- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചില സ്ഥാപനങ്ങൾ വിൽക്കാൻ ധാരണയായി; പ്രമുഖ ധനകാര്യ സ്ഥാപനം പിഴ അടക്കാൻ രംഗത്ത്; രണ്ട് മാസമായി ജയിലിൽ കഴിയുന്ന അറ്റ്ലസ് രാമചന്ദ്രന്റെ ഭാവി നവംബർ 12ന് അറിയാം
ദുബായ്: യുഎഇയിലെ ബാങ്കുകളിൽ കോടികൾ വായ്‌പ്പാ കുടിശ്ശിക വരുത്തിയതിന്റെ പേരിൽ അറസ്റ്റിലായ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രനെ പുറത്തിറക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി. പണം കെട്ടിവെക്കുകയല്ലാതെ മറ്റു വഴികൾ ഇല്ലെന്നിരിക്കേ പുറത്തിറങ്ങാൻ ആവശ്യമായ പണം കണ്ടെത്താൻ വേണ്ടി തന്റെ സ്ഥാപനങ്ങലിൽ ചിലത് വിൽക്കാനാണ് അറ്റ്‌ലസ് രാമചന്ദ്രന്റെ പദ്ധ
ദുബായ്: യുഎഇയിലെ ബാങ്കുകളിൽ കോടികൾ വായ്‌പ്പാ കുടിശ്ശിക വരുത്തിയതിന്റെ പേരിൽ അറസ്റ്റിലായ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രനെ പുറത്തിറക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി. പണം കെട്ടിവെക്കുകയല്ലാതെ മറ്റു വഴികൾ ഇല്ലെന്നിരിക്കേ പുറത്തിറങ്ങാൻ ആവശ്യമായ പണം കണ്ടെത്താൻ വേണ്ടി തന്റെ സ്ഥാപനങ്ങലിൽ ചിലത് വിൽക്കാനാണ് അറ്റ്‌ലസ് രാമചന്ദ്രന്റെ പദ്ധതി. യുഎഇയിലെ വമ്പൻ നിക്ഷേപക സ്ഥാപനവുമായി അറ്റ്‌ലസ് ഗ്രൂപ്പ് കരാറിൽ എത്തിയെന്നും വിവിധ ബാങ്കുകളിൽ നിന്നെടുത്ത വായ്പാ തിരിച്ചടവ് കാര്യത്തിൽ ഈ നീക്കം ഗുണകരമായേക്കുമെന്നുമാണ് റിപ്പോർട്ടുകൾ.
സാമ്പത്തിക പ്രതിസന്ധി കേസിൽ ഒക്ടോബർ 29 ന് രാമചന്ദ്രൻ നായരെ കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യം അനുവദിച്ചില്ല. എന്നാൽ വായ്പ തിരിച്ചടയ്ക്കാൻ കൂടുതൽ സമയം അനുവദിക്കണം എന്ന അപേക്ഷ കോടതി അംഗീകരിച്ചതായും ഇതിനിടയിൽ അറ്റ്ലസ് ജൂവലറിയുടെ യുഎഇ ശാഖകൾ ഒമാൻ ആശുപത്രി എന്നിവയുടെ കാര്യത്തിൽ നിക്ഷേപക സ്ഥാപനമായ മാസ് ഗ്രൂപ്പുമായി അറ്റ്ലസ് ഗ്രൂപ്പ് കരാറിലെത്തിയെന്നാണ് േ
കൾക്കുന്നത്.
എന്നാൽ എത്ര കാലത്തിനുള്ളിൽ രാമചന്ദ്രൻ നായർ പുറത്തിറങ്ങും എന്ന കാര്യത്തിൽ ഒരു ഉറപ്പും ഇല്ല. അറ്റ്ലസ് രാമചന്ദ്രൻ നായരെ അറസ്റ്റ് ചെയ്തിട്ട് രണ്ട് മാസം കഴിഞ്ഞിരിക്കുന്നു. കേസ് നവംബർ 12 ന് വീണ്ടും പരിഗണിക്കുന്നുണ്ട്. അന്ന് മുന്ന് സാമ്പത്തിക കാര്യങ്ങളിൽ ധാരണയിലെത്തിയാൽ ജാമ്യം കിട്ടിയേക്കും.
പ്രതിസന്ധിയിലായിരിക്കുന്ന അറ്റ്‌ലസ് ജൂവലറിയുടെ യുഎഇ ശാഖകൾക്ക് മാസ് ഗ്രൂപ്പ് ഇടപെടൽ തുണയായേക്കും. ഒമാനിൽ നല്ലരീതിയിൽ നടക്കുന്ന ആശുപത്രിയും പ്രതിസന്ധി സമയത്ത് അനേകർ കണ്ണുവച്ചിരുന്നു. എന്നാൽ അത് വിട്ടുനൽകാൻ ഗ്രൂപ്പ് തയ്യാറായിരുന്നില്ല. ഇപ്പോൾ ആശുപത്രിയുടെ കാര്യത്തിലും മാസ് ഗ്രൂപ്പുമായി ധാരണയിലെത്തിയിട്ടുണ്ടെന്നാണ് പറയുന്നത്.
ബിസിനസ് തിരിച്ചുപിടിക്കാനായാൽ ബാങ്കുകളിലെ വായ്പാ കുടിശ്ശിക തവണകളായി അടയ്ക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സംബന്ധിച്ച് ബാങ്ക് അധികൃതരുമായി ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. ബാങ്കുമായുള്ള പ്രശ്നത്തിൽ മാസ് ഗ്രൂപ്പ് ഇടപെട്ടേയ്ക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പണം അടച്ച് രാമചന്ദ്രൻ നായരെ പുറത്തിറക്കുമെന്നാണ് അഭ്യുദയകാംക്ഷികളുടെ പ്രതീക്ഷ. ഇതെല്ലാം നവംബർ 12 ന് മുമ്പായി നടക്കേണ്ടതുണ്ട്. ഇദ്ദേഹത്തിന്റെ മകളും ജയിലിലാണ്.
ഇവരുടെ സ്ഥാപനങ്ങളുടെ പേരിൽ നൽകിയ ചെക്കുകൾ മടങ്ങിയതിനെത്തുടർന്ന് ദുബായിലെ റിഫ, ബർദുബായ്, നായിഫ് എന്നീ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതിയെത്തുടർന്നാണ് കഴിഞ്ഞ മാസം 18 ന് മഞ്ജുവിനെയും 23 ന് രാമചന്ദ്രനെയും പൊലീസ് അറസ്റ്റ് ചെയ്തത്. 600 ദശലക്ഷം ദിർഹ (1100 കോടി രൂപ) മാണ് ഈ ജൂവലറി ഗ്രൂപ്പ് 20 ബാങ്കുകൾക്കായി നൽകാനുണ്ടായിരുന്നത്. ബാങ്കുകളുമായുള്ള ഒത്തുതീർപ്പ് ചർച്ച പരാജയപ്പെടുകയായിരുന്നു.
അറ്റ്‌ലസ് ഗ്രൂപ്പിന്റെ ഗൾഫിലെ ജ്യൂലറിയുടെ ബാലൻസ് ഷീറ്റെല്ലാം ലാഭമാണ് കാണിച്ചിരുന്നത്. കോടികളുടെ ലാഭത്തിൽ കണ്ണുവച്ചാണ് ബാങ്കുകൾ ലോൺ നൽകിയതും. എന്നാൽ ഗൾഫിൽ മുതൽ മുടക്കാനെന്ന് തെറ്റിദ്ധരിപ്പിച്ച് രാമചന്ദ്രൻ ആയിരം കോടി ഇന്ത്യയിലേക്ക് കടത്തിയെന്നാണ് ആരോപണം.