- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചില സ്ഥാപനങ്ങൾ വിൽക്കും; ബാങ്ക് ലോണിന്റെ 25 ശതമാനം തിരിച്ചടയ്ക്കും; രാമചന്ദ്രനും മകളും ഉടൻ ജയിൽ മോചിതരായേക്കും; അറ്റ്ലസിൽ റെയ്ഡുമായി ആദായനികുതി വകുപ്പും
കൊച്ചി: വായ്പാതട്ടിപ്പ് കേസുമായി ബന്ധപ്പെട്ടു യുഎഇ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രമുഖ ജൂവലറി ഉടമയും മകളും ഉടൻ പുറത്തിറങ്ങിയേക്കും. അറ്റ്‌ലസ് രാമചന്ദ്രനും മകളും ദുബായിലെ 11 ബാങ്കുകളിൽനിന്നായി ഏതാണ്ട് 990 കോടി രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തതിനാലാണ് അബുദാബിയിലെ ജയിലിൽ കഴിയുന്നത്. വായ്പയുടെ 25% ഇപ്പോൾ തിരിച്ചടച്ച് പുറത്തിറങ്ങാമെന
കൊച്ചി: വായ്പാതട്ടിപ്പ് കേസുമായി ബന്ധപ്പെട്ടു യുഎഇ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രമുഖ ജൂവലറി ഉടമയും മകളും ഉടൻ പുറത്തിറങ്ങിയേക്കും. അറ്റ്‌ലസ് രാമചന്ദ്രനും മകളും ദുബായിലെ 11 ബാങ്കുകളിൽനിന്നായി ഏതാണ്ട് 990 കോടി രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തതിനാലാണ് അബുദാബിയിലെ ജയിലിൽ കഴിയുന്നത്. വായ്പയുടെ 25% ഇപ്പോൾ തിരിച്ചടച്ച് പുറത്തിറങ്ങാമെന്ന വ്യവസ്ഥയാണ് മധ്യസ്ഥർ മുഖാന്തിരം ബാങ്കുകളും യുഎഇ സർക്കാരും മുന്നോട്ടുവച്ചിരിക്കുന്നത്.
ഇതിനായി അറ്റ്‌ലസ് ഗ്രൂപ്പിനു കീഴിലുള്ള ഏതാനും സ്ഥാപനങ്ങൾ വിൽക്കാനാണത്രെ ഇപ്പോൾ ധാരണയായിരിക്കുന്നത്. കഴിഞ്ഞ മാസം അവസാനം കോടതിയിൽ ഹാജരാക്കിയപ്പോൾ ഈ ധാരണയാകാത്തതിനാലാണ് അദ്ദേഹം വീണ്ടും റിമാൻഡ് ചെയ്യപ്പെട്ടത്. കേരളത്തിലെ പ്രമുഖനായ ഒരുപ്രവാസി മലയാളിയുടെ മധ്യസ്ഥതയിലാണ് സ്വത്ത് കൈമാറ്റത്തിനായുള്ള ചർച്ചകൾ ഏതാണ്ട് പൂർത്തിയായിരിക്കുന്നത്.
എന്നാൽ അറ്റ്‌ലസിന്റെ ഏതൊക്കെ സ്ഥാപനങ്ങളായിരിക്കും കൈമാറ്റം ചെയ്യുന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ല. പ്രവാസി മലയാളിയുടെ മധ്യസ്ഥതയിൽ കൊച്ചിയിലെ പ്രമുഖ ബിൽഡറാണ് അറ്റ്‌ലസ് രാമചന്ദ്രന്റെ സ്വത്തുക്കൾ വാങ്ങുന്നതെന്നും പറയപ്പെടുന്നു. ഇതിനായുള്ള ചർച്ചകൾക്കായി ഇദ്ദേഹവും അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യയും മകനും ദുബായിലെത്തിയിരുന്നു. ഗൾഫിലുള്ള അറ്റ്‌ലസിന്റെ ആശുപത്രികളായിരുന്നു അവർ ആദ്യം ആവശ്യപ്പെട്ടതെന്നായിരുന്നു സൂചന. എന്നാൽ ഇത് കൈമാറാൻ അദ്ദേഹത്തിന്റെ കുടുംബം ഇതുവരെ തയ്യാറായിട്ടില്ലെന്നും പറയപ്പെടുന്നു.
അറ്റ്‌ലസിന്റെ കേരളത്തിലെ ജൂവലറികളിൽ ചിലത് വിറ്റും ചില സ്ഥാപനങ്ങൾ പണയപ്പെടുത്തിയും പ്രശ്‌നം പരിഹരിക്കാമെന്നാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന ധാരണ. ഏതൊക്കെ സ്ഥാപനങ്ങളാണ് കൈമാറ്റം ചെയ്യുകയെന്നത് ഇനിയും വ്യക്തമാകേണ്ടതുണ്ട്. ദുബായിലെ ചർച്ചകൾക്ക് ശേഷം രാമചന്ദ്രന്റെ ഭാര്യ ഇതുവരെ മടങ്ങിയെത്തിയിട്ടില്ല. തൃശൂരുള്ള ബന്ധുക്കൾക്കും അദ്ദേഹത്തിന്റെ ജയിൽ മോചനം എപ്പോൾ നടക്കുമെന്നത് സംബന്ധിച്ച് കാര്യമായ വിവരങ്ങളൊന്നും തന്നെയില്ല.
അതേസമയം അദ്ദേഹത്തിന്റെ സ്വത്തുക്കൾ സംബന്ധിച്ച് ഇന്ത്യയിൽ ആദായനികുതി വകുപ്പ്് അന്വേഷണവും നടക്കുന്നുണ്ട്. ദുബായിലെ ബാങ്കുകളെ കബളിപ്പിച്ച് രാമചന്ദ്രൻ പണം ഇന്ത്യയിലേക്ക് കടത്തിയിട്ടുണ്ടെന്നാണത്രെ അവർക്ക് ലഭിച്ചിരിക്കുന്ന വിവരം. കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ ഇതിന്റെ അന്വേഷണം തുടങ്ങിയിരുന്നു. അറ്റ്‌ലസിന്റെ കോർപ്പറേറ്റ് ഓഫീസുകളിലും മറ്റുമാണ് പരിശോധന നടന്നതെന്ന് രേഖകൾ പ്രകാരം അറ്റ്‌ലസ് പബ്ലിക്ക് ഗ്രൂപ്പ് കമ്പനിയുടെ ഡയറക്ടറായ ലുകുക്കു മറുനാടൻ മലയാളിയോട് വെളിപ്പെടുത്തി. അന്ന് സിബിഐ ലുകുവിനെയും ചോദ്യം ചെയ്തിരുന്നു. ഗൾഫിൽനിന്ന് കടത്തിയ പണമെല്ലാം എവിടേയെന്നാണത്രെ ലുകുവിനോട് ഉദ്യോഗസ്ഥർ ചോദിച്ചത്.
ഇതു സംബന്ധിച്ച് ഇപ്പോഴും അന്വേഷണം തുടരുകയാണെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് അറ്റ്‌ലസിന്റെ സ്വത്തുക്കൾ കൈമാറ്റം ചെയ്യാനാകുമോ എന്ന തരത്തിലുള്ള ചർച്ചകളും പുരോഗമിക്കുന്നത്. എന്തായാലും ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരം ഇതുവരെ ലഭ്യമായിട്ടില്ല. പക്ഷെ ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ കൃത്യമാണെങ്കിൽ ഏതാണ്ട് രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ തന്നെ അറ്റ്‌ലസ് രാമചന്ദ്രന്റെ ജയിൽ മോചനം സാധ്യമാകുമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ.
ജയിലിൽ കഴിയുന്ന അദ്ദേഹത്തിന് സാധാരണ ഒരു കുറ്റവാളിയുടെ പരിഗണനയല്ല ലഭിച്ചിരിക്കുന്നതെന്ന് അദ്ദേഹത്തോടടുപ്പമുള്ളവർ പറയുന്നു. രാമചന്ദ്രൻ പുറത്തെത്തിയാൽ മാത്രമേ എന്താണ് സംഭവിച്ചതെന്നതിൽ വ്യക്തത വരികയുള്ളൂ