- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
അറ്റ്‌ലാന്റാ മെട്രോ മലയാളി അസോസിയേഷൻ (അമ്മ) അഞ്ചാം വർഷത്തിലേക്ക്, പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
അറ്റ്‌ലാന്റ: അറ്റ്‌ലാന്റാ മെട്രോ മലയാളി അസോസിയേഷൻ (അമ്മ) അഞ്ചാം വർഷത്തിലേക്ക് പ്രവേശിച്ചു. പുതിയ ഭാരവാഹികളായി ഡൊമിനിക് ചാക്കോനാൽ പ്രസിഡന്റ്, ഗോവിന്ദൻ ജനാർദ്ദനൻ സെക്രട്ടറി, സണ്ണി തോമസ് ട്രഷറർ, മാത്യു വർഗീസ് ട്രസ്റ്റി ബോർഡ് ചെയർമാൻ എന്നിവരെ തെരഞ്ഞെടുത്തു. കഴിഞ്ഞ നാലു വർഷങ്ങളായി അറ്റ്‌ലാന്റയിലെ കലാസാംസ്‌കാരിക രംഗത്തും, ജീവകാരുണ്
അറ്റ്‌ലാന്റ: അറ്റ്‌ലാന്റാ മെട്രോ മലയാളി അസോസിയേഷൻ (അമ്മ) അഞ്ചാം വർഷത്തിലേക്ക് പ്രവേശിച്ചു. പുതിയ ഭാരവാഹികളായി ഡൊമിനിക് ചാക്കോനാൽ പ്രസിഡന്റ്, ഗോവിന്ദൻ ജനാർദ്ദനൻ സെക്രട്ടറി, സണ്ണി തോമസ് ട്രഷറർ, മാത്യു വർഗീസ് ട്രസ്റ്റി ബോർഡ് ചെയർമാൻ എന്നിവരെ തെരഞ്ഞെടുത്തു.
കഴിഞ്ഞ നാലു വർഷങ്ങളായി അറ്റ്‌ലാന്റയിലെ കലാസാംസ്‌കാരിക രംഗത്തും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകിക്കൊണ്ട് അറ്റ്‌ലാന്റയിലെ ഏറ്റവും മികച്ച മലയാളി സംഘടനയായി മാറാൻ അമ്മയ്ക്ക് (അറ്റ്‌ലാന്റാ മെട്രോ മലയാളി അസോസിയേഷൻ) കഴിഞ്ഞതിൽ അഭിമാനവും അതിലേറെ അറ്റ്‌ലാന്റയിലെ മലയാളി സമൂഹത്തിന് പ്രത്യേകം നന്ദി പറയുന്നു എന്ന് സ്ഥാനം ഒഴിയുന്ന പ്രസിഡന്റ് മാത്യു വർഗീസ് പറഞ്ഞു. ജാതി മത ഭേദമെന്യേ വ്യക്തിതാത്പര്യങ്ങൾക്ക് ചെവി നൽകാതെ കേരളത്തിൽ സാഹിത്യ സാംസ്‌കാരിക, കലാപരിപാടികൾക്ക് മുൻതൂക്കം നൽകിയതാണ് ഭഅമ്മ' എന്ന പ്രസ്ഥാനത്തിന്റെ വിജയമെന്ന് മുൻ പ്രസിഡന്റ് മനോജ് കുട്ടപ്പള്ളി പറയുകയുണ്ടായി.
യുവജനങ്ങൾക്ക് പ്രാധാന്യവും മുൻഗണനയും നൽകിക്കൊണ്ട്, പല മത സമുദായങ്ങൾക്കും പങ്കാളിത്തം നൽകിക്കൊണ്ടും വിപുലമായ ഒരു കമ്മിറ്റിക്ക് രൂപം നൽകി. കുട്ടികളുടെ വിദ്യാഭ്യാസവും, കലാപരവുമായ കാര്യങ്ങൾക്ക് മുൻഗണന നൽകുന്നതോടൊപ്പം നമ്മുടെ സമൂഹത്തിൽ വിഷമതകൾ അനുഭവിക്കുന്നവർക്ക് ധനസഹായവും, നാട്ടിൽ രോഗത്താൽ വിഷമം അനുഭവിക്കുന്നവർക്ക് ചികിത്സാ സഹായവും തുടങ്ങിയ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ആണ് ഭഅമ്മ' പ്രാധാന്യം നൽകുന്നതെന്നും തന്നെ ഏൽപിച്ച വൻ ചുമതല തികഞ്ഞ അഭിമാനത്തോടെ ഏറ്റെടുക്കുന്നതോടൊപ്പം അറ്റ്‌ലാന്റയിലെ എല്ലാ മലയാളികളുടേയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായും ഡൊമിനിക് തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: പ്രസിഡന്റ്: ഡൊമിനിക് ചാക്കോനാൽ, വൈസ് പ്രസിഡന്റ്: ജമാലുദ്ദീൻ മസ്താൻകാൻ, സെക്രട്ടറി: ഗോവിന്ദൻ ജനാർദ്ദനൻ, ജോയിന്റ് സെക്രട്ടറി: ശ്രീജിത്ത്, ട്രഷറർ:സണ്ണി തോമസ്. കമ്മിറ്റി അംഗങ്ങൾ: രെജീഷ് ഫിലിപ്പ്, സാബു ചെമ്മലക്കുഴി, ശശികുമാർ വിശ്വനാഥ്, ഷാജി മാത്യു, ഗോപികൃഷ്ണൻ. ബോർഡ് മെമ്പേഴ്‌സ്: മാത്യു വർഗീസ് (ചെയർമാൻ), മനോജ് കൂട്ടപ്പള്ളി (വൈസ് ചെയർമാൻ), റെജി ചെറിയാൻ, ലൂക്കോസ് തനയൻ, മേരിക്കുട്ടി ഈപ്പൻ.



