- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകിയുടെ ഏഴ് വയസുള്ള മകനെ കാറിന് പുറത്തിറക്കി ബെൽറ്റ് ഊരി മർദിച്ചത് 62 തവണ; ഫോൺ ചാർജർ മോഷ്ടിച്ചെന്ന ആരോപണത്തിൽ തല്ലു കൊണ്ട് പുളയുന്ന കുരുന്നിന്റെ വീഡിയോ പുറത്ത്
ഫോൺ ചാർജർ മോഷ്ടിച്ചെന്ന ആരോപിച്ച് കാമുകിയുടെ മകനെ ബെൽറ്റൂരി അടിച്ച കോർഡാറെൽ വില്യംസ് എന്ന 27കാരൻ അറസ്റ്റിലായി. ഏഴ് വയസുകാരനെ കാറിന് പുറത്തിറക്കി ഇയാൾ 62 തവണയാണ് തുടർച്ചയായി അടിച്ചിരിക്കുന്നത്. തല്ല് കിട്ടിയ വേദനയാൽ പുളയുന്ന കുരുന്നിന്റെ വീഡിയോ ആരുടെയും മനമിടറിക്കുന്നതാണ്. കുട്ടിയുടെ തല, ചുമലുകൾ, കാലുകൾ തുടങ്ങിയ മിക്കയിടങ്ങളിലും ഇയാൾ അടിക്കുന്നുണ്ട്. ടെക്സാസിലെ വടക്ക് പടിഞ്ഞാറൻ ഹൂസ്റ്റണിലാണ് ഈ ക്രൂരകൃത്യം അരങ്ങേറിയിരിക്കുന്നത്. തുടർന്ന് വില്യംസിനെ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. ഇയാൾ കൂട്ടിയുടെ ശരീരമാകമാനം മർദിച്ചിരുന്നുവെന്നാണ് ഹാരിസ് കൗണ്ടി പ്രീസിൻക്ട് 1 കോൺസ്റ്റബളിന്റെ ഓഫീസിലെ കോൺസ്റ്റബിളായ അലൻ റോസൻ വെളിപ്പെടുത്തുന്നു. വ്യാഴാഴ്ച വൈകുന്നേരം 5 മണിക്കാണീ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തന്റെ അപാർട്ട്മെന്റിനടുത്ത് നിയമവിരുദ്ധമായി മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് കാർ നിർത്തി അതിൽ നിന്നും കുട്ടിയെ വലിച്ചിറക്കിയായിരുന്നു ഇയാൾ തല്ലിയത്. വില്യംസിന്റെ വാഹനമാണിതെന്ന് പൊലീസ് കണ്ടുപിടിച്
ഫോൺ ചാർജർ മോഷ്ടിച്ചെന്ന ആരോപിച്ച് കാമുകിയുടെ മകനെ ബെൽറ്റൂരി അടിച്ച കോർഡാറെൽ വില്യംസ് എന്ന 27കാരൻ അറസ്റ്റിലായി. ഏഴ് വയസുകാരനെ കാറിന് പുറത്തിറക്കി ഇയാൾ 62 തവണയാണ് തുടർച്ചയായി അടിച്ചിരിക്കുന്നത്. തല്ല് കിട്ടിയ വേദനയാൽ പുളയുന്ന കുരുന്നിന്റെ വീഡിയോ ആരുടെയും മനമിടറിക്കുന്നതാണ്.
കുട്ടിയുടെ തല, ചുമലുകൾ, കാലുകൾ തുടങ്ങിയ മിക്കയിടങ്ങളിലും ഇയാൾ അടിക്കുന്നുണ്ട്. ടെക്സാസിലെ വടക്ക് പടിഞ്ഞാറൻ ഹൂസ്റ്റണിലാണ് ഈ ക്രൂരകൃത്യം അരങ്ങേറിയിരിക്കുന്നത്. തുടർന്ന് വില്യംസിനെ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.
ഇയാൾ കൂട്ടിയുടെ ശരീരമാകമാനം മർദിച്ചിരുന്നുവെന്നാണ് ഹാരിസ് കൗണ്ടി പ്രീസിൻക്ട് 1 കോൺസ്റ്റബളിന്റെ ഓഫീസിലെ കോൺസ്റ്റബിളായ അലൻ റോസൻ വെളിപ്പെടുത്തുന്നു. വ്യാഴാഴ്ച വൈകുന്നേരം 5 മണിക്കാണീ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തന്റെ അപാർട്ട്മെന്റിനടുത്ത് നിയമവിരുദ്ധമായി മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് കാർ നിർത്തി അതിൽ നിന്നും കുട്ടിയെ വലിച്ചിറക്കിയായിരുന്നു ഇയാൾ തല്ലിയത്.
വില്യംസിന്റെ വാഹനമാണിതെന്ന് പൊലീസ് കണ്ടുപിടിച്ചത് വീഡിയോയിലൂടെ ഇതിന്റെ നമ്പർ പ്ലേറ്റ് തിരിച്ചറിഞ്ഞതിനെ തുടർന്നായിരുന്നു.വീഡിയോ റിപ്പോർട്ട് ചെയ്യപ്പെട്ട് മൂന്ന് മണിക്കൂറുകൾക്കകം വില്യംസ് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. കുട്ടിയെ ചൈൽഡ് പ്രൊട്ടക്ടീവ് സർവീസസ് ഏറ്റെടുത്തിരിക്കുകയാണ്.