- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രികളും നാല് ജൂലറിയും തന്നാൽ ജാമ്യം; ബാങ്കുകളുടെ ഒത്തുതീർപ്പ് വ്യവസ്ഥകളിൽ ചർച്ച തുടരുന്നു; ആസ്തികൾ വിറ്റ് കടം വീട്ടാനും ശ്രമം; അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന് കടമ്പകൾ ഏറെ
കൊച്ചി: ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടിയതോടെ കേസിൽ നിന്നും തടിയൂരാൻ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ സജീവമാക്കി.1000 കോടി രൂപയുടെ വായപ തട്ടിപ്പിന്റെ പേരിലും, 95 കോടിയുടെ ചെക്ക് മടങ്ങിയ കേസിലുമാണ് രാമചന്ദ്രൻ ഇപ്പോൾ ദുബായ് ജയിലിൽ കഴിയുന്നത്. ഇദ്ദേഹത്തിന്റെ മകളും അവിടെ കസ്റ്റഡിയിലാണ്. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാ
കൊച്ചി: ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടിയതോടെ കേസിൽ നിന്നും തടിയൂരാൻ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ സജീവമാക്കി.1000 കോടി രൂപയുടെ വായപ തട്ടിപ്പിന്റെ പേരിലും, 95 കോടിയുടെ ചെക്ക് മടങ്ങിയ കേസിലുമാണ് രാമചന്ദ്രൻ ഇപ്പോൾ ദുബായ് ജയിലിൽ കഴിയുന്നത്. ഇദ്ദേഹത്തിന്റെ മകളും അവിടെ കസ്റ്റഡിയിലാണ്. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി കോടതി നീട്ടുകയായിരുന്നു. അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യയും മകനും അദ്ദേഹത്തിേേന്റയും മകളുടേയും സഹായത്തിനായി ദുബായിൽ എത്തിയിട്ടുണ്ട്.
കോടതിയിൽ ഹാജരാക്കിയപ്പോൾ പണം തിരിച്ചടവിന് കുറച്ച് സമയം കൂടി അനുവദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാൽ ഇത് കോടതി അംഗീകരിക്കാൻ തയ്യാറായില്ല. ചെക്ക് കേസുകളിൽ രണ്ടെണ്ണം അദ്ദേഹത്തിന്റെ പേരിലും ഒരെണ്ണം അദ്ദേഹത്തിന്റെ മകളുടെ പേരിലുമാണെന്നാണ് അറിയുന്നത്. ഇത് കൂടാതെ യുഎഇ യിലെ 13 ബാങ്കുളിൽ നിന്നായി ജൂവലറിയുടെ പേരിൽ എടുത്ത ഏതാണ്ട് 1000 കോടി രൂപയുടെ വായ്പയുടെ തിരിച്ചടവും അദ്ദേഹത്തിനുണ്ട്. ഇത് സംബന്ധിച്ച് ഇപ്പോൾ ഒത്തുതീർപ്പ് ചർച്ചകൾ പുരോഗമിക്കുകയാണ്. അറ്റ്‌ലസിന്റെ ഗൾഫിലെ ആശുപത്രികളും 4 ജൂവലറികളും വിറ്റ് കടം തീർക്കുക എന്ന ഫോർമുല ചില മധ്യസ്ഥർ മുഖാന്തിരം ബാങ്ക് അധികൃതർ മുന്നോട്ട് വച്ചതായാണ് സൂചന.
എന്നാൽ ആശുപത്രി ശൃംഖല വിട്ടു കൊടുത്ത് ഒരു ഒത്തുതീർപ്പിനും അറ്റ്‌ലസ് രാമചന്ദ്രൻ വഴങ്ങില്ലെന്നാണ് പറയപ്പെടുന്നത്. അതേസമയം അദ്ദേഹത്തിന്റെ കേരളത്തിലെ വസ്തുവകകൾ വിറ്റ് കടം വീട്ടാമെന്ന് കുടുംബാംഗങ്ങൾ കണക്കു കൂട്ടുന്നു. എറണാകുളത്തും തൃശൂരും ഉള്ള ചില സ്വത്തുക്കളാണ് വിൽക്കുകയെന്നാണ് സൂചന പുറത്തു വന്നിരിക്കുന്നത്. എന്നാൽ ഇതും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളാണ്. ചില വൻവ്യവസായ ഗ്രൂപ്പുകൾ അറ്റ്‌ലസ് വാങ്ങാൻ ഇപ്പോഴും തയ്യാറായി നിൽക്കുന്നുണ്ട്. കൊച്ചിയിൽ നിന്നുള്ള ബിൽഡറായ വ്യവസായിയാണ് ഇതിൽ പ്രധാനി. പക്ഷെ എല്ലാവരും പറയുന്നത് ചുളുവിലയാണെന്നാണ് പറയപ്പെടുന്നത്. ദുബായിലേയും കേരലത്തിലേയും വസ്തുക്കൾ മുക്കാൽ പങ്കും വിറ്റാൽ മാത്രമേ അറ്റ്‌ലസ് ഗ്രൂപ്പിന് ദുബായിലെ കടം വീട്ടാൻ സാധിക്കുകയുള്ളൂ.
ദുബായ് സർക്കാരിന്റെ വാണിജ്യ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ അറ്റ്‌ലസ് ജൂവലറികളിൽ കണക്കിൽ പറയുന്ന സംഖ്യയുടെ ചെറിയൊരു ശതമാനം സ്വർണം പോലും ഇല്ലെന്നാണ് കണ്ടെത്തിയത്. ഇത് ഭൂരിഭാഗവും മറ്റ് ബിസിനസുകൾക്കായി രാമചന്ദ്രനും കുടുംബവും മുടക്കിയതായാണ് അവർ കണക്കുകൂട്ടുന്നത്. ഇതോടെ രാമചന്ദ്രനെതിരെ നിയമ നടപടി ശക്തമാക്കാൻ ബാങ്കുകൾ തീരുമാനിച്ചത്. 1000 കോടിയുടെ കാൽ ഭാഗമെങ്കിലും തിരിച്ചടക്കാതെ ജാമ്യം ലഭിക്കുന്ന കാര്യം ചിന്തിക്കുക പോലും വേണ്ടെന്നാണ് അവിടെ നിന്നും ലഭിക്കുന്ന റിപ്പോർട്ട്. അങ്ങനെ വന്നാൽ അദ്ദേഹത്തിന് സ്വന്തമായ ആശുപത്രി അടക്കം കൈവിടേണ്ടി വരുമെന്ന് തന്നെയാണ് സൂചന.ദുബായിൽ ആണ് അറ്റ്‌ലസ് വിഷയത്തിൽ മധ്യസ്ഥ ചർച്ച നടക്കുന്നത്. പ്രമുഖനായ പ്രവാസി മലയാളിയാണ് ബാങ്കുകളുമായുള്ള ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നത് എന്നാണ് അറിയുന്നത്.
ഇയാളുടെ നിർദ്ദേശ പ്രകാരം ചില ഒത്തുതീർപ്പ് ഫോർമുല രൂപപ്പെട്ട് വന്നതായും പറയപ്പെടുന്നു. ഇത് വിജയിക്കുകയാണെങ്കിൽ കൊച്ചിയിലെ വ്യവസായിയുടെ കൈകളിലേക്ക് അറ്റ്‌ലസിന്റെ ഭൂരിഭാഗവും സ്വത്തുക്കളും എത്തിച്ചേരും. തൃശൂരിലെ തിയ്യേറ്റർ കൈമാറ്റവുമായി ബന്ധപ്പെട്ട് പ്രവാസി മലയാളിയുമായി രാമചന്ദ്രൻ ഉടക്കിയതാണ് എല്ലാ പ്രശ്‌നങ്ങളും തുടങ്ങാൻ കാരണമെന്നാണ് തുടക്കത്തിൽ ഉണ്ടായിരുന്ന റിപ്പോർട്ടുകൾ. എന്തായാലും ഒത്തുതീർപ്പ് ഫോർമുല അദ്ദേഹം അംഗീകരിച്ചാൽ ഉടൻ തന്നെ കൈമാറ്റം നടക്കും അതിന് ശേഷമായിരിക്കും രാമചന്ദ്രന്റെ ജയിൽ മോചനം. അതിനിടെ അറ്റ്‌ലസ് കേസ് എന്താണെന്ന് പോലും റിപ്പോർട്ട് ചെയ്യാത്ത മുഖ്യധാര മാദ്ധ്യമങ്ങൾ പലരും നിലപാട് മാറ്റുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
ഇതിന്റെ ആദ്യ പടിയെന്നോണം മാതൃഭൂമി പത്രം അറ്റ്‌ലസ് രാമചന്ദ്രന്റെ ജാമ്യം തള്ളിയതുമായി ബന്ധപ്പെട്ട വാർത്ത നൽകിയിട്ടുണ്ട്.തൊട്ടടുത്ത ദിവസം മുതൽ മറ്റു പത്രങ്ങളും ഇതേ നിലപാട് പിന്തുടരുമെന്നാണ്‌റിയുന്നത്.ഭൂരിഭാഗം മാദ്ധ്യമങ്ങൾക്കും അറ്റ്‌ലസിന്റെ പരസ്യം ഏതാണ്ട് അവസാനിച്ചതോടെയാണ് പലരും നിലപാട് മാറ്റുന്നതെന്നാണ് സൂചന.ഇപ്പോൾ റിപ്പോർട്ടർ ചാനലിൽ മാത്രമേ അദ്ദേഹത്തിന്റെ കമ്പനിയുടെ പരസ്യം പോകുന്നുള്ളൂ. തൃശൂരിലെ പ്രമുഖ പരസ്യ ഏജൻസിക്ക് തന്നെ 2 കോടിയിൽപ്പരം രൂപ പരസ്യം നൽകിയ വകയിൽ അറ്റ്‌ലസ് കൊടുക്കാനുണ്ട്.