ന്യൂഡൽഹി: ബാങ്ക് എടിഎമ്മിൽ സൗജന്യ പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും ജനുവരി ഒന്നു മുതൽ 21 രൂപയും ജിഎസ്ടിയും നൽകണം. നിലവിൽ ഇത് 20 രൂപയാണ്.ഇന്റർചേഞ്ച് ഫീസുമായി ബന്ധപ്പെട്ട നഷ്ടം നികത്താനാണു വർധനയെന്നു പറയുന്നു. ജൂൺ 10ന് ഇതുസംബന്ധിച്ച വിജ്ഞാപനം റിസർവ് ബാങ്ക് പുറത്തിറക്കിയിരുന്നു.

ഓരോ മാസവും സ്വന്തം ബാങ്കിന്റെ എടിഎമ്മുകളിൽ നിന്ന് 5 സൗജന്യ ഇടപാടുകൾ നടത്താം. കൂടാതെ, മറ്റു ബാങ്കുകളുടെ എടിഎമ്മുകളിൽനിന്ന് മെട്രോ നഗരങ്ങളിൽ മൂന്നും മെട്രോ ഇതര നഗരങ്ങളിൽ അഞ്ചും സൗജന്യ ഇടപാടുകൾ നടത്താം. ഇതിനു ശേഷമുള്ള ഇടപാടുകൾക്കാണ് പണം.