കൊച്ചി: കേസ് ഒതുക്കാൻ പൊലീസിന്റെ കൈയിൽ നിരവധി വിദ്യകളുണ്ട്. കൈക്കൂലി കിട്ടുക തന്നെയാണ് പ്രധാനം. ഇപ്പോൾ ഒരാൾ കസ്റ്റഡിയിൽ ആയി പൊലീസ് സ്‌റ്റേഷനിൽ എത്തിയാൽ ബന്ധുക്കളേയോ സുഹൃത്തുക്കളേയോ വിളിച്ചു വരാതെ തന്നെ കേസിൽ നിന്ന് ഊരിപ്പോകാം. കൈയിൽ എടിഎം കാർഡ് ഉണ്ടായാൽ മതി. ബാങ്കിൽ കാശുണ്ടെങ്കിൽ പൊലീസ് തന്നെ പണം എടുത്ത് കേസെല്ലാം രാജിയാക്കും. വീട്ടിൽ അറിയുകയുമില്ല. ജാമ്യാക്കാർ പോലും വേണ്ട. എല്ലാം കൈയിലെ എടിഎം നോക്കും. പക്ഷേ പാസ് വേർഡ് പൊലീസുകാർക്ക് പറഞ്ഞു കൊടുക്കേണ്ടി വരും. അതു മാത്രമാണ് പ്രശ്‌നം.

ഇങ്ങനെ കിട്ടുന്ന എടിഎം അവിടെയുള്ള ഏതെങ്കിലും ജാമ്യക്കാരെ പൊലീസ് ഏൽപ്പിക്കും. അത് കള്ളന്മരോ കൊലപാതകികളോ ആരും ആവാം. അവർ പോയി പണം പിൻവലിച്ച് എടിഎം കാർഡും പണവും പൊലീസിനെ ഏൽപ്പിക്കും. ഇതോടെ നിങ്ങൾക്ക് പൊലീസ് സ്‌റ്റേഷൻ വിടാം. നിങ്ങളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആരും പൊലീസ് പിടികൂടിയത് അറിയുകയില്ല. പക്ഷേ എടിഎമ്മില്ലെങ്കിൽ കൊച്ചിയിലെ സ്റ്റേഷനിലെത്തിയാൽ പുലിവാല് പിടിക്കും. പിന്നെ നിങ്ങളെ നെട്ടോട്ടമോടിക്കും. കേസായി പത്രത്തിൽ വാർത്തയായി. അങ്ങനെ നിങ്ങൾ നാറും. അതിനാൽ കൈയിൽ എടിഎമ്മുണ്ടെങ്കിൽ പൊലീസുകാർ ചോദിച്ചാൽ നൽകുക മാത്രമാണ് രക്ഷപ്പെടാനുള്ള വഴി.

കേസൊതുക്കാൻ കവിതാപിള്ള ഇടനിലക്കാരിയായ കഞ്ചാവ് കേസിൽ പൊലീസ് കൈക്കൂലി വാങ്ങിയതിന് കൂടുതൽ തെളിവ് പുറത്തുവന്നപ്പോഴാണ് എടിഎം കഥ പുറംലോകമറിയുന്നത്. കസ്റ്റഡിയിലിരിക്കെ എടിഎം കാർഡിൽ നിന്ന് 12000 രൂപ പിൻവലിച്ച്, പ്രതിചേർക്കപ്പെട്ട അൻസൽ പൊലീസിന് നൽകി. ഇതിന്റെ തെളിവ് കൈക്കൂലിക്കേസ് അന്വേഷിക്കുന്ന സംഘത്തിന് അൻസാർ കൈമാറി. ജാമ്യമെടുക്കാൻ വന്നയാളിന്റെ കൈവശം അൻസലിന്റെ എടിഎം കാർഡ് കൊടുത്തുവിട്ടാണ് പൊലീസ് പണം പിൻവലിപ്പിച്ചത്. പണം കിട്ടിയതോടെ

ഫെബ്രുവരി 3 ാംതീയതി വൈകിട്ട് 6 മണിക്ക് ചളിക്കവട്ടം സ്വദേശി അൻസൽ കഞ്ചാവ് കേസിൽ പ്രതിചേർക്കപ്പെട്ട് കളമശേരി പൊലീസിന്റെ കസ്റ്റഡിയിലാണ്. കസ്റ്റഡിയിലിരിക്കെ അൻസന്റെ അക്കൗണ്ടിൽ നിന്ന് 12000 രൂപ പിൻവലിച്ചതിന്റെ ഫോൺസന്ദേശമാണ് തെളിവായി അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയത്. ഈപണം പൊലീസിന് കൈക്കൂലി നൽകാനായി പിൻവലിച്ചതാണെന്ന് അൻസൽ പറയുന്നു. ജാമ്യമെടുക്കാൻ വന്നയാളുടെ പക്കൽ പൊലീസ് തന്നെയാണ് തന്റെ എടിഎം കാർഡ് നൽകിയത്. പണം നൽകിയില്ലെങ്കിൽ കേസിൽ പ്രതിചേർക്കുമെന്നും വാർത്ത നൽകുമെന്നും ഭീഷണിപ്പെടുത്തി.

കടം കൊടുത്ത 3000 രൂപ തിരികെ ചോദിച്ച് പൊലീസിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന സുഹൃത്തിനെ ഫോൺ ചെയ്തപ്പോളാണ് കൊച്ചി ചളിക്കവട്ടം സ്വദേശി അൻസലിനെയും മലപ്പുറം സ്വദേശി ആദിത്യനേയും പൊലീസ് കലൂർ സ്റ്റേഡിയത്തിന് സമീപത്തേക്ക് വിളിച്ചുവരുത്തിയത്. പിന്നെ മർദനത്തിനൊടുവിൽ പൊലീസ് പഴ്‌സ് പിടിച്ചുപറിച്ചു. ഇതിനു ശേഷം സുഹൃത്തായ ലൂയിയെ കണ്ടെത്താൻ സഹായിച്ചാൽ വെറുതെ വിടാമെന്നായി. ലൂയിയെ കണ്ടെത്തിക്കഴിഞ്ഞപ്പോൾ പുറത്ത് വിടണമെങ്കിൽ പണം നൽകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. അപ്പോൾ എടിഎം കാർഡ് നൽകി. കേസിൽ നിന്ന് തലയൂരി.

ഇതിന് ശേഷമാണ് അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ട് കവിതാ പിള്ള വിളിക്കുന്നതെന്ന് അൻസൽ പറയുന്നു. തന്റെ കൈയിൽ നിന്ന് പണം ലഭിക്കില്ലെന്നത് വന്നതോടെയാണ് മലപ്പുറം സ്വദേശിയായ യുവാവിന്റെ അമ്മയെ ഫോണിൽ വിളിച്ച് വിരട്ടി പണം വാങ്ങാൻ ശ്രമിച്ചതെന്നും ആരോപിക്കുന്നു. ഈ തെളിവുമായി വിജിലൻസിനും മനുഷ്യാവകാശകമ്മീഷനും പരാതി നൽകാനൊരുങ്ങുകയാണ് അൻസൽ.