മലപ്പുറം: വേങ്ങര നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് മലപ്പുറം ആത്മാഭിമാന സംരക്ഷണ സമിതിയുടെ സ്വതന്ത്ര സ്ഥാനാർത്ഥി ആദിൽ അബ്ദുറഹിമാൻ ജമലുല്ലൈലി തങ്ങൾ വരണാധികാരി മുമ്പാകെ 19 -03 -201 (വെള്ളി) നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തന്റെ അധികാര മോഹങ്ങൾക് ജനങ്ങളെ ബലിയാടാകുന്നത്തേതിനെതിരെ യാണ് ഈ സ്ഥാനാർത്ഥിത്യം എന്നും ആദിൽ അബ്ദുറഹിമാൻ ജമലുല്ലൈലി തങ്ങൾ നോമിനേഷൻ സമർപ്പിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

.18-03-2021നു മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള സ്ഥാനാർത്ഥിയായി അഡ്വ.സാദിഖ് അലി തങ്ങൾ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. അതേ സമയം അകാരണമായി എംപി സ്ഥാനം രാജിവെച്ച കുഞ്ഞാലിക്കുട്ടിയോടുള്ള പ്രതിഷേധ സൂചകമായി മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലും ആത്മാഭിമാന സംരക്ഷണസമിതിയുടെ സ്ഥാനാർത്ഥി മത്സരിക്കുന്നുണ്ട്. മത്സരിക്കുന്നത് മുൻ എം.എസ്.എഫ് നേതാവ്. സമിതി ചെയർമാൻ അഡ്വ.എ.പി. സാദിഖലി തങ്ങളാണ്. സാദിഖലി പൂക്കോട്ടൂർ പഞ്ചായത്ത് എം.എസ്.എഫ് ജനറൽ സെക്രട്ടറി, മലപ്പുറം മണ്ഡലം എം.എസ്.എഫ് കൗൺസിലർ അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. വഞ്ചനക്കെതിരെ ജനകീയ പ്രതിരോധം എന്ന മുദ്രവാക്യം ഉയർത്തിയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.

അകാരണമായി എംപി സ്ഥാനം രാജിവെച്ച് കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രതിഷേധവുമായാണ് മലപ്പുറത്ത് 'ആത്മാഭിമാന സംരക്ഷണ സമിതി' എന്ന പേരിൽ യുവജന കൂട്ടായ്മ രൂപീകരിച്ചത്. മലപ്പുറം നമ്മുടെ ആത്മാഭിമാനം എന്ന മുദ്രാവാക്യമുയർത്തിയാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ മലപ്പുറം ആത്മാഭിമാന സംരക്ഷണ സമിതി പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടരെ തുടരെയുള്ള ഉപതെരഞ്ഞെടുപ്പുകൾക്ക് കാരണക്കാരനായി വോട്ടർമാരുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുന്നു എന്നാണ് സംരക്ഷണ സമിതിയുടെ ആരോപണം.

ലോകസഭാ അംഗത്തം രാജിവച്ചതിൽ കുഞ്ഞാലിക്കുട്ടി മലപ്പുറത്തെ വോട്ടർമാരോട് മാപ്പ് പറയണമെന്നും നിയസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കരുതെന്നുമാണ് ആത്മാഭിമാന സംരക്ഷണ സമിതി ആവശ്യം. മുസ്ലിം ലീഗിനെയും യു.ഡി.എഫിനെയും വിശ്വസിച്ച് കുഞ്ഞാലിക്കുട്ടിക്ക് നൽകിയ വോട്ടിന് കടലാസിന്റെ വില പോലും നൽകിയില്ല. പൊതു അഭിപ്രായത്തെ തള്ളിക്കളഞ്ഞും വോട്ടർമാരെ വെല്ലുവിളിച്ചും കുറ്റബോധമില്ലാതെയാണ് കുഞ്ഞാലിക്കുട്ടിയുടെ രാജിയെന്നും സംഘടനാ ഭാരവാഹികൾ ആരോപിച്ചു. അതേസമയം, തങ്ങളുടെ കൂട്ടായിമ രാഷ്ട്രീയത്തിന് അതീതമാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും മുൻ എം.എസ്.എഫ് നേതാക്കൾ ഉൾപ്പെടെയുള്ളവരാണ് സംഘടനക്ക് നേതൃത്വം നൽകുന്നത്.