ഷിംല: ഹിമാചൽപ്രദേശിലെ രാംപുരിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേർ മരിച്ചു. ബസിൽ നാൽപ്പതോളം യാത്രക്കാർ ഉണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ 9.15 നായിരുന്നു അപകടം.

കിണോറിൽനിന്നു സോളനിലേക്കു പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാത-5 ൽ രാംപുരിനു സമീപമായിരുന്നു അപകടം. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിച്ചു വരുകയാണ്.

പരിക്കേറ്റ നാലു പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുതായി അധികൃതർ അറിയിച്ചു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.