- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പകൽ മാന്നാനത്ത് എത്തിയെങ്കിലും കെവിനെ കിട്ടിയില്ല; പുലർച്ചെ രണ്ട് മണിക്ക് സിനിമ സ്റ്റൈലിൽ രണ്ട് കാറുകളിലെത്തി കൊലവിളി നടത്തി; പിൻവാതിൽ ചവിട്ടിപൊളിച്ച് അകത്ത് കടന്ന സംഘം അടുക്കളയും വീടും അടിച്ച് തകർത്തു; ഉറങ്ങി കിടന്ന അനീഷിനേയും കെവിനേയും മർദ്ദിക്കുന്ന ശബ്ദം കേട്ട് ആളുകളെത്തിയപ്പോൾ സ്ഥലം കാലിയാക്കി അക്രമികൾ; ഭീകരാന്തരീക്ഷത്തിൽ നടുക്കം മാറാതെ നാട്ടുകാർ
കോട്ടയം: ഭാര്യ വീട്ടുകാർ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കെവിൻ ജോസഫിന്റെ മരണവും അതിന് മുൻപുണ്ടായ അക്രമവും വിവരിക്കുമ്പോൾ മാന്നാനത്തെ കെവിന്റെ ബന്ധു അനീഷിന്റെ അയൽവാസികൾക്കും ബന്ധുക്കൾക്കും ഞെട്ടൽ മാറുന്നില്ല. ശനിയാഴ്ച രാവിലെ മുതൽ ഒരു സംഘം അവിടെ കറങ്ങി നടന്നെങ്കിലും ആൾക്കൂട്ടവും പകൽ വെളിച്ചവുമാണ് പെൺകുട്ടിയുടെ സഹോദരനും സുഹൃത്തുക്കൾക്കും തടസ്സമായത്.പകൽ ഉദ്ദേശിച്ച കാര്യം നടക്കാതെ മടങ്ങിയ സംഘം രാത്രിയോടെ മടങ്ങിയെത്തി പുലർച്ചെ രണ്ട് മണിക്ക് കെവിന്റെ ബന്ധുവീട്ടിൽ ശ്രിഷ്ടിച്ചത് ഭീകരാന്തരീക്ഷമായിരുന്നുവെന്നാണ് അയൽവാസികൾ മറുനാടൻ മലയാളിയോട് പറഞ്ഞത്. സിനിമയിലും മറ്റുമൊക്ക മാത്രം കണ്ട് ശീലമുള്ള ശൈലിയിലായിരുന്നും പെൺകു്ടടിയുടെ സഹോദരനും സംഘവും എത്തിയത്. കെവിന്റെ ഭാര്യ നീനു ഒരു ഹോസ്റ്റലിലായിരുന്നു .കുമാരനെല്ലൂരിൽ വാടകയ്ക്ക് താമസിക്കുന്ന കെവിൻ വിവാഹ ശേഷം ബന്ധുവായ അനീഷിന്റെ വീട്ടിലായിരുന്ന താമസം. ഇത് മവസ്സിലാക്കിയാണ് അക്രമി സംഘം ഇവിടെ എത്തിയത്. കനത്ത മഴയിൽ പിൻവശത്ത് കൂടി വന്ന അടുക്കള വാതിൽ തല്ലിപ്പൊളിച്
കോട്ടയം: ഭാര്യ വീട്ടുകാർ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കെവിൻ ജോസഫിന്റെ മരണവും അതിന് മുൻപുണ്ടായ അക്രമവും വിവരിക്കുമ്പോൾ മാന്നാനത്തെ കെവിന്റെ ബന്ധു അനീഷിന്റെ അയൽവാസികൾക്കും ബന്ധുക്കൾക്കും ഞെട്ടൽ മാറുന്നില്ല. ശനിയാഴ്ച രാവിലെ മുതൽ ഒരു സംഘം അവിടെ കറങ്ങി നടന്നെങ്കിലും ആൾക്കൂട്ടവും പകൽ വെളിച്ചവുമാണ് പെൺകുട്ടിയുടെ സഹോദരനും സുഹൃത്തുക്കൾക്കും തടസ്സമായത്.പകൽ ഉദ്ദേശിച്ച കാര്യം നടക്കാതെ മടങ്ങിയ സംഘം രാത്രിയോടെ മടങ്ങിയെത്തി പുലർച്ചെ രണ്ട് മണിക്ക് കെവിന്റെ ബന്ധുവീട്ടിൽ ശ്രിഷ്ടിച്ചത് ഭീകരാന്തരീക്ഷമായിരുന്നുവെന്നാണ് അയൽവാസികൾ മറുനാടൻ മലയാളിയോട് പറഞ്ഞത്.
സിനിമയിലും മറ്റുമൊക്ക മാത്രം കണ്ട് ശീലമുള്ള ശൈലിയിലായിരുന്നും പെൺകു്ടടിയുടെ സഹോദരനും സംഘവും എത്തിയത്. കെവിന്റെ ഭാര്യ നീനു ഒരു ഹോസ്റ്റലിലായിരുന്നു .കുമാരനെല്ലൂരിൽ വാടകയ്ക്ക് താമസിക്കുന്ന കെവിൻ വിവാഹ ശേഷം ബന്ധുവായ അനീഷിന്റെ വീട്ടിലായിരുന്ന താമസം. ഇത് മവസ്സിലാക്കിയാണ് അക്രമി സംഘം ഇവിടെ എത്തിയത്. കനത്ത മഴയിൽ പിൻവശത്ത് കൂടി വന്ന അടുക്കള വാതിൽ തല്ലിപ്പൊളിച്ച് അകത്തേക്ക് പ്രവേശിച്ച സംഘം അടുക്കള പൂർണമായും തല്ലിപൊളിക്കുകയായിരുന്നു.
പിന്നീട് തെറിവിളിയും ബഹളവും ഭീകരാന്തരീക്ഷവും ശ്രിഷ്ടിച്ച് കൈയിൽ കിട്ടിയതെല്ലാം സംഘം അടിച്ച് തകർക്കുകയായിരുന്നു.ഹാളിലും മറ്റുമുണ്ടായിരുന്ന ടിവിയും, ജനാലകളും വീട്ടുപകരണങ്ങളും എല്ലാം അടിച്ച് തകർത്ത ശേഷം മുറി തല്ലിതകർത്ത് അക്തത് കയറി ഉറക്കത്തിലായിരുന്ന അനീഷിനേയും കെവിനേയും പിടിച്ചിറക്കി മർദ്ദിക്കുകയും അസഭ്യം പറയുകയുമായിരുന്നു.
സമീപത്തെ വീടുകളിൽ നിന്നും പലരും ബഹളം കേട്ട് ലൈറ്റുകൾ ഓണാക്കി പുറത്തേക്ക് വന്നപ്പോൾ അക്രമിസംഘം അനീഷിനേയും കെവിനേയും രണ്ട് വാഹനങ്ങളിലാക്കി സ്ഥലം വിടുകയായിരുന്നു. ഇത് തടയാനായി സമീപവാസിയായ അഭിലാഷ് എന്ന യുവാവ് ശ്രമിച്ചെങ്കിലും അപ്പോഴേക്കും ഇവർ വാഹനങ്ങളിൽ കയറി സ്ഥലം കാലിയാക്കിയിരുന്നു.വലിയ ഒച്ചപ്പാടും ബഹളവും കേട്ടാണ് ഉണര്ന്നതെന്നും ആദ്യം കരുതിയത് മഴയിലും ഇടിയിലും ഏതോ വീടുകൾക്ക് കേടുപാടുകൾ പറ്റി എന്നുമാണെന്നും അഭിലാഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.
പൊലീസിനെ ഉടൻ തന്നെ അയൽവാസികൾ വിവരമറിയിച്ചെങ്കിലും സ്ഥലതെത്തിയ പൊലീസ് അകത്ത് കയറാതെ പുറത്ത് തന്നെ നിലയുറപ്പിക്കുകയായിരുന്നു. ഇതിനിടയിൽ സംഭവം ചില മാധ്യമങ്ങളിൽ വന്ന് തുടങ്ങിയ ശേഷനമാണ് പൊലീസ് അക്രമികൾ തകർത്ത വീട്ടിനുള്ളിൽ പ്രവേശിച്ച് പരിശോധന നടത്തിയത്.പിന്നീടാണ് കുമാരനെല്ലൂരിൽ നിന്നും കെവിന്റെ ബന്ധുക്കൾ സ്ഥലതെത്തിയത്. ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയും ചെയ്തു. വിഷയമറിഞ്ഞ് പെൺകുട്ടിയും പൊലീസിൽ പരാതി നൽകിയിരുന്നു. അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ീവന് ആപത്ത് സംഭവിക്കുമെനന്ും പെൺകുട്ടി മു്ന്നറിയിപ്പ് നൽകിയിരുന്നു.
കൊല്ലത്ത് നിന്നും കോട്ടയത്ത് മെഡിക്കൽ കോളേജിൽ കെവിന്റെ മൃതശരീരം പോസ്റ്റ് മാർട്ടത്തിന് കൊണ്ട് വന്നപ്പോൾ വൻ ജനാവലിയാണ് പ്രതിഷേധവുമായി എത്തിയത്.മൃതശരീരം കാണാനെത്തിയ സ്ത്രീകളിൽ പലരും പൊട്ടിക്കരയുന്നുണ്ടായിരുന്നു. കെവിന്റെ ബന്ധുക്കളുടെയും കണ്ണുനീരടക്കാൻ ഒപ്പമുണ്ടായിരുന്നവർ നന്നായി ബുദ്ധിമുട്ടി.
പ്രതിഷേധം ശക്തമാവുന്നതിനിടയിലാണ് ദുരഭിമാന കൊലപാതകത്തിൽ പ്രതിഷേധിച്ച് നാളെ ജില്ലയിൽ കോൺഗ്രസും ബിജെപിയും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയുടെ അറിവോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കെവിനെ തട്ടിക്കൊണ്ട് പോയ സംഘം സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചിരുന്നതുകൊല്ലം തെന്മലയില ഡിവൈഎഫ്‌ഐ നേതാവ് നിയാസാണ്.ഈ വാർത്ത പുറത്ത് വന്നതോടെയാണ് സിപിഎം പ്രതിരോധത്തിലാണ്.ചെങ്ങന്നൂർ തെരഞ്ഞെടുപ്പിനെ ഇത് പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയും എൽഡിഎഫിന് ഉണ്ട്.
പൊലീസിന്റെ അനാസ്ഥയെ തുടർന്നുള്ള ദുരഭിമാന കൊലയാണ് ഇതെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിലും പ്രതിഷേധം വ്യാപകമാവുകയാണ്. താഴ്ന്ന ജാതിയിൽ പെട്ട യുവാവായ കെവിനെ നീനു എന്ന സാമ്പത്തികമായി മെച്ചപെട്ട നിലയിലുള്ള പെൺകുട്ടി വിവാഹം ചെയ്തതിനെതുടർന്നാണ് ദുരഭിമാന കൊലപാതകം ഉണ്ടായിരിക്കുന്നത്. ഇന്നലെ പുലർച്ചയോടെയാണ് പെൺകുട്ടിയുടെ സഹോദരനും മൂന്ന് വാഹനങ്ങളിലെത്തിയ അക്രമിസംഘവും ചേർന്ന് കെവിനെ കൊലപ്പടുത്തിയത്.