- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടുവയെ കിടുവ പിടിച്ചുവോ? പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡന്റിൽ നിന്ന് എടിഎം തട്ടിപ്പുകാർ കബളിപ്പിച്ചെടുത്തത് മൂന്നു തവണയായി അരലക്ഷം; തട്ടിപ്പുകാർ വിളിച്ചത് റിസർവ് ബാങ്കിൽ നിന്നെന്ന് പറഞ്ഞ്: തട്ടിപ്പിന് ഇരയായത് സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ആർ. സനൽകുമാർ
പത്തനംതിട്ട: ജില്ലാ സഹകരണ ബാങ്കിൽ ഒരു ടേം പ്രസിഡന്റ് ആയിരിക്കുകയും അവിടെ കമ്പ്യൂട്ടവൽക്കരണത്തിനും എടിഎം സ്ഥാപനത്തിനും നേതൃത്വം നൽകുകയും ചെയ്ത സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗത്തെ കബളിപ്പിച്ച് ഒറ്റത്തവണ പിൻ നമ്പർ കൈക്കലാക്കി മൂന്നു തവണയായി തട്ടിയത് അരലക്ഷത്തോളം രൂപ. മൂന്നു തവണയും ഒറ്റത്തവണ പാസ്വേർഡ് മടികൂടാതെ പറഞ്ഞു കൊടുത്തുവെന്നുള്ള നേതാവിന്റെ പരാതി അവിശ്വസനീയമെന്ന് പാർട്ടിയിലെ എതിർ വിഭാഗം. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ആർ സനൽകുമാറാണ് തട്ടിപ്പിന് ഇരയായെന്ന് കാണിച്ച് കഴിഞ്ഞമാസം 15 ന് തിരുവല്ല പൊലീസിൽ പരാതി നൽകിയത്. കൊൽക്കത്ത കേന്ദ്രീകരിച്ചുള്ള നമ്പരിൽ നിന്നാണ് വിളി എത്തിയത്. ഈ നമ്പർ സൈബർ സെൽ പരിശോധിച്ചപ്പോൾ കൊൽക്കത്ത സ്വദേശി സുരേഷ് അഗർവാൾ എന്നയാളുടേതാണെന്ന് മനസിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവല്ല എസ്ഐ ബി വിനോദ്കുമാർ കൊൽക്കത്തയിൽ പോയി അന്വേഷിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. വ്യാജമായി സംഘടിപ്പിച്ച സിം കാർഡാണെന്നും വ്യക്തമായി. പൊലീസ് തിരുവല്ല കോടതിയിൽ സമർപ്പിച്ച 116/18 എഫ്ഐആർ പ്ര
പത്തനംതിട്ട: ജില്ലാ സഹകരണ ബാങ്കിൽ ഒരു ടേം പ്രസിഡന്റ് ആയിരിക്കുകയും അവിടെ കമ്പ്യൂട്ടവൽക്കരണത്തിനും എടിഎം സ്ഥാപനത്തിനും നേതൃത്വം നൽകുകയും ചെയ്ത സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗത്തെ കബളിപ്പിച്ച് ഒറ്റത്തവണ പിൻ നമ്പർ കൈക്കലാക്കി മൂന്നു തവണയായി തട്ടിയത് അരലക്ഷത്തോളം രൂപ. മൂന്നു തവണയും ഒറ്റത്തവണ പാസ്വേർഡ് മടികൂടാതെ പറഞ്ഞു കൊടുത്തുവെന്നുള്ള നേതാവിന്റെ പരാതി അവിശ്വസനീയമെന്ന് പാർട്ടിയിലെ എതിർ വിഭാഗം.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ആർ സനൽകുമാറാണ് തട്ടിപ്പിന് ഇരയായെന്ന് കാണിച്ച് കഴിഞ്ഞമാസം 15 ന് തിരുവല്ല പൊലീസിൽ പരാതി നൽകിയത്. കൊൽക്കത്ത കേന്ദ്രീകരിച്ചുള്ള നമ്പരിൽ നിന്നാണ് വിളി എത്തിയത്. ഈ നമ്പർ സൈബർ സെൽ പരിശോധിച്ചപ്പോൾ കൊൽക്കത്ത സ്വദേശി സുരേഷ് അഗർവാൾ എന്നയാളുടേതാണെന്ന് മനസിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവല്ല എസ്ഐ ബി വിനോദ്കുമാർ കൊൽക്കത്തയിൽ പോയി അന്വേഷിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. വ്യാജമായി സംഘടിപ്പിച്ച സിം കാർഡാണെന്നും വ്യക്തമായി.
പൊലീസ് തിരുവല്ല കോടതിയിൽ സമർപ്പിച്ച 116/18 എഫ്ഐആർ പ്രകാരം ജനുവരി 13 നാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. തന്റെയും ഭാര്യയുടെയും പേരിലുള്ള തിരുവല്ല എസ്‌ബിഐ ശാഖയിലെ 10581332144 അക്കൗണ്ടിൽ നിന്നും മൂന്നുതവണയായി 9500, 19900, 19900 എന്നിങ്ങനെ 49,300 രൂപ തട്ടിയെന്നാണ് എഫഐആറിൽ പറഞ്ഞിരിക്കുന്നത്. ജനുവരി 15 നാണ് 420-ാം വകുപ്പിട്ട് തിരുവല്ല പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നു വരികയാണ്.
ജില്ലാ സഹകരണബാങ്ക് പ്രസിഡന്റായിരിക്കുമ്പോൾ ശാഖകളും ആസ്ഥാനവുമായി കമ്പ്യൂട്ടർ ശൃംഖല വഴി ബന്ധിക്കുകയും ബാങ്കിന് എടിഎം കൗണ്ടർ സ്ഥാപിക്കുന്നതിന് നേതൃത്വം കൊടുക്കുകയും ചെയ്തയാളാണ് സനൽകുമാർ. അങ്ങനെ പരിചയസമ്പത്തുള്ള, സിപിഎമ്മിന്റെ ബുദ്ധികേന്ദ്രമെന്ന് അറിയപ്പെടുന്ന, സർവോപരി അഭിഭാഷകൻ കൂടിയായ സനലിലെ മൊബൈൽഫോണിലൂടെ വിളിച്ച് പറ്റിച്ച് എടിഎം തട്ടിപ്പുകാർ പണം അടിച്ചു മാറ്റിയെന്ന് പറയുന്നത് വിശ്വസിക്കാൻ നിർവാഹമില്ലെന്ന് പാർട്ടിയിലെ ഒരു പക്ഷം പറയുന്നു.
റിസർവ് ബാങ്കിൽ നിന്നാണെന്നും താങ്കളുടെ എടിഎം കാർഡ് ബ്ലോക്കാണെന്നും പറഞ്ഞ് വിളിച്ച് മൂന്നു തവണയായിട്ടാണ് പണം പിൻവലിച്ചത് എന്നാണ് സനലിന്റെ മൊഴി. സാധാരണ എടിഎം തട്ടിപ്പുകാർ കാർഡ് നമ്പരും സിസിവി നമ്പരും മനസിലാക്കിയ ശേഷമാണ് സ്വകാര്യ വാലറ്റുകളിലേക്ക് പണം മാറ്റുന്നത്. ഇങ്ങനെ ചെയ്യണമെങ്കിൽ അക്കൗണ്ട് ഉടമയുടെ മൊബൈൽ നമ്പരിലേക്ക് ഒറ്റത്തവണ പാസ്വേർഡ് വരും. ഓരോ ട്രാൻസാക്ഷനും ഓരോ നമ്പർ ആയിരിക്കും വരിക. ഇങ്ങനെ മൂന്നു തവണ വന്നിട്ടും തട്ടിപ്പാണെന്ന് സനൽ അറിഞ്ഞില്ലെന്ന് പറയുന്നതും അവിശ്വസനീയമാണ്.
അതേസമയം, സനലിനെ ആദായനികുതി വകുപ്പിൽ നിന്നാണെന്ന് പറഞ്ഞാണ് വിളിച്ചതെന്നും 75,000 രൂപയാണ് മൊത്തത്തിൽ തട്ടിയതെന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുണ്ട്. റെയ്ഡ് ഒഴിവാക്കാൻ കൈക്കൂലി ഇനത്തിൽ പണം കൈപ്പറ്റിയെന്നാണ് വിവരം. മലയാളികൾ അടങ്ങുന്ന ഒരു സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് സൂചന.