- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ നിലയുറപ്പിച്ചപ്പോൾ അന്തർധാര തുടങ്ങി; കൊച്ചി ഡ്യൂട്ടിഫ്രീയിൽ സജീവമായി; ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ശക്തികൂടി; തകർത്തത് 'സന്ദേശത്തിലെ ശങ്കരാടിയുടെ' അതേ അന്തർധാര; നന്നായി എണീറ്റ് നിന്നിട്ട് എല്ലാം പറയാം; തോന്നുപടി സ്വർണ്ണ വില ഈടാക്കിയവരെ തിരുത്തിയത് ഇന്നും അഭിമാനം; ജനകോടികളുടെ വിശ്വസ്ത സ്ഥാപനം തിരിച്ചുവരുമെന്ന് അറ്റ്ലസ് രാമചന്ദ്രൻ
ദുബായ്: സന്ത്യൻ അന്തികാടിന്റെ സന്ദേശം സിനിമയിൽ തെരഞ്ഞെടുപ്പ ്‌തോൽവിക്ക് കാരണമായി പാർട്ടിയുടെ താത്വികാചാര്യനായ ശങ്കരാടി ഇങ്ങനെ പറയുന്നു... അന്തർധാരകൾ സജീവമായിരുന്നു. അത് അറിയാതെ പോയി. അതാണ് തോൽവിക്ക് കാരണം.... ഇത് തന്നെയാണ് അറ്റ്‌ലസ് രാമചന്ദ്രനും പറയാനുള്ളത്. അന്തർധാര സജീവമായിരുന്നു. ഞാൻ മാത്രം അറിഞ്ഞില്ല. അത് മനസ്സിലാക്കാത്ത വീഴ്ച എന്നെ തകർത്തു. ഇനി ഞാൻ തിരിച്ചു വരും. അറ്റ്‌ലസ് ജ്യൂലറി വീണ്ടും സജീവമാകും. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ബാങ്കുകളാണ് എന്ന ചതിച്ചത്-റിപ്പോർട്ടർ ടിവിയിലെ നികേഷ് കുമാറിന് നൽകിയ അഭിമുഖത്തിൽ അറ്റ്‌ലസ് രാമചന്ദ്രൻ വിവരിച്ചു.
കേരളത്തിലെ ചില ബിസിനസ് ഭീമന്മാരാണ് അറ്റ്‌ലസിനെ തകർത്തതെന്ന് മറുനാടൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അറ്റ്‌ലസ് രാമചന്ദ്രന്റെ സൽപേരും സമ്പത്തും നശിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. മറുനാടന്റെ ഈ വാർത്തകളെ സാധൂകരിക്കുന്നതാണ് അറ്റ്‌ലസ് രാമചന്ദ്രന്റെ വാക്കുകൾ. നന്നായി എണീറ്റ് നിന്നിട്ട്.. എന്നിട്ട് പറഞ്ഞാൽ മതിയെന്നാണ് തീരുമാനം-അറ്റ്‌ലസ് പറയുന്നു. താമസിയാതെ തന്നെ കച്ചവടം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. യുഎഇയിൽ നിലവിൽ ക്രിമനൽ കേസൊന്നുമില്ല. ചില സിവിൽ കേസുകൾ. അതിനും നിയമപരമായ വഴികൾ കാണും. അതിന് ശേഷം നാട്ടിലുമെത്തും-ഇതാണ് രാമചന്ദ്രന്റെ പ്രഖ്യാപനം.
അന്തർധാരകൾ സജീവമായിരുന്നു. കോമ്പറ്റീറ്റേഴ്‌സിന്റെ ഇടയിലുണ്ടായിരുന്ന അന്തർധാരകളെ കുറിച്ച് അറിയില്ലായിരുന്നു. യുഎഇയിൽ വന്ന ശേഷം ദുബായിൽ ഷോപ്പിങ് ഫെസ്റ്റിവൽ ഉണ്ടായിരുന്നു. നിങ്ങൾ ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ എന്തു ചെയ്യും എന്ന ചോദ്യം അവിടെ ഉയർന്നുു. ഞാൻ പറഞ്ഞു എല്ലാ ദിവസവും ഒരു കിലോ സ്വർണം സമ്മാനായി നൽകും എന്ന്. ഒടുവിൽ പത്തു കിലോ സ്വർണ്ണവും സമ്മാനം നൽകും എന്ന് പ്രഖ്യാപിച്ചു. ഉടനെ സാമ്പത്തിക കാര്യ വകുപ്പ് പറഞ്ഞു. പ്രെമോഷൻ കമ്മറ്റിയുടെ ചെയർമാനാരകണമെന്ന്. അവർ ഗോൾഡൺ ജ്യൂലറി ഗ്രൂപ്പുണ്ടാക്കി. ആറു കൊല്ലം അതിന്റെ ചെയർമാനായി. ഗൾഫിലെ സ്വർണ്ണ വ്യാപാരികളുടെ ലീഡർഷിപ്പ് എന്നിലേക്ക് വന്നു. അന്ന് യുഎഇയിൽ സ്വർണ്ണത്തിന് ഒരു ഫിക്‌സ്ഡ് വിലയുണ്ടായിരുന്നില്ല. ആളും തരവും നോക്കി വില നിശ്ചയിച്ചു. അതെല്ലാം അവസാനിപ്പിച്ചു. എന്റെ കടയിൽ ഇന്നത്തെ സ്വർണ്ണ വില എന്ന ബോർഡ് തൂക്കി. ഇതോടെ ചൂഷണം തുടർന്നു.
കൊച്ചി വിമാനത്താവളത്തിൽ ഡ്യൂട്ടി ഫ്രീ ഗോൾഡ് കടയ്ക്കായി ക്വാട്ട് ചെയ്തത് ഏറ്റവും വലി. തുക. തൊട്ടുതാഴെയുള്ളത് ചെറിയ തുക വ്യത്യാസത്തിലെ വ്യക്തി. അദ്ദേഹം ഉടൻ ഹൈക്കോടതിയിൽ പോയി. ജഡ്ജ് തള്ളി. ആ കട തുറന്നു. ഇതോടെ അന്തർധാര കൂടുതൽ സജീവമായി. വീണ്ടും വീണ്ടും കട തുറന്നു. ലോകത്ത് അമ്പത് കടയായി. അറ്റ്‌ലസ് ലിമിറ്റഡ് ഇന്ത്യാ എന്ന കമ്പനി തുടങ്ങി. അതിന്റെ ഷെയർ ബോംബെ ഓഹരി വിപണിയിൽ എത്തി. അങ്ങനെ ഒന്നു കൂടിയായപ്പോൾ അന്തർധാര അതിശക്തമായി. അതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. സ്വർണ്ണ വിൽപ്പനയുടെ 20 ശതമാനം അറ്റ്‌ലസിന്റെ കൈയിലായിരുന്നു. അറ്റ്‌ലസ് ഇല്ലാതെയായാൽ അതെല്ലാം മറ്റുള്ളവർക്ക് പങ്കിട്ടെടുക്കാം. അതാണ്. അങ്ങനെയാണ് എല്ലാം സംഭവിച്ചത്-ആ അന്തർധാരയെ കുറിച്ച് രാമചന്ദ്രൻ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
യുഎഇയിൽ ബാങ്കിൽ നിന്ന് വായ്പയായി കിട്ടുന്നത് സ്വർണ്ണമാണ്. ആ സ്വർണം വിറ്റുകിട്ടുന്ന തുകയിൽ നിന്ന് തിരിച്ചടയ്ക്കും. ഒരു വായ്പയുടെ തിരിച്ചടവ് ഒരു ദിവസത്തേക്ക് മുടങ്ങി. ആ സമയം അവർക്ക് നൽകിയ ബ്ലാക്ക് ചെക്കിൽ അവർ എല്ലാ ലോൺ തുകയും ചേർത്തെഴുതി. ഇതോടെ എല്ലാ അർത്ഥത്തിലും തളർന്നു. നേരേ നോക്കി നടന്നാൽ പോരാ.... ചുറ്റും നോക്കണം. അത് ചെയ്തില്ലെന്നത് തെറ്റാണ്. ചെക്ക് മടങ്ങിയാൽ ഉടനെ പൊലീസ് സ്‌റ്റേഷനിൽ കൊണ്ടു പോകും. പ്രിമിനൽ കോടതിയിൽ കൊണ്ടു പോകും. രണ്ടു മാസം അവിടെ. അതിന് ശേഷം അപ്പീൽ കേസ്. അങ്ങനെ അകത്തു കിടുന്നു.
എന്നാൽ ഇപ്പോൾ യുഎഇിലും നിയമം മാറി. ചെക്ക് മുടങ്ങിയാൽ അത് ക്രിമിനൽ കുറ്റമല്ല. കസ്റ്റമറുമായി ചർച്ച ചെയ്ത് ബാങ്ക് ഒത്തുതീർപ്പിലെത്തണം. നാട്ടിലും ഒരു ബാങ്കിൽ നിന്ന് ലോൺ എടുത്തു. ജാമ്യ വസ്തുവും നൽകി. അപകടം വന്നപ്പോൾ ആ വസ്തുവിന്റെ മുമ്പിൽ ബോർഡ് വച്ചു. ഇതോടെ വില കുറഞ്ഞു. ചിലത് വിറ്റു. ചിലത് ആ ബാങ്ക് സ്വന്തമാക്കി. ഇതെല്ലാം വലിയ നഷ്ടം. ആ ബാങ്ക് എന്റെ അടുത്ത് വന്നില്ല. പൊലീസിന്റെ അടുത്ത് കേസ് കൊടുത്തു. എന്നെ നശിപ്പിച്ചത് ബാങ്കാണ്. അവരുടെ ഉദ്ദേശം വേറെയാണ്. കോഴിക്കോട് മുതൽ തിരുവനന്തപുരം വരെ നല്ല കണ്ണായ സ്ഥലങ്ങളുണ്ട്. ഇതെല്ലാം നഷ്ടമായി-അറ്റ്‌ലസ് വിശദീകരിക്കുന്നു.
വ്യക്തിജീവിതം വളരെ ഹാപ്പി.... കൂടുതൽ സമയം ഭാര്യായോടൊപ്പം... സന്തോഷകരമാണ് ഇപ്പോഴും ജീവിതം. കൂടുതൽ സമയം പുസ്തകം വായിക്കുക. ചാനൽ തുറക്കുമ്പോൾ എന്തൊക്കെയാണ് കാണുന്നത്. തിരിച്ചു വരും. എന്റെ ഒരു കുട്ടിയാണ് അറ്റ്‌ലസ്.... അതിനെ സംരക്ഷിക്കുക എന്നത് കടമ... ധനാഢ്യനാകുക എന്ന മോഹമില്ല. കടം മടക്കി കൊടുക്കുക. സ്ഥാപനത്തെ തിരികെ കൊണ്ടു വരിക. അറ്റ്‌ലസിനെ നന്നായി നിർത്തുക. ആ ബ്രാൻഡ് തന്നെയാണ് ജീവിതം. അറ്റ്‌ലസ് ഇല്ലാതെ ജീവിതം ആലോചിക്കാനും പറ്റില്ല-തിരിച്ചുരുമെന്ന് അറ്റ്‌ലസ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
ഉയരങ്ങളിൽ നിന്നുള്ള വലിയ വീഴ്ചയായിരുന്നു അറ്റ്‌റലസ് രാമചന്ദ്രന്റേത്. വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയായിരുന്ന രാമചന്ദ്രന്റെ വീഴ്ച ആദ്യമൊന്നും ആർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. വളരെ നല്ല രീതിയിൽ പൊയ്‌ക്കോണ്ടിരുന്ന സ്ഥാപനത്തിന്റെ തകർച്ച അത്രത്തോളം അപ്രതീക്ഷിതമായിരുന്നു. 3.40 കോടി ദിർഹമിന്റെ രണ്ട് ചെക്കുകൾ മടങ്ങിയ കേസിൽ മൂന്ന് വർഷത്തേക്കാണ് ദുബായ് കോടതി അറ്റ്‌ലസ് രാമചന്ദ്രന് ശിക്ഷവിധിച്ചത്. 2015 ഓഗസ്റ്റ് മുതൽ അറ്റ്ലസ് രാമചന്ദ്രൻ ദുബായിലെ ജയിലിൽ കഴിഞ്ഞു്. എന്നാൽ കേന്ദ്രത്തിന്റെയും മധ്യസ്ഥരുടെയും ഇടപെടലിനെ തുടർന്ന് 20 ബാങ്കുകൾ ഒത്തുതീർപ്പിന് സന്നദ്ധത അറിയിച്ചിട്ടുണ്ടായിരുന്നു. രണ്ട് ബാങ്കുകൾ തീരുമാനം അറിയിച്ചിരുന്നില്ല. ജയിലിൽ നിന്ന് മോചിതനായാൽ യുഎഇ വിടാതെ കടബാധ്യത തീർക്കാൻ സന്നദ്ധമാണെന്ന് രാമചന്ദ്രന്റെ ഭാര്യ സത്യവാങ്മൂലത്തിൽ അറിയിച്ചതിന്റെ കൂടി അടിസ്ഥാനത്തിലാണ് മോചനം സാധ്യമായത്.
2018ലാണ് രാമചന്ദ്രൻ ജയിൽ മോചിതനാകുന്നത്. രാമചന്ദ്രന്റെ മോചനത്തിനായി അന്നത്തെ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇടപെട്ടിരുന്നു. ഇതിനോടൊപ്പം മധ്യസ്ഥരുടെ നീക്കവും കോടതി മോചനത്തിലേക്ക് വഴിതുറക്കുകയായിരുന്നു. പുറത്തിറങ്ങിയതിനു ശേഷം ഒരു ദിനപത്രത്തിനു നൽകുന്ന ആദ്യ അഭിമുഖത്തിൽ തോൽക്കാൻ താൻ തയ്യാറല്ലെന്ന് രാമചന്ദ്രൻ വ്യക്തമാക്കുകയും ചെയ്തിരുന്നു. 1990 ൽ കുവൈത്ത് യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ട് തകർന്ന് തരിപ്പണമായ ഒരു ഭൂതകാലം തനിക്കുണ്ടായിരുന്നുവെന്നും അവിടെ നിന്ന് കെട്ടിപ്പൊക്കിയതാണ് അതിനുശേഷമുള്ളതെന്നും രാമചന്ദ്രൻ പറയുകയും ചെയ്തിരുന്നു. അതെല്ലാം ഒരിക്കൽ കൂടി തകർന്നു. സംശയം വേണ്ട തിരിച്ചു വരുമെന്നു തന്നെയാണ് രാമചന്ദ്രൻ ഉറപ്പിച്ചു പറഞ്ഞത്.
കഴിഞ്ഞയാഴ്ചയാണ് രാമചന്ദ്രൻ തന്റെ എൻപതാം പിറന്നാൾ ആഘോഷിച്ചത്. ആ വേദിയിൽ വച്ചാണ് എതിരാളികൾ ഇല്ലാതാക്കിയിടത്തു നിന്നും തന്റെ സാമ്രാജ്യം കെട്ടിപ്പൊക്കണമെന്ന ആഗ്രഹം അദ്ദേഹം പങ്കുവച്ചത്. 1980 ൽ ദുബായിയിൽ ആദ്യ ഷോറും തുറന്നപ്പോൾ സെയിൽസ്മാന്റെ ജോലിയും താൻ ചെയ്തിരുന്നുവെന്ന കാര്യവും അദ്ദേഹം ഓർത്തെടുക്കുന്നുണ്ട്. വിയർപ്പൊഴുക്കിയുള്ള അധ്വാനത്തിലൂടെ പണിതുയർത്തിയ യുഎയിലുള്ള 19 ഷോറൂമുകൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. കൊടുക്കാനുള്ള കടം മാധ്യമങ്ങൾ പെരുപ്പിച്ചു കാട്ടിയെന്ന പരാതിയും രാമചന്ദ്രൻ ഉയർത്തുന്നുണ്ട്.
അറ്റ്‌ലസ് രാമചന്ദ്രന്റെ ശീലങ്ങളെല്ലാം പഴയതുപോലെ തന്നെയാണ്. എല്ലാ ദിവസവും പുലർച്ചെ ഉണരും. മുൻ കാലങ്ങളിലേതുപോലെ ഓഫീസിൽ പോകുന്നതുപോലെ റെഡിയാകും. എന്നിട്ട് വീട്ടിൽത്തന്നെയിരിക്കും. കാണനെത്തുന്ന സുഹൃത്തുക്കളുമായി ഒത്തിരി നേരം സംസാരിക്കും. ഗൾഫ് ബിസിനസ് മേഖലയിൽ വമ്പൻ മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തി കൂടിയാണ് അറ്റ്‌റലസ് രാമചന്ദ്രൻ. യുഎഇയിൽ ഏകീകൃത സ്വർണവില കൊണ്ടുവരാനുള്ള ശ്രമം ആരംഭിച്ചത് അദ്ദേഹമായിരുന്നു. ഈ തീരുമാനമാണ് ഒരർത്ഥത്തിൽ അദ്ദേഹത്തിന്റെ പതനത്തിലേക്ക് നയിച്ചതും. പ്രസ്തുത തീരുമാനം ഒത്തിരി ശത്രുക്കളെ അറ്റ്‌ലസ് രാമചന്ദ്രന് ഉണ്ടാക്കിക്കൊടുത്തു.
ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിൻ്്‌റെ ഗോൾഡ് പ്രമോഷൻ കൗൺസിൽ ചെയർമാൻ, ദുബായ് ഗോൾഡ് ആൻഡ് ജൂവലറി ഗ്രൂപ്പ് സെക്രട്ടറി തുടങ്ങി സുപ്രധാന പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തിൽ അറ്റ്‌ലസ് ജൂവലറി സ്ഥാപിക്കുന്നതിനുള്ള കരാറും രാമചന്ദ്രന് ലഭിച്ചിരുന്നു. ഇതൊക്കെയാണ് അദ്ദേഹത്തിനെതിരെ ശത്രുതയുണ്ടാകാനുള്ള പ്രധാന കാരണങ്ങൾ.
മറുനാടന് മലയാളി ബ്യൂറോ