ങ്ങനെ പരസ്പരമുള്ള ഭീഷണികൾക്കും വാദപ്രതിവാദങ്ങൾക്കുമൊടുവിൽ കൊറിയൻ പ്രദേശത്ത് വീണ്ടും യുദ്ധത്തിന്റെ കാർമേഘങ്ങൾ അടുത്ത കാലത്തൊന്നുമില്ലാത്ത വിധത്തിൽ ഉരുണ്ടു കൂടുകയാണെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഉത്തരകൊറിയയെ അമേരിക്ക ഏത് നിമിഷവും ആക്രമിക്കാനുള്ള സാധ്യത ശക്തമായിരിക്കുകയാണ്. ഇതിനായി 12,000 അമേരിക്കൻ പടയാളികളും അനേകം യുദ്ധവിമാനങ്ങളും കൊറിയൻ ദ്വീപിലേക്ക് നീങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ 12,000 യുഎസ് പടയാളികളും നൂറ് കണക്കിന് ജെറ്റുകളും ഇവിടെയെത്തിയതോടെ മൂന്നാം ലോക മഹായുദ്ധത്തിന് സാധ്യത വർധിച്ചിരിക്കുകയാണ്.

ദക്ഷിണ കൊറിയയുമായി കൂട്ട് ചേരുന്നതിലൂടെ ഇത്തരത്തിൽ സംയുക്ത മിലിട്ടറി അഭ്യാസം ആരംഭിച്ചതിലൂടെ അമേരിക്ക ആണവയുദ്ധം ഇരന്ന് വാങ്ങുയാണെന്ന് ഉത്തരകൊറിയ കഴിഞ്ഞ ആഴ്ചയായിരുന്നു മുന്നറിയിപ്പേകിയിരുന്നത്. കൃത്യമായി പറഞ്ഞാൽ 230 യുദ്ധ വിമാനങ്ങളും 12,000 യുഎസ് സൈനികരും 4000 ദക്ഷിണ കൊറിയൻസൈനികരുമാണ് ഉത്തരകൊറിയക്ക് നേരെ കടുത്ത ഭീഷണിയുയർത്തി നിലകൊള്ളുന്നത്. ഈ സംയുക്ത സൈനിക അഭ്യാസം തങ്ങളെ ആക്രമിക്കുന്നതിനുള്ള തയ്യാറെടുപ്പാണെന്നും ഇത് വളരെ പ്രകോപനപരമാണെന്നും പ്യോൻഗ്യാൻഗ് ആരോപിക്കുന്നു.

ഇന്നലെ മുതൽ ആരംഭിച്ചിരിക്കുന്ന ഈ ഡ്രിൽ ഡിസംബർ എട്ട് വരെയാണ് നീണ്ട് നിൽക്കുന്നത്. ഇതിന്റെ ഭാഗമായി യുഎസിന്റെയും ദക്ഷിണ കൊറിയയുടെയും വിമാനങ്ങൾ ഉപദ്വീപിലെ എട്ട് എയർബേസുകൾക്ക് മേലെ കൂടി പറക്കുന്നതായിരിക്കും. എഫ്-35 ലൈറ്റ്നിങ് എൽഎൽഎസ്, എഫ്-22 റാപ്റ്റേർസ്, ബോംബറുകൾ, ചാരവിമാനങ്ങൾ, ഫൈറ്റർ പ്ലെയിനുകൾ, തുടങ്ങിയവ ഈ ഡ്രില്ലിൽ ഭാഗഭാക്കാകുന്നുണ്ട്. ഈ എക്സർസൈസ് പതിവായി ഇവിടെ നടത്തുന്നതാണെന്നാണ് യുഎസ് മിലിട്ടറി തലവന്മാർ വിശദീകരിക്കുന്നത്.

ഇത് ഉത്തരകൊറിയക്ക് നേരെയുള്ള ഭീഷണിയല്ലെന്നും അവർ പറയുന്നു. ദക്ഷിണ കൊറിയയും അമേരിക്കയും തമ്മിലുള്ള ദീർഘകാല സൗഹൃദത്തിന്റെ ഭാഗമായിട്ടാണ് ഈ ഡ്രില്ലെന്നും യുഎസ് മിലിട്ടറിയുടെ വക്താവ് വെളിപ്പെടുത്തുന്നത്. കൊറിയൻ ഉപദ്വീപിലെ സമാധാനവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനുള്ള ഡ്രില്ലാണിതെന്നും അമേരിക്കന്മിലിട്ടറി പറയുന്നു. ഇതിന് പുറമെ നോർത്ത് ഈസ്റ്റ് ഏഷ്യാ മേഖലയിലെ സുസ്ഥിരത നിലനിർത്തുകയെന്ന ലക്ഷ്യവും ഇതിന് പുറകിലുണ്ടെന്ന് അമേരിക്ക വെളിപ്പെടുത്തുന്നു.

ഈ അഭ്യാസത്തെ ഉത്തരകൊറിയൻ നേതാവ് കിം ജോൻഗ് ഉൻ അപലപിച്ചിട്ടുണ്ട്. ഇത് അപകടകരമായ ആണവ ഗെയിം ആണെന്നാണ് അദ്ദേഹം മുന്നറിയിപ്പേകുന്നത്.