- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണവത്ത് ബിജെപി പ്രവർത്തകനെ വെട്ടി പരുക്കേൽപ്പിച്ചു; വെട്ടേറ്റത് 43കാരനായ പി.പ്രശാന്തിന്; സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും കുടുംബ പ്രശ്നത്തിലെ വ്യക്തി വൈരാഗ്യമെന്നും പൊലീസ്

കൂത്തുപറമ്പ്: കണ്ണവത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു. തിങ്കളാഴ്‌ച്ച രാത്രിയാണ് സംഭവം. ബിജെപി പ്രവർത്തകനായ വട്ടോളി പള്ളിയത്ത് വീട്ടിൽ പി. പ്രശാന്തിനാണ് (43) വെട്ടേറ്റത്. ഇയാളുടെ ഇരു കാലുകൾക്കും ആഴത്തിലുള്ള പരുക്കേറ്റിട്ടുണ്ട് പ്രശാന്ത് അപകട നില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവത്തിൽ പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചവരെ തെരയുകയാണെന്നും സംഭവത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും പൊലിസ് അറിയിച്ചു. കുടുംബ പ്രശ്‌നത്തിലുണ്ടായ വ്യക്തി വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് കരുതുന്നു.
പ്രശാന്തിന്റെ മൊഴി പ്രകാരം പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടൻ പിടികൂടുമെന്ന് കണ്ണവം പൊലിസ് അറിയിച്ചു. സംഭവത്തിൽ ഇതുവരെ ബിജെപി നേതൃത്വം പ്രതികരിച്ചിട്ടില്ല. അക്രമത്തെ തുടർന്ന് പ്രദേശത്ത് പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്


