്രീജിത്തിനോട് സംസാരിച്ചാൽ പോലും പൊലീസ് നിരീക്ഷിക്കുന്ന സാഹചര്യം ഉണ്ടെന്നാണ് അശ്വതി പറയുന്നത്.
ശ്രീജിത്ത് സമരം കിടക്കുന്നത് അനുജന്റെ ഘാതകരായ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ്. അതുകൊണ്ടു തന്നെയാണ് പൊലീസുകാർ ഇക്കാര്യത്തിൽ അൽപ്പം അമിത ജാഗ്രത പുലർത്തുന്നുമുണ്ട്. ശ്രീജിത്തുമായി സംസാരിച്ചതിന്റെ പേരിൽ ഇന്റലിജന്റ്‌സ് വൃത്തങ്ങൾ ചോദ്യങ്ങൾ ഉന്നയിച്ച സംഭവം ഉണ്ടായതായി വ്യക്തമാക്കി അശ്വതി ജ്വാല ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. ശ്രീജിത്തിനെ ആരോ ഭയക്കുന്നുണ്ടെന്നുണ്ടെന്ന കാര്യം ഉറപ്പാണെന്നാണ് അശ്വതി പറഞ്ഞത്. അശ്വതിയുടെ വാക്കുകൾ ഇങ്ങനെ:
ശ്രീജിത്തിനോട് പല തവണ സംസാരിച്ചിരുന്നു ...ശ്രീജിത്തിനോട് സംസാരിക്കുമ്പോൾ സംസാരം ശ്രദ്ധിക്കാൻ എന്നതുപോലെ ചില അപരിചിതർ കണ്ടാൽ ഉദ്യോഗസ്ഥർ എന്ന് തോന്നും ഞങ്ങളെ വളഞ്ഞിരുന്നു ....ഒരിക്കൽ ഇന്റലിജൻസ് എന്ന് സ്വയം പരിചയപ്പെടുത്തി ഫോൺ കോൾ സംസാരിച്ചു റോഡ് മുറിച് കടക്കുമ്പോഴേക്കും അവർക്കറിയേണ്ടത് എന്താണ് ശ്രീജിത്തുമായി സംസാരിച്ചത് എന്നതാണ് അത്രത്തോളം ശ്രീജിത്തിനെ ആരൊക്കെയോ ഭയക്കുന്നു ....സർക്കാർ കണ്ണ് തുറന്നില്ലെങ്കിൽ തെരുവിൽ ഇറങ്ങാൻ ആയിരങ്ങൾ തയ്യാറാണ് ...അതിശയിപ്പിക്കുന്നത് ......മൗനമാണ് പലരുടെയും കേരളത്തിലെ തെരുവിൽ ചെറുപ്പക്കാരൻ ഈ അവസ്ഥയിൽ കിടന്നിട്ടും ...അധികാരികളും മുദ്രാവാക്യം വിളിക്കുന്നവരും മൗനമാണ് എന്തൊരു ഭീകരത ....കണ്ടില്ലെന്നു നടിക്കും പക്ഷെ ഇത് ജനക്കൂട്ടമാണ് ജനത്തിൽ ഒരുവനാണ് ഉത്തരം പറയേണ്ടി വരും ഇത്രയും നാൾ മൗനം പാലിച്ചതിന്റെ ഉത്തരം ...
ശ്രീജിത്തിന്റെ അനിയൻ ശ്രീജിവിന്റെ മരണത്തിന് ഇടയാക്കിയത് അയൽവാസിയായ യുവതിയെ പ്രണയിച്ചുവെന്നാണ്. പെൺകുട്ടിയുടെ ബന്ധുക്കൾ ഉന്നത സ്വാധീനം ഉപയോഗിച്ച് പൊലീസിൽ ശ്രീജിവിനെ കള്ളക്കേസിൽ കുടുക്കി അകത്തിട്ട് പെരുമാറിയാണ് കൊലപ്പെടുത്തിയത്. ഈ സംഭവത്തിൽ പൊലീസ് തന്നെയാണ് തെറ്റുകാരെന്നും കുടുംബത്തിന് നഷ്ട പരിഹാരം നൽകണമെന്നും പൊലീസ് കംപ്ലയിന്റ്‌സ് അതോരിറ്റി വിധിക്കുകയും ചെയ്തു. എന്നാൽ ശ്രീജിത്ത് ഈ തുകയും കൈപ്പറ്റാൻ തയ്യാറായിരുന്നില്ല.
2014 മെയ് 21നാണ് ശ്രീജിവ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മരിക്കുന്നത്. പരേതനായ ശ്രീധരൻ-രമണി എന്നിവരുടെ മൂന്നു ആൺമക്കളിൽ എറ്റവും ഇളയവനായിരുന്നു കൊല്ലപ്പെട്ട ശ്രീജിവ്. പെൺകുട്ടിയുടെ ബന്ധുക്കളായ ചില പൊലീസുകാരാണ് ശ്രീജിത്തിനെ കൊലപ്പെടുത്തിയതെന്നാണ് ആരോപണം. സംഭവവുമായി ആരോപണ വിധേയരായ ചില ഉദ്യോഗസ്ഥർ ഇന്ന് ഉന്നത തസ്തികയിൽ വകുപ്പിൽ തുടരുകയും ചെയ്യുന്നുണ്ട്.