- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതി അഹാനയുടെ ആരാധകൻ; എത്തിയത് നേരിട്ട് കാണാൻ; മാനസിക അസ്വാസ്ഥ്യമുണ്ടോ ലഹരിക്കടിമയോ ആണോയെന്നും അന്വേഷിക്കുന്നു; നടൻ കൃഷ്ണകുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച സംഭവത്തിൽ രാഷ്ട്രീയ പ്രശ്നങ്ങൾ ഇല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം
തിരുവനന്തപുരം: ചലച്ചിത്ര നടൻ കൃഷ്ണകുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച സംഭവത്തിൽ രാഷട്രീയ സാമുദായിക പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് പൊലിസിന്റെ പ്രാഥമിക നിഗമനം. കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാനയെ കാണാനാണ് എത്തിയതെന്ന് വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചതിന് അറസ്റ്റിലായ യുവാവ് മൊഴി നൽകിയിട്ടുണ്ട്. മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സ്വദേശി ഫസിൽ ഉൾ അക്‌ബറാണ് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചത്. പ്രതി അഹാനയുടെ ആരാധകനാണ്. സംഭവസമയത്ത് അഹാന വീട്ടിലുണ്ടായിരുന്നില്ല.മാനസിക അസ്വാസ്ഥ്യമോ ലഹരിക്കടിമയോ ആണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. തദേശ തിരഞ്ഞെടുപ്പിൽ കൃഷ്ണകുമാർ ബിജെപിക്കായി പ്രചാരണത്തിന് ഇറങ്ങിയിരുന്നെങ്കിലും രാഷ്ട്രീയ വൈരാഗ്യമല്ല അതിക്രമ കാരണമെന്നും പൊലീസ് പറയുന്നു. എന്നാൽ വിശദമായ അന്വേഷണം തുടരുകതാണ്
കൃഷ്ണകുമാറിന്റെ തിരുവനന്തപുരം മരുതൻകുഴിയിലുള്ള വീട്ടിൽ ഇന്നലെ രാത്രിയാണ് ആക്രമണശ്രമമുണ്ടായത്. രാത്രി ഒമ്പതരയോടെ ഗേറ്റ് ചാടിക്കടന്ന യുവാവ് വീട്ടിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു. കൃഷ്ണകുമാറും കുടുംബവും നോക്കി നിൽക്കെയായിരുന്നു അതിക്രമം. കൃഷ്ണകുമാറിന്റെ വീട്ടിലെത്തിയ യുവാവ് ഗേറ്റിലടിച്ച് ബഹളം വെയ്ക്കുകയായിരുന്നു. തുടർന്ന് കാര്യം അന്വേഷിച്ചെങ്കിലും ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടു. തുറക്കില്ലെന്ന് പറഞ്ഞതോടെ ഇയാൾ ഗേറ്റ് ചാടി വീട്ടുവളപ്പിൽ പ്രവേശിച്ചു. തുടർന്ന് ബഹളംവെച്ചതോടെയാണ് നടൻ പൊലീസിനെ വിളിച്ചത്. പൊലീസെത്തി ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു. . വീടിന്റെ ഗേറ്റ് ചാടിക്കടക്കുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.പ്രതിയുടെ ബന്ധുക്കളുമായി സംസാരിച്ചെങ്കിലും ജാമ്യത്തിലിറക്കാനോ ഏറ്റെടുക്കാനോ താൽപര്യമില്ലെന്ന് അറിയിച്ചെന്നാണ് പൊലീസ് പറയുന്നത്.
താൻ സാമൂഹിക മാധ്യമത്തിലിടുന്ന പോസ്റ്റുകൾക്ക് കമന്റുകളായി ഭീഷണികൾ മുമ്പും വന്നിട്ടുണ്ടെന്ന് അന്ന് അതൊന്നും അത്ര കാര്യമാക്കിയിരുന്നില്ലെന്നും എന്നാൽ ഇപ്പോഴത്തേത് അത്ര നിസാരമായി തോന്നുന്നില്ലെന്നും നടൻ കൃഷ്ണകുമാറിന്റെ പ്രതികരണം. വീട്ടിൽ അതിക്രമിച്ച് കയറാനും വാതിൽ പൊളിക്കാനും ശ്രമിക്കുന്നു എന്ന് പറയുമ്പോൾ അതൊരു സാധാരണ ആൾക്ക് ചെയ്യാൻ പറ്റുന്ന കാര്യമായി തോന്നുന്നില്ല. ഒന്നുകിൽ അയാൾ കുറ്റവാസനയുള്ളയാളാണ്. അല്ലെങ്കിൽ ഏതെങ്കിലും ക്രിമിനൽ സംഘത്തിന്റെ ഭാഗമായിരിക്കണമെന്നും കൃഷ്ണകുമാർ പ്രതികരിച്ചു.
സിനിമാ നടൻ കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി അക്രമം നടത്താൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്ത സംഭവം ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതികരിച്ചിരുന്നു. സംഭവത്തിൽ പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയേയും ബിജെപിയേയും അനുകൂലിച്ചതിന്റെ പേരിൽ കൃഷ്ണകുമാറിനെതിരെ നേരത്തെ സോഷ്യൽ മീഡിയയിൽ ചിലർ വധ ഭീഷണി മുഴക്കിയിരുന്നു. തീവ്രവാദ സ്വഭാവമുള്ള ചിലർ അദ്ദേഹത്തിനെതിരെ നിരന്തരം സൈബർ ആക്രമണം നടത്തുകയാണ്. ഇന്നലെ അദ്ദേഹത്തിന്റെ വീടിനു നേരെ ഉണ്ടായ അക്രമത്തിൽ തീവ്രവാദ ശക്തികൾക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കണം. കൃഷ്ണകുമാറിനൊപ്പം കേരളത്തിലെ മുഴുവൻ ബിജെപി പ്രവർത്തകരുമുണ്ടാവുമെന്നും സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ