തൃശ്ശൂർ: കനത്ത മഴയിൽ ചാലക്കുടി പുഴയിൽ ഒഴുക്കിൽ പെട്ട ആന തുരുത്തിൽ കയറിയത് ആശ്വാസമായിരുന്നു. ഒരു തരത്തിൽ രക്ഷപ്പെടുകയായിരുന്നു ആന. ഒഴുക്ക് ശക്തമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. പിള്ളപ്പാറ മേഖലയിലെ തുരുത്തിലാണ് ആന എത്തിയത്. അവിടെ നിന്ന് കാട്ടിലേക്കും പോയി.

പുഴയിലെ തുരുത്തിൽ നിന്ന് ആന വനത്തിലേക്ക് കയറി. പുഴയ്ക്ക് നടുവിലെ തുരുത്തിലേക്ക് ആന ആദ്യം എത്തിയെങ്കിലും ഒഴുക്ക് മൂലം കരയിലേക്ക് നീങ്ങാൻ കഴിഞ്ഞിരുന്നില്ല. പുഴയിലെ അതിശക്തമായ ഒഴുക്കിനെ മുറിച്ചുകടന്നാണ് ആന രക്ഷപെട്ടത്. അഞ്ച് മണിക്കൂറോളമാണ് ആന പുഴയിൽ കരകയറാനാകാതെ നിന്നത്. പുഴയിൽ പലയിടത്തുമുണ്ടായിരുന്ന ചെറിയ പാറക്കെട്ടുകളിൽ തട്ടിനിന്ന് ആന ഒഴുക്കിനെ അതിജീവിക്കുകയായിരുന്നു.

രാവിലെ ആറ് മണിയോടെയാണ് ആന പുഴയിൽ കുടുങ്ങിയത് പ്രദേശവാസികൾ കണ്ടത്. തുരുത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. പിന്നീട് സാഹസികമായി വീണ്ടും നീന്തിക്കയറി. കലങ്ങിമറിഞ്ഞ് ഒഴുകുന്ന പുഴയിൽ കാട്ടാന ഒഴുക്കിൽപ്പെടുകയായിരുന്നു. കരയിലേക്ക് കയറാൻ സാധിക്കാതെ പുഴയിൽ ദീർഘനേരം കുടുങ്ങി കിടന്ന ആന ഒടുവിൽ സ്വയം നീന്തിക്കയറുകയായിരുന്നു.

അതിരപ്പള്ളിയിലേക്ക് പോകുന്ന മേഖലയിലാണ് കാട്ടാന ഒഴുക്കിൽപ്പെട്ടത്. വളരെ ദുഷ്‌കരമായാണ് ആന കാട്ടിലേക്ക് നീന്തിക്കയറിയത്. നിർത്താതെ പെയ്യുന്ന മഴയിൽ ഒറ്റരാത്രി കൊണ്ടാണ് ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്നത്. അതേസമയം അതിരപ്പിള്ളിയിലേക്ക് ആളുകൾ പോകുന്നത് തടയാൻ പൊലീസിനെ ഏർപെടുത്തുമെന്ന് റവന്യുമന്ത്രി കെ.രാജൻ അറിയിച്ചു. അപകടമേഖലകളിൽനിന്ന് ആളുകൾ സുരക്ഷിതസ്ഥാനത്തക്ക് മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കരയിലേക്ക് കയറാൻ സാധിക്കാതെ ആന പുഴയിൽ കുടുങ്ങി കിടക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ഇതോടെ വനം വകുപ്പുകാരും എത്തി. എന്നാൽ കുത്തിയൊലിക്കുന്ന പുഴയിൽ രക്ഷാപ്രവർത്തനം അസാധ്യമായിരുന്നു. അഞ്ചുമണിക്കൂറോളം കുത്തിയൊഴുകുന്ന വെള്ളത്തിൽ പിടിച്ചുനിന്നാണ് കാട്ടാന കരയ്ക്ക് കയറിയത്. രാവിലെ 10.30 ഓടെയാണ് ആന മറുകരയിലേക്ക് കയറിപ്പോയത്. പുലർച്ചെ അഞ്ച് മണിക്കാണ് മുതൽ ആന വെള്ളത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഏതാണ്ട് 50 മീറ്റർ അധികം ആന താഴേക്ക് ഒഴുകി പോയിരുന്നു.

അവിടെ നിന്ന് ഒരു മരത്തിലിടിച്ച് ആന നിൽക്കുകയായിരുന്നു. ആനയുടെ ശരീരമാസകലം പാറ കൊണ്ട് മുറിഞ്ഞ അവസ്ഥയിലാണ്. ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നിരുന്നു. അതിരപ്പള്ളിയിലേക്ക് പോകുന്ന പിള്ളപ്പാറ മേഖലയിലാണ് കാട്ടാന ഒഴുക്കിൽപ്പെട്ടത്. കനത്ത ഒഴുക്കായതിനാൽ ആനയെ രക്ഷപ്പെടുത്താൻ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും ഫയർഫോഴ്സുമെല്ലാം സ്ഥലത്ത് എത്തിയിരുന്നെങ്കിലും രക്ഷാപ്രവർത്തനം സാധ്യമായിരുന്നില്ല.

ക്ഷീണം കൊണ്ട് ആന തളർന്നു വീഴുമോ, ആനയ്ക്ക് രക്ഷപ്പെടാൻ കഴിയുമോ തുടങ്ങിയ ആശങ്കകൾ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഉണ്ടായിരുന്നു. ആനയുടെ ശരീരമാസകലം പാറ കൊണ്ട് മുറിഞ്ഞ ഒരു അവസ്ഥയിലായിരുന്നു. എന്നാൽ ഇതിനെയെല്ലാം മറികടന്നാണ് ആന സ്വയം കരയ്ക്ക് കയറിപ്പോയത്.