- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുരുവായൂർ: ഖേലോ മാസ്റ്റേഴ്സ് സംസ്ഥാന അത്ലറ്റിക് മത്സരത്തിൽ 176 പോയന്റോടെ എറണാകുളം ജില്ല ഒന്നാമതെത്തി. 136 പോയന്റോടെ തൃശൂർ രണ്ടാം സ്ഥാനത്താണ്. 98 പോയന്റ് നേടിയ കണ്ണൂരിനാണ് മൂന്നാംസ്ഥാനം.
ശ്രീകൃഷ്ണ കോളജിൽ നടന്ന മത്സരത്തിൽ 200ലേറെ കായികതാരങ്ങൾ പങ്കെടുത്തു. ട്രാക്ക് സ്യൂട്ടണിഞ്ഞ് ഹൈജംപ്? നടത്തിയാണ് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ മേള ഉദ്ഘാടനം ചെയ്തത്. ഇന്തോനേഷ്യയിലും തായ്?ലാൻഡിലും നടന്ന അന്തർദേശീയ മാസ്റ്റേഴ്സ് മീറ്റുകളിൽ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത് മെഡൽ നേടിയ താരമാണ് സാംബശിവൻ. ഇപ്പോൾ 50 വയസ്സിന് മുകളിലുള്ളവരുടെ സംസ്ഥാന വോളിബാൾ ടീം അംഗമാണ്.
ഖേലോ മാസ്റ്റേഴ്സ് സംസ്ഥാന പ്രസിഡന്റ് വി.കെ. സരസ്വതി സമ്മാനങ്ങൾ നൽകി. സംസ്ഥാന ട്രഷറർ പി.സി. രവി, ജില്ല സെക്രട്ടറി ഡെന്നി ജേക്കബ്, രാജൻ കുഞ്ഞിമംഗലം, ടി.വി. മണികണ്ഠലാൽ എന്നിവർ സംസാരിച്ചു. ദേശീയ മാസ്റ്റേഴ്സ് മത്സരം ഏപ്രിൽ 30 മുതൽ മെയ് മൂന്നുവരെ ഡൽഹിയിൽ നടക്കും.