- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുപിയിൽ ഒവൈസിക്ക് നേരേ ആക്രമണം; പ്രചാരണം കഴിഞ്ഞ് ഡൽഹിക്ക് മടങ്ങവേ ടോൾ പ്ലാസയിൽ വച്ച് അക്രമികളുടെ വെടിവെപ്പ്; നാല് റൗണ്ട് വെടിയുതിർത്തു; ആർക്കും പരിക്കേറ്റില്ല; കാറിന്റെ ടയറുകൾ പഞ്ചറായി; താൻ സുരക്ഷിതനെന്ന് ഒവൈസി
മീററ്റ്: യുപിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങിയ എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസിക്ക് നേരെ ആക്രമണം. താൻ സഞ്ചരിച്ച വാഹനത്തിന് നേരെ വെടിയുതിർത്തെന്നാണ് ഒവൈസിയുടെ പരാതി. മീററ്റിലെ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് ഡൽഹിക്ക് മടങ്ങും വഴിയാണ് ആക്രമണം നടന്നത്.
താൻ സുരക്ഷിതനാണെന്നും മറ്റൊരു വാഹനത്തിൽ ഡൽഹിക്ക് മടങ്ങിയെന്നും ഒവൈസി വ്യക്തമാക്കി. സംഭവം അന്വേഷിക്കുന്നതായി യുപി പൊലീസ് അറിയിച്ചു.
യുപിയിലെ ഹാപൂരിൽ ടോൾ പ്ലാസയ്ക്ക് അടുത്താണ് സംഭവം. വെടിവെപ്പിൽ ആർക്കും പരിക്കില്ല. എന്നാൽ, കാറിന്റെ ടയറുകൾ പഞ്ചറായി. മീററ്റിലെ കിതോറിൽ തിരഞ്ഞെടുപ്പ് പരിപാടിരക്ക് ശേഷം ഡൽഹിക്ക് മടങ്ങുകയായിരുന്നു ഒവൈസി. ഛാർജാസി ടോൾ പ്ലാസയ്ക്ക് അടുത്ത് വച്ച് രണ്ടുപേർ ഒവൈസിയുടെ വാഹനത്തിന് നേരേ നാല് റൗണ്ട് ബുള്ളറ്റുകൾ ഉതിർത്തു. അവർ നാല് പേരുണ്ടായിരുന്നുവെന്ന് ഒവൈസി പറഞ്ഞു. തന്റെ വാഹനത്തിന്റെ ടയറുകൾ പഞ്ചറായെന്നും താൻ മറ്റൊരു വാഹനത്തിൽ മടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
ടോൾ പ്ലാസയിൽ നിന്നുള്ള ദൃശ്യങ്ങൾ ഒവൈസി ട്വീറ്റ് ചെയ്തു. വെള്ള എസ് യുവിയിൽ ബുള്ളറ്റുകൾ കൊണ്ട് രണ്ട് തുളകൾ കാണാം. മൂന്നാമത്തെ ബുള്ളറ്റാണ് ടയറിൽ കൊണ്ടത്.
कुछ देर पहले छिजारसी टोल गेट पर मेरी गाड़ी पर गोलियाँ चलाई गयी। 4 राउंड फ़ायर हुए। 3-4 लोग थे, सब के सब भाग गए और हथियार वहीं छोड़ गए। मेरी गाड़ी पंक्चर हो गयी, लेकिन मैं दूसरी गाड़ी में बैठ कर वहाँ से निकल गया। हम सब महफ़ूज़ हैं। अलहमदु'लिलाह। pic.twitter.com/Q55qJbYRih
- Asaduddin Owaisi (@asadowaisi) February 3, 2022
മറുനാടന് മലയാളി ബ്യൂറോ