നെടുമങ്ങാട്: നഴ്‌സിങ് കോളജ് വിദ്യാർത്ഥിനി കരമനയാറ്റിൽ ചാടി ആത്മഹത്യ ചെയ്തു. കണ്ണംമ്പള്ളി സുമഭവനിൽ ശശികുമാറിന്റെയും സുമയുടെയും മകൾ അഞ്ജലിയാണ് (19) ആത്മഹത്യ ചെയ്തത്. ഇന്നലെ രാവിലെ ഒൻപതരയോടെ വെള്ളനാട് കൂവക്കുടി പാലത്തിന് സമീപമാണ് സംഭവം നടന്നത്.

ഈ സമയം അവിടെയെത്തിയ വസ്തുഉടമ കുട്ടിയെ ആത്മഹത്യയിൽനിന്ന് പിൻതിരിപ്പിക്കാൻ ശ്രമം നടത്തി. അതു നടക്കാതെവന്നപ്പോൾ അതുവഴി വന്ന സ്ത്രീയെ ഏൽപ്പിച്ച് നാട്ടുകാരെ വിവരം അറിയിക്കാൻ വസ്തുഉടമ പോയ തക്കം നോക്കി കുട്ടി സ്ത്രീയെ തട്ടിമാറ്റി ആറ്റിൽചാടുകയായിരുന്നു.

നെടുമങ്ങാട് നിന്ന് ഫയർഫോഴ്‌സെത്തി മൃതദേഹം കരയ്‌ക്കെത്തിച്ചു. അഞ്ജലി അഴിക്കോട് കോ-ഓപറേറ്റീവ് നഴ്‌സിങ് കോളജ് വിദ്യാർത്ഥിനിയാണ്. അരുവിക്കര പൊലീസ് കേസെടുത്തു.സഹോദരി:ആതിര.