- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അള്ളാഹു അക്‌ബർ എന്ന് വിളിച്ച് ഓസ്ട്രേലിയയിലെ ഹോസ്റ്റലിൽ ഫ്രഞ്ചുകാരൻ ബ്രിട്ടീഷ് യുവതിയെ കുത്തിക്കൊന്നു; ഭർത്താവ് ഗുരുതരാവസ്ഥയിൽ; മറ്റൊരാൾക്കും പരുക്ക്
ഓസ്ട്രേലിയയിലെ നോർത്ത് ക്യൂൻസ്ലാൻഡിലുള്ള ബാക്ക്പാക്കേർസ് ഹോസ്റ്റലിൽ ഫ്രഞ്ചുകാരൻ അള്ളാഹു അക്‌ബർ എന്ന് വിളിച്ച് 21കാരിയായ ബ്രിട്ടീഷുകാരിയെ കുത്തിക്കൊന്നു. സംഭവത്തിൽ കുത്തേറ്റ യുവതിയുടെ ഭർത്താവായ 31കാരൻ ആശുപത്രിയിൽ മരണത്തോട് മല്ലടിക്കുകയാണ്. ഈ ആക്രമണത്തിൽ നിസാര പരുക്കേറ്റ മൂന്നാമത്തെയാൾ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നിരിക്കുന്നത്. ആക്രമണം നടത്തിയ 29കാരൻ കോപം സഹിക്കാനാവാതെ ഒരു നായയെയും കുത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. ഷെല്ലീസ് ബാക്ക്പാക്കേർസിൽ 30ൽ അധികം പേർ നോക്കി നിൽക്കവെയാണ് കൊലപാതകം നടന്നിരിക്കുന്നത്. ആക്രമണം നടത്തുന്നതിനിടെ ആക്രമി രണ്ടു പ്രാവശ്യം അള്ളാഹു അക്‌ബർ എന്ന് വിളിച്ചിരുന്നുവെന്നാണ് ക്യൂൻസ്ലാൻഡ് സ്റ്റേറ്റ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണറായ സ്റ്റീവ് ഗോളെസ്‌ക്യൂവ്സ്‌കി ഒരു പത്ര സമ്മേളനത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഇയാളെ ആക്രമണത്തിന് പ്രേരിപ്പിച്ച ഘടകമെന്താണെന്ന് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ വെളിപ്പെടുത്താനാവില്ലെന്നാണ് അദ്ദേ
ഓസ്ട്രേലിയയിലെ നോർത്ത് ക്യൂൻസ്ലാൻഡിലുള്ള ബാക്ക്പാക്കേർസ് ഹോസ്റ്റലിൽ ഫ്രഞ്ചുകാരൻ അള്ളാഹു അക്‌ബർ എന്ന് വിളിച്ച് 21കാരിയായ ബ്രിട്ടീഷുകാരിയെ കുത്തിക്കൊന്നു. സംഭവത്തിൽ കുത്തേറ്റ യുവതിയുടെ ഭർത്താവായ 31കാരൻ ആശുപത്രിയിൽ മരണത്തോട് മല്ലടിക്കുകയാണ്. ഈ ആക്രമണത്തിൽ നിസാര പരുക്കേറ്റ മൂന്നാമത്തെയാൾ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നിരിക്കുന്നത്. ആക്രമണം നടത്തിയ 29കാരൻ കോപം സഹിക്കാനാവാതെ ഒരു നായയെയും കുത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. ഷെല്ലീസ് ബാക്ക്പാക്കേർസിൽ 30ൽ അധികം പേർ നോക്കി നിൽക്കവെയാണ് കൊലപാതകം നടന്നിരിക്കുന്നത്.
ആക്രമണം നടത്തുന്നതിനിടെ ആക്രമി രണ്ടു പ്രാവശ്യം അള്ളാഹു അക്‌ബർ എന്ന് വിളിച്ചിരുന്നുവെന്നാണ് ക്യൂൻസ്ലാൻഡ് സ്റ്റേറ്റ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണറായ സ്റ്റീവ് ഗോളെസ്‌ക്യൂവ്സ്‌കി ഒരു പത്ര സമ്മേളനത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഇയാളെ ആക്രമണത്തിന് പ്രേരിപ്പിച്ച ഘടകമെന്താണെന്ന് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ വെളിപ്പെടുത്താനാവില്ലെന്നാണ് അദ്ദേഹം പറയുന്നത്. ആക്രമി കഴിഞ്ഞ മാർച്ച് മുതൽ ഓസ്ട്രേലിയയിൽ ടെംപററി വിസയിൽ കഴിയുന്ന ആളാണെന്ന് വെളിപ്പെട്ടിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് അള്ളാഹു അക്‌ബർ എന്ന് വിളിക്കുന്നത് പൊലീസ് ബോഡിക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. മാനസികആരോഗ്യ പ്രശ്നങ്ങളാലും മയക്കുമരുന്നുപയോഗത്താലും പ്രേരിപ്പിക്കപ്പെട്ടിട്ടാണ് ഈ ആക്രമണം നടത്തിയിരിക്കുന്നതെന്നാണ് പൊലീസ് പ്രാഥമിക ഘട്ടത്തിൽ നിഗമനത്തിലെത്തിയിരിക്കുന്നത്. എന്നാൽ ഇതിന് തീവ്രവാദ ബന്ധമുണ്ടോയെന്ന കാര്യവും വിശദമായി അന്വേഷിച്ച് വരുന്നുണ്ട്.
കൊലപാതകിയെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇയാളെ ടൗൺസ് വില്ലെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയിട്ടുണ്ട്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നുമുണ്ട്. ഇയാളുടെ മേൽ ഇതു വരെ ചാർജുകളൊന്നും ചുമത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. തീവ്രവാദ ആക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ചുമതലയുള്ള ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് (എഎഫ്‌പി) ഈ കേസിന്റെ അന്വേഷണത്തിൽ ഇടപെടുന്നുണ്ട്. ഈ അവസരത്തിൽ സംഭവത്തെക്കുറിച്ച് കൂടുതലൊന്നും വ്യക്തമാക്കാൻ സാധിക്കുന്നില്ലെന്നാണ് എഎഫ്‌പി കമാൻഡറായ ഷാരൻ കൗഡെൻ പറയുന്നത്.ആക്രമിക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമൊന്നുമില്ലെന്നാണ് കരുതുന്നതെന്നും പൊലീസ് പറയുന്നു.പ്രദേശവാസിയായ 46കാരനാണ് ആക്രമത്തിൽ പരുക്കേറ്റ മൂന്നാമത്തെ വ്യക്തി. ഇയാളുടെ കാലിന് പരുക്കേറ്റായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. തുടർന്ന് അധികം വൈകാതെ ഡിസ്ചാർജ് ചെയ്യുകയുമുണ്ടായി.സംഭവത്തെ തുടർന്ന് ബ്രിട്ടീഷുകാരി കൊല ചെയ്യപ്പെട്ടതിനാൽ ഓഫീസർമാർ ബ്രിട്ടീഷ് കോൺസുലാർ സ്റ്റാഫുകളുമായി തുടർനടപടികൾക്കായി ബന്ധപ്പെട്ട് വരുന്നുണ്ട്.