- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുവർഷാരംഭത്തിൽ അറ്റ്ലസ് രാമചന്ദ്രൻ ജയിൽമോചിതൻ ആയേക്കും; ഏവർക്കും പ്രിയങ്കരനായ രാമചന്ദ്രേട്ടനെ രക്ഷിക്കാൻ ഒരുവട്ടംകൂടി ശ്രമങ്ങളുമായി പ്രവാസി സംഘടനകൾ; പ്രമുഖ വ്യവസായി സികെ മേനോനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻനിരയിൽ; സാമ്പത്തിക കാര്യങ്ങളിൽ ഒത്തുതീർപ്പുണ്ടാക്കാൻ അവസാനവട്ട ശ്രമം വിജയത്തിലേക്ക്; ആയിരം കോടിയോളം എത്തിയ കടബാധ്യത തീർക്കാനാകുമെന്ന പ്രതീക്ഷയിൽ സുമനസ്സുകൾ കൈകോർക്കുന്നു; പ്രാർത്ഥനകളുമായി ജയിലിലുള്ള അറ്റ്ലസ് ഉടമയും കുടുംബവും
ദുബായ്: ഈ പുതുവർഷാരംഭത്തിൽ കേരളക്കര നന്മയുടെ നിറവുള്ള ഒരു വാർത്ത കേൾക്കുമോ? ഒടുവിൽ ഏറെക്കാലം പ്രവാസികളും മലയാളികളും ഏറെ ഇഷ്ടപ്പെടുന്ന ആ വർത്തമാനം എത്തുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അറ്റ്‌ലസ് രാമചന്ദ്രൻ ജയിൽ മോചിതനായി എന്ന വാർത്ത അടുത്തയാഴ്ച കേൾക്കാമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. എല്ലാവർക്കും പ്രിയങ്കരനും ആശ്രയം തേടിയെത്തിയവരെ എല്ലാം സ്‌നേഹിക്കുകയും ചെയ്ത പ്രവാസി വ്യവസായിയെ ജയിൽ മോചിതനാക്കാൻ ഒരുവട്ടംകൂടി പരിശ്രമം നടത്തുകയാണ് പ്രവാസി സംഘടനകൾ. ഇവരോടൊപ്പം കൈകോർത്ത് പ്രവാസി വ്യവസായി സികെ മേനോനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കൂടെ എത്തിയതോടെ എല്ലാവരും വലിയ പ്രതീക്ഷയിലാണ്. രോഗാതുരമായ അവസ്ഥയിൽ പുറത്തുനിന്ന് ഭക്ഷണം വാങ്ങിക്കഴിക്കാൻ പോലും പണമില്ലാതെയും വാർദ്ധക്യ സഹജമായ രോഗങ്ങളാലും ജയിൽവാസത്തിലൂടെ അവശനായി മാറിയ അറ്റ്‌ലസ് ഗ്രൂപ്പിന്റെ ഉടമയും ബന്ധുക്കളും എല്ലാം ഇപ്പോൾ പ്രാർത്ഥനയിലാണ്. ഈയൊരു ദൗത്യം വിജയിച്ചാൽ ജനുവരി ആദ്യവാരം തന്നെ ആ ശുഭവാർത്തയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. വായ്പകൾ കുടി
ദുബായ്: ഈ പുതുവർഷാരംഭത്തിൽ കേരളക്കര നന്മയുടെ നിറവുള്ള ഒരു വാർത്ത കേൾക്കുമോ? ഒടുവിൽ ഏറെക്കാലം പ്രവാസികളും മലയാളികളും ഏറെ ഇഷ്ടപ്പെടുന്ന ആ വർത്തമാനം എത്തുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അറ്റ്‌ലസ് രാമചന്ദ്രൻ ജയിൽ മോചിതനായി എന്ന വാർത്ത അടുത്തയാഴ്ച കേൾക്കാമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. എല്ലാവർക്കും പ്രിയങ്കരനും ആശ്രയം തേടിയെത്തിയവരെ എല്ലാം സ്‌നേഹിക്കുകയും ചെയ്ത പ്രവാസി വ്യവസായിയെ ജയിൽ മോചിതനാക്കാൻ ഒരുവട്ടംകൂടി പരിശ്രമം നടത്തുകയാണ് പ്രവാസി സംഘടനകൾ. ഇവരോടൊപ്പം കൈകോർത്ത് പ്രവാസി വ്യവസായി സികെ മേനോനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കൂടെ എത്തിയതോടെ എല്ലാവരും വലിയ പ്രതീക്ഷയിലാണ്.
രോഗാതുരമായ അവസ്ഥയിൽ പുറത്തുനിന്ന് ഭക്ഷണം വാങ്ങിക്കഴിക്കാൻ പോലും പണമില്ലാതെയും വാർദ്ധക്യ സഹജമായ രോഗങ്ങളാലും ജയിൽവാസത്തിലൂടെ അവശനായി മാറിയ അറ്റ്‌ലസ് ഗ്രൂപ്പിന്റെ ഉടമയും ബന്ധുക്കളും എല്ലാം ഇപ്പോൾ പ്രാർത്ഥനയിലാണ്. ഈയൊരു ദൗത്യം വിജയിച്ചാൽ ജനുവരി ആദ്യവാരം തന്നെ ആ ശുഭവാർത്തയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
വായ്പകൾ കുടിശ്ശികയായതോടെയാണ് വലിയ കടക്കാരനായി മാറി കേസുകളിൽപ്പെട്ട് അറ്റ്‌ലസ് രാമചന്ദ്രൻ ജയിലിൽ ആകുന്നത്. എന്നാൽ ജയിൽമോചിതനായാൽ തന്റെ എല്ലാ ആസ്തിയും വിറ്റ് കടംവീട്ടാനാകുമെന്ന പ്രതീക്ഷയിലാണ് രാമചന്ദ്രൻ. താൻ ഒളിച്ചോടാൻ ആഗ്രഹിക്കുന്നില്ലെന്നും തിരിച്ചുവരുമെന്നും ആദ്യകാലത്തെല്ലാം കാണാൻ പോകുന്നവരോട് അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെ ഈവർഷം ആദ്യംമുതൽ രക്ഷാ പ്രവർത്തനത്തിന് പല നീക്കങ്ങളും പ്രവാസി സംഘടനകളുടേയും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരുടേയും ശ്രമഫലമായി ഉണ്ടായി. എന്നാൽ ഒന്നും ഫലം കണ്ടില്ല. ഇതോടെ നിരാശനായി പ്രവാസികൾക്ക് പ്രിയങ്കരനായിരുന്ന രാമചന്ദ്രേട്ടൻ.
അദ്ദേഹം ജയിൽ മോചിതനായാൽ സാമ്പത്തിക കാര്യങ്ങളുടെ ഒത്തുതീർപ്പിന് കൂടുതൽ ഗുണകരമാകുമെന്ന് വായ്പ നൽകിയ ബാങ്കുകളെ ബോധ്യപ്പെടുത്താൻ കഴിയുന്നു എന്നിടത്തേക്ക് കാര്യങ്ങൾ എത്തിയതോടെയാണ് അവരും രാമചന്ദ്രന്റെ മോചനത്തിന് സമ്മതം അറിയിച്ചതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. അദ്ദേഹത്തിന്റെ മകൾ ഡോ. മഞ്ജുവും മരുമകനും തടങ്കലിലാണ്. ഗൾഫിലെത്തിയാൽ ഏതു നിമിഷവും അറസ്റ്റിലാകുമെന്ന ഭീതിമൂലം അച്ഛനെ കാണാത്ത ഗതികേടിലാണു മകൻ ശ്രീകാന്ത്. രാമചന്ദ്രനെ പുറത്തിറക്കാൻ വീട്ടമ്മയായ ഭാര്യ ഇന്ദിര നടത്തിയ നീക്കമൊന്നും ലക്ഷ്യംകണ്ടില്ല. ഇടക്കാലത്ത് പ്രവാസി വ്യവസായി ബി. ആർ ഷെട്ടി രാമചന്ദ്രന്റെ സ്ഥാപനങ്ങൾ ഏറ്റെടുത്തേക്കുമെന്നും കടബാധ്യതകൾ തീർക്കുമെന്നും വിവരം പുറത്തുവന്നു. എന്നാൽ അത്തരം നീക്കങ്ങൾ പിന്നീട് കണ്ടതുമില്ല. ഇതോടെ വലിയ നിരാശയായി അദ്ദേഹവുമായി അടുപ്പമുള്ളവർക്കെല്ലാം.
ഇതിനിടെ രാമചന്ദ്രന്റെ അവസ്്ഥയും ജയിലിൽ മോശമായി. രോഗങ്ങൾ കൂടി. ടിവി കാണാൻപോലും താൽപര്യമില്ലാതെ ജയിലി്ൽ സ്വയം ഒതുങ്ങിക്കൂടുന്ന സ്ഥിതിയിലായി അദ്ദേഹം. ഇപ്പോൾ നടത്തുന്ന നീക്കങ്ങളിലൂടെ അറ്റ്ലസ് രാമചന്ദ്രനെതിരെ കേസ് നൽകിയിരുന്ന ബാങ്കുകൾ ഒത്തുതീർപ്പിനു തയാറാകുമെന്നാണ് കരുതപ്പെടുന്നത്.
രണ്ടുവർഷം മുമ്പ് ഗൾഫിലെ മലയാളി ബിസിനസ് അതികായന്മാരിൽ ഒരാളായിരുന്ന രാമചന്ദ്രന്റെ പതനം പെട്ടെന്നായിരുന്നു. ഇടയ്ക്കിടെ കേരളത്തിലെത്തുമ്പോഴും അദ്ദേഹത്തെ പ്രമുഖരും സംഘടനാസാരഥികളും കാത്തുനിന്നിരുന്നു. സിനിമാ നിർമ്മാതാവ്, നടൻ, സംവിധായകൻ എന്നതിനൊപ്പം ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി അമ്പതോളം ജൂവലറി ഷോറൂമുകളുടെ അമരക്കാരൻ. സംഭാവന ചോദിച്ചുവരുന്നവരെയും ജോലി തേടി എത്തിയവരേയുമെല്ലാം അദ്ദേഹം നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു. എല്ലാവർക്കും ആ സ്‌നേഹം പകർന്നുകിട്ടി. എന്നാൽ കടബാധ്യതകളിലൂടെ ജയിലിലായതോടെ സഹായം വാങ്ങിയ പ്രമുഖരിൽ പലരും തിരിഞ്ഞുനോക്കുകപോലും ചെയ്തില്ല. എന്നാൽ അപ്പോഴും അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗം പ്രവാസികൾ രാമചന്ദ്രേട്ടനെ പുറത്തിറക്കാൻ ്ശ്രമങ്ങൾ തുടർന്നു. അതാണ് ഇപ്പോൾ ഫലപ്രാപ്തിയിലെത്തുന്നത്.
വി. കലാധരമേനോന്റെയും മൂത്തേടത്ത് രുഗ്മണിയുടെയും മകനായി 1941 ജൂെലെ 31 ന് ജനിച്ച രാമചന്ദ്രൻ വിദ്യാഭ്യാസത്തിനു ശേഷം ബാങ്ക് ഉദ്യോഗസ്ഥനായിട്ടാണു ജീവിതം തുടങ്ങുന്നത്. കനറാ ബാങ്കിൽ ഡൽഹി ഓഫീസിൽ ജോലിചെയ്തിരുന്നു. പിന്നീട് എസ്.ബി.ഐ. ബാങ്കിന്റെ എൻ.ആർ.ഐ. ഡിവിഷനിൽ ജോലി ചെയ്യുമ്പോഴായിരുന്നു ഗൾഫിലേക്കു ചേക്കേറുന്നത്. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്നു ജനങ്ങൾ കൗതുകത്തോടെ കണ്ട സ്വന്തം പരസ്യത്തിലൂടെ ജനഹൃദയങ്ങളിൽ ഇടമുറപ്പിച്ച അറ്റ്ലസ് ജൂവല്ലറി 1980 ന്റെ തുടക്കത്തിൽ കുെവെത്തിലായിരുന്നു ആരംഭം.
പിന്നീട് അസൂയ വളർത്തുന്ന വിധത്തിലായിരുന്നു രാമചന്ദ്രന്റെ വളർച്ച. യു.എ.ഇ. യിലെ ഷാർജ, അബുദാബി, റാസൽെഖെമ, അൽ ഐൻ എന്നീ നഗരങ്ങളിൽ നിരവധി ഷോറൂമുകൾക്ക് പുറമെ സൗദി അറേബ്യയിലും കുെവെത്തിലും ദോഹയിലും മസ്‌കറ്റിലും ഖത്തറിലുമായി നാൽപതോളം വിദേശ ഷോറൂമുകൾ. അതിനു പുറമേ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും പത്തിലേറെ ഷോറൂമുകൾ. സ്വർണ വിപണിയിൽ തിളങ്ങി നിൽക്കുമ്പോഴാണു സിനിമാ മേഖലയും രാമചന്ദ്രൻ കയ്യടക്കുന്നത്.
1988 ൽ മലയാള സിനിമയിൽ ചരിത്രം കുറിച്ച 'വൈശാലി'' എന്ന ചിത്രത്തിനൊപ്പം മോഹൻലാലിനു പുരസ്‌കാരം നേടിയെടുത്ത വാസ്തുഹാര, ധനം എന്നിവയുടെയും മമ്മൂട്ടിയുടെ സുകൃതവും ഉൾപ്പെടെ ഒട്ടേറെ സിനിമകളുടെയും നിർമ്മാതാവായിരുന്നു. അക്കാലത്ത് സിനിമാ മേഖലയിൽ ഇദ്ദേഹം അറിയപ്പെട്ടത് െവെശാലി രാമചന്ദ്രൻ എന്ന പേരിലായിരുന്നു. ആനന്ദ െഭെരവി, അറബിക്കഥ, സുകൃതം, മലബാർ വെഡ്ഡിങ്, ഹരിഹർനഗർ 2, തത്ത്വമസി, ബോംബെ മിഠായി, ബാല്യകാലസഖി എന്നീ സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. യൂത്ത് ഫെസ്റ്റിവൽ എന്ന സിനിമ സംവിധാനം ചെയ്തു. ജുവലറി ബിസിനസിൽ നിന്നു മാത്രം 3.5 ബില്യൺ യു.എ.ഇ ദിർഹത്തിന്റെ വാർഷിക വിറ്റുവരവ് കൊയ്ത രാമചന്ദ്രൻ മസ്‌കറ്റിൽ രണ്ട് ആശുപത്രികളും ദുബായിലും അബുദാബിയും ഫോട്ടോ സ്റ്റുഡിയോ ബിസിനസും തുടങ്ങി.
ഗൾഫിലും കേരളത്തിലുമായി ആരംഭിച്ച റിയൽ എസ്റ്റേറ്റ് ബിസിനസാണ് അദ്ദേഹത്തിന്റെ പതനത്തിന് വഴിയൊരുക്കിയത്. ഗൾഫിലെ ചില ബാങ്കുകളിൽ നിന്ന് അദ്ദേഹം വാങ്ങിയ വായ്പയുടെ ഗ്യാരണ്ടിയായി നൽകിയ ചെക്ക് മടങ്ങിയതോടെ കേസ് ദുബായ് പൊലീസിന്റെ മുമ്പിലെത്തി. 990 കോടിയോളം രൂപയുടെ ചെക്ക് മടങ്ങിയതായുള്ള രേഖകളുടെ പേരിൽ ചോദ്യംചെയ്യാൻ വിളിച്ചുവരുത്തിയ ദുബായ് പൊലീസ് 2015 ഓഗസ്റ്റ് 23 ന് ജയിലിലടയ്ക്കുകയായിരുന്നു.
നാലുവർഷം തടവായിരുന്നു ശിക്ഷ. ഇനി മറ്റു കേസുകളിലും ശിക്ഷ വന്നാൽ ചുരുങ്ങിയത് 40 വർഷമെങ്കിലും രാമചന്ദ്രൻ ജയിലിൽ കഴിയേണ്ടിവരുമെന്ന് നിയമവിദഗ്ദ്ധർ പറയുന്നു. ഇതിനിടെയാണ് സഹായഹസ്തവുമായി സികെ മേനോൻ എത്തുന്നതും കൂടെ ഉമ്മൻ ചാണ്ടിയുടെ നീക്കങ്ങളും വരുന്നതും. അദ്ദേഹം ജയിലിലായതോടെ ബിസിനസ് സാമ്രാജ്യം തകർന്നു. വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ കടം വീട്ടാൻ അഞ്ചിലൊന്ന് വിലയ്ക്കു ഡയമണ്ട് ആഭരണങ്ങൾ വിറ്റുതീർക്കേണ്ട ഗതികേടും കുടുംബത്തിനുണ്ടായി.
കടുത്ത ദുരിതത്തിൽ ജയിൽജീവിതം
അറ്റ്ലസ് ജൂവലറി, ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം' - ഈ പരസ്യ ഡയലോഗ് കേട്ടാണ് മലയാളികൾക്ക് അറ്റ്ലസ് രാമചന്ദ്രൻ എന്ന വ്യവസായിയെ കൂടുതൽ പരിചയം. കേരളത്തിലെ പ്രമുഖ പ്രവാസി വ്യവസായികളിൽ ഒരാളായിരുന്ന രാമചന്ദ്രൻ ആയിരം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുക്കേസിൽ അറസ്റ്റിലായെന്നത് മലയാളികളെ ഞെട്ടിച്ചിരുന്നു. അതിനും അപ്പുറത്തേക്ക് വേദനിപ്പിക്കുന്ന വാർത്തകളാണ് ദുബായിലെ ജയിലിൽ നിന്ന് പുറത്തുവന്നത്. ഇനിയൊരിക്കലും അറ്റ്ലസ് രാമചന്ദ്രന് ജയിൽ മോചനമുണ്ടാകില്ലെന്ന തരത്തിൽ വിവരങ്ങൾ വന്നത് എല്ലാവർക്കും വേദനയായി.
സാധാരണക്കാരനായ പ്രവാസി മലയാളിയായിരുന്ന രാമചന്ദ്രൻ നായർ അറ്റ്ലസ് രാമചന്ദ്രനായി വളർന്നത് അതിവേഗമായിരുന്നു. എന്നാൽ, അതുപോലെ തന്നെ അവിശ്വസനീയമാണ് ഇപ്പോൾ അദ്ദേഹത്തിന്റെ തകർച്ചയും ഉണ്ടായത്. ജയിലിലിൽ അറ്റ്‌ലസ് രാമചന്ദ്രൻ ആകെ തളർന്നു പോയ അവസ്ഥയിലാണ്. അറ്റ്‌ലസ് രാമചന്ദ്രനെതിരായ കേസുകളിൽ പലതും ഇപ്പോൾ കോടതിയുടെ പരിഗണനയിലും വിചാരണാ ഘട്ടത്തിലുമാണ്. ഇതെല്ലാം മലയാളിയെ മാനസികമായ തളർത്തുകയാണ്.
കുടുംബവും സുഹൃത്തുക്കളും നടത്തുന്ന നീക്കം പൊളിഞ്ഞെന്നും രാമചന്ദ്രന് അറിയാം. രാമചന്ദ്രൻ ജയിലിൽ കടുത്ത മാനസിക സമ്മർദ്ദത്തിലാണ്്. ജയിൽവാസത്തിന്റെ ആദ്യ 6 മാസക്കാലം വരെ ജയിലിൽ രാമചന്ദ്രൻ ഉന്മേഷവാനായിരുന്നു.. അന്നൊക്കെ സഹതടവുകാർക്കൊപ്പം പാട്ടും കഥകളും തമാശയുമായി കഴിഞ്ഞുകൂടിയിരുന്ന രാമചന്ദ്രൻ പുതിയ കേസുകളുടെ കാര്യം കൂടി അറിഞ്ഞതോടെ മൗനത്തിലായെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിലും ദയനീയമാണ് ഇപ്പോഴത്തെ അവസ്ഥയെന്നാണ് സൂചന. പുറത്തുനിന്നും ഭക്ഷണം വാങ്ങി കഴിക്കാൻപോലും ആകാത്ത സ്ഥിതി. എന്നാൽ ഇപ്പോഴത്തെ നീക്കം ഫലിച്ചാൽ പുതുവർഷത്തിൽ നന്മയുടെ ഒരു വർത്തമാനമാകും അത് സൃഷ്ടിക്കുക.