- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
15 ബാങ്കുകളിൽ നിന്ന് 1000 കോടി രൂപ കടം വാങ്ങി മുങ്ങിയത് അറ്റ്‌ലസ് രാമചന്ദ്രനോ? ജൂവലറി ഉടമയ്‌ക്കെതിരെ ഗൾഫ് മാദ്ധ്യമങ്ങളിൽ വാർത്ത; ജനകോടികളുടെ വിശ്വസ്ത സ്ഥാപനത്തിന്റെ അടിത്തറ ഇളകിയതായി റിപ്പോർട്ടുകൾ
പതിനഞ്ചോളം ബാങ്കുകളിൽ നിന്ന് ഏതാണ്ട് 1000 കോടി രൂപ കടം വാങ്ങിയശേഷം മുങ്ങിയ ജുവലറി ഉടമ മലയാളികൾക്കിടയിൽ പ്രശസ്തനായ അറ്റ്‌ലസ് രാമചന്ദ്രനാണോ? പേരു വെളിപ്പെടുത്താതെ ഗൾഫിലെ പ്രമുഖ സ്വർണക്കടയുടമയ്‌ക്കെതിരെ ഗൾഫിലെ പ്രമുഖ പത്രങ്ങളിൽ വാർത്ത വന്നതോടെ അറ്റ്‌ലസ് രാമചന്ദ്രനാണു കുറ്റാരോപിതൻ എന്ന ചർച്ച സജീവമായിട്ടുണ്ട്. അറ്റ്‌ലസ് ഗ്രൂപ്പിന
പതിനഞ്ചോളം ബാങ്കുകളിൽ നിന്ന് ഏതാണ്ട് 1000 കോടി രൂപ കടം വാങ്ങിയശേഷം മുങ്ങിയ ജുവലറി ഉടമ മലയാളികൾക്കിടയിൽ പ്രശസ്തനായ അറ്റ്‌ലസ് രാമചന്ദ്രനാണോ? പേരു വെളിപ്പെടുത്താതെ ഗൾഫിലെ പ്രമുഖ സ്വർണക്കടയുടമയ്‌ക്കെതിരെ ഗൾഫിലെ പ്രമുഖ പത്രങ്ങളിൽ വാർത്ത വന്നതോടെ അറ്റ്‌ലസ് രാമചന്ദ്രനാണു കുറ്റാരോപിതൻ എന്ന ചർച്ച സജീവമായിട്ടുണ്ട്.
അറ്റ്‌ലസ് ഗ്രൂപ്പിന്റെ പ്രതിസന്ധിയെക്കുറിച്ചു മുമ്പുതന്നെ ഊഹാപോഹങ്ങൾ സജീവമായിരുന്നു. ഇന്നലെ ഗൾഫ് ന്യൂസ് അടക്കമുള്ള പത്രങ്ങൾ സംഭവം റിപ്പോർട്ട് ചെയ്തതോടെ ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പേരിൽ അറിയപ്പെടുന്ന അറ്റ്‌ലസിനെക്കുറിച്ചാണ് എങ്ങും ചർച്ച.
സ്വന്തം സ്ഥാപനത്തിന്റെ പരസ്യ ചിത്രത്തിൽ അഭിനയിച്ച് പ്രശസ്തി നേടിയ ദുബായ് മലയാളിയായ സ്വർണ്ണ വ്യാപാരി മുങ്ങിയതായാണു വാർത്തകൾ വന്നത്. ജനകോടികളുടെ വിശ്വസ്ത സ്ഥാപനമായി വളർന്ന സ്വർണ്ണ വ്യാപാര ശൃംഖലയുടെ ഉടമയായ മലയാളിയെ കാണാനില്ലെന്ന സൂചനയോടെയാണ് ദുബായിലെ ഗൾഫ് ന്യൂസ് ഉൾപ്പെടെയുള്ള പത്രങ്ങൾ റിപ്പോർട്ടു നൽകിയത്.
കുവൈറ്റിൽ തുടങ്ങി ദുബായ് വഴി കേരളത്തിലും വേരുറപ്പിച്ച വ്യാപാര സാമ്രാജ്യത്തിന്റെ മേധാവിയുടെ തകർച്ചയുടെ കഥകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത് . യുഎഇയിലെ 15 ബാങ്കുകളിലായി ഏകദേശം ആയിരം കോടി രൂപയുടെ ബാധ്യത ഇദ്ദേഹത്തിനുണ്ടെന്നാണ് സൂചന. ൗദി, കുവൈറ്റ്, ഒമാൻ, ഖത്തർ എന്നിവിടങ്ങളിൽ അറ്റ്‌ലസിനു ഷോറൂമുകളുണ്ട്.
മലയാളത്തിൽ സിനിമകൾ നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട് അറ്റ്‌ലസ് രാമചന്ദ്രൻ. വാർത്തകളിൽ ഈ കാര്യങ്ങളുടെ സൂചനകളൊക്കെ നൽകിയിട്ടുണ്ട്. വ്യക്തമായ സൂചനകളാണ് നൽകിയിട്ടുള്ളത് എന്നതിനാൽ അറ്റ്‌ലസ് രാമചന്ദ്രൻ തന്നെയാണ് മുങ്ങിയ ജുവലറി ഉടമ എന്ന തരത്തിൽ ചർച്ചകളും സജീവമാണ്.
ദുബായിൽ തന്നെ പന്ത്രണ്ടോളം ഷോറുമുകളാണ് ഇദ്ദേഹത്തിന് ഉള്ളത്. പല ഷോറുമുകളിലും ജ്വലറി പേരിനു മാത്രമാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. രണ്ടു മൂന്നുമാസമായി ജൂവലറി പൂട്ടിയതായും ഉടമ മുങ്ങിയതായും ഊഹോപോഹങ്ങളുണ്ടായിരുന്നു. ഷാർജ, അബുദാബി, റാസ് അൽ ഖൈമ, അൽ ഐൻ, അജ്മാൻ എന്നിവടങ്ങിലും ഇവർക്ക് ഷോറുമകളുണ്ട്.
30 വർഷം മുമ്പ് കുവൈറ്റിലാണ് ജ്വലറി ഗ്രൂപ്പ് തങ്ങളുടെ ആദ്യ ഷോറും തുടങ്ങിയത്. സന്ദർശകരിൽ നിന്നും അകന്നു നിൽക്കുകയാണ് ജുവലറി ഉടമയെന്ന സൂചനകൾ കഴിഞ്ഞ ഒരു മാസമായി പുറത്തു വന്നിരുന്നു . ബാങ്ക് പ്രതിനിധികൾ ഏതാനും മാസങ്ങളായി ഇദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിട്ടും കണ്ടു കിട്ടാനില്ലാതെ വന്നതോടെയാണ് പരാതി നൽകിയത്. തുടർന്നാണ് യു എ ഇ യിലെ പതിനഞ്ചു ബാങ്കുകളുടെ പ്രതിനിധികൾ ഒത്തു ചേർന്ന് ഇദ്ദേഹം മുങ്ങിയതായി വാർത്ത നൽകുവാൻ തീരുമാനിച്ചത് .
ജീവനക്കാർക്കും ഉടമയെക്കുറിച്ച് ഒരുവിവരവും ഇല്ല. ബാങ്കുകൾ ഇദ്ദേഹത്തെയും സെക്രട്ടറിയേയും ബന്ധപ്പെടാൻ പലവട്ടം ശ്രമിച്ചെങ്കിലും ഒന്നും വിജയിച്ചില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. കഴിഞ്ഞ ഏപ്രിലിൽ നികുതി വെട്ടിപ്പിനെ തുടർന്ന് ഇന്ത്യയിലെ ജ്വലറികളിൽ ആദായ നികുതി വകുപ്പു റെയ്ഡു നടത്തിയിരുന്നു. ഇതിനിടെ കഴിഞ്ഞ മാസം വിവിധ ബാങ്കുകളിൽ നിന്നായി 50 ദശലക്ഷം ദിർഹം (100 കോടി രൂപ) വായ്പയെടുത്തിരുന്നു. ബാങ്കുകൾ ഉടമയ്‌ക്കെതിരെ ദുബായ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഇന്ത്യൻ ബാങ്കായ ബാങ്ക് ഓഫ് ബറോഡയിൽ നിന്നും 70 മില്യൺ ദിർഹം (125 കോടി രൂപ) വായ്പ എടുത്തിട്ടുണ്ടെന്നാണ് റിപ്പോർ്ട്ടുകൾ. ജൂണിൽ മുംബൈ സ്റ്റോക് എക്‌സേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ട ജിഇഇ ഇഎൽ വൂളൻസ് എന്ന കമ്പനി സ്വന്തമാക്കിയ ഇദ്ദേഹം ഇതിനായി 100 കോടി രൂപ മുടക്കിയിരുന്നു. സ്വർണ്ണ വ്യാപാര രംഗത്ത് നിന്നും റിയൽ എസ്റ്റേറ്റ് , ആരോഗ്യ മേഖലകളിലേയ്ക്ക് ബിസിനസ് ബന്ധം വിപുലീകരിച്ചിരുന്നെങ്കിലും അവ പ്രതീക്ഷിച്ച വിജയമായില്ലെന്നും റിപ്പോർട്ടുകളുണ്ട്.