കൊച്ചി: ഈ വാരാന്ത്യത്തിൽ തുടർച്ചയായി മൂന്നുദിവസം ബാങ്കുകൾക്ക് അവധിയാണ്. അതുകൊണ്ട് തന്നെ ഈ ദിവസങ്ങളിൽ എടിഎമ്മുകൾ കാലിയാകാൻ സാധ്യതയുണ്ട്. ഇതുമൂലം നാളെയും തിങ്കളാഴ്ചയും ബാങ്കുകളിൽ തിരക്കു വർധിച്ചേക്കും. അതിനാൽ ഇടപാടുകൾ മുൻകൂട്ടി നടത്തുക. 24 (ശിവരാത്രി), 25 (നാലാം ശനി), 26 (ഞായർ) തീയതികളാണ് അവധി.

രണ്ട് ദിവസത്തിലധികം തിരിക്കുണ്ടായാൽ എടിഎമ്മുകൾ പ്രതിസന്ധിയിലാകുന്നത് പതിവാണ്. ഇത്തവണ ശിവരാത്രി അവധിക്ക് ശേഷമുള്ള ശനിയാഴ്ച മുതൽ എടിഎമ്മുകളിൽ പണം ഉണ്ടാകാൻ സാധ്യതയില്ല. ഞായറാഴ്ചയും പ്രതിസന്ധി രൂക്ഷമാകും. തിങ്കളാഴ്ച ബാങ്ക് തുറന്ന് പണം ഇട്ടാലേ എടിഎമ്മുകൾ പൂർണ്ണ സ്ഥിതിയിലാകൂ.

സാധാരണ തുടർച്ചയായ അവധി ദിനങ്ങളിൽ ബദൽ മാർഗ്ഗം ഏർപ്പെടുത്താറുണ്ട്. എന്നാൽ ഇത്തവണ അത്തരത്തിലൊരു സൂചനയും ബാങ്കുകൾ പുറത്തുവന്നിട്ടില്ല.