- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റേഷനിലെ ഇൻവർട്ടർ ശരിയാക്കാനെത്തിയപ്പോൾ തുടങ്ങിയ പരിചയം; ഇലക്ട്രിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധനെ ഒപ്പം കൂട്ടിയത് ഹെഡ് കോൺസ്റ്റബിൾ അസ്ലൂപ് ഖാൻ; മെഷ്യനുകൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് നോട്ടുകൾ കത്തിപോകാതെ മുറിക്കാൻ സുരേഷിന് പ്രത്യേക കഴിവും; എടിഎം കവർച്ചയിൽ മുഖ്യപ്രതികൾ ഒളിവിൽ തന്നെ
ആലപ്പുഴ :എ ടി എം കവർച്ച കേസിൽ ഒളിവിൽ കഴിയുന്ന മുഖ്യപ്രതികളെ തേടി പൊലീസ് അലയുന്നു.കവർച്ചയിലെ പ്രധാന ആസുത്രകരനെ കയ്യിൽകിട്ടിയിട്ടും പ്രധാന പ്രതികൾക്കായി പൊലീസ് അലയുകയാണ്. ഡൽഹി അർ.കെ പുരം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺറ്റബിൾ അസ്ലൂപ് ഖാൻ, രാജസ്ഥാൻ ആൾവാർ സ്വദേശികളായ ഷാഹിദ്, സലിം, ഹരിയാന സോനാ സ്വദേശിയായ സുലൈമാൻ എന്നിവരെയാണ് ഇനിയും പിടിക്കൂടാനുള്ളത്. ഡൽഹി, ഹരിയാന പൊലീസ് സേനയ്ക്കൊപ്പം കേരളാ പൊലീസിന്റെ പ്രത്യേക സ്‌ക്വാഡും തിരച്ചിൽ നടത്തുന്നുണ്ട്. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ കുറിച്ച് യാതൊരു സൂചനയും മൂന്ന് സംസ്ഥാന പൊലീസ് സേനയ്ക്കും ലഭിച്ചിട്ടില്ല. ഡൽഹിയിൽ നല്ലവേരോട്ടമുള്ള കവർച്ചക്കാരാണ് പ്രതികളെല്ലാം തന്നെ. ഇവർക്കൊപ്പം ചേരുന്നതിനായി മുന്നൊരുക്കം നടത്തുന്നതിനിടയിലാണ് ചെങ്ങന്നൂർ സ്വദേശിയായ സുരേഷ് കുമാർ പിടിയിലായത്. ഇയാളെ രാവും പകലും ചോദ്യചെയ്തിട്ടും ബാക്കിയുള്ള പ്രതികളെ കുറിച്ച് ഇനിയും യാതൊരു സൂചനയും ലഭിച്ചിട്ടില്ല. പ്രതികൾ വിദേശത്തേക്ക് കടന്നുകളയാനുള്ള സാധ്യതയും പൊലീസ് തള്ളികളയുന്നില്ല.പ്ര
ആലപ്പുഴ :എ ടി എം കവർച്ച കേസിൽ ഒളിവിൽ കഴിയുന്ന മുഖ്യപ്രതികളെ തേടി പൊലീസ് അലയുന്നു.കവർച്ചയിലെ പ്രധാന ആസുത്രകരനെ കയ്യിൽകിട്ടിയിട്ടും പ്രധാന പ്രതികൾക്കായി പൊലീസ് അലയുകയാണ്. ഡൽഹി അർ.കെ പുരം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺറ്റബിൾ അസ്ലൂപ് ഖാൻ, രാജസ്ഥാൻ ആൾവാർ സ്വദേശികളായ ഷാഹിദ്, സലിം, ഹരിയാന സോനാ സ്വദേശിയായ സുലൈമാൻ എന്നിവരെയാണ് ഇനിയും പിടിക്കൂടാനുള്ളത്. ഡൽഹി, ഹരിയാന പൊലീസ് സേനയ്ക്കൊപ്പം കേരളാ പൊലീസിന്റെ പ്രത്യേക സ്‌ക്വാഡും തിരച്ചിൽ നടത്തുന്നുണ്ട്.
എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ കുറിച്ച് യാതൊരു സൂചനയും മൂന്ന് സംസ്ഥാന പൊലീസ് സേനയ്ക്കും ലഭിച്ചിട്ടില്ല. ഡൽഹിയിൽ നല്ലവേരോട്ടമുള്ള കവർച്ചക്കാരാണ് പ്രതികളെല്ലാം തന്നെ. ഇവർക്കൊപ്പം ചേരുന്നതിനായി മുന്നൊരുക്കം നടത്തുന്നതിനിടയിലാണ് ചെങ്ങന്നൂർ സ്വദേശിയായ സുരേഷ് കുമാർ പിടിയിലായത്. ഇയാളെ രാവും പകലും ചോദ്യചെയ്തിട്ടും ബാക്കിയുള്ള പ്രതികളെ കുറിച്ച് ഇനിയും യാതൊരു സൂചനയും ലഭിച്ചിട്ടില്ല. പ്രതികൾ വിദേശത്തേക്ക് കടന്നുകളയാനുള്ള സാധ്യതയും പൊലീസ് തള്ളികളയുന്നില്ല.പ്രധാന കേന്ദ്രങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസുകൾ പതിപ്പിച്ചും അന്വേഷണത്തിന് ശക്തിക്കൂട്ടാൻ പൊലീസ് തയ്യാറെടുക്കുന്നുണ്ട്.
അതേസമയം മലയാളിയായ സുരേഷിനെ കോടതിയിൽ സമർപ്പിച്ച് കസ്റ്റഡി സമയം പൊലീസ് നീട്ടി വാങ്ങിയിട്ടുണ്ട്. ഇന്നലെ വൈകി തിരുവനന്തപുരം ജില്ലയിൽ കഴക്കൂട്ടത്തും ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ, ചെറിയനാട് പടനിലം ജംഗഷനിലുള്ള എസ്.ബി.ഐ എ.ടി.എം എന്നിവിടങ്ങളിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. 13.87 ലക്ഷം രൂപയാണ് ഇവിടുത്തെ കൗണ്ടറുകളിൽനിന്നും കവർന്നത്. മാരാരിക്കുളം , രാമപുരം എന്നീ ഇടങ്ങളിലെ എ.ടി.എമ്മുകളിൽ മോഷണ ശ്രമം നടത്തുകയും ചെയ്തു. എ.ടി.എം തുറന്ന രീതിയും മോഷണ സംഘം എത്തിയ വാഹനം പാർക്കു ചെയ്തിരുന്ന സ്ഥലവും ഇയാൾ പൊലീസിന് കാട്ടിക്കൊടുത്തു. താനാണ് ഗ്യാസ് കട്ടർ ഉപയോഗിച്ച് നോട്ടിന് തീപിടിക്കാതെ എ.ടി.എം അറത്തുമാറ്റിയതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു.
ഡൽഹിയിലെ ഉത്തംനഗറിൽ നിന്നും സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോൾ ഇയാളുടെ പക്കലുണ്ടായിരുന്ന ഒരു ലക്ഷം രൂപായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതും ഇന്നലെ കോടതിയിൽ ഹാജരാക്കി. ചെങ്ങന്നൂർ ഡിവൈ.എസ്. പി കെ.ആർ ശിവസുതൻപിള്ള, എസ്. ഐ എം.സുധിലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്.പിടിയിലായ ചെങ്ങന്നൂർ ആലാ പെണ്ണുക്കര കനാൽ ജംഗ്ഷന് സമീപം ഇടയിലേത്ത് വീട്ടിൽ സുരേഷ്‌കുമാർ കഴിഞ്ഞ15 വർഷമായി ഡൽഹിയിലാണ് സ്ഥിര താമസം. ചെങ്ങന്നൂരിൽ വിവിധ വാഹന മോഷണ കേസുകളിൽ പ്രതിയായതോടെയാണ് സുരേഷ് ഡൽഹിയിലേക്ക് ചേക്കേറിയത്. ജേഷ്ഠനോടൊപ്പം ഇവിടെ ഇൻവർട്ടർ ബിസ്സിനസ്സാണ് ആദ്യകാലത്ത് നടത്തിയിരുന്നത്.
തുടർന്ന് ജേഷ്ഠൻ നാട്ടിലേക്ക് മടങ്ങിയെങ്കിലും സുരേഷ് ബിസ്സിനസ്സുമായി ഇവിടെതന്നെ തങ്ങി. ചെങ്ങന്നൂർ കോടതിയിൽ മൂന്ന് ക്രിമിനൽ കേസുകളാണ് ഇയാളുടെ പേരിൽ നിലവിലുള്ളത്. ഇവയിൽ വാറണ്ട് പ്രതിയാണ് സുരേഷ്. അർ.കെ പുരം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺറ്റബിൾ അസ്ലൂപ് ഖാനെ സ്റ്റേഷനിലെ ഇൻവർട്ടർ ശരിയാക്കാൻ എത്തിയപ്പോഴാണ് സുരേഷ് പരിചയപ്പെടുന്നത്. ഈ അടുപ്പമാണ് പിന്നീട് ഇരുവരും ചേർന്നുള്ള മോഷണ പരമ്പരകളിലേക്ക് എത്തിയത്. താൻ ഡൽഹി പൊലീസിലെ എസ്.ഐ ആണ് എന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് സ്വന്തമായി ഓഫീസ് ആരംഭിച്ച് ക്രിമിനലുകളുമായി ചേർന്ന് മോഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ അസ്ലൂപ് ഖാൻ നടത്തിയിരുന്നതും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഇലക്ട്രോണിക് , ഇലക്ട്രിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധനായ സുരേഷ് ഇത്തരം കാര്യങ്ങളിൽ മുതൽക്കൂട്ടായി. കേരളം പോലെ എ.ടി.എമ്മുകൾക്ക് സുരക്ഷ കുറവായ സ്ഥലത്ത് എത്തി കവർച്ച നടത്തുന്നതിന് സ്ഥലപരിചയമുള്ള ആളുതന്നെ വേണം എന്നത് കൂടാതെ എ.ടി.എം മെഷ്യനുകൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് നോട്ടുകൾ കത്തിപോകാതെ മുറിക്കുന്നതിനും സുരേഷിന് പ്രത്യേക കഴിവുണ്ട്. ഇതാണ് സുരേഷിനെ കൂട്ടി കേരളത്തിലെ എ.ടി.എമ്മുകൾ ലക്ഷ്യമാക്കി മോഷണ സംഘം എത്തിയത്. സുരേഷ് ഉൾപ്പെടുന്ന ഡൽഹി കേന്ദ്രമാക്കിയ മോഷണ സംഘത്തിലെ ചില പ്രതികൾ തിഹാർ,ഹൈദരാബാദ് ജയിലുകളിൽ ശിക്ഷ അനുഭവിക്കുന്നുണ്ടെന്നും ചെങ്ങന്നൂർ പൊലീസ് പറഞ്ഞു.
പ്രതികൾ സഞ്ചരിക്കാൻ ഉപയോഗിച്ചത് സുരേഷിന്റെ ഉടമസ്ഥതിയിലുള്ള ഇന്നോവ കാറാണ്. ഇതിൽ കായംകുളം സ്വദേശിയായ ഒരു ഡോക്ടറുടെ കാറിന്റെ നമ്പരാണ് ഉപയോഗിച്ചിരുന്നത്.