- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറ്റ്‌ലസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇന്ത്യൻ ബാങ്കും; നികുതി വെട്ടിപ്പിൽ കൂടുതൽ അന്വേഷണത്തിന് യുഎഇ സർക്കാർ; രാമചന്ദ്രന്റെ തടവ് ശിക്ഷയ്ക്ക് എതിരെ അപ്പീൽ നൽകാനുള്ള നീക്കവും പാളുന്നു; നൂറുകണക്കിന് ജീവനക്കാർ ദുരിതകയത്തിൽ
ദുബായ്: പ്രമുഖ ജൂവലറി കോർപ്പറേറ്റായ അറ്റ്‌ലസ് രാമചന്ദ്രൻ ആയിരം കോടി രൂപ തട്ടിച്ച കേസുകളിൽ മൂന്ന് വർഷത്തേയ്ക്ക് ജയിലിലായതോടെ ഗൾഫ് മേഖലയിലെ 52 ഷോറൂമുകളിൽ പണിയെടുത്തിരുന്ന നൂറുകണക്കിന് മലയാളി യുവാക്കൾ പ്രതിസന്ധിയിലേക്ക്. അതിനിടെ ജൂവലറി വ്യാപാരം, സ്വർണാഭരണ നിർമ്മാണം, നക്ഷത്ര ആശുപത്രികൾ, റിയൽ എസ്റ്റേറ്റ് മേഖലകളിൽ അറ്റ്‌ലസ് രാമചന്ദ
ദുബായ്: പ്രമുഖ ജൂവലറി കോർപ്പറേറ്റായ അറ്റ്‌ലസ് രാമചന്ദ്രൻ ആയിരം കോടി രൂപ തട്ടിച്ച കേസുകളിൽ മൂന്ന് വർഷത്തേയ്ക്ക് ജയിലിലായതോടെ ഗൾഫ് മേഖലയിലെ 52 ഷോറൂമുകളിൽ പണിയെടുത്തിരുന്ന നൂറുകണക്കിന് മലയാളി യുവാക്കൾ പ്രതിസന്ധിയിലേക്ക്. അതിനിടെ ജൂവലറി വ്യാപാരം, സ്വർണാഭരണ നിർമ്മാണം, നക്ഷത്ര ആശുപത്രികൾ, റിയൽ എസ്റ്റേറ്റ് മേഖലകളിൽ അറ്റ്‌ലസ് രാമചന്ദ്രൻ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് യുഎഇയിലേയും മറ്റ് ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലേയും അധികൃതർ വ്യാപകമായ അന്വേഷണം ആരംഭിച്ചതായും സൂചനയുണ്ട്.
യുഎഇയിലെ 19 ഷോറൂമുകളിൽ രാമചന്ദ്രൻ ഓഗസ്റ്റ് 23ന് അറസ്റ്റിലാകുന്നതിന് മുമ്പുതന്നെ വിൽപന നിലച്ചിരുന്നു. ഇപ്പോൾ ഓരോ ഷോറൂമിലും ഒന്നോ രണ്ടോ പേർ മാത്രം. കട തുറന്നിരിക്കുന്നുവെങ്കിലും കച്ചവടം ഇല്ല. ഒരു ഷോറൂമിലും ഒരു ഗ്രാം സ്വർണാഭരണം പോലുമില്ല. ഇതോടെ യുഎഇയിലെ അറ്റ്‌ലസ് ഗ്രൂപ്പിന്റെ പ്രവർത്തനം അവതാളത്തിലായി. ഇതിനിടെ രാമചന്ദ്രനെ ജയിൽ മോചിതനാക്കാൻ നടത്തുന്ന ശ്രമങ്ങളും പ്രതിസന്ധിയിലായി. കീഴ്‌കോടതി വിധിക്കെതിരെ അപ്പീൽ പോലും നൽകാനായിട്ടില്ല. അതിനിടെ കൂടുതൽ കേസുകളിൽ രാമചന്ദ്രൻ ശിക്ഷിക്കപ്പെടാനും സാധ്യതയുണ്ട്. മകൾ മ്ഞ്ജുവും ജയിൽ മോചിതയാകാൻ സാധ്യത കുറവാണെന്നാണ് റിപ്പോർട്ട്. രാമചന്ദ്രന്റെ ഭാര്യ ഇന്ദിരയ്ക്ക് ആകട്ടെ പ്രതിസന്ധി ഇങ്ങനെ മറികടക്കമെന്നതിനെ കുറിച്ച് വ്യക്തമായ ചിത്രവുമില്ല.
ഇന്ത്യൻ ബാങ്കും രാമചന്ദ്രന് കോടിക്കണക്കിന് രൂപയുടെ വായ്പ നൽകിയിരുന്നു. രാമചന്ദ്രന് ജാമ്യം നിഷേധിച്ച് ജയിൽ ശിക്ഷ വിധിച്ചതുമൂലം ഭീമമായ വായ്പകൾ തിരിച്ചുപിടിക്കാൻ കഴിയില്ലെന്ന ആശങ്കയും ഗൾഫിലെ ഇന്ത്യൻ ബാങ്ക് അധികൃതർക്കുണ്ട്. ജാമ്യത്തിലിറങ്ങിയിരുന്നുവെങ്കിൽ വായ്പ ഈടാക്കുന്നതിനുള്ള ധാരണയിലെത്താമായിരുന്നു. പക്ഷേ ആ സാധ്യതയും അടഞ്ഞു. 41 കോടിയുടെ വണ്ടിച്ചെക്ക് കേസുകൾ തന്നെ ഒത്തുതീർപ്പാകാതെ ജയിൽശിക്ഷ വരിച്ച അറ്റ്‌ലസ് രാമചന്ദ്രൻ എങ്ങനെ ആയിരം കോടി തിരിച്ചടയ്ക്കുമെന്ന ചോദ്യവും ബാങ്കുകൾക്ക് മുന്നിലുണ്ട്. ഈ സാഹചര്യത്തിൽ വായ്പകൾ തിരിച്ചുപിടിക്കാനുള്ള നീക്കങ്ങളും നടക്കില്ല. ഈ സാഹചര്യത്തിൽ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയുണ്ടാകാൻ സാധ്യതയുണ്ട്.
അതേസമയം ആയിരം കോടിയുടെ വായ്പാ തിരിച്ചടവിന് ഗൾഫിൽ തീരെ അറിയപ്പെടാത്ത മാസ് ഗ്രൂപ്പ് എന്ന നിക്ഷേപ സ്ഥാപനം വഴി അറ്റ്‌ലസ് ഗ്രൂപ്പിൽ നിക്ഷേപമുണ്ടാക്കാമെന്ന് രാമചന്ദ്രൻ കോടതി മുമ്പാകെ നൽകിയ വാഗ്ദാനം ഒരു കളിപ്പീരുപണിയായിരുന്നുവെന്നാണ് അധികൃതരുടെ നിഗമനം. കാരണം ഈ സ്ഥാപനത്തിന് 200 കോടി രൂപപോലും നിക്ഷേപിക്കാനുള്ള ത്രാണിയില്ലത്രെ. ഇതോടെ ജയിൽ മോചിതനാകാനുള്ള അറ്റ്‌ലസ് രാമചന്ദ്രന്റെ എല്ലാ ശ്രമവും അവസാനിക്കുകയാണ്. യുഎഇയിലെ 19 അറ്റ്‌ലസ് ഷോറൂമുകൾ ഈടായി നൽകാമെന്ന ഉറപ്പും യുഎഇയിലെ ബാങ്കുകൾ അംഗീകരിക്കില്ല.
ഇവയിൽ മിക്കവയും രാമചന്ദ്രന്റെ ഭാര്യ ഇന്ദിരാ രാമചന്ദ്രന്റെ പേരിലുള്ളവയാണ്. കാൽ കഴഞ്ച് പൊന്നുപോലുമില്ലാത്ത ഈ ഷോറൂമുകളാകട്ടെ ഗൾഫിലെ അറ്റ്‌ലസ് സ്‌പോൺസർമാരുടെ വകയും. ഒമാനിലെ അറ്റ്‌ലസ് ഹെൽത്ത് കീയർ ഗ്രൂപ്പിന്റെ വൻ ലാഭം കൊയ്യുന്ന രണ്ട് നക്ഷത്ര ആശുപത്രികളിലൊന്ന് ഒരു പ്രമുഖ ഒമാനി ഗ്രൂപ്പിന് വിറ്റ് കടം വീട്ടാമെന്ന് കോടതിക്ക് രാമചന്ദ്രൻ ഉറപ്പ് നൽകിയതും പാലിക്കപ്പെട്ടില്ല. വില സംബന്ധിച്ച തർക്കംമൂലം ആ പദ്ധതിയും അലസി.
ദുബായിലെ അറ്റ്‌ലസ് ഷോറൂമുകളെല്ലാം പ്രതിസന്ധിയിലാണ്. ചില ഷോറൂമുകളിൽ നാലോ അഞ്ചോ വാച്ചുകൾ മാത്രം പ്രദർശനത്തിന് വച്ചിട്ടുണ്ട്. ദുബായിൽ പന്ത്രണ്ടും അബുദാബിയിൽ രണ്ടുമടക്കം യുഎഇയിൽ അറ്റ്‌ലസിന്റെ സ്വർണാഭരണശാലകളിൽ 19 എണ്ണത്തിൽ മിക്കവയും രാമചന്ദ്രന്റെ പേരിലുള്ളവയാണ്. പ്രവർത്തനരഹിതമായ 52 ഷോറൂമുകളിലെ നൂറുകണക്കിന് ജീവനക്കാർ അറ്റ്‌ലസ് നൽകിയ ക്യാമ്പുകളിൽ കൈയിൽ കാശില്ലാതെ ദുരിതക്കയത്തിലുമായി. താങ്ങും തണലുമാകാൻ ആരുമില്ലാത്ത അവസ്ഥയിലാണ് ഈ മലയാളികൾ.
ദുബൈയിലെ ഒരു ബാങ്കിന് നൽകിയ 3.40 കോടി ദിർഹത്തിന്റെ രണ്ടു ചെക്കുകൾ പണമില്ലാതെ മടങ്ങിയ കേസിലാണ് ദുബൈ സാമ്പത്തിക കുറ്റകൃത്യ കോടതി വ്യാഴാഴ്ച 73കാരനായ രാമചന്ദ്രന് തടവ് വിധിച്ചത്. 15 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാൻ അവസരമുണ്ട്. ആയിരം കോടിയോളം രൂപയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് യു.എ.ഇയിലെ 15 ബാങ്കുകൾ രാമചന്ദ്രനെതിരെ നിയമ നടപടി തുടങ്ങാൻ കൂട്ടായ്്മയൂണ്ടാക്കിയിരുന്നു. ഇവരുടെ തീരുമാനമനുസരിച്ച് ചില ബാങ്കുകൾ കോടതിയെ സമീപിച്ചു. ഇതേ തുടർന്ന് ഓഗസ്റ്റ് 24 മുതൽ രാമചന്ദ്രൻ ദുബൈ പൊലീസിന്റെ കസ്റ്റഡിയിലാണ്. ജാമ്യത്തിനായുള്ള നിരവധി അപേക്ഷകൾ കോടതി നിരസിച്ചിരുന്നു.
തന്നെ ജാമ്യത്തിൽ വിട്ടാൽ കടം വീട്ടാൻ സാധിക്കുമെന്ന് കഴിഞ്ഞമാസം നടന്ന വിചാരണയിൽ രാമചന്ദ്രൻ കോടതിയെ അറിയിച്ചിരുന്നെങ്കിലും ജഡ്ജി പരിഗണിച്ചില്ല.