- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതേതരരാജ്യമായ ബ്രിട്ടനിൽ ഇസ്ലാമിക വിശ്വാസം ഉപേക്ഷിച്ച് ക്രിസ്ത്യാനി ആയാൽ എന്ത് സംഭവിക്കും..? എങ്ങോട്ടു തിരിഞ്ഞാലും ആക്രമിക്കപ്പെടുന്ന ഒരു ഹതഭാഗ്യന്റെ കഥ
ഇസ്ലാംമതത്തിൽ നിന്നും മാറി ക്രിസ്തുമതം സ്വീകരിച്ചയാളാണ് നിസാർ ഹുസൈൻ. എന്നാൽ മതംമാറിയ മുതൽ വർഷങ്ങളോളമായി ഇദ്ദേഹം ഇസ്ലാമിക മതമൗലിക വാദികളുടെ ആക്രമങ്ങൾക്ക് തുടർച്ചയായി വിധേനാകുന്നുവെന്നാണ് റിപ്പോർട്ട്. തന്റെ സുരക്ഷയെച്ചൊല്ലിയുള്ള ഉത്കണ്ഠ മൂലം ഇദ്ദേഹത്തിന് രണ്ടാം തവണയും ബ്രാഡ്ഫോർഡിലെ വീട് വിട്ട് പോകേണ്ടി വന്നിരിക്കുകയാണ്. മതേതര രാജ്യമായ ബ്രിട്ടനിൽ ഇസ്ലാമിക വിശ്വാസം ഉപേക്ഷിച്ച ക്രിസ്ത്യാനി ആയാൽ എന്ത് സംഭവിക്കുമെന്നതിന്റെ ഉദാഹരണമായി ഇത്തരത്തിൽ ഹുസൈൻ നിലകൊള്ളുകയാണ്. തിരിയുമ്പോഴെല്ലാം അക്രമിക്കപ്പെടുന്ന ഒരു ഹതഭാഗ്യന്റെ കഥയുമാണിത്. മതം മാറിയത് മുതൽ തന്നെ ഇസ്ലാമിക തീവ്രവാദികൾ ഏത് തരത്തിലാണ് ആക്രമിക്കപ്പെടുന്നതെന്ന് വെളിപ്പെടുത്തി 2008ലെ ചാനൽ 4 ടിവി ഡോക്യുമെന്ററിയിൽ അദ്ദേഹം പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ഇദ്ദേഹത്തെ തീവ്രവാദികൾ ക്രൂരമായി ആക്രമിച്ചതിനെ തുടർന്ന് ആശുപത്രിയിലായിരുന്നു. ഈ ആക്രമണം സിസിടിവിയിൽ പതിയുകയും ചെയ്തിരുന്നു. മുഖം മൂടി ധരിച്ച രണ്ട് പേർ പിക് ആക്സ് ഹാൻഡിൽ കൊണ്ട
ഇസ്ലാംമതത്തിൽ നിന്നും മാറി ക്രിസ്തുമതം സ്വീകരിച്ചയാളാണ് നിസാർ ഹുസൈൻ. എന്നാൽ മതംമാറിയ മുതൽ വർഷങ്ങളോളമായി ഇദ്ദേഹം ഇസ്ലാമിക മതമൗലിക വാദികളുടെ ആക്രമങ്ങൾക്ക് തുടർച്ചയായി വിധേനാകുന്നുവെന്നാണ് റിപ്പോർട്ട്. തന്റെ സുരക്ഷയെച്ചൊല്ലിയുള്ള ഉത്കണ്ഠ മൂലം ഇദ്ദേഹത്തിന് രണ്ടാം തവണയും ബ്രാഡ്ഫോർഡിലെ വീട് വിട്ട് പോകേണ്ടി വന്നിരിക്കുകയാണ്. മതേതര രാജ്യമായ ബ്രിട്ടനിൽ ഇസ്ലാമിക വിശ്വാസം ഉപേക്ഷിച്ച ക്രിസ്ത്യാനി ആയാൽ എന്ത് സംഭവിക്കുമെന്നതിന്റെ ഉദാഹരണമായി ഇത്തരത്തിൽ ഹുസൈൻ നിലകൊള്ളുകയാണ്. തിരിയുമ്പോഴെല്ലാം അക്രമിക്കപ്പെടുന്ന ഒരു ഹതഭാഗ്യന്റെ കഥയുമാണിത്.
മതം മാറിയത് മുതൽ തന്നെ ഇസ്ലാമിക തീവ്രവാദികൾ ഏത് തരത്തിലാണ് ആക്രമിക്കപ്പെടുന്നതെന്ന് വെളിപ്പെടുത്തി 2008ലെ ചാനൽ 4 ടിവി ഡോക്യുമെന്ററിയിൽ അദ്ദേഹം പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ഇദ്ദേഹത്തെ തീവ്രവാദികൾ ക്രൂരമായി ആക്രമിച്ചതിനെ തുടർന്ന് ആശുപത്രിയിലായിരുന്നു. ഈ ആക്രമണം സിസിടിവിയിൽ പതിയുകയും ചെയ്തിരുന്നു. മുഖം മൂടി ധരിച്ച രണ്ട് പേർ പിക് ആക്സ് ഹാൻഡിൽ കൊണ്ട് ഇദ്ദേഹത്തെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ അന്ന് പുറത്ത് വന്നിരുന്നു. തുടർന്ന് ഹുസൈന്റെ കാൽമുട്ടിനും കൈക്കും കാര്യമായ പരുക്കേൽക്കുകയും ചെയ്തിരുന്നു.
ഇത്തരത്തിലുള്ള ആക്രമണങ്ങളിൽ ഭയന്ന 50കാരനായ ഹുസൈനും കുടുംബവും വെസ്റ്റ് യോർക്ക്ഷെയറിലെ ബ്രാഡ്ഫോർഡിലുള്ള തങ്ങളുടെ വീട് ഉപേക്ഷിച്ച് പോകാൻ കഴിഞ്ഞ വർഷം ഒരുങ്ങിയിരുന്നു. എന്നാൽ പിന്നീട് ഈ ശ്രമത്തിൽ നിന്നും പിന്മാറുകയായിരുന്നു. എന്നാൽ ഇപ്പോൾ ഭീഷണി വർധിച്ചതിനെ തുടർന്ന് ഈ ആഴ്ച സായൂധ പൊലീസ് വീട്ടിലെത്തുകയും അദ്ദേഹത്തെയും ആറ് മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തിരിക്കുകയാണ്. മതമൗലികവാദികളുടെ ഭീഷണിയിൽ വീർപ്പ് മുട്ടി തങ്ങൾ കടുത്ത ആശങ്കയിൽ നിൽക്കുമ്പോഴാണ് പൊലീസ് അപ്രതീക്ഷിതമായി സഹായവുമായെത്തി അതിശയിപ്പിച്ചിരിക്കുന്നതെന്നാണ് ഹുസൈൻ പ്രതികരിച്ചിരിക്കുന്നത്.
ഈ വീട് വിട്ട് പോകുന്നതിൽ കുടുംബാംഗങ്ങൾക്കെല്ലാം അത്യധികമായ വിഷമമുണ്ടെന്നും എന്നാൽ ജീവന് നേരെ ഭീഷണി ഉയരുമ്പോൾ തങ്ങൾക്ക് മുന്നിൽ മറ്റ് വഴികളില്ലെന്നും ഹുസൈൻ വേദനയോടെ പറയുന്നു. 20 വർഷങ്ങൾക്ക് മുമ്പായിരുന്നു ഹുസൈൻ ക്രിസ്തുമതത്തിലേക്ക് മാറിയിരുന്നത്. അന്ന് മുതൽ അദ്ദേഹവും കുടുംബവും കടുത്ത ആക്ഷേപങ്ങൾക്കും ആക്രമണങ്ങൾക്കും തുടർച്ചയായി വിധേയരായിക്കൊണ്ടിരിക്കുകയാണ്. പ്രസ്തുത ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്യപ്പെട്ടത് മുതൽ ഈ ആക്രമണം വർധിച്ചിട്ടുമുണ്ട്. മുസ്ലിം സമൂഹത്തിലെ ചില പ്രത്യേക വിഭാഗക്കാരാണ് തന്നെ ആക്രമിക്കുന്നതെന്നും ഹുസൈൻ വെളിപ്പെടുത്തുന്നു.
വ്യാഴാഴ്ച പൊലീസ് ബ്രാഡ്ഫോർഡിലെ വീട്ടിലെത്തുമ്പോഴേക്കും ഹുസൈൻ വീട് മാറുന്നതിനായി സാധനങ്ങൾ പായ്ക്ക് ചെയ്യാനാരംഭിച്ചിരുന്നു. തുടർന്ന് പൊലീസ് അകമ്പടിയോടെ വെള്ളിയാഴ്ച വീണ്ടും കൂടുതൽ സാധനങ്ങൾ എടുക്കാനായി വീട്ടിലേക്ക് വരുകയും ചെയ്തിരുന്നു. ആക്രമണങ്ങളെ തുടർന്ന് മാനിസകവും ശാരീരികവുമായ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് തൊട്ട് മുമ്പ് വരെ ഹുസൈൻ നഴ്സായി ജോലി ചെയ്യുകയായിരുന്നു.