ആലപ്പുഴ : പൃഥ്വി രാജിന്റെ റോബിൻ ഹുഡിനെ വെല്ലുന്ന എടിഎം മോഷണം കേരളത്തിൽ. ജോഷിയുടെ റോബിൻ ഹുഡ് സൂപ്പർ ഹിറ്റായപ്പോൾ അതിലെ തട്ടിപ്പ് സാങ്കൽപ്പികമാകണേ എന്നാണ് മലയാളി പ്രാർത്ഥിച്ചത്. പക്ഷേ സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടുമെന്ന സൂചനയാണ് ആലപ്പുഴയിൽ നിന്നുള്ള തട്ടിപ്പ് കഥ നൽുകന്ന സൂചന. എ ടി എം കാർഡ് ഉപയോഗിച്ച് പണം അപഹരിക്കുന്ന അന്തർദേശീയ സംഘത്തിലെ കണ്ണിയെ പൊലീസ് വലിയിലാക്കിയതോടെയാണ് സാങ്കേതികതയിൽ അടിസ്ഥാനമായ മോഷണം പിടികൂടുന്നത്.

ചാലക്കുടി , വാലകുളം, കരിപ്പായി വീട്ടിൽ ജോയിയുടെ മകൻ ജിന്റോ ജോയ് (30) ആണ് ആലപ്പുഴ പൊലീസിന്റെ പിടിയിലായത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇയ്യാൾ ആലപ്പുഴയിലെ പുന്നമട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സ്വകാര്യ റിസോർട്ടിൽ പ്രവർത്തിക്കുകയായിരുന്നു. ഇത്തരം തട്ടിപ്പ് വീരന്മാർ ഇനിയും കേരളത്തിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. അന്താരാഷ്ട്ര തട്ടിപ്പ് സംഘത്തിലെ അവസാന കണ്ണി മാത്രമാണ് ജിന്റോയെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തൽ.

പുന്നമടയിലെ സ്വകാര്യ റിസോർട്ടിലെ ഫ്രണ്ട് ആഫീസറായി ജോലി ചെയ്തിരുന്ന ഇയ്യാളാണ്് അതിഥികൾക്കുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുത്തിരുന്നത്. സാമ്പത്തിക കാര്യങ്ങളും കൈകാര്യം ചെയ്തിരുന്ന ഇയ്യാൾ അതിഥികൾ പണമിടപാട് നടത്താനായി നൽകുന്ന കാർഡുകളുടെ ഡേറ്റ അടിച്ചുമാറ്റിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. റിസോർട്ട് ബില്ല് തുക പിൻവലിക്കുന്നതിനായി കാർഡ് മെഷിനീൽ ഉരസുന്നതിനൊപ്പം ഇയ്യാൾ ചിട്ടപ്പെടുത്തിയെടുത്ത മെഷിനിലും കാർഡ് ഉരസിയാണ് വിവരശേഖരണം നടത്തിയിരുന്നത്.

ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ ദുബായിലെ ഇയ്യാളുടെ സുഹൃത്തിന് കൈമാറി അവിടെനിന്നും സുഹൃത്തുകൊറിയറിൽ അയച്ചു കൊടുക്കുന്ന ഡ്യപ്ലീക്കേറ്റ് കാർഡുകൾ ഉപയോഗിച്ചാണ് പണം പിൻവലിച്ചിരുന്നത്. കാഞ്ഞങ്ങാട് സ്വദേശി ഫഹദാണ് തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണി. പൊലീസ് ഇയ്യാൾക്കായി വലവിരിച്ചു കഴിഞ്ഞു. ഇത്തരത്തിൽ രണ്ടുലക്ഷത്തോളം രൂപ പിൻവലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഒരു ലക്ഷം നേപ്പാളിൽ പർച്ചേസിനും ഒരു ലക്ഷം പണമായിട്ടുമാണ് എടുത്തിട്ടുള്ളത്. ആലപ്പുഴ എസ് ബി ടി ബ്രഞ്ചിൽ നിന്നും 60,000 രൂപയും എസ് ബി ഐയിൽനിന്നും 40000 രൂപയും എന്നിങ്ങനെ.

ഇയ്യാളിൽനിന്നും 19 എ ടി എം കാർഡുകളും 5 സിംകാർഡുകളും , ഒരു മൊബൈൽ ഫോണും ഒരു ലാപ്പ് ടോപ്പും ഒരു കാർഡ് ഡിവൈസും പിടിച്ചെടുത്തിട്ടുണ്ട്. ബോംബയിൽ വച്ചുള്ള ഫഹദുമായുള്ള ചങ്ങാത്തമാണ് ജിന്റോയെ തട്ടിപ്പിലേക്ക് ആകർഷിച്ചത്. അടിച്ചുമാറ്റുന്ന പണത്തിന്റെ 10 ശതാമാനമാണ് ജിന്റോയ് ലഭിച്ചിട്ടുള്ള ഓഫർ. കാഴ്ചയിൽ സുമുഖനായ ഇയ്യാളെ പെട്ടന്ന് തട്ടിപ്പുക്കാരനെന്ന് കണ്ടെത്തുക പ്രയാസം. എം കോം ബിരുദ്ധധാരിയും ചാർട്ടേഡ് അകൗണ്ടന്റുമായ ഇയാളുടെ കുടുംബ പശ്ചാത്തലം ക്രിമിനൽ സാഹചര്യമുള്ളതല്ലെന്ന് പൊലീസ് പറയുന്നു.

പെട്ടെന്ന് പണം ഉണ്ടാക്കാനുള്ള വ്യഗ്രതയാണ് ജിന്റോയെ തട്ടിപ്പ് സംഘവുമായി അടിപ്പിക്കാൻ പ്രരിപ്പച്ചത്. കഴിഞ്ഞ ദിവസം റിസോർട്ടിൽ താമസിക്കാൻ എത്തിയ ഹൈദരാബാദ് സ്വദേശി രഘുകുമാറിന്റെ പണം പിൻവലിക്കപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്ന് ഇയ്യാൾ നൽകിയ പരാതിയാണ് പ്രതിയെ കുടുക്കിയത്. ഡി വൈ എസ് പി കെ ലാൽജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ജിന്റോയെ പിടിക്കൂടിയത്. ബാങ്കുകൾ എ ടി എം വിതരണ സമയത്ത് നൽകുന്ന കാർഡുകളിൽ നൽകുന്ന പിൻനമ്പരുകൾ ഉപയോഗിക്കുന്നവരുടെ പണമാണ് എളുപ്പത്തിൽ ഇത്തരത്തിൽ അപഹരിക്കാൻ കഴിയുന്നത്.

അതുക്കൊണ്ടുതന്നെ ബാങ്ക് നൽകുന്ന ആദ്യ പിൻനമ്പരുകൾ മാറ്റി ഉപഭോക്താക്കൾ പുതുതായി പിൻനമ്പരുകൾ സ്വീകരിക്കണമെന്ന് പൊലീസ് അറിയിച്ചു. ഇതുസംബന്ധിച്ച വിവരങ്ങൾ ബാങ്കുകൾക്ക് നൽകുമെന്ന ജില്ല പൊലീസ് മേധാവി സുരേഷ് കുമാർ ഐ പി എസ് പറഞ്ഞു.