ജിദ്ദ: പഴ്‌സിൽ പണമില്ലെന്നു കരുതി ഇനി പെട്രോൾ അടിക്കാതിരിക്കേണ്ട. പെട്രോൾ സ്‌റ്റേഷനുകളിൽ എടിഎം കാർഡ് ഉപയോഗിക്കാവുന്ന തരത്തിലുള്ള സേവനം രാജ്യമെമ്പാടും വ്യാപകമാകുന്നു. രാജ്യത്തെ വിവിധ ബാങ്കുകളുടെ എടിഎംസേവനം ബന്ധിപ്പിക്കുന്ന സൗദി പേയ്‌മെന്റ് നെറ്റ് വർക്കിന്റെ സേവനം പെട്രോൾ സ്‌റ്റേഷനുകളിലേക്കും വ്യാപിപ്പിക്കുന്നു.
രാജ്യത്തെ ബാങ്കിങ് ശൃംഖലകളുടെ പേയ്‌മെന്റുകളെ ബന്ധിപ്പിക്കുന്ന സൗദി പേയ്‌മെന്റ് നെറ്റ് വർക്കിന്റെ സേവനം പെട്രോൾ സ്‌റ്റേഷനുകളിലേക്കും വ്യാപിപ്പിക്കുന്നതോടെ എടിഎം കാർഡ് ഉപയോഗിച്ചും പെട്രോൾ അടിക്കുന്നതിനുള്ള പണം അടയ്ക്കാൻ സാധിക്കുന്നത്. സൗദി വ്യാപാര മേഖലയിലെ ഇടപാടുകൾ പൂർണമായും നെറ്റ് വർക്ക് മുഖേനയാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
ചില പെട്രോൾ സ്‌റ്റേഷനുകളിൽ പരീക്ഷണാർഥം ഇതിന് തുടക്കമിട്ടുവെങ്കിലും വൈകാതെ മറ്റു പമ്പുകളിൽ കൂടി ഈ സേവനം ലഭ്യമാക്കും. അതിവേഗ ഹൈവേകളിലും മറ്റും ഉപയോക്താക്കൾക്ക് ഏറെ സൗകര്യപ്രദമാകുന്നതാണ് പുതിയ നീക്കം. രാജ്യത്തെ വ്യാപാര ശൃംഖലയിൽ നിലവിൽ 1,38,000 എംടിഎം സെയിൽ പോയിന്റുകൾ ലഭ്യമാണമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.