- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വതന്ത്രനാക്കിയാൽ സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കാമെന്ന വാദം തള്ളി; അറ്റ്‌ലസ് രാമചന്ദ്രനു കോടതി വീണ്ടും ജാമ്യം നിഷേധിച്ചു
ദുബായ്: ആയിരം കോടി രൂപയുടെ ബാധ്യതകളുടെ പേരിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള അറ്റ്‌ലസ് രാമചന്ദ്രന് കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. കസ്റ്റഡി കാലാവധി ഒരുമാസം കൂടി നീട്ടി. ഒക്ടോബർ 29 വരെയാണ് കസ്റ്റഡി നീട്ടിയത്. മകൾക്കും ജാമ്യം അനുവദിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് പുറത്ത് വിട്ടാൽ സാമ്പത്തിക ബാധ്യതകൾ തീ
ദുബായ്: ആയിരം കോടി രൂപയുടെ ബാധ്യതകളുടെ പേരിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള അറ്റ്‌ലസ് രാമചന്ദ്രന് കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. കസ്റ്റഡി കാലാവധി ഒരുമാസം കൂടി നീട്ടി.
ഒക്ടോബർ 29 വരെയാണ് കസ്റ്റഡി നീട്ടിയത്. മകൾക്കും ജാമ്യം അനുവദിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് പുറത്ത് വിട്ടാൽ സാമ്പത്തിക ബാധ്യതകൾ തീർക്കാമെന്നു കോടതിയെ ബോധിപ്പിച്ചെങ്കിലും ഈ വാദം ചെവിക്കൊള്ളാൻ കോടതി കൂട്ടാക്കിയില്ല.
കുടിശിക വരുത്തിയ തുക തിരിച്ചടയ്ക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്ന കാരണത്താൽ നേരത്തെയും അറ്റ്‌ലസ് രാമചന്ദ്രന്റെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. കഴിഞ്ഞ 23നാണു രാമചന്ദ്രനെ കസ്റ്റഡിയിലെടുത്തത്. അതിനു മുമ്പ് മകൾ ഡോ. മഞ്ജുവിനെയും കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരുടെ സ്ഥാപനങ്ങളുടെ പേരിൽ മടങ്ങിയ ചെക്കുകൾ മടങ്ങിയതിനെ തുടർന്നു ദുബായിലെ റിഫ, ബർദുബായ്, നായിഫ് പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതിയെ തുടർന്നാണ് അറസ്റ്റ്.
അറ്റ്‌ലസ് രാമചന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിച്ചത് ജഡ്ജി അലി അത്തിയാഹ് ആണ്. അബ്ദുൾ മൊഹ്‌സിൻ ഷിയാ എന്ന ജഡ്ജിയാണു നേരത്തെ കേസ് പരിഗണിച്ചിരുന്നത്. ഒക്ടോബർ 29 ന് പഴയ ജഡ്ജി തന്നെ കേസ് പരിഗണിക്കുകയാണെങ്കിൽ രാമചന്ദ്രൻ നായർക്ക് തന്റെ അപേക്ഷ മുന്നോട്ട് വയ്ക്കാം എന്നും ജഡ്ജി വ്യക്തമാക്കി.
കേസ് വിശദമായ പഠനം അർഹിക്കുന്നുണ്ട് എന്നു ചൂണ്ടിക്കാട്ടിയാണു ഇപ്പോഴത്തെ ജഡ്ജി കസ്റ്റഡി കാലാവധി നീട്ടിയതെന്ന് എമിറേറ്റ്‌സ് 24*7 റിപ്പോർട്ട് ചെയ്തു. തന്നെ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് സ്വതന്ത്രനാക്കിയാൽ നിലവിലെ സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കാനാകും എന്നു വാദിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല.
അറ്റ്‌ലസ് രാമചന്ദ്രൻ നായുടെ ഭാര്യയും മകനും കേസ് പരിഗണിക്കുമ്പോൾ കോടതിയിൽ ഉണ്ടായിരുന്നു. അഭിഭാഷകനുമായി ഇവർ ഏറെ നേരം കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. യുഎഇയിലെ ഇരുപതോളം ബാങ്കുകളിലായി 550 മില്യൺ ദിർഹത്തിന്റെ ബാധ്യതയാണ് രാമചന്ദ്രൻ നായർക്കും അറ്റ്‌ലസ് ഗ്രൂപ്പിനും ഉള്ളത്. ബാങ്കുകളിലെ ബാധ്യത തീർക്കാൻ ദുബായിലെ അറ്റ്‌ലസ് ജൂവലറിയുടെ ചില ഷോപ്പുകൾ വിൽക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ ഇക്കാര്യവും ഇതുവരെ നടന്നില്ല.
അറ്റ്‌ലസ് ഹെൽത്ത് കെയർ സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ പലരും സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഇത് വിൽക്കാൻ അറ്റ്‌ലസ് ഗ്രൂപ്പിന് താത്പര്യമില്ലെന്നാണു റിപ്പോർട്ടുകൾ. അറ്റ്‌ലസ് ഗ്രൂപ്പിന്റെ കേരളത്തിലെ ആസ്തികളും വിൽക്കാൻ ആലോചന നടക്കുന്നുണ്ടെന്നാണ് വിവരം. കൊച്ചിയിൽ അറ്റ്‌ലസ് പ്രോപ്പർട്ടീസിന് കീഴിലുള്ള പദ്ധതികൾ വിറ്റേയ്ക്കുമെന്നും സൂചനയുണ്ട്.