- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്നൈ എസ്ബിഐ സിഡിഎം കൗണ്ടറുകളിൽ വീണ്ടും കവർച്ച; 8 ലക്ഷം കൂടി കവർന്നു; പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് സംശയം; സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്
ചെന്നൈ: ചെന്നൈയിൽ എസ്ബിഐ ഡെപോസ്റ്റിസ് മെഷീനുകളിൽ നിന്ന് കവർച്ചാ പരമ്പര. മൂന്ന് ദിവസത്തിനിടെ 62 ലക്ഷം രൂപ കവർന്നു. മെഷീനിലെ സെൻസറിൽ കൃത്രിമം കാണിച്ചാണ് കവർച്ച നടത്തിയത്. സിഡിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള സൗകര്യം തൽക്കാലത്തേക്ക് എസ്ബിഐ റദ്ദാക്കി. ഉത്തരേന്ത്യൻ സംഘമാണ് കവർച്ചയ്ക്ക് പിന്നില്ലെന്നാണ് പൊലീസ് നിഗമനം.
ഒരു ഡെബിറ്റ് കാർഡ് ഉപയോഗിച്ചാണ് 21 സിഡിഎം കൗണ്ടറുകളിൽ നിന്ന് പണം കവർന്ന്. നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും സൗകര്യമുള്ള സിഡിഎമ്മുകളുടെ പ്രവർത്തനം പ്രത്യേക തരത്തിൽ തടസ്സപ്പെടുത്തിയായിരുന്നു തട്ടിപ്പ്. മെഷീനിൽ നിന്നു പണം വരുന്ന സ്ഥലത്തെ സെൻസറിൽ കൃത്രിമം നടത്തിയാണ് പണം തട്ടിയത്.
പണം പിൻവലിക്കാനുള്ള ഓപ്ഷൻ അമർത്തിയ ശേഷം, മെഷീനിലെ ഡിസ്പെൻസറിലേക്ക് പണം എത്തുന്നതിനിടെ പ സെൻസറിന്റെ പ്രവർത്തനം തടസപ്പെടുത്തി, ഡിസ്പെൻസറിൽ നിന്ന് പണം എടുത്ത ശേഷം സെൻസറിന്റെ തടസ്സം നീക്കും, ഇതോടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടില്ലെന്ന് ബാങ്കിനെ തെറ്റിധരിപ്പിച്ചായിരുന്നു തട്ടിപ്പ്.ഇങ്ങനെ പണം പുറത്തേക്ക് വരുന്ന ഇരുപത് സെക്കന്റ് സമയം സെൻസറിനെ നിശ്ചലമാക്കി പല സമയങ്ങളിലായി ലക്ഷങ്ങൾ കവർന്നു.
വടപളനിയിലെ സിഡിഎം കൗണ്ടറിൽ എത്തിയ കവർച്ചാ സംഘത്തിലെ രണ്ട് പേരുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. ഉത്തരേന്ത്യൻ സംഘമാകാം പിന്നില്ലെന്ന് പൊലീസ് സംശയിക്കുന്നു. ഉപഭോക്താക്കളുടെ പണം നഷ്ടപ്പെട്ടിട്ടില്ലെന്നും ബാങ്കിന്റെ പണമാണ് കവർന്നതെന്നും എസ്ബിഐ വിശദീകരിച്ചു. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നത് വരെ സിഡിഎം മെഷീനുകളിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള സൗകര്യം മരവിപ്പിച്ചു.
ചെന്നൈ സിറ്റി പൊലീസ് കമ്മീഷ്ണറുടെ നേതൃത്വലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഹൈടെക്ക് കള്ളന്മാർക്കായി മറ്റ് സംസ്ഥാനങ്ങളിലേക്കും പരിശോധന വ്യാപിപ്പിച്ചിരിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ