- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര മന്ത്രിയെ വളഞ്ഞിട്ട് അടിച്ച് അവശനാക്കി മുൻ പാർട്ടി പ്രവർത്തകൻ; രാമദാസ് അഠാവ്ലെയെ അടിച്ചയാളെ മൃതപ്രായനാക്കി അണികൾ; കേന്ദ്രമന്ത്രിക്ക് പോലും അടി കൊള്ളേണ്ടി വരുന്നത് എന്തിന്റെ സൂചനയെന്ന് ചോദിച്ച് പ്രതിപക്ഷം
മുംബൈ: പൊലീസ് സുരക്ഷയുണ്ടായിട്ടും കേന്ദ്ര മന്ത്രിക്ക് പൊതു സ്ഥലത്ത് വച്ച് മർദ്ദനം. കേന്ദ്ര മന്ത്രി രാംദാസ് അഠാവ്‌ലെയ്ക്കാണ് മുൻ പാർട്ടി പ്രവർത്തകനിൽ നിന്നും മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം അഠാവ്‌ലെയുടെ പാർട്ടിയുടെ സമ്മേളനത്തിലായിരുന്നു സംഭവം. കേന്ദ്ര മന്ത്രിയുടെ സമീപത്തെത്തിയ മുൻ പാർട്ടി പ്രവർത്തകൻ അദ്ദേഹത്തിന്റെ മുഖത്തടിക്കുകയായിരുന്നു. നിമിഷങ്ങൾക്കകം തന്നെ അവിടെ കൂടി നിന്നിരുന്ന അണികൾ ചേർന്ന് മന്ത്രിടെ മർദ്ദിച്ചയാളെ അടിച്ച് അവശനാക്കി. മൃതപ്രായനായ ഇയാളെ പൊലീസെത്തിയാണ് ആശുപത്രിയിലാക്കിയത്. സ്വന്തം പാർട്ടിയായ ആർപിഐ (എ)യുടെ പരിപാടിക്കിടെ കല്യാൺ അംബർനാഥിൽ ശനിയാഴ്ച രാത്രിയാണ് അഠാവ്ലെയ്‌ക്കെതിരെ ആക്രമണമുണ്ടായത്. ഒരു വർഷം മുൻപ് ആർപിഐയിൽനിന്നു പുറത്താക്കപ്പെട്ട പ്രവീൺ ഗോസാമി എന്ന യുവാവു പെട്ടെന്നു ചാടി വീണ് അടിക്കുകയായിരുന്നു. ശനിയാഴ്ച ഭരണഘടനാദിനാചരണവുമായി ബന്ധപ്പെട്ട് അംബർനാഥിൽ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. അത്താവ്ലെ വേദിയിൽനിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് പ്രവീൺ അടിക്കാൻ ശ്രമിച്ചത്. ഇ
മുംബൈ: പൊലീസ് സുരക്ഷയുണ്ടായിട്ടും കേന്ദ്ര മന്ത്രിക്ക് പൊതു സ്ഥലത്ത് വച്ച് മർദ്ദനം. കേന്ദ്ര മന്ത്രി രാംദാസ് അഠാവ്‌ലെയ്ക്കാണ് മുൻ പാർട്ടി പ്രവർത്തകനിൽ നിന്നും മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം അഠാവ്‌ലെയുടെ പാർട്ടിയുടെ സമ്മേളനത്തിലായിരുന്നു സംഭവം. കേന്ദ്ര മന്ത്രിയുടെ സമീപത്തെത്തിയ മുൻ പാർട്ടി പ്രവർത്തകൻ അദ്ദേഹത്തിന്റെ മുഖത്തടിക്കുകയായിരുന്നു.
നിമിഷങ്ങൾക്കകം തന്നെ അവിടെ കൂടി നിന്നിരുന്ന അണികൾ ചേർന്ന് മന്ത്രിടെ മർദ്ദിച്ചയാളെ അടിച്ച് അവശനാക്കി. മൃതപ്രായനായ ഇയാളെ പൊലീസെത്തിയാണ് ആശുപത്രിയിലാക്കിയത്.
സ്വന്തം പാർട്ടിയായ ആർപിഐ (എ)യുടെ പരിപാടിക്കിടെ കല്യാൺ അംബർനാഥിൽ ശനിയാഴ്ച രാത്രിയാണ് അഠാവ്ലെയ്‌ക്കെതിരെ ആക്രമണമുണ്ടായത്.
ഒരു വർഷം മുൻപ് ആർപിഐയിൽനിന്നു പുറത്താക്കപ്പെട്ട പ്രവീൺ ഗോസാമി എന്ന യുവാവു പെട്ടെന്നു ചാടി വീണ് അടിക്കുകയായിരുന്നു. ശനിയാഴ്ച ഭരണഘടനാദിനാചരണവുമായി ബന്ധപ്പെട്ട് അംബർനാഥിൽ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. അത്താവ്ലെ വേദിയിൽനിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് പ്രവീൺ അടിക്കാൻ ശ്രമിച്ചത്. ഇയാളെ വളഞ്ഞ പാർട്ടി പ്രവർത്തകർ ക്രൂരമായി മർദിച്ചു.
സാരമായി പരിക്കേറ്റ പ്രവീണിനെ ആദ്യം സമീപത്തെ സർക്കാർ ആശുപത്രിയിലും പിന്നീട് ജെ ജെ ആശുപത്രിയിലേക്കും മാറ്റി. സംഭവത്തിൽ പ്രതിഷേധിച്ച് ആർ പി ഐ(അത്താവ്ലെ) സംസ്ഥാന വ്യാപകമായി ഞായറാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. പ്രവീൺ അംബ്ദേർ അനുയായി ആണെന്നാണ് സൂചന.
സമുദായത്തിന്റെ പേര് വ്യക്തിലാഭത്തിനു വേണ്ടി അഠാവ്‌ലെ ഉപയോഗിക്കുന്നതിൽ പ്രകോപിതനായാണ് ആക്രമണത്തിനു മുതിർന്നതെന്ന് പ്രവീൺ പറഞ്ഞതായാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച പുലർച്ചയോടെ പ്രവീണിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അഠാവ്‌ലെയ്ക്കെതിരെയുള്ള ആക്രമണം ആസൂത്രിതമാണെന്ന് ആർ പി ഐ ആരോപിച്ചു.
വിവരാവകാശ നിയമം പ്രകാരം വിവരങ്ങൾ ശേഖരിച്ച് ആളുകളെ ഭീഷണിപ്പെടുത്തിയതിനാണു ഗോസാമിയെ പുറത്താക്കിയതെന്ന് ആർപിഐ അറിയിച്ചു. അതേസമയം, അംബർനാഥ് പൊലീസിനു വീഴ്ച പറ്റിയെന്നും വേണ്ടത്ര സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെട്ടെന്നും അഠാവ്ലെ ആരോപിച്ചു. പ്രതിഷേധിച്ച് അംബർനാഥിൽ പലയിടങ്ങളിലും ആർപിഐ പ്രവർത്തകർ കടകൾ അടപ്പിച്ചു.