- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു മാസം മൂന്നു തവണയിൽ കൂടുതൽ എടിഎം ഉപയോഗിച്ചാൽ ഫീസ് ഈടാക്കണം എന്ന നിർദേശവുമായി ബാങ്കുകൾ പ്രധാനമന്ത്രിക്കു മുന്നിൽ; രാജ്യത്തെ ഡിജിറ്റൽ ആക്കാൻ കറൻസി ഇടപാടുകൾ കുറയ്ക്കൽ നല്ലതെന്ന വാദം പരിഗണിച്ചു മോദി: സ്വന്തം പണം എടുക്കാൻ പിഴ നൽകേണ്ടി വരുന്ന ബാങ്കുകളുടെ തെമ്മാടിത്തരത്തിനു മോദി ഓശാന പാടുമോ?
മുംബൈ: മാസത്തിൽ അഞ്ചു തവണയിൽ കൂടുതൽ എടിഎം ഉപയോഗിച്ചാൽ പണം ഈടാക്കാനുള്ള തീരുമാനത്തിനു പിന്നാലെ ഉപയോക്താക്കളുടെ കഴുത്തിനു പിടിക്കാൻ വീണ്ടും ബാങ്കുകളുടെ നീക്കം. മാസം മൂന്നു തവണയിൽ കൂടുതൽ എടിഎം ഉപയോഗിച്ചാൽ ഫീസ് ഈടാക്കാനുള്ള നീക്കമാണു ബാങ്കുകൾ നടത്തുന്നത്. ഇക്കാര്യത്തിൽ അനുവാദം ആവശ്യപ്പെട്ടു ബാങ്കുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നിലെത്തി. പണത്തിനായി നെട്ടോട്ടമോടുന്ന ജനത്തെ ആശങ്കയിലാഴ്‌ത്തിയാണു കേന്ദ്രസർക്കാരിനു മുന്നിൽ ബാങ്കുകളുടെ പുതിയ നിർദ്ദേശം എത്തിയിരിക്കുന്നത. ബജറ്റിനു മുൻപായുള്ള കൂടിക്കാഴ്ചയിലാണ് സൗജന്യ എടിഎം ഇടപാടുകൾ മാസത്തിൽ മൂന്നു തവണയായി കുറയ്ക്കണമെന്ന് ബാങ്കുകൾ ആവശ്യപ്പെട്ടത്. ഡിജിറ്റൽ ഇടപാടുകളിലേക്ക് മാറ്റാൻ ഇത് സഹായിക്കുമെന്ന നിലപാടിലാണു ബാങ്കുകൾ. ഇക്കാര്യം പ്രധാനമന്ത്രിയുടെ സജീവ പരിഗണനയിലാണ്. മുൻ സാഹചര്യങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് സൗജന്യ ഇടപാടുകളെക്കുറിച്ച് തീരുമാനമെടുത്തത്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറിയിരിക്കുന്നു. സൗജന്യ എടിഎം ഇടപാട് മൂന്നു തവണയായി കുറച്ചാൽ ജനങ്ങൾ ഡിജിറ
മുംബൈ: മാസത്തിൽ അഞ്ചു തവണയിൽ കൂടുതൽ എടിഎം ഉപയോഗിച്ചാൽ പണം ഈടാക്കാനുള്ള തീരുമാനത്തിനു പിന്നാലെ ഉപയോക്താക്കളുടെ കഴുത്തിനു പിടിക്കാൻ വീണ്ടും ബാങ്കുകളുടെ നീക്കം. മാസം മൂന്നു തവണയിൽ കൂടുതൽ എടിഎം ഉപയോഗിച്ചാൽ ഫീസ് ഈടാക്കാനുള്ള നീക്കമാണു ബാങ്കുകൾ നടത്തുന്നത്. ഇക്കാര്യത്തിൽ അനുവാദം ആവശ്യപ്പെട്ടു ബാങ്കുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നിലെത്തി.
പണത്തിനായി നെട്ടോട്ടമോടുന്ന ജനത്തെ ആശങ്കയിലാഴ്‌ത്തിയാണു കേന്ദ്രസർക്കാരിനു മുന്നിൽ ബാങ്കുകളുടെ പുതിയ നിർദ്ദേശം എത്തിയിരിക്കുന്നത. ബജറ്റിനു മുൻപായുള്ള കൂടിക്കാഴ്ചയിലാണ് സൗജന്യ എടിഎം ഇടപാടുകൾ മാസത്തിൽ മൂന്നു തവണയായി കുറയ്ക്കണമെന്ന് ബാങ്കുകൾ ആവശ്യപ്പെട്ടത്.
ഡിജിറ്റൽ ഇടപാടുകളിലേക്ക് മാറ്റാൻ ഇത് സഹായിക്കുമെന്ന നിലപാടിലാണു ബാങ്കുകൾ. ഇക്കാര്യം പ്രധാനമന്ത്രിയുടെ സജീവ പരിഗണനയിലാണ്. മുൻ സാഹചര്യങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് സൗജന്യ ഇടപാടുകളെക്കുറിച്ച് തീരുമാനമെടുത്തത്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറിയിരിക്കുന്നു. സൗജന്യ എടിഎം ഇടപാട് മൂന്നു തവണയായി കുറച്ചാൽ ജനങ്ങൾ ഡിജിറ്റലാകുന്നതിന് നിർബന്ധിതരാകുമെന്ന നിലപാടിലാണു ബാങ്ക് അധികൃതർ.
അഞ്ച് സൗജന്യ എടിഎം ഇടപാടുകളാണ് നിലവിൽ ഉള്ളത്. കൂടുതലായുള്ള ഓരോ ഇടപാടിനും 23 രൂപ സർവീസ് ചാർജായി ഈടാക്കും. 2014 നവംബർ മുതൽ മുംബൈ, ന്യൂഡൽഹി, ചെന്നൈ, കൊൽക്കത്ത, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ മെട്രോകളിൽ മറ്റു ബാങ്കുകളുടെ എടിഎമ്മുകളിൽനിന്ന് പണം പിൻവലിക്കുന്നത് മൂന്നുതവണ മാത്രമായി കുറച്ചിരുന്നു. ഇത് ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നാണ് ബാങ്ക് അധികൃതരുടെ നിർദ്ദേശം.
രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും എടിഎമ്മോ ഇന്റർനെറ്റ് ബാങ്കിങ്ങോ കൃത്യമായി ഉപയോഗിക്കാൻ അറിയാത്തവരാണ്. ഈ സാഹചര്യത്തിൽ കൂടുതൽ ആഘാതങ്ങൾ ജനങ്ങളിൽ ഏൽപ്പിക്കുന്ന തീരുമാനങ്ങൾ മോദി എടുക്കുമോ എന്നു കാത്തിരിക്കുകയാണു രാജ്യം.